Search
  • Follow NativePlanet
Share
» »പുത്തന്‍ 200 രൂപ കറന്‍സിയിലെ ചരിത്രസ്മാരകം ഏതാണെന്നറിയുമോ?

പുത്തന്‍ 200 രൂപ കറന്‍സിയിലെ ചരിത്രസ്മാരകം ഏതാണെന്നറിയുമോ?

കറന്‍സിയില്‍ പ്രത്യക്ഷപ്പെടാന്‍ മാത്രം പ്രത്യേകതകളുള്ള സാഞ്ചി സ്തൂപത്തെക്കുറിച്ച് കൂടുതല്‍ അറിയാമോ?

By Elizabath

കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി ദിവസങ്ങള്‍ക്കു മുന്‍പാണ് പുതിയ 200 രൂപയുടെ കറന്‍സി പുറത്തിറങ്ങിയത്. ഇളം മഞ്ഞ നിറത്തില്‍ പുറത്തിറങ്ങിയ നോട്ടില്‍ പ്രത്യേകതകള്‍ ധാരാളമുണ്ട്. അതിലൊന്നാണ് കറന്‍സിയില്‍ പ്രിന്റ് ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രം.

കറന്‍സിയില്‍ പ്രത്യക്ഷപ്പെടാന്‍ മാത്രം പ്രത്യേകതകളുള്ള സാഞ്ചി സ്തൂപത്തെക്കുറിച്ച് കൂടുതല്‍ അറിയാമോ?

സാഞ്ചി എന്നാല്‍

സാഞ്ചി എന്നാല്‍

മധ്യപ്രദേശിന്റെ അഭിമാനമായ ഒരു കൊച്ചു ഗ്രാമമാണ് സാഞ്ചി. ലോകത്തിലെ ഏറ്റവും പഴയത് എന്നു കരുതപ്പെടുന്ന ബുദ്ധസ്മാരകങ്ങളാണ് സാഞ്ചിയുടെ പ്രത്യേകത.ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സ്മാരകമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഇത്.

PC:Wikipedia

മധ്യപ്രദേശിന്റെ അഭിമാനം

മധ്യപ്രദേശിന്റെ അഭിമാനം

മധ്യപ്രദേശിന്റെ ചരിത്രത്തേക്കാളധികം പഴക്കമുള്ള സ്തൂപം ഇവിടുത്തെ സമ്പന്നമായ പൈതൃകത്തിന്റെ സൂചകമാണ്.

PC: Abhinav Saxena

സാഞ്ചി സ്തൂപം

സാഞ്ചി സ്തൂപം

ബുദ്ധമത സ്തൂപങ്ങളാലും സ്മാരകങ്ങളാലും നിറഞ്ഞ സാഞ്ചിയിലെ ഏറ്റവും അ തിശയിപ്പിക്കുന്ന കാഴ്ച ഇവിടുത്തെ മഹാസ്തൂപമാണ്.

PC: Abhinav Saxena

കൂറ്റന്‍ ശിലാ സ്തൂപം

കൂറ്റന്‍ ശിലാ സ്തൂപം

ഭോപ്പാലിലെ ബേത്വാ നദിയുടെ സമീപത്തായാണ് മഹാശിലാ സ്തൂപം സ്ഥിതി ചെയ്യുന്നത്. അശോക ചക്രവര്‍ത്തിയുടെ ഭരകാലത്താണ് ഈ സ്തൂപം പണികഴിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹം യഥാര്‍ഥത്തില്‍ ഇതിന് ഒരു രൂപം നല്കുക മാത്രമേ ചെയ്തുള്ളൂ. തുടര്‍ന്നുള്ള നിര്‍മ്മാണങ്ങള്‍ നടത്തിയത് പിന്നീട് ഭരണത്തില്‍ വന്ന വിവിധ രാജാക്കന്‍മാരുടെ കാലത്താണ്.

300 അടി ഉയരമുള്ള കുന്നിലെ സ്തൂപം

300 അടി ഉയരമുള്ള കുന്നിലെ സ്തൂപം

ഏകദേശം 300 അടിയോളം ഉയരമുള്ള കുന്നിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. 50 അടി ഉയരമുള്ള ഈ സ്തൂപത്തിന്റെ അടിഭാഗത്തിന് 115 അടി വ്യാസമുണ്ട്.

PC:Vivek Shrivastava

ദാര്‍ശനിക ചിഹ്നസഞ്ചയം

ദാര്‍ശനിക ചിഹ്നസഞ്ചയം

സ്തൂപത്തിന്റെ ആകൃതിയെ പലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ചരാചരങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന, ഏക ഭാവത്തില്‍ ദര്‍ശിക്കുന്ന ഒരു ദാര്‍ശനിക ചിഹ്നസഞ്ചയമായാണ് കരുതുന്നത്. ഭൂമിയെ ഉള്‍ക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായാണ് ഇതിന്റെ അടിഭാവമായ അണ്ഡത്തെ നിര്‍വ്വചിച്ചിരിക്കുന്നത്. ഇതിനു മുകളിലായി 50 അടി വ്യസമുള്ള അടിത്തറയില്‍ ഹാര്‍മിക ഉണ്ട്. അതിനു മുകളില്‍ ഒരു കൊടിമരവും അതില്‍ ഛത്രാവലി എന്നു പേരായ കുടകളും കാണുവാന്‍ സാധിക്കും. കൂടാതെ കല്ലുപാകിയ നടപ്പാതകളും ശിലാവാതിലുകളും കാണാം.

PC:Angel Lahoz

50 സ്മാരകങ്ങള്‍

50 സ്മാരകങ്ങള്‍

കുറേ നൂറ്റാണ്ടുകളോളം ആരാലും ശ്രദ്ധിക്കാത്ത അവസ്ഥയിലായിരുന്നു സാഞ്ചി. പിന്നീട് 1818 ല്‍ ജനറല്‍ ടെയ്‌ലറിന്റെ കാലത്താണ് സ്തൂപം ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ വീണ്ടെടുത്തത്. തുടര്‍ന്ന് 1912 നും 1919 നും ഇടയില്‍ സര്‍ ജോണ്‍ മാര്‍ലിന്റെ നേതൃത്വത്തില്‍ ഇവെയല്ലാം പുനരുദ്ധരിച്ചു. ഉപ്പോള്‍ മൂന്നു സ്തൂപങ്ങളും 50 സ്മാരകങ്ങളും ഉള്‍പ്പെടെയുള്ളവ ഇവിടെ കാണുവാന്‍ സാധിക്കും. യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഇവിടുത്തെ സ്മാരകങ്ങള്‍.

PC:Nagarjun Kandukuru

ബുദ്ധന്‍ സന്ദര്‍ശിക്കാത്ത സാഞ്ചി

ബുദ്ധന്‍ സന്ദര്‍ശിക്കാത്ത സാഞ്ചി

ബുദ്ധന്റെ ജീവിതവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് സാധാരണ ഗതിയില്‍ സ്മാരകങ്ങളും സ്തൂപങ്ങളും കാണുവാന്‍ സാധിക്കുക. എന്നാല്‍ തന്റെ ജീവിതകാലത്ത് ഒരിക്കല്‍ പോലും ബുദ്ധന്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത സാഞ്ചിയിലാണ് ബുദ്ധമതത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ അധികം കാണുവാന്‍ കഴിയുക.

PC:Nagarjun Kandukuru

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലെ ഭോപ്പാലിനു സമാപമാണ് സാഞ്ചി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭോപ്പാലില്‍ നിന്നും ഏകദേശം 50 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാല്‍ സാഞ്ചിയിലെത്താം.

Read more about: madhya pradesh yathra monument
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X