സാംഭാർ ഉപ്പുതടാകം, രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുതടാകം എന്ന ബഹുമതിയ്ക്ക് അർഹമാണ് രാജസ്ഥാനിലെ സാംഭാർ ഉപ്പുതടാകം. ജയ്പൂരിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ തടാകം കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഏറ്റവും വലിയ ഉപ്പു തടാകം കൂടിയാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്. ദീർഘവൃത്താകൃതിയിൽ 35.5 കിലോമീറ്റർ നീളവും 96 കിലോമീറ്റർ ചുറ്റളവും ഉണ്ട്. കാലാവസ്ഥയനുസരിച്ച് വീതി 3 കിലോമീറ്റർ മുതൽ 11 കിലോമീറ്റർ വരെയും വിസ്തീർണ്ണം 190 മുതൽ 230 ചതുരശ്രകിലോമീറ്റർ വരെയും ആകാറുണ്ട്.
PC: Abhishek.cty
ലോണാർ, മഹാരാഷ്ട്ര
കൃഷ്ണശിലയാൽ നിർമ്മിതമായി ഉപ്പുജലം കൊണ്ടു നിറഞ്ഞിരിക്കുന്ന ലോകത്തിലെ ഏക തടാകമാണ് മഹാരാഷ്ട്രയിലെ ലോണാർ ഉപ്പു തടാകം. ചരിത്രാതീത കാലത്ത ഉൽക്ക വന്നു പതിച്ചതു മൂലം രൂപപ്പെട്ടു എന്നു വിശ്വസിക്കുന്ന തടാകമാണിത്. കാടിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന നിലയിലാണ് തടാകമിപ്പോഴുള്ളത്. ഉപ്പുകലർന്ന ജലമായതിനാൽ ഇതിനുള്ളിൽ യാതൊരു തരയി യാണ് ലോനാർ സരോവരവും കമൽജ മാതാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
PC: Praxsans
ചിലിക ലേക്ക്, ഒഡീഷ
വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺ എന്നറിയപ്പെടുന്ന ലവണജല തടാകമാണ് ചിലിക ലേക്ക്. ബംഗാൾ ഉൾക്കടലിനോട് ചേർന്ന് 1100 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിലാണിത് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യാസപ്പെടാറുണ്ട്. തണുപ്പുകാലമാണ് ഇവിടം സന്ദർശിക്കുവാൻ കൂടുതൽ അനുയോജ്യം.
PC: Source
പുലിക്കട്ട് തടാകം
ചെന്നൈയിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബ്രാക്കിഷ് തടാകമാണ് പുലിക്കാട്ട് തടാകം. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമായി വ്യാപിച്ചു കിടക്കുന്ന ഈ തടാകം ചിലിക കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ബ്രാക്കിഷ് വാട്ടർ ലഗൂൺ കൂടിയാണ്. ഒട്ടേറെ ദേശാടന പക്ഷികൾ വിരുന്നെത്തുന്ന സ്ഥലം കൂടിയാണിത്.
PC: Nandha
പാച്ച്പദ്രാ , രാജസ്ഥാൻ
രാജസ്ഥാനിലെ ബാർമെർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഉപ്പുതടാകമാണ് പാച്ച്പദ്രാ. ഇവിടുത്തെ വെള്ളത്തിൽ 98 ശതമാനവും സോഡിയം ക്ലോറൈഡാണുള്ളത്.