Search
  • Follow NativePlanet
Share
» »ഒറ്റ ഫ്രെയിമിലെ ചരിത്രവും പ്രേതവും

ഒറ്റ ഫ്രെയിമിലെ ചരിത്രവും പ്രേതവും

By Elizabath Joseph

നിർമ്മാണത്തിലും വാസ്തു വിദ്യയിലും ഭംഗിയിലും ഒക്കെ അതിശയിപ്പിക്കുന്ന ഒട്ടേറെ ചരിത്ര സ്മാരകങ്ങൾ നമുക്കു ചുറ്റുമുണ്ട്. പലപ്പോഴും ചരിത്രത്തെക്കാളധികം നമുക്ക് പരിചിതമായിരിക്കുക അതിന്റെ പിന്നിലെ പേടിപ്പിക്കുന്ന കഥകളായിരിക്കും. രാത്രി ആരുമണിക്കു ശേഷം പ്രവേശനമില്ലാത്ത പുരാവസ്തു കേന്ദ്രവും ശനിയാഴ്തകളിൽ ജീവനു വേണ്ടി നിലവിളിക്കുന്ന ബാലന്റെ കരച്ചിലും മുന്നോട്ടു പോകും തോറും മരണത്തിലേക്കാണ് അടുക്കുന്നതെന്നു തോന്നിപ്പിക്കുന്ന ഇടവും ഒക്കെ എത്ര ധീരനെയും ഒരു നിമിഷമെങ്കിലും ഭയപ്പെടുത്തുന്നതാണ്. പ്രേതകഥകൾകൊണ്ടു ചൂഴ്ന്നു നിൽക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ ചരിത്ര സ്മാരകങ്ങളെ പരിചയപ്പെടാം...

 ഭാംഗഡ് കോട്ട

ഭാംഗഡ് കോട്ട

ചങ്കുറപ്പുള്ളവർക്കു മാത്രം പോകുവാൻ സാധിക്കുന്ന ഇടമാണ് രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ സ്ഥിതി ചെയ്യു ന്ന ഭാംഗഡ് കോട്ട. ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടെ സർക്കാർ തന്നെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് രാത്രികാലങ്ങളിൽ‌ ഇവിടേക്കുള്ള പ്രവേശനം നിയമം വഴി നിരോധിച്ചിരിക്കുന്നത്. പകൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും രാത്രി ആയാൽ ഇവിടെ എന്തുസംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല.

PC: Shahnawaz Sid

 രാത്രിയിലെത്തിയാൽ

രാത്രിയിലെത്തിയാൽ

ഇവിടെ എത്തുന്നവരിൽ പലരും തങ്ങളുടെ ധീരത പരീക്ഷിക്കാനായി രാത്രി കാലങ്ങളിൽ ഇവിടെ താമസിക്കാറുണ്ട്. എന്നാൽ പോയ ആളായിട്ടായിരിക്കില്ല ഇവർ തിരിച്ചു വരുന്നത്. ഇരുട്ടിൽ ഇവിടെ തങ്ങിയാൽ തങ്ങൾക്കു ചുറ്റും എന്തൊക്കെയോ നടക്കുന്നതു പോലെയും ആരൊക്കയോ നിരീക്ഷിക്കുന്നതു പോലെയും തോന്നുമത്ര, ചിലർ ഭയം കാരണം നേരം വെളുപ്പിച്ചിട്ടില്ല എന്നുകൂടി അറിയുമ്പോഴാണ് ഈ സ്ഥലത്തിന്റെ ഭീകരത മനസ്സിലാകുന്നത്

PC: Shahnawaz Sid

ഗോൽകോണ്ട

ഗോൽകോണ്ട

സന്ധ്യ മയങ്ങിയാൽ കോട്ടയ്ക്കുള്ളില്‌ ന‍ൃത്തം ചെയ്യുന്ന റാണി. ഏതെങ്കിലും സിനിമയിലെ രംഗമാണെന്നു വിചാരിത്താൽ തെറ്റി. ഹൈദരാബാദിലെ ഗോൽകോണ്ട കോട്ടയില്ഡ എന്നും നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന കാര്യമാണിത്.

കാകതീയ രാജവംശ നിർമ്മിച്ച ഈ കോട്ട പ്രതിരോധം എന്ന ആവശ്യം മുൻനിർത്തിയാണ് നിർമ്മിച്ചത്. കരിങ്കൽ കുന്നിന്റെ മുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ കോട്ട പിന്നീട് ഇവിടെ ഭരണത്തിൽ വന്ന പല രാജാക്കന്മാരും പുനർ നിർമ്മിച്ചിരുന്നു. പിന്നീട് കാലങ്ങളോളം കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായും കോട്ട പ്രവർത്തിച്ചിട്ടുണ്ട്. ഈ വംശത്തിലെ രാജാവായിരുന്ന അബ്ദുള്ള ഖുത്തബ്ഷായുടെ രാജ്ഞിയായിരുന്ന താരമാതിയുടെ ആത്മാവാണ് കോട്ടയ്ക്കുള്ളിൽ സന്ധ്യ മയങ്ങുമ്പോൾ ന‍ൃത്തം ചെയ്യാനായി എത്തും എന്ന് വിശ്വസിക്കുന്നത്. മാത്രമല്ല, വേദന കൊണ്ട് പുളഞ്ഞ് ആര കരയുന്ന ഒച്ചയും ഇവിടം പേടിപ്പിക്കുന്ന ഇടമാക്കി മാറ്റുന്നു.

PC:Anuradha Ratnaweera

അഗ്രസേൻ കി ബവോലി

അഗ്രസേൻ കി ബവോലി

ഡെൽഹിയിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടങ്ങളിലൊന്നായാണ് അഗ്രസേൻ കി ബവോലി അറിയപ്പെടുന്നത്. അടുത്തേക്ക് നടന്നെത്തുന്തോറും മരണത്തിനേ അടുത്തേക്ക് വലിക്കുന്നതുപോലെ തോന്നിക്കുന്ന ഇവിടം ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിനെ ഒന്നു പിടിച്ചു കുലുക്കുന്ന നിർമ്മിതിയാണ്.

പേടിപ്പിക്കുന്ന കഥകൾ കൊണ്ടാണ് ഇവിടം കൂടുതലും അറിയപ്പെടുന്നത്. മന്ത്രം കൊണ്ട് കെട്ടിട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്ന ഭിത്തികളും കൂടാതെ കാലസത്തിന്റെ അവസാനം കാത്തിരിക്കുകയാണ് ഈ പടവു കിണർ എന്നുമൊക്കെയാണ് ഇതിനെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ. മന്ത്രവാദത്തിന്‍റെയും ആഭിചാരത്തിന്റെയും ഒരു കാലത്തെ പ്രധാന കേന്ദ്രം കൂടിയായിരുന്നു ഇവിടമെന്നു കേൾക്കുമ്പോൾ മാത്രമേ അതിന്റെ പ്രത്യേകത മനസ്സിലാവുകയുള്ളു. 15 മീറ്റർ വീതിയും 60 മീറ്റർ നീളവും ഉള്ള ഈ പടവ്കിണറിന്റെ ഉള്ളിലേക്ക് പോകുന്തോറും മരണത്തിന് സ്വയം കീഴടങ്ങുന്ന തോന്നലുണ്ടാകുമത്രെ.

PC:Kuntal Guharaja

ഫിറോസ് ഷാ കോട്ല ഡെല്‍ഹി

ഫിറോസ് ഷാ കോട്ല ഡെല്‍ഹി

ഡെൽഹി സുൽത്താനായിരുന്ന ഫിറോസ് ഷാ തുഗ്ലക്കിന്റെ കോട്ടകളിലൊന്നാണാ ഫിറോസ് ഷാ കോട്ല. ഇന്ന് ഏകദേശം നാശത്തിന്റെ വക്കോളമെത്തിയ ഇത് ഇന്നും ആളുകൾക്കിടയിൽ പേടിപ്പിക്കുന്ന ഏർമ്മ മാത്രം നല്കുന്ന ഒരു ചരിത്ര സ്മാരകമാണ്.

പ്രേതങ്ങളും ആത്മാക്കളും കറങ്ങി നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഇവിടം ചരിത്രസ്മാരകം എന്നതിലുപരി പ്രേതാലയം എന്നു വിശേഷിപ്പിക്കുവാനാണ് ആളുകള്‍ക്കു താല്പര്യം,

PC:Bharat Bhushan Shandilya

ബ്രിജാജ് ഭവൻ പാലസ് രാജസ്ഥാൻ

ബ്രിജാജ് ഭവൻ പാലസ് രാജസ്ഥാൻ

ഇന്ന് ഒരു പൈകൃക ഹോട്ടലാണെങ്കിലും സഞ്ചാരികൾക്കും ചരിത്രം കുറച്ചൊക്കെ അറിയുന്നവർക്കും ബ്രിജാജ് ഭവൻ പാലസ് ഒരു പ്രേതാലയമാണ്. ഹോട്ടിലിനെക്കാളുപരി എല്ലാവർക്കും ഇതൊരു പ്രേതാലയം തന്നെയാണ്. ഒന്നാം സ്വാതന്ത്ര്യ സമരത്തിനു കാരണമായ ശിപായി ലഹളയോടെയാണ്.

ബ്രിട്ടീഷുകാരനായ മേജർ ചാൾസ് ബർട്ടന്റെ വാസസ്ഥലമായിരുന്നുവത്രെ ഇത്.1857 ലെ ശിപായി ലഹളയുടെ സമയത്ത് കൊല്ലപ്പെട്ട മേജറിന്റെ ആത്മാവ് ഇന്നും ഇവിടെ വസിക്കുന്നുണ്ട് എന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ രണ്ടു പുത്രൻമാരെയും കലാപകാരികൾ കൊലപ്പെടുത്തിയിരുന്നു, പിന്നീട് ബ്രിട്ടീഷ് സൈന്യം തൊട്ടടുത്തുള്ള പള്ളി സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിക്കുകയും കൊട്ടാരം കോട്ടാ മഹാരാജാവിന് വിട്ടു നല്കുകയും ചെയ്കു. പിന്നീട് മഹാരാജാവ് കൊട്ടാരം പുനർനിർമ്മിക്കുകയും അവകാശികൾ കൈമാറി ഇന്ന് അതൊരു ഹോട്ടലായി മാറുകയും ചെയ്തു.

ശനിവർ വാഡ

ശനിവർ വാഡ

ഇന്ത്യയിലെ പേടിപ്പിക്കുന്ന കോട്ടകളിൽ മുന്നിൽ നിൽക്കുന്ന മറ്റൊന്നാണ് മഹാരാഷ്ട്രയിൽ പൂനെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ശനിവർ വാഡ. 1732 ൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയിൽ നിന്നും കേൾക്കുന്ന കരച്ചിൽ ആരെയും ഭീതിപ്പെടുത്തുവാൻ മാത്രം ശക്തമാണ്.

മറാത്തസുയം ഭരണാധികാരിയായിരുന്ന ബജി റാവു ഒന്നാമ്‍റെ പദ്ധതിയായിരുന്നു കോട്ടയുടെ നിർമ്മാണം.

ബാജി റാവു ഒന്നാമന്റെ മരണശേഷം അധികാരത്തില്‍ വന്നത് പുത്രനായിരുന്ന ബാലാജി ബാജി റാവുവാണ്. ഇദ്ദേഹത്തിന്റെ ഇളയ പുത്രനായ നാരായണറാവുവിന് വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്നു.നാരായണ റാവുവിന്റെ അമ്മാവനായ റഘുനാഥറാവു ആണ് ഇദ്ദേഹത്തിനു വേണ്ടി ഭരണം നടത്തിയത്. എന്നാല്‍ ബന്ധുക്കള്‍ നാരായണറാവുവിുനെ കൊല്ലാന്‍ നോക്കിയത്രെ. അപ്പോള്‍ ജീവന്‍ രക്ഷിക്കാനായി അമ്മാവനെ വിളിച്ച് കരഞ്ഞുകൊണ്ട് ഓടിയെന്ന് പറയപ്പെടുന്നു. രാജകുമാരന്‍ പിന്നീട് കൊല്ലപ്പെട്ടു. അന്ന് രാജകുമാരന്റെ നിലവിളിയാണ് ഇപ്പോഴും രാത്രികാലങ്ങളില്‍ കേള്‍ക്കുന്നത്.

PC:Ashok Bagade

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more