» »പഞ്ചാബിലെ ക്ഷേത്രങ്ങള്‍!!

പഞ്ചാബിലെ ക്ഷേത്രങ്ങള്‍!!

Written By: Elizabath Joseph

അഞ്ച് നദികള്‍ ചേര്‍ന്ന് ഒരു നാടിന്റെ ചരിത്രം എഴുതിയത് വായിച്ചിട്ടില്ലേ...ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണുള്ള പഞ്ചാബ് ഗുരുദ്വാരകള്‍ കൊണ്ടും സമൃദ്ധമായ കൃഷിയിടങ്ങള്‍ കൊണ്ടും എന്നും ആളുകളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ സംസ്ഥാനമാണ്.
ക്രിസ്തുവര്‍ഷത്തിനും മുന്‍പേ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ മുതല്‍ പഞ്ചാബിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. വര്‍ഷംതോറും ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. പഞ്ചാബിലെ പ്രശസ്തമായ ക്ഷേത്രങ്ങളെക്കുറിച്ചറിയാം...

ശ്രീ കാളി ദേവി ക്ഷേത്രം

ശ്രീ കാളി ദേവി ക്ഷേത്രം

1936 ല്‍ നിര്‍മ്മിക്കപ്പെട്ട ശ്രീ കാളി ദേവി ക്ഷേത്രം പാട്യാല ജില്ലയിലെ ബരാദരി ഗാര്‍ഡന്‍സിനു മുന്‍പിലായാണ് സ്ഥിതി ചെയ്യുന്നത്. പാട്യാല രാജാവിന്റെ നേതൃത്വ്തതില്‍ ബംഗാളില്‍ നിന്നും കൊണ്ടുവന്ന വിഗ്രഹമാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ആറടി ഉയരത്തില്‍ വലുപ്പമുള്ള കാളി ദേവിയെ നിറമുള്ള വസ്ത്രങ്ങള്‍ അണിയിപ്പിച്ച് സര്‍വ്വാഭരണ വിഭൂഷയായാണ് ഇവിടെ ആരാധിക്കുന്നത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒന്‍പത് ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.

PC: Deepak143goyal

ബാബാ കനയ്യ ഗിര്‍

ബാബാ കനയ്യ ഗിര്‍

200 വര്‍ഷം പഴക്കമുള്ള ബാബാ കനയ്യ ഗിര്‍ പഞ്ചാബിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒ്‌നനാണ്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് ശ്രീ ശ്രീ 1008 ബാബാ കനയ്യ ഗിര്‍ ജി മഹാരാജ് എന്നു പേരായ ഒരു വിശുദ്ധനില്‍ നിന്നുമാണ് ഈ പേരു ലഭിക്കുന്നത്. അദ്ദേഹമാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. ഹോഷിയാര്‍പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശീ ശ്രീ 1008 ബാബാ കനയ്യ ഗിര്‍ ജി മഹാരാജിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവരാണ് കൂടുതലും എത്തുന്നത്.

PC: Rajput9k

മുക്തേശ്വര്‍ മഹാദേവ് ക്ഷേത്രം

മുക്തേശ്വര്‍ മഹാദേവ് ക്ഷേത്രം

പഞ്ചാബിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് മുക്തേശ്വര്‍ മഹാദേവ് ക്ഷേത്രം. രവി നദിയുടെ തീരത്ത്, വലിയൊരു കുന്നിന്റെ താഴ്വാരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ മല തുരന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. തങ്ങളുടെ വനവാസക്കാലത്ത് പാണ്ഡവര്‍ ഉവിടെ താമസിച്ചിരുന്നു എന്നും ഒരു വിശ്വാസമുണ്ട്. വെളുത്ത മാര്‍ബിള്‍ കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
പത്താന്‍കോട്ടാണ് ക്ഷേത്രത്തിനു തൊട്ടടുത്തുള്ള പട്ടണം. നന്‍ഗാല്‍ മലയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹിന്ദു മിത്തോളജിയില്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരു ക്ഷേത്രം തന്നെയാണ്.

ജുല്‍ഫാ മാതാ ക്ഷേത്രം

ജുല്‍ഫാ മാതാ ക്ഷേത്രം

രുപ്നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജുല്‍ഫാ മാതാ ക്ഷേത്രം സതി ദേവിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. വിഷ്ണു ഭഗവാന്‍ തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് സതിദേവിയെ വധിച്ചപ്പോള്‍ ശരീരഭാഗങ്ങളിലൊന്ന് ഇവിടെയാണ് വീണതെന്നാണ് വിശ്വാസം.

PC: Redtigerxyz

ദുര്‍ഗിയാന ക്ഷേത്രം

ദുര്‍ഗിയാന ക്ഷേത്രം

സുവര്‍ണ്ണ ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും അധികം വിശ്വാസികള്‍ എത്തുന്ന പഞ്ചാബിലെ ക്ഷേത്രമാണ് ജുല്‍ഫാ മാതാ ക്ഷേത്രം. അമൃത്സറില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും എത്തുന്നത്. സുവര്‍ണ്ണ ക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടെ ദുര്‍ഗ്ഗാ ദേവിയെയാണ് ആരാധിക്കുന്നത്. എന്നാലും ലക്ഷ്മിയുടെയും വിഷ്ണുവിന്റെയും പ്രതിഷ്ഠകള്‍ ഇവിടെ കാണാന്‍ സാധിക്കും.
ഗുരു ഹര്‍സായ് മാല്‍ കപൂര്‍ 1921 ല്‍ ഒരു തടാകത്തിന്റെ മധ്യത്തില്‍ നിര്‍മ്മിച്ച ക്ഷേത്രംഹൈന്ദവര്‍ പുണ്യ ക്ഷേത്രമായാണ് കണക്കാക്കുന്നത്.

PC: Guilhem Vellut

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...