Search
  • Follow NativePlanet
Share
» »കടൽ കടന്നും സഞ്ചാരികളെത്തുന്ന നാട്..നമുക്കും കാണേണ്ടെ!!

കടൽ കടന്നും സഞ്ചാരികളെത്തുന്ന നാട്..നമുക്കും കാണേണ്ടെ!!

ഇതാ ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലങ്ങൾ പരിചയപ്പെടാം...

നാനാത്വത്തിൽ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ നാടിനെ കാണാൻ ലോകം ഇവിടെ എത്താറുണ്ട്. ഇങ്ങ് കന്യാകുമാരി മുതൽ അങ്ങ് ജമ്മു കാശ്മീർ വരെ കണ്ടറിയുവാനായി വിദേശികളടക്കം ഇവിടെ എത്തും. കടൽ കടന്ന് ഈ നാടിനെ കാണാനെത്തുന്നവർ ഏറ്റവും അധികം ആഘോഷിക്കുന്ന ഇടങ്ങൾ ഏതൊക്കെയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലങ്ങൾ പരിചയപ്പെടാം...

ഡെൽഹി

ഡെൽഹി

ഇന്ത്യയുടെ ചരിത്രവും ഭാവിയും തീരുമാനിക്കുന്ന, സ്മരണകളുറങ്ങുന്ന ഇടമെന്ന നിലയിൽ മിക്കവരും കാൽകുത്തുന്ന ഇടമാണ് ഡെൽഹി. അപൂർവ്വങ്ങളായ കാഴ്ചകളും അനുഭവങ്ങളും ഒക്കെയായി എത്ര കണ്ടാലും തീരാത്ത ഒരിടമായാണ് ഡെൽഹിയെ സഞ്ചാരികൾ അടയാളപ്പെടുത്തിയരിക്കുന്നത്.
ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെപിൾ, ജമാ മസ്ജിദ്, കുത്തബ് മിനാർ, റെഡ് ഫോർട്ട്, ചാന്ദിനി ചൗക്ക്, അക്ഷർധാം ക്ഷേത്രം, ജന്ഝർ മന്ദിർ തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങൾ.

PC:Hemant banswal

ആഗ്ര

ആഗ്ര

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പ്രണയ സ്മാരകത്തിന്റെ നാട് എന്നാണ് ആഗ്ര അറിയപ്പെടുന്നത്. ഷാജഹാന്റെ താജ്മഹൽ കണ്ട് യഥാർഥ പ്രണയത്തെക്കുറിച്ച് കേട്ടറിയുവാൻ ഇവിടെ എത്തുന്നവർ ഒരുപാടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവുമധികം സന്ദർശകരെത്തുന്ന ഇടങ്ങളിലൊന്നു കൂടിയാണ് നമ്മുടെ താജ്മഹൽ. സപ്താത്ഭുതങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതു തന്നെയാണ്.
താജ് മഹൽ കൂടാതെ ആഗ്രാ ഫോർട്ട്, ഫത്തേപൂർ സിക്രി, അക്ബറിന്റെ ശവകുടീരം, ആഗ്രാ മ്യൂസിയം തുടങ്ങി ചരിത്രത്തിന്റെ ഭാഗമായ ഒരുപാട് കാഴ്ചകളുണ്ട്.

PC:wikipedia

 ജയ്പൂരും ഉദയ്പൂരും

ജയ്പൂരും ഉദയ്പൂരും

ഇന്ത്യയിലെ വ്യത്യസ്തമായ കാഴ്ചകൾ തേടിയെത്തുന്നവർ കണ്ടെത്തുന്ന ഇടങ്ങളാണ് ജയ്പൂരും ഉദയ്പൂരും. രാജസ്ഥാന്റെ ചിത്രങ്ങളും സംസ്കാരങ്ങളും ഭദ്രമാക്കിയ ഈ നാട് കണ്ടതിലും പകർത്തിയതിലും ഏറെ നേരിട്ട് കാണുവാനുണ്ട്. കാണുവാൻ ഒട്ടേറെ നഗരങ്ങൾ രാജസ്ഥാനിലുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിൽ ആദ്യം ഇടം നേടുന്നവയാണ് ഉദയ്പൂരും ജയ്പ്പൂകും.
സിറ്റി പാലസ്, ലേക്ക് പാലസ് ഓഫ് ഉദയ്പൂർ എന്നിവ ഉദയ്പൂരിൽ എന്തു സംഭവിച്ചാലും ഒഴിവാക്കുവാൻ പാടില്ലാത്ത ഉടങ്ങളാണ്.
ജൽ മഹൽ, ഹവാ മഹൽ, നവ്ഗഡ് കോട്ട, സിറ്റി പാലസ്, ജന്ധർ മന്ദിർ, ഗൽജാ ജീ ക്ഷേത്രം തുടങ്ങിയവയാണ് ജയ്പൂരിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.
സിറ്റി പാലസ്, ലേക്ക് പിച്ചോള, ഫത്തേസാഗർ ലേക്ക്, വിന്റേജ് കാർ മ്യൂസിയം, ജഗദീഷ് ടെംപിൾ തുടങ്ങിയ ഇടങ്ങളാണ് ഉദയ്പൂരിൽ കാണേണ്ടത്.

PC:Geri

കാശ്മീർ

കാശ്മീർ

ഇന്ത്യയിലെ എന്നല്ല, ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന സ്ഥലമാണ് കാശ്മീർ. അതുകൊണ്ടു തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും നാടു കാണാനെത്തുവർ ലിസ്റ്റിൽ കാശ്മീർ ഒഴിവാക്കാറില്ല. മഞ്ഞു പൊതിഞ്ഞ പർവ്വതങ്ങളു പുൽമേടുകളും ഇവിടുത്തെ കാഴ്ചയാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്കും, സാഹസിക വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്.

PC:KennyOMG

ആലപ്പുഴ

ആലപ്പുഴ

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം സന്ദർശിക്കാതെ വിദേശ സഞ്ചാരികൾ പോയ ചരിത്രമില്ല. പച്ചപ്പും നാടൻ രുചികളും കടൽത്തീരവും കായലും കെട്ടുവള്ളവും ഒക്കെയാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. കോവളം കടൽത്തീരവും കുട്ടനായും ആലപ്പുഴയും തേക്കടിയും മൂന്നാറും ഒക്കെ ഇവിടെ എത്തുന്ന സഞ്ചാരികൾ കാണുവാനായി തിരഞ്ഞെടുക്കുന്നു.

PC:Shameer Thajudeen

കന്യാകുമാരി

കന്യാകുമാരി

മൂന്നു കടലുകളുടെ സംഗമ സ്ഥാനമായ കന്യാകുമാരിയും സഞ്ചാരികളുടെ പ്രിയ ഇടമാണ്. ചക്രവാളവും സൂര്യാസ്തമയവുമാണ് ഇവിടെ സ‍ഞ്ചാരികളുടെ പ്രിയ കാഴ്ചകളാവുന്നത്.
വിവേകാനന്ദ റോക്ക്, തിരുവുള്ളവർ പ്രതിമ, ഭഗവതി അമ്മൻ ക്ഷേത്രം, കന്യാകുമാരി ബീച്ച് തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Ravivg5

ഡാർജലിങ്

ഡാർജലിങ്

ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ഏക ഹിൽസ്റ്റേഷനുകളിൽ ഒന്നായ ഡാർജലിങ് ഇന്ന് ബ്രിട്ടീഷുകാരുടെ മാത്രമല്ല ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഇഷ്ടയിടമാണ്. പശ്ചിബംഗാളിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നിൽക്കുന്ന ഈ കുന്നിൻ പ്രദേശം എത്ര കണ്ടാലും മടുപ്പിക്കാതെ, പിടിച്ചു വലിക്കുന്ന സൗന്ദര്യമുള്ള ഇവിടം തേയിലത്തോട്ടങ്ങൾക്കും ആകാശത്തെ തൊട്ടു നിൽക്കുന്ന പർവ്വത നിരകൾക്കും ഒക്കെയാണ് പ്രശസ്തമായിരിക്കുന്നത്.
കുന്നുകളുടെ റാണി എന്നറിയപ്പെടുന്ന ഇവിടെ ടൈഗർ ഹിൽസ്, ബട്ടാസിയ ലൂപ്പ്, ടേയ് ട്രെയിൻ, ജാപ്പനീസ് പീസ് പഗോഡ, റോക്ക് ഗാർഡൻ, ഹാപ്പി വാലി തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുനുള്ളത്.

PC:Anilbharadwaj125

മൈസൂർ

മൈസൂർ

കൊട്ടാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന മൈസൂർ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന മറ്റൊരു പ്രധാന ഇടമാണ്. കാഴ്ചക്കാരുടെ മനസ്സിനെ വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത മനോഹരമായ പൂന്തോട്ടങ്ങളും വര്‍ണവൈവിദ്ധ്യത്തിനും ആഡംബരത്തിനും പേരുകേട്ട കൊട്ടാരങ്ങളും മൈസൂരിനെ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാക്കുന്നു. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടനവധി പ്രത്യേകതകളുണ്ട് കൊട്ടാര നഗരമെന്നുകൂടി വിളിപ്പേരുള്ള ഈ ഉദ്യാനത്തിന്.
വൃന്ദാവൻ ഗാർഡനും സെന്റ് ഫിലോമിനാസ് ചർച്ചും മൈസൂർ സൂം ഒക്കെ ഇവിടെ കണ്ടിരിക്കേണ്ടവ തന്നെയാണ്.

ഇന്ത്യയെ കണ്ടെത്താന്‍ പത്തു ഗുഹകള്‍<br />ഇന്ത്യയെ കണ്ടെത്താന്‍ പത്തു ഗുഹകള്‍

ഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗം ഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗം

PC:Jim Ankan Deka

Read more about: india travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X