Search
  • Follow NativePlanet
Share
» »ഭൂമിയിലെ സ്വർഗ്ഗങ്ങളാണ്...പക്ഷേ, വിവാഹത്തിനു മുന്നേ കാണണം!!

ഭൂമിയിലെ സ്വർഗ്ഗങ്ങളാണ്...പക്ഷേ, വിവാഹത്തിനു മുന്നേ കാണണം!!

വിവാഹത്തിനു മുൻപേ തീർച്ചയായും സന്ദർശിക്കേണ്ട കുറച്ചിടങ്ങൾ പരിചയപ്പെടാം

കല്യാണമോ..കഴിച്ചാൽ തീർന്നു.. ഒന്നു പുറത്തിറങ്ങുവാൻ പോലും നടക്കില്ല..പിന്നെയാ യാത്രകൾ...വിവാഹം കഴിഞ്ഞ് കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങളുമായി ജീവിക്കുന്നവരോട് ഒരു ട്രിപ്പിനു വിളിക്കുമ്പോൾ സ്ഥിരം കേൾക്കുന്ന ഡയലോഗുകളായിരിക്കും ഇത്.
കല്യാണത്തിന്റെ കുരുക്കിൽ പെടുന്നതിനു മുൻപേ ആഗ്രഹിക്കുന്ന ഇടങ്ങളിലെല്ലാം പോയി കാണാനാഗ്രഹിച്ച സ്ഥലങ്ങളെല്ലാം കണ്ട് അവസാനം വിവാഹിതരാവുന്ന ഒട്ടേറെ ആളുകളെ നാട്ടിൽ കാണാം. വിവാഹം ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ യാത്രകൾ എങ്ങനെ നടക്കും എന്നല്ലേ... ഇതാ വിവാഹത്തിനു മുൻപ് ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട വ്യത്യസ്തമായ സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഗോവ

ഗോവ

മിക്ക ബാച്ചിലർ യാത്രകളും തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു സ്ഥലത്താണ്. ഗോവ. ബീച്ചിന്‍റെയും ആഘോഷങ്ങളുടെയും നാടായ ഇവിടെ ഒരിക്കലെങ്കിലും പോയിട്ട് കല്യാണം കഴിച്ചാൽ മതി എന്നു പറയുന്നവരും കുറവല്ല.
കടൽ യാത്രകളും ബീച്ചുകളിലെ ആഘോഷങ്ങളും ഫെനിയും മ്യൂസിക് ഫെസ്റ്റിവലുകളും ഒക്കെയായി ഇവിടെ അവിവാഹിതർക്ക് തകർക്കുവാൻ വേണ്ടതെല്ലാം കാണും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

മലാന

മലാന

ജീവിതം ആഘോഷിച്ച് മാത്രം തീർക്കുവാനുള്ളതാണ് എന്നു വിശ്വസിക്കുന്നവരുടെ നാടാണ് ഹിമാചൽ പ്രദേശിലെ മലാന. ലോകത്തിന്റെ എല്ലാ ബഹളങ്ങളിൽ നിന്നും ഒഴിവായി ഒറ്റപ്പെട്ട് കിടക്കുന്ന ഈ ഗ്രാമം നിഗൂഢതകൾ പേറുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയുള്ള ഇടമാണ്. ആര്യന്മാരുടെ പിന്‍മുറക്കാർ എന്നും അലക്സാണ്ടർ ചക്രവർത്തിയുടെ സൈന്യം നിർമ്മിച്ച ഗ്രാമം എന്നുമൊക്കെ മലാനയെക്കുറിച്ച് കഥകളുണ്ട്.
എന്നാൽ അതൊക്കെ മാറ്റി വെച്ചാലും ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം തന്നെയാണ് ഇവിടം. ഇവിടുത്തെ കൂടിയ ഇനം ഹാഷിഷിൽ നിന്നും ഉണ്ടാക്കുന്ന ചരസ്സ് എന്ന ലഹരിയാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്.
കാണാന്‍ കാഴ്ചകളേറെയുള്ള ഇവിടം കുളുവിനോട് തൊട്ടടുത്തായാണ് കിടക്കുന്നത്. ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം.

PC:Anees Mohammed KP

റി ദിൽ തടാകം

റി ദിൽ തടാകം

എത്തിപ്പെടുവാനും കാണുവാനും കുറച്ചധികം ബുദ്ധിമുട്ടുണ്ടാവുമെങ്കിലും പറ്റിയാൽ കാണേണ്ട ഒരിടമാണ് റി ദിൽ തടാകം. ഇന്ത്യ-ബർമ്മ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മിസോറാമിലെ പ്രധാനപ്പെട്ട തടാകങ്ങളിലൊന്നാണിത്. മിസോ ജനങ്ങളുടെ വിശ്വാസം അനുസരിച്ച് അവരുടെ സ്വർഗ്ഗത്തിലേക്കുള്ള ഇടനാഴി ഇതുവഴി കടന്നുപോകുന്നുവെന്നാണ് കരുതുന്നത്.
സാഹസികതയും എന്തും നേരിടാനുള്ള ധൈര്യവും ഉണ്ടെങ്കിൽ ഉറപ്പായും ഇവിടം സന്ദർശിക്കാം.

PC:Ngcha

സുന്ദർബൻസ്, പശ്ചിമ ബംഗാൾ

സുന്ദർബൻസ്, പശ്ചിമ ബംഗാൾ

ആമസോൺ മഴക്കാടുകളിലേതു പോലെ ചതുപ്പും കണ്ടലും ഒക്കെ നിറഞ്ഞ ഒരിടത്തുകൂടെ ഒരു ബോട്ട് യാത്ര നടത്തിയാൽ എങ്ങനെയുണ്ടാവും? അതിന് ആമസോൺ വരെ പോകാതെ ഒരു വഴിയുണ്ട്. പശ്ചിമ ബംഗാളിലെ സുന്ദർബൻ കണ്ടൽക്കാടുകൾ ലോകത്തിലെ ഏറ്റവും മികച്ച യാത്രനുഭവം നല്കുന്ന ഒരിടമാണ്.
വന്യജീവി സമ്പത്തു നിറഞ്ഞ കണ്ടൽക്കാട്ടിലൂടെ, ലോകത്ത് മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത കാഴ്ചകളും കണ്ട് തീർച്ചയായും പോയിരിക്കേണ്ട ഇടമാണിത്.

നോഹ്കലികെ വെള്ളച്ചാട്ടം

നോഹ്കലികെ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? 1115 അടി ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ലോകത്തിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന ചിറാപുഞ്ചിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളം താഴെ ഒരു കുളത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ ഇവിടെ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറവായിരിക്കും.

PC:Kunal Dalui

തർകാർലി, മഹാരാഷ്ട്ര

തർകാർലി, മഹാരാഷ്ട്ര

അറിയപ്പെടാത്ത സ്വർഗ്ഗം എന്നൊക്കെ വിശേഷിപ്പിക്കുവാൻ പറ്റിയ ഒരിടമുണ്ടേൽ അത് മഹാരാഷ്ട്രയിലെ തർകാർലി ആയിരിക്കും. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടൽത്തീരമാണ് ഇവിടുത്തെ പ്രത്യേകത. ക്യാംപിങ്ങിനും മറ്റും പറ്റിയ സ്ഥലമാണിത്. ഫോട്ടോഗ്രഫിക്ക് പറ്റിയ ധാരാളം സ്ഥലങ്ങളും ഇവിടെയുണ്ട്.

മതേരൻ, മഹാരാഷ്ട്ര

മതേരൻ, മഹാരാഷ്ട്ര

ഏഷ്യയിൽ വാഹനഗതാഗതം നിരോധിക്കപ്പെട്ട മതേരൻ പ്രകൃതിയോട് ഇണങ്ങിയുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ അടമാണ്. മഹാരാഷ്ട്രയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനായ ഇവിടെത്തന്നെയാണ് മഹാരാഷ്ട്രയിലെ ഏക ടോയ് ട്രെയിൻ സർവ്വീസുമുള്ളത്. മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇവിടം തീർച്ചയായും പോയിരിക്കേണ്ട ഒരിടമാണ്.

PC:Arne Hückelheim

ലഡാക്ക്

ലഡാക്ക്

ജീവിതത്തിൽ ഒരു റൈഡ് പോകുന്നുണ്ടെങ്കിൽ ലഡാക്കിലേക്ക്...അതും ബുള്ളറ്റിൽ എന്നാഗ്രഹിക്കുന്ന യാത്രാ ഭ്രാന്തൻമാർ ഒരുപാടുണ്ട് നമ്മുടെയിടയിൽ. മഞ്ഞുമൂടിക്കിടക്കുന്ന ലഡാക്കിലെ കുന്നുകളിലേക്കുള്ള യാത്ര പക്ഷേ, അല്പം മനക്കട്ടിയുള്ളവർക്കു മാത്രം പറഞ്ഞതാണ്.

ജൻജേഹ്ലി

ജൻജേഹ്ലി

ഹിമാചലിലെ മാണ്ഡ്യയിൽ സ്ഥിതി ചെയ്യുന്ന ജൻജേഹ്ലി ഇവിടുത്തെ വ്യത്യസ്തമായ നാടാണ്. അധികം സഞ്ചാരികളും ബഹളങ്ങളും ഒന്നും ഇല്ലാതെ മലകളും കുന്നുകളും ഒക്കെയായി ഉറങ്ങുന്ന ഒരു ഗ്രാമം എന്ന പേരാണ് ഇതിനു കൂടുതൽ യോജിക്കുക. അപൂർവ്വവും പുരാതനവുമായ ക്ഷേത്രങ്ങളാണ് ഈ സ്ഥലത്തിന്റെ മറ്റൊരു പ്രത്യേകത.

 കൊരകുണ്ഡാ, തമിഴ്നാട്

കൊരകുണ്ഡാ, തമിഴ്നാട്

നീലഗിരിയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന കൊരകുണ്ഡാ സഞ്ചാരികൾക്ക് അപരിചിതമാണെങ്കിലും വ്യവസായികളുടെ പ്രിയ ഇടമാണ്. തമിഴ്നാട്ടിലെ ഏറ്റവും രുചികരമായ തേലിയ ഉത്പാദിപ്പിക്കുന്ന ഇവിടം പുറംലോകത്തിന് അത്രയും വെളിപ്പെടാത്ത ഇടമാണ്.

ഗൊരുമാര, പശ്ചിമബംഗാൾ

ഗൊരുമാര, പശ്ചിമബംഗാൾ

വന്യജീവികളെ കാണാനും കാടിന്റെ ഉള്ളിലേക്ക് യാത്ര പോകുവാനും താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരിടമാണ് പശ്ചിമബംഗാളിലെ ഗൊരുമാര. കാണ്ടാമൃഗങ്ങളുടെ പേരിൽ പ്രശസ്തമായ ഇവിടുത്തെ വന്യജീവി സമ്പത്ത് പ്രശസ്തമാണ്.

ഫോങ്പുയി മിസോറാം

ഫോങ്പുയി മിസോറാം

മിസോറാമിലെ മിസോ വംശജരുടെ ദൈവങ്ങൾ വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ഫോങ്പുയി അഥവാ നീലപർവ്വതം. സഞ്ചാരികൾക്ക് അത്രയെളുപ്പത്തിലൊന്നും എത്തിപ്പെടുവാൻ സാധിക്കാത്ത ഇവിടം മിസോറാമിലെ ഏറ്റവും ഉയരമേറിയ സ്ഥലം കൂടിയാണ്. അർധവൃത്താകൃതിയിലുള്ള കിഴക്കാംതൂക്കായ മലഞ്ചെരിവുകളാണ് ഇവിടുത്തെ പ്രത്യേകത.

PC: Yathin S Krishnappa

അഗത്തി, ലക്ഷദ്വീപ്

അഗത്തി, ലക്ഷദ്വീപ്

ലക്ഷദ്വീപിലേക്കുള്ള യാത്രകൾ തന്നെ ഒരു ലോട്ടറിയാണ്. അപ്പോൾ പിന്നെ ആ യാത്രയിൽ അഗത്തി കാണണമെന്ന് പറയേണ്ട കാര്യമില്ലല്ലോ.. ലക്ഷദ്വീപിന്റെ സൗന്ദര്യം മുഴുവൻ ഒളിഞ്ഞിരിക്കുന്ന ഇവിടം കൂട്ടുകാരോടൊപ്പം വന്ന് തകർക്കുവാൻ പറ്റിയ ഇടമാണ്.

ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ് ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

യേശു ഭാരതത്തില്‍ എത്തിയോ? ബുദ്ധ മതം പഠിക്കാന്‍ യേശു എത്തിയെന്ന്! ആ കഥയുടെ ചുരുളഴിയുന്നത് ഇങ്ങനെയേശു ഭാരതത്തില്‍ എത്തിയോ? ബുദ്ധ മതം പഠിക്കാന്‍ യേശു എത്തിയെന്ന്! ആ കഥയുടെ ചുരുളഴിയുന്നത് ഇങ്ങനെ

എങ്ങനെ പോവാനാ ഇവിടേക്കൊക്കെഎങ്ങനെ പോവാനാ ഇവിടേക്കൊക്കെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X