ബീച്ചുകളുടെ കാര്യം പറയുമ്പോളൊക്കയും നമ്മുചെ മനസ്സ് ആദ്യം പറക്കുക ഗോവയിലേക്കാണ്. ഗോവന്‍ കടല്‍്ത്തീരങ്ങല്‍ അത്രയധികെ ആകര്‍ഷിച്ചിട്ടുണ്ട് ഓരോ സഞ്ചാരിയേയും. എന്നാല്‍ മുറ്റത്തെ മുല്ലയുടെ മണം അറിയുമ്പോള്‍ ഇതുവരെയും തേടിപ്പോയതിനോക്കാള്‍ മികച്ചത് ചുറ്റിലുമുണ്ട് എന്നറുയുമ്പോള്‍ തോന്നുന്ന സങ്കടത്തിനെ നികത്തുവാന്‍ മറ്റൊന്നിനും കഴിയില്ല.
ഇഷ്ടംപോലെ കറങ്ങുവാനും അടിച്ചുപൊളിക്കുവാനും ചരിത്രത്തിന്റെ ഏടുകള്‍ മറിക്കാനും ഒക്കെ താല്പര്യമുള്ളവര്‍ക്ക് കേരളത്തിന്റെ അങ്ങേയറ്റത്തിനും ഇങ്ങേയറ്റത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കിടിലന്‍ ബീച്ചുകളെ അറിയാം...
ബോട്ടിങ്ങിനു പറ്റിയ ചെറായി ബീച്ച്
കേരളത്തില്‍ ഏറ്റവും അധികം സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ബീച്ച് എന്ന ബഹുമതിയും ചെറായിക്കാണുള്ളത്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ തീര്‍ത്തും സുരക്ഷിതമായി കടലിലിറങ്ങാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇവിടെ ഡോള്‍ഫിനുകളെയും കാണാം. കായലും കടലും ഒറ്റ ഫ്രെയിമില്‍ കാണാന്‍ സാധിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നുകൂടിയാണിത്.
കൊച്ചിയില്‍ നിന്നും 15 കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 20 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.
സാഹസികതയ്ക്ക് കോവളം ബീച്ച്
തിരുവനന്തപുരത്തു നിന്നും 18 കിലോമീറ്റര്‍ അകലെയായാണ് കോവളം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയില്‍ അന്താരാഷ്ട്ര അംഗീകാരമുള്‌ല അപൂര്‍വ്വം ബീച്ചുകളില്‍ ഒന്നുകൂടിയാണിത്.
ഇവിടെ ഉച്ചയോടുകൂടിയാണ് ബീച്ച് സജീവമാകുന്നത്. രാത്രി വൈകുവോളം വരെ ഇവിടെ ആളുകളും ബഹളങ്ങളും കാണും. ഇന്ത്യയിലെ സര്‍ഫിങ് കേന്ദ്രം കൂടിയാണ് ഇവിടം.
കറങ്ങി നടക്കാന്‍ വര്‍ക്കല ബീച്ച്
തിരുവനന്തപുരത്തു നിന്നും 54 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഇവിടം ഒരു പുണ്യഭൂമി കൂടെയാണ്. കടല്‍ത്തീരത്തിനു മുകളിലായുള്ള ശ്രീ ജനാര്‍ജ്ജന സ്വാമി ക്ഷേത്രമാണ് വര്‍ക്കലയെ പുണ്യഭൂമിയാക്കുന്നത്.
വര്‍ക്കല ബീച്ചില്‍ എത്തിയാല്‍ തീര്‍ച്ചയായും കണ്ട് അനുഭവിക്കേണ്ട ഒരു കാഴ്ച ഇവിടുത്തെ അസ്തമയം തന്നെയാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്തവിധം സുന്ദരമാണ് ഇവിടുത്തെ അസ്തമയ കാഴ്ച
ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍ തിരഞ്ഞെടുത്തതും വര്‍ക്കല ബീച്ചിനെയായിരുന്നു.
പാപനാശം ബീച്ച്, കാപ്പില്‍ തടാകം, അഞ്ച് തെങ്ങ് ഫോര്‍ട്ട്, വര്‍ക്കല ടണല്‍, പവര്‍ഹൌസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍
സംസ്‌കാരത്തെ അറിയാന്‍ കണ്ണൂര്‍ ബീച്ച്
തോട്ടട ബീച്ച്, ഏഴര ബീച്ച് എന്നിങ്ങനെ സഞ്ചാരികള്‍ അധികം എത്തിച്ചേരാത്ത മനോഹരമായ ബീച്ചുകളും ഇവിടെയുണ്ട്.
ചരിത്രവും ആഢംബരവും ഒത്തുചേരുന്ന ബേക്കല്‍ ബീച്ച്
ചരിത്രത്തോടൊപ്പം ആഢംബരവും കാണാന്‍ സാധിക്കുന്ന ബേക്കല്‍ കോട്ടയില്‍ പോകുന്നവര്‍ തീര്‍ച്ചയായും ബേക്കല്‍ ബീച്ചും സന്ദര്‍ശിച്ചിരിക്കണം. കോട്ടയുടെ വിദൂര ദൃശ്യത്തോടൊപ്പം സൂര്യന്‍ കടലില്‍ താഴുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.
നിരവധി സനിമകള്‍ക്ക് ബേക്കല്‍ കോട്ട ലൊക്കേഷനൊരുക്കിയിട്ടുണ്ട്. കടലില്‍ നിന്നും പണിതുയര്‍ത്തിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്ന് സമുദ്രത്തിന്റെ ഏതാണ്ട് മൂന്ന് ഭാഗങ്ങളും സുന്ദരമായി കാണാം. ഏകദേശം 40 ഏക്കറിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.
ബോംബെ എന്ന സിനിമയിലൂടെയാണ് ഈ കോട്ട പ്രശസ്തമായതെങ്കിലും നിരവധി സിനിമകള്‍ ഈ കോട്ടയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കടലിലേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ നിര്‍മ്മിച്ച ഈ കോട്ടയ്ക്ക് ഗോവയിലെ അഗോഡ കോട്ടയുമായി സാമ്യതയുണ്ട്.
ശാന്തതയ്ക്കും സ്വസ്ഥതയ്ക്കും മാരാരി ബീച്ച്
മീന്‍പിടുത്തക്കാര്‍ക്കൊപ്പം ബോട്ടില്‍ കടലിലേയ്ക്ക് പോകാന്‍ ധൈര്യമുള്ളവര്‍ക്ക് മാരാരിക്കുളത്ത് അതിനുള്ള സൗകര്യമുണ്ട്. മത്സ്യബന്ധനഗ്രാമങ്ങളില്‍ അവരുടെ ജീവിതരീതി കണ്ടറിയാനും അവരുടെ ഭക്ഷ്യവിഭവങ്ങള്‍ രുചിയ്ക്കാനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ സ്ഥലമാണ് മാരാരിക്കുളം.
വാട്ടര്‍ സ്‌പോര്‍ട്‌സ്, കട്ടമരയാത്ര, യോഗ, ആയുര്‍വേദ ചികിത്സ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഅകര്‍ഷണങ്ങള്‍.



Click it and Unblock the Notifications

















