» »സ്‌മോക് ഫ്രീ ഇന്ത്യന്‍ നഗരങ്ങള്‍

സ്‌മോക് ഫ്രീ ഇന്ത്യന്‍ നഗരങ്ങള്‍

Written By: Elizabath

സ്‌മോക് ഫ്രീയോ..അതും ഇന്ത്യയില്‍..ഇത്രയധികം മാലിന്യങ്ങളും മലിനീകരണങ്ങളും നടക്കുന്ന ഇവിടെ ഇഅങ്ങനെയൊരു സ്ഥലം ഉണ്ടോ എന്ന് ചോദിച്ചതുതന്നെ തെറ്റാണെന്നു തോന്നുന്നവരാകും അധികവും. എന്നാല്‍ ഒന്നല്ല ആറു സ്‌മോക് ഫ്രീ നഗരങ്ങളാണ് ഇതുവരെയായും നമ്മുടെ നാട്ടിലുള്ളത്.
പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ഇല്ലാത്ത ആറു നഗരങ്ങളെ പരിചയപ്പെടാം.

കോട്ടയം

കോട്ടയം

കേരളത്തില്‍ നിന്നും ആദ്യമായി സ്‌മോക് ഫ്രീ നഗരങ്ങളുടെ പട്ടികയിലെത്തിയത് കോട്ടയമാണ്. 2010 ലാണ് കോട്ടയത്തെ സ്‌മോക് ഫ്രീ നഗരമായി പ്രഖ്യാപിക്കുന്നത്. അക്ഷരങ്ങളുടെ നഗരമായ കോട്ടയത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍ക്കല്ലും ഭരണങ്ങാനവും പനച്ചിക്കാട് ക്ഷേത്രവും കുമരകവുമെല്ലാം കോട്ടയത്തിന്റെ കാഴ്ചകളാണ്.

കോട്ടയത്ത് മറക്കാതെ പോകേണ്ടയിടങ്ങള്‍

കോട്ടയത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

PC:Tom Godber

സിക്കിം

സിക്കിം

2010 ല്‍ സ്‌മോക് ഫ്രീ സംസ്ഥാനമായി സിക്കിം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് പുതിയൊരു റെക്കോര്‍ഡ് ആയിരുന്നു. സ്‌മോക് ഫ്രീയായ ആദ്യ സംസ്ഥാനമെന്ന റെക്കോര്‍ഡ്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരവും സൗഹാര്‍ദ്ദത്തോടെ ഇടപെടുന്ന ആളുകളുമെല്ലാമുള്ള സിക്കിം സന്ദര്‍ശിക്കാന്‍ മറ്റൊരു കാരണം കൂടിയാണിത്.
മലനിരകളാല്‍ ചുറ്റപ്പെട്ട സിക്കിം വെള്ളച്ചാട്ടങ്ങളാലും നിറഞ്ഞ പച്ചപ്പിനാലും സമൃദ്ധമായ ഒരിടമാണ്. പ്രകൃതി സ്‌നേഹികള്‍ക്ക് പോകാന്‍ സിക്കിമിലും മികച്ച ഒരിടം ഇല്ല. ലാബോഖരി വെള്ളച്ചാട്ടവുംഖേചിയോപാല്‍റി തടാകവും ബുദ്ധാശ്രമങ്ങളുമൊക്കെയാണ് ഇവിടുത്തെ മറ്റു കാഴ്ചകള്‍.

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍

PC:Amitra Kar

ഷിംല

ഷിംല

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാചല്‍പ്രദേശിന്റെ തലസ്ഥലമായ ഷിംല. 2010ല്‍ സ്‌മോക് ഫ്രീ നഗരമായി പ്രഖ്യാപിക്കപ്പെട്ട ഇവിടെ കാണാനായി ഒരുപാട് കാഴ്ചകളാണുള്ളത്. കസളി, മണാലി, കുഫ്രി, മാള്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളൊക്കെ ഷിംലയാത്രയില്‍ തിരഞ്ഞെടുക്കാവുന്ന ഇടങ്ങളാണ്.

ഷിംലയിൽ നിന്ന് 5 കുഞ്ഞൻ യാത്രകൾ

PC:DARSHAN SIMHA

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ്

സ്‌മോക് ഫ്രീയായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. പ്രകൃതിഭംഗിയും ഹിമാലയന്‍ മലനിരകളുടെ സാന്നിധ്യവുമെല്ലാമുള്ള ഹിമാചല്‍ പ്രദേശ് സഞ്ചാരികളുടെ പറുദീസ തന്നെയാണ്. ഷിംല, കുളു, മണാലി, ഡല്‍ഹൗസി, ചമ്പ, കാംഗ്ര, കസൗലി തുടങ്ങിയ സ്ഥലങ്ങളാണ് ഹിമാചല്‍പ്രദേശിന്റെ ആകര്‍ഷണങ്ങള്‍.

PC:Nomadic Memories

ചണ്ഡിഗഡ്

ചണ്ഡിഗഡ്

ഇന്ത്യയില്‍ ഏറ്റവും ആദ്യം സ്‌മോക് ഫ്രീ സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട ചണ്ഡിഗഡ് ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളിലൊന്നാണ്. സഞ്ചാരികള്‍ ഏറെയൊന്നും എത്താത്ത ഇവിടം തടാകങ്ങളും പൂന്തോട്ടങ്ങളും കൊണ്ടും ഏറെ മനോഹരമാണ്. ഷോപ്പിങ് പ്രിയര്‍ക്ക് പറ്റിയ ഒരിടം കൂടിയാണിത്.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാനം

PC:Ian Brown

 കൊഹിമ

കൊഹിമ

ഏറ്റവും അവസാനം സ്‌മോക് ഫ്രീ നഗരമായി തിരഞ്ഞെടുക്കപ്പെട്ടതാണ് നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമ. ഗോത്രവര്‍ഗ്ഗക്കാര്‍ ഏറെ താമസിക്കുന്ന ഈ നാടിന്റെ പേരിനര്‍ഥം പുഷ്പങ്ങള്‍ വിരിയുന്ന നാട്ടിലെ ജനങ്ങള്‍ എന്നാണ് അര്‍ഥം.

പട്ടിഇറച്ചിയും ചിലന്തിയും പുഴുക്കളും നാഗാബസാറിലെ കാഴ്ചകൾ

PC:Sharada Prasad CS

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...