Search
  • Follow NativePlanet
Share
» »കർണ്ണാടകയിലെ പാണ്ഡവരുടെ നാട്ടിലെ താരകേശ്വര ക്ഷേത്രം

കർണ്ണാടകയിലെ പാണ്ഡവരുടെ നാട്ടിലെ താരകേശ്വര ക്ഷേത്രം

ഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളുമായി നിൽക്കുന്ന ഒരു ക്ഷേത്രമാണ് താരകേശ്വര ക്ഷേത്രം

കർണ്ണാടകയുടെ ചരിത്രം അറിയുവാൻ ഏറ്റവും എളുപ്പ വഴി ഇവിടുത്തെ ക്ഷേത്രങ്ങൾ സന്ദര്‍ശിക്കുക എന്നതാണ്. എവിടെയാണെങ്കിലും അവിടെ അദികാരത്തിൽ വന്നവരുടെ പ്രത്യേകതകൾ ക്ഷേത്രച്ചുവരുകളിൽ കാണാം. കലകളായും കൊത്തുപണികളായും നിർമ്മിതികളായും ഒക്കെ ചരിത്രത്തെ രേഖപ്പെടുത്തിയിട്ടുള്ള കർണ്ണാടക വിശ്വാസികളുടെയും സഞ്ചാരികളുടെയും മുന്നിൽ തുറക്കുന്നത് ഒരു വലിയ കാലത്തെയാണ്. അത്തരത്തിൽ കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളുമായി നിൽക്കുന്ന ഒരു ക്ഷേത്രമാണ് താരകേശ്വര ക്ഷേത്രം. ക്ഷേത്രത്തിന്റെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

താരകേശ്വര ക്ഷേത്രം

താരകേശ്വര ക്ഷേത്രം

നിർമ്മാണ വിദ്യയിലെ പ്രത്യേകതകകള്‍ കൊണ്ട് കർണ്ണാടകയിലെ തന്നെ അറിയപ്പെടുന്ന ക്ഷേത്രമാണ് താരകേശ്വര ക്ഷേത്രം. മധ്യകാലഘട്ടത്തിലെ നിർമ്മാണത്തിന്റെ പ്രത്യേകതകൾ എല്ലാം ഇത്തെ ഇവിടെ കാണാൻ സാധിക്കും. 12-ാം നൂറ്റാണ്ടിലാണ് ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:Dineshkannambadi

ചാലൂക്യന്മാരുടെ കലാവിരുത്

ചാലൂക്യന്മാരുടെ കലാവിരുത്

ക്ഷേത്ര ചരിത്രം തിരഞ്ഞാൽ നിൽക്കുക 12 -ാം നൂറ്റാണ്ടിലാണ്. ഡെക്കാനിൽ നിന്നുള്ള ചാലൂക്യന്മാരാണ് ക്ഷേത്ര നിർമ്മാണത്തിമ് തുടക്കം കുറിക്കുന്നത്. 12-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഇവർ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുന്നത്. ഇത്താഗി, ഗഡാഗ്, ലക്കുന്‍ഡി എന്നീ ഇടങ്ങളിലും ഹാനഗലിനെ കൂടാതെ ഇവരുടെ കാലത്ത് ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്. കാദംബരാണ് ക്ഷേത്രത്തിന്റെ ആദ്യ രൂപം നിർമ്മിച്ചത് എന്നും ഒരു ചരിത്രമുണ്ട്.

PC:Dineshkannambadi

പുരാവസ്തു വകുപ്പിന്‍റെ കീഴിൽ

പുരാവസ്തു വകുപ്പിന്‍റെ കീഴിൽ

ക്ഷേത്രത്തിന്റെ പഴക്കവും മറ്റു പ്രത്യേകതകളും കാരണം പുരാവസ്തു വകുപ്പിന്‍റെ കീഴിലാണ് ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്. ധാരാളം പ്രത്യേകതകളുള്ളതാണ് ഇവിടുത്തെ കൊത്തുപണികൾ. ഇത് കൂടാതെ കന്നഡയിലുള്ള ധാരാളം എഴുത്തുകളും ഇവിടെ കാണാം.

PC:Dineshkannambadi

ചരിത്രത്തിലേക്ക് പോകുമ്പോൾ

ചരിത്രത്തിലേക്ക് പോകുമ്പോൾ

താരകേശ്വര ക്ഷേത്രം സ്ഥിതി ചെയയ്ുന്ന ഹാംനഗൽ പുരാണത്തിലെ വിരാട്നഗറായിരുന്നുവത്രെ, മഹാഭാരതത്തിൽ പാണ്ഡവന്മാർ അജ്ഞാതവാസം ആരംഭിച്ച കാലത്ത് കുറച്ചുകാലം താമസിച്ചിരുന്ന അതേ വിരാട്നഗർ തന്നെ.
ഇവിടെ ആദ്യം ഭരിച്ച ആളുകൾ കാദംബ വിഭാഗക്കാരാണ്. ഹാവേരിക്ക് ദാതംബ വിഭാഗക്കാർ നല്കി ഏറ്റവും വലിയ സംഭാവന ഈ ക്ഷേത്രമാണ്. പിന്നീട് ബുദ്ധമതം ഈ പ്രദേശങ്ങളിൽ പിടി മുറുക്കിയതോടെ ഇത് ഒരു ശിവക്ഷേത്രം ആയി മാറുകയായിരുന്നു.

PC:Dineshkannambadi

ചാലൂക്യന്മാർ വരുന്നു

ചാലൂക്യന്മാർ വരുന്നു

പിന്നീടാണ് ചാലൂക്യന്മാർ കളത്തിലെത്തുന്നത്. മറ്റു നിർമ്മാണ രീതികളിൽ നിന്നും വ്യത്യസ്തമായ തങ്ങളുടെ കുറേ ശൈലികൾ ചേർത്ത് അവർ താരകേശ്വര ക്ഷേത്രത്തെ മാറ്റിപ്പണിതു.

PC:Dineshkannambadi

പ്രത്യേകതകൾ

പ്രത്യേകതകൾ

കൊത്തുപണികൾ നിറഞ്ഞ ചുവരുകളും തൂണുകളുമെല്ലാം ചാലൂക്യരുടെ സംഭാവനകളാണ്. ഇവിടുത്തെ ഏറ്റവും പ്രധാന ഹാളിൽ അതിന്റെ മറ്റൊരു രൂപം കാണാം. താമരയുടെ രൂപത്തിൽ കൊത്തുപൻണികൾ നടത്തിയിരിക്കുന്ന മേല്‍ക്കൂരയാണ് പ്രധാന ആകർഷണം. ഇത്കൂടാതെ ചുവരുകളിൽ മിക്കയിടങ്ങളിലും രാമായണത്തിലെ പലഭാഗങ്ങളും കൊത്തിവെച്ചിരിക്കുന്നതും കാണാം.

എൻജിനീയറിങ് വിസ്മയം

എൻജിനീയറിങ് വിസ്മയം

എന്‍ജിനീയറിങ് വിസ്മയം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒരു നിർമ്മിതിയാണ് ഈ ക്ഷേത്രത്തിന്റേത്. മിനുസമായ ചുവരുകളും അതിലെ മണിയുടെ ആകൃതിയിലുള്ള കൊത്തുപണികളും എല്ലാം വളരെ വ്യത്യസ്തവും സൂക്ഷ്മവുമായ നിർമ്മാണത്തെയാണ് കാണിക്കുന്നത്. ആനകളുടെയും മറ്റു കൊത്തുപണികളുടെയും വലിയൊരു ശേഖരം തന്നെ തൂണുകളിലുണ്ട്.

PC:Dineshkannambadi

നന്ദിക്കും ഉണ്ടൊരു ക്ഷേത്രം

നന്ദിക്കും ഉണ്ടൊരു ക്ഷേത്രം

ശിവന്റെ വാഹനമായ നന്ദിക്കും ഇവിടെ ചെറിയ ഒരു ക്ഷേത്രമുണ്ട്. 12 തൂണുകളുള്ള ഈ ക്ഷേത്രം നന്ദി പവലിയൻ എന്നാണ് അറിയപ്പെടുന്നത്. ദാൽ തടാകത്തിലെ വഞ്ചിയായ ശിക്കാരയുടെ രൂപത്തിലുള്ള മേൽക്കൂരയും നഗര രീതിയിൽ നിർമ്മിച്ചിരിക്കുന്ന വടക്കു കിഴക്കൻ ക്ഷേത്രവും ഗണേശ ക്ഷേത്രവും ഒക്കെ ഇവിടുത്തെ മറ്റു പ്രത്യേകതകളാണ്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബാംഗ്സൂരിൽ നിന്നും 370 കിലോമീറ്റർ അകലെ ധർമ്മ നദിയുടെ തീരത്താണ് താരകേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹാവേരി നദിയിലെ ഹാനഗൽ എന്ന സ്ഥലമാണ് ക്ഷേത്രത്തിന്റെ ലാൻഡ് മാർക്ക്. ഹുബ്ലിയിൽ നിന്നും 75 കിലോമീറ്ററുണ്ട് ക്ഷേത്രത്തിലേക്ക്.
ഏറ്റവും അടുത്തുള്ള വിമാനത്താവളം ഹൂബ്ലിയാണ്. റെയിൽവേ സ്റ്റേഷൻ ഹാവേരിയും. സ്റ്റേഷനിൽ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

നെല്ലിതീർഥ സോമനാഥേശ്വര ഗുഹാ ക്ഷേത്രം

നെല്ലിതീർഥ സോമനാഥേശ്വര ഗുഹാ ക്ഷേത്രം

കർണ്ണാടകയിലെ പ്രസിദ്ധമായ മറ്റൊരു ഗുഹാ ക്ഷേത്രമാണ് മാംഗളൂരിന് സമീപം സ്ഥിതി ചെയ്യുന്ന നെല്ലിതീർഥ സോമനാഥേശ്വര ഗുഹാ ക്ഷേത്രം. സോമനാഥേശ്വരനായി ആരാധിക്കുന്ന ശിവനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിനോടടുത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശിവനെ കൂടാതെ ഗണപതിയെയും മഹർഷി ജബാവിയെയും ആരാധിക്കുന്നുണ്ട്. പ്രകൃതി നിർമ്മിതമാണ് ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഗുഹ. ഏകദേശം 200 മീറ്ററോളം നീളം ഈ ഗുഹയ്ക്കുണ്ട്. എന്നാൽ മുട്ടിലിഴഞ്ഞു മാത്രമേ ഇതിനകത്തേയ്ക്ക് കയറുവാൻ സാധിക്കുകയുള്ളൂ. PC:wikipedia

ഐഹോളെ രാവൽ പഡി ഗുഹാ ക്ഷേത്രം

ഐഹോളെ രാവൽ പഡി ഗുഹാ ക്ഷേത്രം

ഇന്ത്യയുടെ ഏറ്റവും പുരാതനമായ ഗുഹാ ക്ഷേത്രങ്ങളിലൊന്നാണ് ഐഹോളെ ക്ഷേത്രം. ചാലൂക്യ രാജവംശത്തിന്റെ മറ്റൊരു അടയാളമായാണ് കണക്കാക്കുന്നത്. ചാലൂക്യരുടെ ആദ്യകാല തലസ്ഥാനമായിരുന്ന ഇവിടം ബഗൽക്കോട്ട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കല്ലിൽ കൊത്തിയിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ എഡി 550 ലാണ് നിർമ്മിക്കപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്. ഇവിടുത്തെ പ്രധാന ഗുഹാ ക്ഷേത്രത്തില്‍ ശിവലിംഗത്തിന്റെ രൂപമാണ് കൊത്തിയിരിക്കുന്നത്. മറ്റു ഗുഹകളിൽ പാർവ്വതി, ദുർഗ്ഗ ഉൾപ്പെടെയുള്ള ദൈവങ്ങളുടെ രൂപങ്ങളും കൊത്തിയിരിക്കുന്നത് കാണാം. അര്‍ധനാരീശ്വര, നടരാജ തുടങ്ങിയ രൂപങ്ങളും ഇവിടെ കൊത്തിയിട്ടുണ്ട്.

PC:Nagraj

സുപർഷാ ഗുഹകൾ

സുപർഷാ ഗുഹകൾ

ഉഡുപ്പിയിൽ അധികമാരും അറിയപ്പെടാതെ കിടക്കുന്ന കാടുകൾക്കുള്ളിലാണ് സുപർഷാ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. രാജാ സുപർഷ തപസ്സ് നടന്നയിടമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ദുർഗ്ഗാ, ലക്ഷ്മി, സരസ്വതി എന്നിവരെയാണ് ഇവിടെ ആരാധിക്കുന്നത്. രാവിലെ 6.00 മുതൽ വൈകിട്ട് 9.00 മണി വരെയാണ് ഇവിടെ പ്രവേശവം അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ അനുയോജ്യം.

ബാരാമുള്ള...തർക്കങ്ങള്‍ അവസാനിക്കാത്ത കാശ്മീരൻ ഗ്രാമം<br />ബാരാമുള്ള...തർക്കങ്ങള്‍ അവസാനിക്കാത്ത കാശ്മീരൻ ഗ്രാമം

കൊല്ലം കാട്ടിലൊളിപ്പിച്ച കുംഭാവരട്ടി വെള്ളച്ചാട്ടം കൊല്ലം കാട്ടിലൊളിപ്പിച്ച കുംഭാവരട്ടി വെള്ളച്ചാട്ടം

ടിപ്പു സുൽത്താന്‍റെ ബാറ്ററി മുതൽ പറഞ്ഞു തീരാത്ത ഒരായിരം കഥകളുമായി മാഗലാപുരംടിപ്പു സുൽത്താന്‍റെ ബാറ്ററി മുതൽ പറഞ്ഞു തീരാത്ത ഒരായിരം കഥകളുമായി മാഗലാപുരം

PC:Youtybe

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X