» »ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ക്ഷേത്രങ്ങള്‍

ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ക്ഷേത്രങ്ങള്‍

Written By: Elizabath

ലോകത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ ഉള്ള രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. രൂപങ്ങളിലും ഭാവങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തമായ ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയുക നമ്മുടെ രാജ്യത്താണ്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കമ്പോഡിയയും ചരിത്രത്തോട് ചേര്‍ന്ന നില്‍ക്കുന്ന ക്ഷേത്രങ്ങളുള്ള ശ്രീലങ്കയും ഇന്തോനേഷ്യയുമൊക്കെ പിന്നിലാണ്.
പ്രത്യേകതകളും അപൂര്‍വ്വതകളും  നിറഞ്ഞ മനോഹരങ്ങളായ കുറച്ച് ക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍ അറിയാം.

Cover PC: Hari Krishna

കൊണാര്‍ക്ക് ക്ഷേത്രം

കൊണാര്‍ക്ക് ക്ഷേത്രം

ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു... കൊണാര്‍ക്ക് സൂര്യക്ഷേത്രത്തെക്കുറിച്ച് രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന കൊണാര്‍ക്ക് സൂര്യക്ഷേത്രം ഏഴു കുതിരകള്‍ വലിക്കുന്ന രഥത്തിന്റെ മാതൃകയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇരുവശങ്ങളിലായി 12 ചക്രങ്ങള്‍ വീതമുള്ള രഥത്തില്‍ ഓരോ ചക്രവും സൂര്യഘടികാരമായിരുന്നു.

PC:Vinayreddym

ബെലൂര്‍ മഠ്- വെസ്റ്റ് ബംഗാള്‍

ബെലൂര്‍ മഠ്- വെസ്റ്റ് ബംഗാള്‍

ഹിന്ദു-ക്രിസ്റ്റ്യന്‍-ഇസ്ലാമിക രീതികളുടെ സങ്കലനമായ ബെലൂര്‍ മഠ് കൊല്‍ക്കത്തയിലെ പ്രസിദ്ധമായ നിര്‍മ്മിതികളില്‍ ഒന്നാണ്.
സ്വാമി വിവേകാനന്ദനന്‍ സ്ഥാപിച്ച രാമകൃഷ്ണ മഠത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സാണ് ബേലൂര്‍ മഠ്. എല്ലാ മതങ്ങളുടെയും ഐക്യം മുന്‍നിര്‍ത്തിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഹൂഗ്ലി നദിക്കരയിലാണിത് സ്ഥിതി ചെയ്യുന്നത്.

PC:Ramakrishna Mission,

സോംനാഥ് ക്ഷേത്രം -ഗുജറാത്ത്

സോംനാഥ് ക്ഷേത്രം -ഗുജറാത്ത്

ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ഗുജറാത്തിലെ സൗരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന സോംനാഥ് ക്ഷേത്രം. ദ്വാദശജ്യോതിര്‍ലിംഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ഈ ക്ഷേത്രം രുദ്രമാല എന്ന സോളങ്കി വാസ്തുശില്പകലാ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പലതവണ നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മ്മാണം നടത്തുകയും ചെയ്ത ഈ ക്ഷേത്രം ഇപ്പോള്‍ ചാലൂക്യ ശൈലിയിലാണുള്ളത്.

PC:Anhilwara

ഹര്‍മിന്ദര്‍ സാഹിബ് ക്ഷേത്രം അഥവാ സുവര്‍ണ്ണ ക്ഷേത്രം-പഞ്ചാബ്

ഹര്‍മിന്ദര്‍ സാഹിബ് ക്ഷേത്രം അഥവാ സുവര്‍ണ്ണ ക്ഷേത്രം-പഞ്ചാബ്

സുവര്‍ണ്ണ ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന ഹര്‍മിന്ദര്‍ സാഹിബ് ക്ഷേത്രം സിക്ക് മതവിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. പഞ്ചാബിലെ അമൃത്സറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ജാതിമത ലിംഗ ഭേദമന്യേ ആര്‍ക്കും കടന്നു വരാം.

PC:Nicholas

അക്ഷര്‍ധം- ന്യൂഡല്‍ഹി

അക്ഷര്‍ധം- ന്യൂഡല്‍ഹി

ഇന്ത്യയിലെ പ്രമുഖമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ന്യൂ ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന അക്ഷര്‍ധം. ഡല്‍ഹി അക്ഷര്‍ധാം എന്നും സ്വാമി നാരായണ അക്ഷര്‍ധാം എന്നും ഇത് അറിയപ്പെടുന്നുണ്ട്.
ഇന്ത്യന്‍ ആത്മീയതയുടെയും വാസ്തുവിദ്യയുടെയും ഒരു മഹത്തായ പ്രദര്‍ശന കേന്ദ്രം കൂടിയാണിവിടം.

PC:Kapil.xerox

ദ്വാരകാധീശ് ക്ഷേത്രം

ദ്വാരകാധീശ് ക്ഷേത്രം

ദ്വാരകാധിപനായ കൃഷ്ണനെ ആരാധിക്കുന്ന ദ്വാരകാധീശ് ക്ഷേത്രം അഥവാ ജഗത് മന്ദിര്‍ ഗുജറാത്തിലെ ദ്വാരകയിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കൃഷ്ണന്റെ കൊച്ചുമകനായ വജ്രാനഭ പണിതതാണെന്നാണ് വിശ്വസിക്കുന്നത്.

PC:Scalebelow

കൃഷ്ണ-ബാലറാം ക്ഷേത്രം

കൃഷ്ണ-ബാലറാം ക്ഷേത്രം

ഉത്തര്‍പ്രദേശിലെ വൃന്ദാവനം എന്ന വിശുദ്ധ
നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൃഷ്ണ-ബാലറാം ക്ഷേത്രം. കൃഷ്ണനും സഹോദരനായ ബലരാമവുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകള്‍.

റാം രാജ ക്ഷേത്രം

റാം രാജ ക്ഷേത്രം

മധ്യപ്രദേശിലെ ഓര്‍ച്ചയില്‍ സ്ഥിതി ചെയ്യുന്ന റാം രാജാ ക്ഷേത്രം ഓര്‍ച്ച ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ധാരാളം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഈ ക്ഷേത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.
ശ്രീ രാമനെ ഒരു രാജാവായി കൊട്ടാരത്തില്‍ ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രം കൂടിയാണിത്.

PC: Wikipedia

 മഹാബോധി വിഹാര്‍

മഹാബോധി വിഹാര്‍

ഗൗതമ ബുദ്ധനു ബോധോധയമുണ്ടായി എന്നു വിശവസിക്കപ്പെടുന്ന മഹാബോധി വിഹാര്‍ ബീഹാറിലെ ബോധ്ഗയ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായിട്ട് ബോധി വൃക്ഷം കാണുവാന്‍ സാധിക്കും. യുനസ്‌കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നു കൂടിയാണിത്.

PC:Ken Wieland

രനക്പൂര്‍ ജെയ്ന്‍ ക്ഷേത്രം

രനക്പൂര്‍ ജെയ്ന്‍ ക്ഷേത്രം

ജൈനമതത്തിലെ ആദ്യത്തെ തീര്‍ഥങ്കരനായ ആദിനാഥിനെ ആരാധിക്കുന്ന രനക്പൂര്‍ ജെയ്ന്‍ ക്ഷേത്രം രാജസ്ഥാനിലെ ഉദയ്പൂരിന് സമീപമുള്ള രനക്പൂരിലാണ് സ്ഥിതി ചെയ്യുന്നത്.
1444 മാര്‍ബിള്‍ തൂണുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം വാസ്തുവിദ്യാപരമായി ഏറെ മികച്ചതാണ്.

PC:Nagarjun Kandukuru

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...