
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിട്ടുണ്ട് എന്നു കേട്ടിട്ടുണ്ടോ? തലസ്ഥാന നഗരിയായ ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ മന്ദിറെന്ന വിഷ്ണു ക്ഷേത്രത്തിനാണ് ഗാന്ധിജി ഉദ്ഘാടനം ചെയ്ത ക്ഷേത്രമെന്ന വിശേഷണമുള്ളത്. ഡെല്‍ഹിയിലെ ആദ്യമഹാക്ഷേത്രങ്ങളിലൊന്നായ ലക്ഷ്മി നാരായണ മന്ദിറിന്റെ വിശേഷങ്ങള്‍.

ഗാന്ധി ഉദ്ഘാടനം ചെയ്ത ക്ഷേത്രം
ലക്ഷ്മി നാരായണ മന്ദിറിന്റെ ഏറ്റവും പ്രധാനപ്പെട്ട വിശേഷണങ്ങളിലൊന്നാണ് മഹാത്മാ ഗാന്ധി ഉദ്ഘാടനം ചെയ്ത ക്ഷേത്രമെന്നത്. തന്റെ ഭാര്യയായ ലക്ഷ്മിയോടൊപ്പം
PC:Joshua Doubek

ഏഴരഏക്കറിലെ മഹാക്ഷേത്രം
ഡെല്‍ഹിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ആദ്യമഹാക്ഷേത്രങ്ങളില്‍ ഒന്നായാണ് ബിര്‍ള മന്ദിര്‍ എന്നറിയപ്പെടുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തെ കണക്കാക്കുന്നത്. ഏകദേശം ഏഴര ഏക്കറോളം സ്ഥലത്തായാണ് ഈ ക്ഷേത്രവും അതിനെ ചുറ്റിയുള്ള
ഉപക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.
PC:Vinayaraj

നാരായണനും ലക്ഷ്മിയും
ഇവിടുത്തെ പ്രധാന ക്ഷേത്രത്തിലെ പ്രതിഷ്ഠകളാണ് നാരായണനും അദ്ദേഹത്തിന്റെ പത്‌നിയായ ലക്ഷ്മി ദേവിയും.

ബുദ്ധനും ശിവനും കൃഷ്ണനുമുള്ള ക്ഷേത്രം
ഇവിടുത്തെ പ്രധാന ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത് വിഷ്ണുവിനാണ്. കൂടാതെ ബുദ്ധനും ശിവനും കൃഷ്ണനും ഇവിടെ ഉപക്ഷേത്രങ്ങള്‍ കാണാന്‍ സാധിക്കും.
PC:आशीष भटनागर

ബിര്‍ള ക്ഷേത്രം എന്നറിയപ്പെടാനുള്ള കാരണം
1933 ല്‍ ബല്‍ദിയോ ദാസ് ബിര്‍ളയുടെയും അദ്ദേഹത്തിന്റെ മക്കളുടെയും നേതൃത്വത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ബിര്‍ള കുടുംബത്തിന്റെ മുന്‍കൈയ്യില്‍ നിര്‍മ്മിക്കപ്പെട്ടതിനാലാണ് ഇത് ബിര്‍ള ക്ഷേത്രം എന്നറിയപ്പെടുന്നത്.
PC:World8115

വെള്ളച്ചാട്ടങ്ങളും പൂന്തോട്ടങ്ങളും
ഒരു ക്ഷേത്രസമുച്ചയത്തിന് ഭംഗി പകരാന്‍ വേണ്ടതെല്ലാം ഇതിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കൃത്രിമമായ വെള്ളച്ചാട്ടങ്ങളും പൂന്തോട്ടങ്ങളുമെല്ലാം ഇതിന്റെ പ്രത്യേകതയാണ്.

പ്രധാന ആഘോഷങ്ങള്‍
ഡെല്‍ഹിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ദിവസവും നൂറുകണക്കിന് ഭക്തജനങ്ങളും സഞ്ചാരികളുമാണ് എത്തുന്നത്. പ്രധാനമായും രണ്ട് ആഘോഷങ്ങളാണ് ഇവിടെയുള്ളത്. ജന്‍മാഷ്ടമമിയും ദീപാവലിയുമാണവ.
PC:Vinayaraj

ക്ഷേത്രനിര്‍മ്മാണം
അക്കാലത്തെ ആധുനികമായ രീതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നഗര നിര്‍മ്മാണ രീതിയും ക്ഷേത്രവാസ്തുവിദ്യയും ഒരുമിച്ചിരിക്കുന്ന ഈ നിര്‍മ്മിതി കാഴ്ചയില്‍ ഏരെ ആകര്‍ഷകമാണ്.

എത്തിച്ചേരാന്‍
ന്യൂ ഡെല്‍ഹിയില്‍ കൊണാട്ട് പ്ലേസിനു സമീപമുള്ള മന്ദിര്‍ മാര്‍ഗ്ഗിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഡെല്‍ഹി മെട്രോ സ്‌റ്റേഷന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്.