Search
  • Follow NativePlanet
Share
» »ബെംഗളൂരുവും മുംബൈയൊക്കെ 'റിച്ചാണ്'; ഇതാ ഇന്ത്യയിലെ സമ്പന്ന നഗരങ്ങൾ

ബെംഗളൂരുവും മുംബൈയൊക്കെ 'റിച്ചാണ്'; ഇതാ ഇന്ത്യയിലെ സമ്പന്ന നഗരങ്ങൾ

ഇതാ നമ്മുടെ രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരങ്ങൾ പരിചയപ്പെടാം...

ലോകത്തിലെ സാമ്പത്തിക ശക്തികളിലൊന്നായുളള വളർച്ചയിലാണ് ഇന്ത്യ. ശാസ്ത്രത്തിലും സാങ്കേതിക വിദ്യകളിലും വളരെ മുന്നിട്ടു നിൽക്കുന്ന നമ്മുടെ രാജ്യം എന്നും മുന്നേറ്റത്തിലാണ്. സാമ്പത്തിക രംഗത്ത് മികച്ച മുന്നേറ്റമാണ് കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യ നേടിയെടുത്തത്. ഇതാ നമ്മുടെ രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരങ്ങൾ പരിചയപ്പെടാം...

മുംബൈ

മുംബൈ

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇടമാണ് മുംബൈ. സ്വപ്നങ്ങളുടെ നഗരം എന്നും ഉറങ്ങാത്തവരുടെ നഗരമെന്നും അറിയപ്പെടുന്ന മുംബൈ വ്യത്യാസങ്ങളില്ലാതെ ആളുകളെ പരിഗണിക്കുകയും അവരുടെ വളർച്ചയ്ക്ക് കൈപിടിച്ചുസഹായിക്കുകയും ചെയ്യുന്ന സ്ഥലമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നും മുംബൈ അറിയപ്പെടുന്നു. ടാറ്റ, റിലയൻസ്, ആദിത്യ ബിർള ഗ്രൂപ്പ് പോലുള്ള പല ബിസിനസ് ഭീമന്മാരുടെ നാടുകൂടിയാണിത്.
ബോളിവുഡ്, റിയൽ എസ്റ്റേറ്റ്, ടെക്നോളജി തുടങ്ങിയ ബിസിനസുകളാണ് ഇവിടെ പ്രധാനമായും ഉള്ളത്.

PC:vikram

ഡൽഹി

ഡൽഹി


ഇന്ത്യയിലെ സമ്പന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം ഭരണതലസ്ഥാനമായ ഡൽഹിക്കാണ്. ഏറ്റവും ജനസംഖ്യയേറിയ നഗരങ്ങളിലൊന്നായ ഇവിടം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രം കൂടിയാണ് ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം മറ്റേതു നഗരങ്ങളെക്കാളും ഡൽഹിക്ക് അവകാശപ്പെടുവാനുണ്ട്. ഇന്നും ഈ പാരമ്പര്യവും പൈതൃകവും നിലനിൽത്തുന്ന സ്ഥലം കൂടിയാണിത്. ഡൽഹി കാഴ്ചകളിൽ ഉൾപ്പെടുന്നത് ചരിത്രയിടങ്ങളാണ്. ഇന്ത്യയുടെ ചെറിയൊരു പരിഛേദം ഇവിടെ കാണാം.

PC:Shubham Sharma

കൊൽക്കത്ത

കൊൽക്കത്ത

മൂന്നാമത്തെ സമ്പന്ന നഗരം സന്തോഷത്തിന്റെ നാടായ കൊൽക്കത്തയാണ്. കൊളോണിയൽ ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഇവിടെ അതിന്റെ പല ശേഷിപ്പുകളും ഇന്നും കണ്ടെത്തുവാൻ കഴിയും. നഗരത്തിന്റെ ചരിത്രത്തിനും പൗരാണികതയ്ക്കും അന്നത്തേതിൽ നിന്നു ഇന്നും മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്തയിൽ നിവവധി ചരിത്ര ഇടങ്ങൾ കാണാം.

PC:Arindam Saha

ബംഗളൂരു

ബംഗളൂരു

ഇന്ത്യയുടെ സിലിക്കൺ വാലി എന്നും ഐടി ഹബ്ബ് എന്നും അറിയപ്പെടുന്ന ബെംഗളുരു സാങ്കേതിക വിദ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നഗരമാണ്. സാങ്കേതിക വിദ്യയുടെ കയറ്റുമതിയാണ് ഇവിടെ പ്രധാനം. കർണ്ണാടകയുടെ തലസ്ഥാനമായ ബംഗളുരു കന്നഡ സിനിമാ വ്യവസായത്തിന്റെ കേന്ദ്രം കൂടിയാണ്. മാത്രമലല്, ഇ-കൊമേഴ്സ് സൈറ്റുകളായ മിന്ത്രാ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളുടെ ആസ്ഥാനവും ഇവിടെ തന്നെയാണ്.

PC:satyaprakash kumawat

ചെന്നൈ

ചെന്നൈ

ഇന്ത്യയിലെ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് ചെന്നൈയ്ക്കുള്ളത്. ഓട്ടോമൊബൈൽ വ്യവസായത്തിനാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. തെക്കേ ഇന്ത്യയുടെ സാംസ്കാരിക കവാടം എന്നറിയപ്പെടുന്ന ഇവിടം സംസ്കാരങ്ങളെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്യുന്ന നാടാണ്. റോമൻ ശൈലിയിലുള്ള പഴയ കെട്ടിടങ്ങൾ ഇവിടുത്തെ പ്രധാന കാഴ്ചയാണ്.

PC:rhoda alex

ഹൈദരാബാദ്

ഹൈദരാബാദ്

ഇന്ത്യയിലെ നാലാമത്തെ വലിയ നഗരമായ ഹൈദരാബാദ് സമ്പത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനത്താണ് നിൽക്കുന്നത്. രാജകീയ ജീവിതരീതികളുടെ പല അടയാളങ്ങളുമുള്ള ഹൈദരാബാദ് നിസാമുകളുടെ നഗരം എന്നാണ് അറിയപ്പെടുന്നത്. 'മുത്തുകളുടെ നഗരം' എന്നും ഇത് അറിയപ്പെടുന്നു. ചാർമിനാർ, ഗോൽകോണ്ട കോട്ട, കൃത്രിമ തടാകങ്ങൾ, രാമോജി ഫിലിം സിറ്റി തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ കാണാം

PC:Rishabh Modi

കൊച്ചിയിൽ ചിലവ് കുറഞ്ഞ രാത്രി താമസം, സുരക്ഷിതവും; 'ഷീ ലോഡ്ജിലേക്ക്' വിട്ടോ, പ്രവർത്തനം തുടങ്ങികൊച്ചിയിൽ ചിലവ് കുറഞ്ഞ രാത്രി താമസം, സുരക്ഷിതവും; 'ഷീ ലോഡ്ജിലേക്ക്' വിട്ടോ, പ്രവർത്തനം തുടങ്ങി

പൂനെ

പൂനെ

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പൂനെ കിഴക്കിന്റെ ഓക്സ്ഫോഡ് എന്നാണറിയപ്പെടുന്നത്. സമ്പത്തിന്റെ കാര്യത്തിൻ ഇന്ത്യൻ നഗരങ്ങളിൽ ഏഴാം സ്ഥാനമാണ് ഇതിനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാത്രം കാര്യമല്ല. മികച്ച ജീവിത രീതികളും ശൈലിയും പിന്തുടരുന്ന നാട് കൂടിയാണ് പൂനെ. സമ്പന്നമായ ചരിത്രവും മനോഹരമായ കാലാവസ്ഥയും സഞ്ചാരികൾക്കിടയിലും പൂനെയെ പ്രസിദ്ധമാക്കുന്നു.

PC:Mohnish Landge

അഹ്മദാബാദ്

അഹ്മദാബാദ്

'മാഞ്ചസ്റ്റർ ഓഫ് ഈസ്റ്റ്' എന്നറിയപ്പെടുന്ന അഹമ്മദാബാദ് ഇന്ത്യയിലെ സമ്പന്ന നഗരങ്ങളിൽ എട്ടാം സ്ഥാനത്തു നിൽക്കുന്നു. തുണി വ്യവസായമാണ് നഗരത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നത്. പരമ്പരാഗതവും സമകാലികവുമായ ഇന്ത്യയുടെ സമന്വയം ഇവിടെ അനുഭവിച്ചറിയാം. ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് ആണ് അഹ്മദാബാദ്.

PC:Ankitasdeveloper

സൂററ്റ്

സൂററ്റ്


ഗുജറാത്തിൽ നിന്നുള്ള രണ്ടാമത്തെ സമ്പന്നമഗരമാണ് എട്ടാം സ്ഥാനത്തെത്തിയിരിക്കുന്ന സൂററ്റ്. വജ്ര, തുണി വ്യവസായത്തിന് ആണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളിലൊന്നെന്ന ബഹുമതിയും സൂററ്റിനുണ്ട്. എല്ലായിടത്തുനിന്നും ധാരാളം വ്യാപാരികളെ ആകർഷിക്കുന്നു, ഇത് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായി മാറുന്നു.

PC:Abheda Pink

 വിശാഖപട്ടണം

വിശാഖപട്ടണം

ഇന്ത്യയിലെ പത്താമത്തെ സമ്പന്ന നഗരമാണ് വിശാഖപട്ടണം.
വ്യാപാര കേന്ദ്രം എന്നതിലുപരി, വർഷങ്ങളായി വിനോദസഞ്ചാര കേന്ദ്രമാണിവിടം. ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ തീരദേശ നഗരം നിരവധി യാത്രാ സാധ്യതകളാണ് സഞ്ചാരികൾക്ക് നല്കുന്നത്.

PC:Eshwar

ഒന്നു വന്നാൽ മതി! ചിലവ് ഞങ്ങളെടുത്തോളാം!! സഞ്ചാരികൾക്ക് അങ്ങോട്ട് പണം നല്കി സ്വാഗതം ചെയ്ത് ഈ ഗ്രാമംഒന്നു വന്നാൽ മതി! ചിലവ് ഞങ്ങളെടുത്തോളാം!! സഞ്ചാരികൾക്ക് അങ്ങോട്ട് പണം നല്കി സ്വാഗതം ചെയ്ത് ഈ ഗ്രാമം

കാത്തിരുന്ന യൂറോപ്പ് യാത്രകൾക്ക് പറ്റിയ സമയമിതാ... കുറഞ്ഞ ചിലവിൽ വിന്‍റർ യാത്രകൾ പോകാംകാത്തിരുന്ന യൂറോപ്പ് യാത്രകൾക്ക് പറ്റിയ സമയമിതാ... കുറഞ്ഞ ചിലവിൽ വിന്‍റർ യാത്രകൾ പോകാം

Read more about: city mumbai delhi kolkata bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X