Search
  • Follow NativePlanet
Share
» »മുർദേശ്വരിൽ ചെന്നു കാണേണ്ട പുണ്യസ്ഥലങ്ങൾ

മുർദേശ്വരിൽ ചെന്നു കാണേണ്ട പുണ്യസ്ഥലങ്ങൾ

ഉത്തര കർണാടകത്തിൽ നിലകൊള്ളുന്ന ബട്ട്കൽ പട്ടണത്തിലെ പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മുരുഡേശ്വർ. ഹിന്ദു വിശ്വാസികൾക്കിടയിലെ പരമ പ്രധാനമായ ക്ഷേത്രങ്ങളും മതപരമായ നിരവധി കഴ്ചപാടുകളും വച്ചു പുലർത്തുന്ന ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. മുരുഡേശ്വർ പട്ടണത്തിന്റെ ചരിത്ര പ്രാധാന്യം രാമായണത്തിൽ ആരംഭിക്കുന്നു. അതിനാൽ പ്രാചീന കാലം മുതൽക്കേ തന്നെ ഇവിടം ഒരു പുണ്യസ്ഥലമായി കണക്കാക്കി വരുന്നു.

തീർഥാടന കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ശിവലിംഗത്തിന്റെ നാമത്തിൽ പ്രസിദ്ധമാണ് മുർദേശ്വർ. ക്ഷേത്രങ്ങൾക്കും പുണ്യസ്ഥലങ്ങൾക്കും പുറമെ നിങ്ങൾക്ക് മുരുഡേശ്വർ കടൽതീരവും സന്ദർശിക്കാവുന്നതാണ്. കടൽത്തീരത്ത് അൽപം സമയം വെറുതെയിരുന്നുകൊണ്ട് കടലിൻറെ തിരമാലകളെ നോക്കിയിരിക്കാം. സ്വപ്നതുല്യമായ ഒരനുഭവമായിരിക്കും നിങ്ങൾക്കത്. അതുകൊണ്ട് മുരുഡേശ്വരിലെ ഏറ്റവും മികച്ച സ്ഥലങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അറിയാം ശ്രമിക്കാം.

മുരുഡേശ്വർ ക്ഷേത്രം

മുരുഡേശ്വർ ക്ഷേത്രം

ഇവിടുത്തെ നിശ്ചലമായ കടലോരത്തെ മാറ്റിനിർത്തിയാൽ മുർദേശ്വർ നഗരം ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രമായി പേരുകേട്ടതാണ്. പരമശിവന്റെ മറ്റൊരു സ്വരൂപമായ ശ്രീ മൃദേശ ലിംഗത്തിന്റെ ആരാധനാമൂർത്തിയാണ് ഇവിടുത്തെ ഈ ക്ഷേത്രത്തിൽ പ്രതിഫലിച്ചു നിൽക്കുന്നത്. കണ്ടുക്ക മലമ്പ്രദേശത്തിൽ പ്രശാന്തമായി നിലകൊള്ളുന്ന മുരുഡേശ്വരി ക്ഷേത്രത്തിനു മൂന്നു ഭാഗത്തായി ജല സന്നിധി സ്ഥിതി ചെയ്യുന്നു. വളരെ മനോഹരമായ പരിസര പ്രകൃതി പ്രതിനിധാനം ചെയ്യുന്നതും തിരകളുടെ കടലിരമ്പ ശബ്ദം കേൾപ്പിക്കുന്നതുമായ ഒരു അന്തരീക്ഷത്തിൽ നിന്നു കൊണ്ട് നിങ്ങൾക്ക് പുണ്യനാടിന്റെ വിശുദ്ധിയിലേക്കിറങ്ങി ചെല്ലാം

ഇതിന്റെ രൂപകൽപ്പനയിൽ മതിലുകളും മേൽക്കൂരയും പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. ഇവയുടെ അലങ്കാര ചാരുതാ നിർമ്മലത ഈ ക്ഷേത്രത്തിന്റെ ചരിത്ര താളുകളെ തുറന്നു തരുംം. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളൊക്കെത്തന്നെ വിശാലമായ ശില്പകലാചാരുതയാൽ ആധുനികവത്കരിച്ചിട്ടുണ്ടെങ്കിലും, ക്ഷേത്രത്തിന്റെ ആധികാരികത നിലനിർത്താനായി ശ്രീകോവിലിൽ പഴയപോലെ തന്നെ അവശേഷിപ്പിച്ചിരിക്കുന്നു.

എങ്കിൽ പിന്നെ, മുരുഡേശ്വർ ക്ഷേത്ര ഭാഗത്തിന്റെ അകത്തളങ്ങൾ കണ്ട് വിസ്മയഭരിതരാകേണ്ടേ...??

PC: Vedamurthy J

പരമശിവന്റെ പ്രതിമ

പരമശിവന്റെ പ്രതിമ

മുരുഡേശ്വർ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്ന ശിവന്റെ പ്രതിമ വാസ്തുവിദ്യയുടെ ഉത്തമ മാതൃകയായി കണക്കാക്കി വരുന്നു. അതിന്റെ പിന്നിലായി കുതിച്ചൊഴുകുന്ന നീല കടലിന്റെ അനശ്വര കാഴ്ച ഈ ശിവലിംഗത്തിന്റെ വിശ്വ പ്രശസ്തിയെ വിളിച്ചോതുന്നു. സമുദ്ര നിരപ്പിൽ നിന്നും 123 അടി ഉയരത്തിൽ നിലകൊള്ളുന്ന ഈ ശിവലിംഗം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ശിവ പ്രതിമയാണ്. ഈ സ്മാരക കലാസൃഷ്ടിക്കു മുന്നിൽ ഒരിക്കൽ നിങ്ങൾ ചെന്നു നിന്നാൽ നിങ്ങൾക്കതിന്റെ മഹത്വത്തെ തീർച്ചയായും അളക്കാനാവും. നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്ത് പ്രശാന്തസുന്ദരമായി അല്പം സമയം ചിലവഴിക്കാൻ നിങ്ങളാഗ്രഹിക്കുന്നെങ്കിൽ, ഈ സീസണിൽ മുരുഡേശ്വറാണ് നിങ്ങളുടെ ലക്ഷ്യസ്ഥാനം.

PC: Vivek Shrivastava

മുരുഡേശ്വർ ബീച്ച്

മുരുഡേശ്വർ ബീച്ച്

മുരുഡേശ്വർ ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലുമായി നീണ്ടു കിടക്കുന്ന മുരുഡേശ്വർ കടലോരം ഏവർക്കും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സന്തോഷകരമായി ചെന്നെത്തി പൂർണമായും ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഒരു സ്ഥലമാണ്. ആൾ തിരക്കുകൾ അധികമില്ലാത്ത മുരുഡേശ്വർ കടലോര പരിസരം ഉദയാസ്തമയ വേളകളിൽ ഓരോ സഞ്ചാരികൾക്കും അവിസ്മരണീയവും പകിട്ടേറിയതുമായ ദൃശ്യങ്ങൾ കാഴ്ചവയ്ക്കുന്നു. ബോട്ട് യാത്രകളും സ്പീഡ് ജെറ്റ് സഫാരികളും ഒക്കെ കൂടാതെ നിറങ്ങളുടെ ഒരു ചക്രവാളം തന്നെ വരച്ചു തീർക്കുന്നു മുർദേശ്വർ കടലോര തീരദേശം. ഇവിടെയെത്തിച്ചേരുന്ന നിങ്ങൾക്ക് ആത്മീയതയുടേയും പ്രശാന്തതയുടെയും സുന്ദര സൗന്ദര്യത്തെ തഴുകാനാവും.

PC: Pradeepa88

രാജ ഗോപുരം

രാജ ഗോപുരം

ഗോപുര വാതിൽ എന്നാൽ ഹിന്ദു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തെ സൂചിപ്പിക്കുന്നു. മുരുഡേശ്വർ ക്ഷേത്രത്തിന്റെ കവാടത്തിൽ സ്ഥിതിചെയ്യുന്ന ഇരുപതിലധികം നിലകളുള്ള ഗോപുരമാണ് രാജഗോപുരം. ഇവിടുത്തെ പ്രധാന ആകർഷണമായ രാജ ഗോപുരുപ്പുരയുടെ ഏറ്റവും മുകളിലേക്ക് ചെന്നു നോക്കിയാൽ പരമശിവന്റെ പ്രതിമയുടെ അത്ഭുതകരമായ വിസ്മയകാഴ്ചകളെ കാണാം. പടികൾ നടന്നു കയറാൻ സാധിക്കാത്തവർക്കായി ഒരു ലിഫ്റ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട് അപ്പോൾ എങ്ങനെ..?, ആധുനികകാലത്തെന സജ്ജീകരണങ്ങൾ എല്ലാമുള്ള ഈ പ്രാചീന ക്ഷേത്രം സന്ദർശിക്കുന്നതിനെ കുറിച്ച് എന്ത് പറയുന്നു??

PC: Pvnkmrksk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more