യാത്രകളിലെ ഏറ്റവും ചിലവ് വരുന്നത് പലപ്പോഴും വിമാനയാത്രകൾക്ക് തന്നെയാണ്. പെട്ടന്നു പ്ലാൻ ചെയ്തുപോകുന്ന യാത്രയാണെങ്കില്‍ പോക്കറ്റ് എപ്പോൾ കാലിയായെന്നു ചോദിച്ചാൽ മതി. ഡൽഹിയിൽ നിന്നും കുളുവിലേക്കുള്ള വിമാനയാത്രയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഡൽഹിയിൽ നിന്നും ഷിംല വഴി കുളുവിലേക്കു വിമാനത്തിൽ പോകുന്നത് യാത്രയുടെ മുഴുവന് ബജറ്റിനെയും താളം തെറ്റിക്കും. കുറഞ്ഞ വിമാനസര്‍വീസുകളും ഉയർന്ന ആവശ്യകതയുമാണ് പ്രധാന കാരണം. എന്നാൽ ഈ ഒക്ടോബർ മുതൽ ഡൽഹിയിൽ നിന്നും കുളുവിലേക്കും തിരിച്ചുമുള്ള യാത്രാ ചിലവ് വലിയ രീതിയിൽ കുറയുവാൻ പോവുകയാണ്. എങ്ങനെയാണെന്നല്ലേ? വിശദമായി വായിക്കാം

കുളുവിൽ നിന്നും ഡല്‍ഹിയിലേക്ക്
ഏറ്റവും പുതിയ വാര്‍ത്തകൾ അനുസരിച്ച് കുളുവിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്ര ഒക്‌ടോബർ 11 മുതൽ കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലി ആകും. ഷിംല വഴി ആരംഭിക്കുന്ന സർവീസുകളാണ് യാത്ര ചിലവിൽ കുറവിനു കാരണമാകുന്നത്. അലയൻസ് എയറിന്റെ പുതുതായി ഉൾപ്പെടുത്തിയ ATR-42 600 സീരീസ് വിമാനം ആഴ്ചയിൽ നാല് ദിവസം ഷിംലയ്ക്കും കുളുവിനുമിടയിൽ സർവീസ് നടത്തും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ നടത്തുവാൻ പോകുന്ന സർവീസ് ഷിംല-കുളു യാത്രകളെ ചിലവ് കുറഞ്ഞതാക്കുമെന്ന് ട്രിബ്യൂൺ ഇന്ത്യ വെബ്സൈറ്റ് വാര്‍ത്തയിൽ പറയുന്നു.
PC:Ross Parmly

നിലവിലെ നിരക്ക്
കുളുവിൽ നിന്നു ഷിംലയ്ക്കും ഷിംലയിൽ നിന്നു ഡൽഹിയിലേക്കുമുള്ള യാത്രാ നിരക്ക് പലപ്പോഴും കൂടുതലാണ്.
കുളുവിനും ഷിംലയ്ക്കുമിടയിൽ 50 മിനിറ്റ് ദൈർഘ്യമുള്ള വിമാനത്തിന് സാധാരണ നിരക്ക് 5,488 രൂപയും മുതിർന്ന പൗരന്മാരുടെ നിരക്ക് 3,126 രൂപയുമാണ്. കുളുവിൽ നിന്ന് ഡൽഹിയിലേക്കുള്ള 80 മിനിറ്റ് വിമാനത്തിന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മൂന്ന് മണിക്കൂർ വിമാനത്തേക്കാൾ മൂന്നിരട്ടിയെങ്കിലും ചെലവ് കൂടുതലാണെന്ന് നേരത്തെ യാത്രക്കാർ അഭിപ്രായപ്പെട്ടിരുന്നു.
PC:Pascal Meier

നവംബർ 2 മുതൽ
നവംബർ രണ്ടിന് ശേഷമുള്ള നിരക്ക് 350 രൂപ ഓൺലൈൻ ചാർജുകൾ ഉൾപ്പെടെ 3,299 രൂപയായാണ് കുറയുവാൻ പോകുന്നത്.
ഷിംല വഴി കുളുവിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 8,787 രൂപയാണ് ചിലവ്. നേരത്തെ കുളുവിൽ നിന്ന് ഡൽഹിയിലേക്കുള്ള 80 മിനിറ്റ് ഫ്ലൈറ്റിന് 22,813 രൂപ മുതൽ 26,121 രൂപ വരെയാണ് നിരക്ക്. ഇപ്പോൾ കുളുവിനും ഷിംലയ്ക്കും ഇടയിലുള്ള വിമാനം പ്രഖ്യാപിച്ചതിന് ശേഷം കുളുവിൽ നിന്ന് ഡൽഹിയിലേക്ക് 14,900 രൂപ നിരക്കും എയർലൈൻ വാഗ്ദാനം ചെയ്യുന്നു. കുളു-ഡൽഹി സെക്ടറിൽ സീനിയർ നിരക്കും എയർലൈൻ നൽകുന്നുണ്ട്.
PC:Surya teja
വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..

സമയം ഇങ്ങനെ
ഷിംലയിൽ നിന്ന് രാവിലെ 7.55 ന് പുറപ്പെടുന്ന വിമാനം 8.45 ന് കുളുവിലെത്തി 9.05 ന് ഷിംലയിലേക്ക് തിരിച്ച് 9.55 ന് എത്തിച്ചേരും. 10.15ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന വിമാനം 11.25ന് അവിടെയെത്തും.
PC:HARSH PATEL
കണ്ണടച്ച് തുറക്കും മുൻപ് ബാംഗ്ലൂർ എയർപോർട്ടിലെത്താം; ഇൻട്രാ സിറ്റി ഹെലികോപ്റ്റർ സർവീസ് ഉടൻ
വിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെ