Search
  • Follow NativePlanet
Share
» »ഇന്ത്യയിൽ അധികമാർക്കും അറിയാത്ത എന്നാൽ ഏറെ സുന്ദരമായ ചില സ്ഥലങ്ങൾ

ഇന്ത്യയിൽ അധികമാർക്കും അറിയാത്ത എന്നാൽ ഏറെ സുന്ദരമായ ചില സ്ഥലങ്ങൾ

ഒരുപാട് സുന്ദരമായ സ്ഥലങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഇന്ത്യ. മലനിരകളും സമതലപ്രദേശങ്ങളും കാടുകളും കടൽത്തീരങ്ങളും തുടങ്ങി പ്രകൃതി ഭംഗി വാനോളം ആസ്വദിക്കാൻ രാജ്യത്തെ ഓരോ കോണിലും സ്ഥലങ്ങളുണ്ട്. അതിനാൽ തന്നെ യാത്രാ പ്രേമികളായ നമ്മെ സംബന്ധിച്ചെടുത്തോളം പോകാൻ ഇനി സ്ഥലം ബാക്കിയില്ല എന്നുപറയുന്നതിൽ അർത്ഥവുമില്ല. എന്നിരുന്നാലും നമ്മൾ ഒരു യാത്ര പോകാൻ ഉദ്ദേശിക്കുകയാണെങ്കിൽ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന പേരുകൾ കാശ്മീർ, ഗോവ, ഷിംല, പോണ്ടിച്ചേരി പോലുള്ള സ്ഥലങ്ങളായിരിക്കും.

നമ്മൾ മലയാളികളെ സംബന്ധിച്ചെടുത്തോളം പലപ്പോഴും കടന്നുവരുന്നത് ഊട്ടി, മൈസൂർ, കൊടൈക്കനാൽ, ആലപ്പുഴ, മൂന്നാർ അങ്ങനെ പോകും. എന്നാൽ ഇതൊക്കെ നമ്മൾ ഏറെ കണ്ട കേട്ട ഒരുപാട് പ്രശസ്തിയാർജ്ജിച്ച സ്ഥലങ്ങളാണ്. പക്ഷെ ഇവിടെ നമ്മുടെ രാജ്യത്ത് അധികമാരും അറിയാത്ത എന്നാൽ ഏറെ സുന്ദരമായ ഒരുപാട് സ്ഥലങ്ങൾ കൂടെയുണ്ട്. അത്തരത്തിൽ പെട്ട ചില സ്ഥലങ്ങൾ ഇന്നിവിടെ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.

മേഘമലൈ - തമിഴ്‌നാട്

മേഘമലൈ - തമിഴ്‌നാട്

തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മേഘമലൈ എന്തുകൊണ്ടും ഇത്തരത്തിൽ അധികമാരുടെയും ശ്രദ്ധയെത്താത്ത ഒരു സ്ഥലമാണ്. എന്നാൽ പ്രകൃതി നിറഞ്ഞനുഗ്രഹിച്ച ഈ മഞ്ഞിൽ പുതച്ചു കിടക്കുന്ന സ്ഥലം നിങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണ്. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണെങ്കിൽ അല്ലെങ്കിൽ ഒരു ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ തീർച്ചയായും ഈ സ്ഥലം നിങ്ങൾക്കായുള്ളതാണ്. നിറയെ പച്ചപ്പും ചായത്തോട്ടങ്ങളും ഡാമുകളും കൊണ്ട് സമൃദ്ധമായ ഈ സ്ഥലം നിങ്ങളിലെ യാത്രാസ്നേഹിക്ക് ഇഷ്ടപ്പെടും എന്ന് തീർച്ച. ഇവിടെയുള്ള ചായത്തോട്ടങ്ങളിൽ ചിലത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തോട്ടങ്ങളിൽ പെട്ടവയാണ്. മേഘമലൈ വന്യജീവി സങ്കേതവും പെരിയാർ വന്യജീവി സങ്കേതവുമാണ് അടുത്തുള്ള മറ്റു പ്രധാന സ്ഥലങ്ങൾ.

PC: Sivaraj.mathi

മഞ്ചനബലെ - കർണാടക

മഞ്ചനബലെ - കർണാടക

ബംഗളൂരു നഗരത്തിൽ നിന്നും എളുപ്പം സന്ദർശിക്കാവുന്ന ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നാണ് മഞ്ചനബലെ. ഗാർഡൻ സിറ്റിയിൽ നിന്നും കഷ്ടിച്ച് രണ്ടുമണിക്കൂർ ദൂരമേ ഇവിടെക്കുള്ളൂ. ഇവിടെയുള്ള മഞ്ചനബലെ ഡാം തന്നെയാണ് സ്ഥലത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലുമുള്ള പല തരത്തിലുള്ള പക്ഷികളെ കൊണ്ടും സമൃദ്ധമാണ് ഈ സ്ഥലം. ഇത്രയും മനോഹരമായ ഒരു സ്ഥലം ബംഗളൂരു നഗരത്തോട് ചേർന്ന് ഉണ്ടെങ്കിൽ കൂടെ അധികമാർക്കും അറിയില്ല എന്നതിനാൽ ഇന്നും ഈ സ്ഥലം അറിയപ്പെടാത കിടക്കാൻ കാരണമാകുന്നു.

PC: Manoj M Shenoy

കല്പ - ഹിമാചൽ പ്രദേശ്

കല്പ - ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ കല്പ ഇതുപോലെ ഒളിഞ്ഞുകിടക്കുന്ന ശാന്തസുന്ദരമായ മറ്റൊരു സ്ഥലമാണ്. സുത്ലേജ്‌ നടിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ പട്ടണമാണ് കല്പ. ആപ്പിൾ തോട്ടങ്ങൾ കൊണ്ടും നിരവധി ഹിന്ദു ക്ഷേത്രങ്ങൾ കൊണ്ടും നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലവും ഇവിടത്തെ പ്രകൃതിരമണീയമായ കാഴ്ചകളും കണ്കുളിർമ നൽകുന്നവയാണ്. ഇവിടെ നിന്നും നോക്കിയാൽ കണ്ണെത്താ ദൂരത്തോളം ഉയർന്നു നിൽക്കുന്ന മഞ്ഞിൽ പുതച്ചു കിടക്കുന്ന മലനിരകളെ നമുക്ക് കാണാം. നവ്യമായ ഒരു അനുഭൂതിയിലേക്ക് നമ്മെ എത്തിക്കുന്ന ഇവിടത്തെ അന്തരീക്ഷവും കാഴ്ചകളും ആസ്വദിക്കണം എങ്കിൽ സമയവും പണവും ഉള്ളവർ ധൈര്യമായി ഇവിടേക്ക് യാത്ര പദ്ധതിയിട്ടോളൂ.

PC: Michael Scalet

ഹർ കീ ഡൂൺ താഴ്വര - ഉത്തരാഖണ്ഡ്

ഹർ കീ ഡൂൺ താഴ്വര - ഉത്തരാഖണ്ഡ്

മലകയറ്റം ഇഷ്ടപ്പെടുന്നവരുടെ സ്വർഗ്ഗം എന്നാണ് ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. കടല്നിരപ്പിൽ നിന്നും 3500 മീറ്റർ മുകളിലായി സ്ഥിതി ചെയ്യുന്ന ഹർ കീ ഡൂൺ താഴ്വര മഞ്ഞിൽ പുതച്ചു കിടക്കുന്ന മനോഹരമായ മലനിരകളാൽ പൊതിയപ്പെട്ടതാണ്. താലൂകയിൽ നിന്നും തുടങ്ങുന്ന യാത്ര ഗോവിന്ദ് ദേശീയോദ്യാനം വഴി കടന്നുപോകുമ്പോൾ സുന്ദരമായ ഒരുപിടി കാഴ്ചകൾ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ജീവിതത്തിൽ തന്നെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭൂതിയായിരിക്കും ഇവിടേക്കുള്ള യാത്ര നിങ്ങൾക്ക് നൽകുക.

PC: PALLABI SEN

മാണ്ഡു - മധ്യപ്രദേശ്

മാണ്ഡു - മധ്യപ്രദേശ്

മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന മന്തു ഇത്തരത്തിൽ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മറ്റൊരു സ്ഥലമാണ്. നിങ്ങൾ ഒരു ചരിത്ര സ്‌നേഹി ആണെങ്കിൽ ഈ സ്ഥലം ഒന്നുകൂടെ നിങ്ങളെ ആകർഷിക്കും. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പിന്നീട് നശിച്ചുപോയ ഒരു നഗരത്തിന്റെ ബാക്കിപത്രമാണ് നിങ്ങൾക്ക് അവിടെ കാണാൻ കഴിയുക. നദികളാലും കൊട്ടകളാലും കൊട്ടാരങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്ന ഈ സ്ഥലത്തുള്ള കോട്ടക്ക് 82 കിലോമീറ്റർ വിസ്‌തൃതിയുണ്ട്. ഒരുകാലത്ത് മുഗൾ ചക്രവർത്തിമാരുടെ സുഖവാസകേന്ദ്രം കൂടിയായിരുന്നു ഈ സ്ഥലം.

PC: Bernard Gagnon

സുവൽകുച്ചി - ആസാം

സുവൽകുച്ചി - ആസാം

ആസാമിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സുവൽകുച്ചി ഗുവാഹത്തിയിൽ നിന്നും 35 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. തുണിനിർമ്മാണത്തിന് ഏറെ പേരുകേട്ട സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ഇവിടം. ആസാമിലെയും എന്തിന് ഇന്ത്യയിൽ തന്നെയും ഏറ്റവും മികച്ച പട്ട് ലഭിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇത്. നിരവധി ജീവജാലങ്ങളെ കൊണ്ടും സമ്പന്നമാണ് ഈ സ്ഥലം. മുയലുകൾ, മാനുകൾ തുടങ്ങി ഡോൾഫിനുകൾ വരെ ഇവിടെ നമുക്ക് കാണാം. മനോഹരവും ശാന്തവും എന്നാൽ ഏറെ കാഴ്ചകൾ കാണാൻ ഉള്ളതുമായ ഒരു സ്ഥലമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും ഈ സ്ഥലം സന്ദർശിക്കാം.

സഞ്ചാരികളുടെ കണ്ണിൽപെടാത്ത പശ്ചിമഘട്ടം!!

PC: Jugal Bharali

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more