» »സ്ത്രീകള്‍ ഭയക്കണം ഇവിടെ യാത്ര ചെയ്യാന്‍

സ്ത്രീകള്‍ ഭയക്കണം ഇവിടെ യാത്ര ചെയ്യാന്‍

Written By: Elizabath

യാത്ര ചെയ്യുക എന്നത് ഒരു പാഷനായി കൊണ്ടുനടക്കുന്നവരാണ് നമ്മളില്‍ പലരും. അതിനാല്‍ത്തന്നെ യാത്രയെന്ന് കേള്‍ക്കുമ്പോള്‍ അധികമൊന്നും ആലോചിക്കാതെ ചാടിപ്പുറപ്പെടുകയും ചെയ്യും. എന്നാല്‍ ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ കുറച്ച് വിഷമമാണ്. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് അത്ര പെട്ടന്നൊന്നും പോകാന്‍ അവര്‍ക്ക് സാധിച്ചു എന്നു വരില്ല. സ്ത്രീകള്‍ക്കെതിര സ്ഥിരം അതിക്രമങ്ങള്‍ നടക്കുന്ന ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യയിലെവിടെയും യാത്ര ചെയ്യുന്നതിനു മുന്‍പ് സ്ത്രീകള്‍ ഒരു രണ്ടുവട്ടം ചിന്തിച്ചിരിക്കണം എന്നാണ്. എന്നാല്‍ വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ ഈ പ്രശ്‌നമുള്ളൂ. ബാക്കി സ്ഥലങ്ങളാവട്ടെ, കണ്ണടച്ചുപോകാന്‍ മാത്രം സുരക്ഷിതവും.
സ്ത്രീയാത്രകളില്‍ ശ്രദ്ധിക്കേണ്ട ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഡല്‍ഹി

ഡല്‍ഹി

സ്ത്രീകള്‍ക്ക് സുരക്ഷിതമായും അത്രയേറെത്തന്നെ ഭയത്തോടും കൂടി സഞ്ചരിക്കാന്‍ കഴിയുന്ന നഗരമാണ് ഡല്‍ഹി. പ്രവചിക്കാന്‍ കഴിയാത്ത സ്വഭാവമാണ് ഡെല്‍ഹിയുടെ പ്രത്യേകത. നഗരത്തിന്റെ ഏറ്റവും സുരക്ഷിതമെന്ന് നമ്മള്‍ കരുതുന്ന ഇടങ്ങള്‍ പോലും ആപത്ത് ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളായിരിക്കുമത്രെ. എന്നാല്‍ വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങളുമായി ഇവിടെ എത്തുന്ന സ്ത്രീകള്‍ ഒട്ടനവധിയുണ്ട്. സമീപ വര്‍ഷങ്ങളിലായി സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമങ്ങളാണ് ഡെല്‍ഹിയെ സ്ത്രീയാത്രകള്‍ക്ക് പറ്റിയ ഇടമല്ലാതാക്കി മാറ്റിയത്.

PC:Larry Johnson

ജമ്മു കാശ്മീര്‍

ജമ്മു കാശ്മീര്‍

ഇന്ത്യയില്‍ ഏറ്റവുമധികം പ്രശ്‌നബാധിതമായ സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്ന സ്ഥലമാണ് ജമ്മുകാശ്മീര്‍. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും യാത്ര ചെയ്യുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്. മുന്നറിയിപ്പില്ലാതെ ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളും പോലീസിന്റെ മുന്‍കരുതലുകളുമെല്ലാം യാത്രകളെ ഏതുനിമിഷവും തടസ്സപ്പെടുത്തും. കാശ്മീരീലേക്കുള്ള യാത്രകള്‍ക്കൊരുങ്ങുന്നവര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്ത് യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക.

PC:Cjsinghpup

ഗുഡ്ഗാവ്

ഗുഡ്ഗാവ്

ഇന്ത്യയില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ള ഗുഡ്ഗാവ് പക്ഷേ, സ്ത്രീയാത്രകള്‍ക്ക് ഒട്ടും അനുയോജ്യമായ സ്ഥലമല്ല. ഹരിയാനയിലെ മറ്റു സ്ഥലങ്ങളെപ്പോലെ സുരക്ഷിതത്വം അവകാശപ്പെടാന്‍ കഴിയാത്ത ഇവിടം രാത്രി കാലങ്ങളിലാണ് ഏറ്റവും അപകടകരമായത്.
പിടിച്ചുപറികളും മോഷണങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും ഇവിടെ വളരെയധികമാണ്.

ഹൈദരാബാദ്

ഹൈദരാബാദ്

ദക്ഷിണഭാരതത്തിലെ പ്രമുഖമായ മെട്രോ നഗരങ്ങളില്‍ ഒന്നായ ഹൈദരാബാദ് വികസന കാര്യങ്ങളില്‍ ഉയര്‍ന്ന സ്ഥാനത്താണെങ്കിലും സ്ത്രീ സുരക്ഷയില്‍ കാര്യമായ വളര്‍ച്ച ഇതുവരെയും കൈവരിച്ചിട്ടില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ ധാരാളം സ്ത്രീകള്‍ എത്താറുണ്ടെങ്കിലും അവര്‍ക്കാവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഇനിയും ഇവിടെ പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല, മനോഹരങ്ങളായ ഒട്ടേറെ സ്ഥലങ്ങളുള്ള ഇവിടം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്.

PC:Hari Om Prakash

കൊല്‍ക്കത്ത

കൊല്‍ക്കത്ത

ലോകപ്രശസ്തമായ നഗരമാണെങ്കിലും സ്ത്രീകള്‍ക്ക് ആവശ്യമായ കരുതലും മുന്‍ഗണനയും നല്കുന്നതില്‍ ഇന്നും പിറകോട്ട് നില്‍ക്കുന്ന സ്ഥലമാണ് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത. രാത്രികാലങ്ങളില്‍ കൊള്ളയും അക്രമസംഭവങ്ങളുമരങ്ങേറുന്ന ഇവിടം സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് അത്ര സുരക്ഷിതമായ ഇടമല്ല.

ഭോപാല്‍

ഭോപാല്‍

തടാകങ്ങളുടെ നാടായ ഭോപ്പാലും സ്ത്രീസൗഹൃദത്തിന്റെ കാര്യത്തില്‍ ഇത്തിരി പുറകിലാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്താരാഷ്ട്ര കമ്പനികളും ഇവിടെ ഉണ്ടെങ്കിലും തനിയെ യാത്രയ്‌ക്കൊരുങ്ങുന്ന സ്ത്രീകള്‍ തീര്‍ച്ചയായും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരിക്കണം.

PC:PlaneMad.

ജോധ്പൂര്‍

ജോധ്പൂര്‍

രാജസ്ഥാന്റെ പൈതൃകം നിറഞ്ഞ ജോധ്പൂര്‍ സഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളിലൊന്നാണ്. ക്യാമല്‍ സപാരിയും കൊട്ടാരങ്ങളും മരുഭൂമിയുടെ വ്യത്യസ്തമായ കാഴ്ചകളുമുള്ള ഇവിടം പക്ഷേ കുറച്ചുനാളുകളായി തനിച്ചുള്ള സ്ത്രീയാത്രകള്‍ക്ക് പറ്റിയ സ്ഥലമല്ല.

 ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

ഈ അടുത്തു നടന്ന ഒരു സര്‍വ്വേയില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥലങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമാണ് ഉത്തര്‍പ്രദേശ്. എത്രയേറെ മുന്‍കരുതലുകളെടുത്താലും സുരക്ഷിതമാണ് ഇവിടം എന്ന് പറയാന്‍ സാധിക്കില്ല.

PC:Animesh Gupta

ബെംഗളുരു

ബെംഗളുരു

മെട്രോ സിറ്റിയുടെ പകിട്ടുകള്‍ വേണ്ടുവോളമുള്ള ബെംഗളുരു പ്രവചിക്കാന്‍ സാധിക്കാത്ത സ്വഭാവമുള്ള നഗരമാണ്. ബെംഗളുരുവിന്റെ മിക്ക ഭാഗങ്ങളും സുരക്ഷിതമാണെങ്കിലും ചില ഇടങ്ങള്‍ പകല്‍സമയം പോലും പോകാന്‍ സാധിക്കാത്ത സ്ഥലങ്ങളാണ്.


Pc:Indianhilbilly

Read more about: travel, kashmir