Search
  • Follow NativePlanet
Share
» »ലക്ഷ്മണന്‍ അമ്പെയ്ത് ഉണ്ടാക്കിയ സീതാ കുണ്ഡ്.. ദുര്‍ഗയും കാളിയും കുടികൊള്ളുന്ന വിന്ധ്യാചല്‍..

ലക്ഷ്മണന്‍ അമ്പെയ്ത് ഉണ്ടാക്കിയ സീതാ കുണ്ഡ്.. ദുര്‍ഗയും കാളിയും കുടികൊള്ളുന്ന വിന്ധ്യാചല്‍..

ഷാജഹാന്‍ മുംതാസിനായി പണിത ആഗ്രയിലെ താജ്മഹല്‍, സംസ്കാര വൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന വാരണാസി. ലഖ്നൗ, അലഹബാദ്, ഇങ്ങനെ
വിനോദ സഞ്ചാര സ്ഥലങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഉത്തര്‍പ്രദേശ് എന്ന യുപി.എന്നാല്‍ സഞ്ചാരികളുടെ ലിസ്റ്റില്‍ അധികം ഇടംപിടിക്കാത്ത മറ്റൊരു സ്ഥലം കൂടിയുണ്ട് യുപിയില്‍, വിന്ധ്യാചല്‍.

സാംസ്കാരിക വൈവിധ്യം കൊണ്ടും, ചരിത്രപരമായ സവിശേഷതകള്‍ കൊണ്ടും, ആത്മീയവും മതപരവുമായ പലവിധ പ്രത്യേകതകള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന സ്ഥലമാണ് വിന്ധ്യാചല്‍. ഇങ്ങനെയൊക്കെയാണെങ്കിലും ദുര്‍ഗ ദേവിയുടെ ജന്‍മ സ്ഥലമായാണ് വിന്ധ്യാചല്‍ അറിയപ്പെടുന്നത്. മഹിഷാസുരനെ ദേവി നിഗ്രഹിച്ച വിന്ധ്യയിലേക്കാണ് വന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട് വിന്ധ്യാചലിന് ഉണ്ട്. എന്തെന്നല്ലേ? വാ പറയാം...

വിന്ധ്യാവാസിനി ദേവി ക്ഷേത്രം

ദുര്‍ഗാ ദേവിയുടെ സങ്കല്‍പ്പമായ വിദ്യാവാസിനി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. മഹിഷാസുര വധത്തിന് ശേഷം ദുര്‍ഗ ദേവി ഇവിടെയാണത്രേ അഭയം പ്രാപിച്ചത്. ദൈവീകമായ പല പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്. ഗംഗയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന ആളുകള്‍ ഗംഗയില്‍ മുങ്ങിയ ശേഷമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. സിംഹത്തിന്‍റെ മുകളില്‍ ഇരിക്കുന്ന ദുര്‍ഗയുടെ വിഗ്രഹം കറുത്ത കല്ലിലാണ് കൊത്തിയെടുത്തത്. സ‍ഞ്ചാരികള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്രം വിന്ധ്യാചലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

കാളി കോഖ്ഹ്

കാളി കോഖ്ഹ്

നിരവധി ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് വിന്ധ്യാചല്‍. അതില്‍ നിന്ന് തന്നെ കാളി കോഖ്ഹ് എന്ന ക്ഷേത്രം വളരെ പ്രധാനപ്പെട്ടതാണ്. ക്ഷേത്രത്തിലെ വാസ്തുവിദ്യയാണ് ഇവിടേക്ക് സഞ്ചാരികളെ ഏറ്റവും അധികം ആര്‍ഷിക്കുന്നത്. വിന്ധ്യാവിലാസിനി ക്ഷേത്രത്തില്‍ നിന്ന് രണ്ട് കിമി അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിന്ധ്യ നിരകളിലെ ഒരു കുന്നിന്‍മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പച്ചപ്പിന് നടുവിലെ ക്ഷേത്രം, നിശബ്ദത എന്നിവയെല്ലാം സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. തന്ത്രികളുടെ നാട് എന്ന് കൂടിയാണ് ഇവിടെ അറിയപ്പെടുന്നത്. വിശ്വാസ സംരക്ഷകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും പൂജ ചെയ്തും ജീവിക്കുന്ന തന്ത്രികള്‍ ഇവിടെ ധാരാളം ഉണ്ട്.

അഷ്ടഭുജ ക്ഷേത്രം

അഷ്ടഭുജ ക്ഷേത്രം

ഇവിടുത്തെ മറ്റൊരു പ്രധാന ക്ഷേത്രമാണ് അഷ്ടഭുജ ക്ഷേത്രം. ക്ഷേത്രത്തിന്‍റെ പേര് പോലെ തന്നെ അഷ്ടഭുജന്‍മാരാണ് ഇവിടെ കുടികൊള്ളുന്നത്.കംസനില്‍ നിന്ന് രക്ഷപ്പെട്ടോടിയ കൃഷ്ണന്‍റെ സഹോദരി അഭയം പ്രാപിച്ച വിന്ധ്യമലനിരകളില്‍ ഒന്നില്‍ തന്നെയാണ് അഷ്ടഭുജ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ച അതിഗംഭീരമാണ്. വിന്ധ്യയില്‍ എത്തിയാല്‍ ഈ മൂന്ന് ക്ഷേത്രങ്ങളും തീര്‍ച്ചയായും കണ്ടിരിക്കണം. വിന്ധ്യാദേവി ക്ഷേത്രം, കാളി ഖോഹ് ക്ഷേത്രം, അഷ്ചഭുജ ക്ഷേത്രം ഇവ മൂന്നും ത്രിലോക എന്ന പേരിലാണ് അറിയപ്പെടുന്നത്. ത്രിലോക എന്നാല്‍ മൂന്ന് ലോകം. ഈ ക്ഷേത്രങ്ങളിലെ സന്ദര്‍ശനം നടത്തുന്നതിനെ ത്രിലോക പരികര്‍മ്മ എന്നാണ് പറയപ്പെടുന്നത്.

സീത കുന്ദ്

സീത കുന്ദ്

വിന്ധ്യനിലെ ഒരു ചെറു തടാകമാണ് സീതാ കുന്ദ്. പണ്ട് ലങ്കയില്‍ നിന്ന് യുദ്ധം ജയിച്ച് മടങ്ങിവരികയായിരുന്ന ശ്രീരാമനും സീതയും ലക്ഷ്മണനും ഇവിടെ സിന്ധ്യാ മലനിരയില്‍ എത്തി. ദാഹിച്ചു വലഞ്ഞ സീത ജലാശയങ്ങള്‍ തേടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ലക്ഷ്മണന്‍ അമ്പെയ്ത് സൃഷ്ടിച്ചതാണ് ഈ തടാകം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ തടാകം മാത്രമല്ല മൂന്ന് ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. ഹനുമാന്‍, റാം ജാനകി, ദുര്‍ഗ ദേവീ പ്രതിക്ഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉള്ളത്.

P.C: Anupriya gupta14

വിന്ധ്യാചല്‍ സന്ദര്‍ശിക്കാനുള്ള ശരിയായ സമയം

ശശിരകാലമാണ് വിന്ധ്യാചല്‍ സന്ദര്‍ശിക്കാനുള്ള ഉചിതമായ കാലാവസ്ഥ. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാസങ്ങള്‍.

എത്തിച്ചേരേണ്ട വിധം

വിമാന മാര്‍ഗമാണ് പോകുന്നതെങ്കില്‍ വാരണാസി വിമാനത്താവളത്തിലാണ് ഫ്ളൈറ്റ് ഇറങ്ങേണ്ടത്. ഇവിടുന്ന് 51 കിലോമീറ്ററെ വിമാനത്താവളത്തിലേക്ക് ഉള്ളൂ.

തീവണ്ടി മാര്‍ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ മിസാപുര്‍ ജങ്ങ്ഷന്‍ ആണ് ട്രെയിന്‍ ഇറങ്ങേണ്ടത്. ടൗണില്‍ നിന്ന് ഏഴ് കിമി മാത്രമേ ഇവിടേക്ക് ഉള്ളൂ.

റോഡ് മാര്‍ഗമാണെങ്കില്‍ വിന്ധ്യാചലില്‍ ബസ് സ്റ്റേഷന്‍ ഉണ്ട്. എവിടെ നിന്ന് വേണമെങ്കിലും ഇവിടേക്ക് എളുപ്പം എത്തിച്ചേരാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X