Search
  • Follow NativePlanet
Share
» »ഗുജറാത്തിലെ മഹോന്നതമായ വെള്ളച്ചാട്ടങ്ങൾ

ഗുജറാത്തിലെ മഹോന്നതമായ വെള്ളച്ചാട്ടങ്ങൾ

പ്രകൃതിയെ ആശ്ലേഷിക്കാനും സുഗമമായി വിശ്രമിക്കാനും അവസരമൊരുക്കുന്ന ഗുജറാത്തിലെ ഈ വെള്ളച്ചാട്ടങ്ങളുടെ മടിയിൽ ചെന്നിരുന്നു ഒളിഞ്ഞിരിക്കുന്ന പ്രകൃതി സൗന്ദര്യത്തെ വീക്ഷിക്കാം.

ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ഇടങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഒരു സ്ഥലമാണ് ഗുജറാത്ത്. ക്രിസ്തു യുഗ കാലഘട്ടം മുതൽക്കേ നിലവിലുണ്ടെന്ന് പറയപ്പെടുന്ന ഈ അവിശ്വസനീയ ദേശത്ത് മാസ്മരികതയുടെ അനന്തമായ ഭൂപ്രകൃതി നിലകൊള്ളുന്നു...ഇവിടത്തെ വെള്ളച്ചാട്ടങ്ങൾ
എടുത്തുപറയേണ്ട ഒന്നാണ്. ആകസ്മികമായ ഗാംഭീര്യ തേജ്ജസുകൊണ്ട് അവയൊക്കെ എന്നും മികവുറ്റ് നില്ക്കുന്നു.. അതിനാൽ ഈ സീസണിൽ ഗുജറാത്തിന്റെ വിശ്വ സൗന്ദര്യത്തെ പര്യവേഷണം ചെയ്യാൻ ഇറങ്ങിത്തിരിച്ചാലോ ...?

ഗുജറാത്തിലെത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട മനോഹരമായ വെള്ളച്ചാട്ടങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി തുടർന്നു വായിക്കുക.

നിനായ് വെള്ളച്ചാട്ടം

നിനായ് വെള്ളച്ചാട്ടം

ഗുജറാത്തിലെ മലനിരകളിൽ നിന്നും സമൃദ്ധമായ സസ്യശ്യാമളത നിറഞ്ഞ കൊടുങ്കാടുകളിലൂടെ
ഒഴുകിയെത്തുന്ന ജലധാരകളെ കൊണ്ട് ഏറ്റവും മനോഹരമായതാണ് നിനായ് വെള്ളച്ചാട്ടം. പ്രകൃതിയെ തൊട്ടുതലോടാൻ ഇറങ്ങിത്തിരിച്ച എല്ലാ സഞ്ചാരികളും തീർച്ചയായും ഈ വെള്ളച്ചാട്ടം സന്ദർശിക്കണം.
നർമ്മദ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ഏതാണ്ട് 30 അടി ഉയരത്തിൽ നിന്നാണ് പ്രവഹിച്ചെത്തുന്നത്.

ഇവിടെയെത്തുന്ന നിങ്ങൾക്ക് അതോടൊപ്പം ശൂൽപനേശ്വർ വന്യജീവി സങ്കേതവും സന്ദർശിക്കാം. വർണ്ണാഭശാലികളായ നിരവധി പക്ഷിക്കൂട്ടങ്ങളുടേയും അപൂർവമായ അനവധി മൃഗങ്ങളുടെയും വാസസ്ഥലമായ ഈ സങ്കേതം നിനായ് ജലപ്രവാഹത്തിന്റെ സമീപ പരിസരങ്ങളിലായി നിലകൊള്ളുന്നു .ഇവിടെ വിപുലമായി പടർന്നുപന്തലിച്ച് നിൽക്കുന്ന സസ്യശ്യാമളത ഈ നീർ പ്രവാഹത്തിന്റെ മാറ്റുകൂട്ടുന്നു. അനവധി ഫോട്ടോഗ്രാഫർമാരാണ് ആഴ്ചകൾ തോറും പകിട്ടേറിയ ചിത്രങ്ങൾ പകർത്താനായി ഇവിടെ എത്തിച്ചേരുന്നത്.

ഗിറ ധോദ് വെള്ളച്ചാട്ടം

ഗിറ ധോദ് വെള്ളച്ചാട്ടം

ഗുജറാത്തിലെ ഏറ്റവും മനോഹരമായ ജലപ്രവാഹം എന്ന് സംശയമൊന്നും കൂടാതെ തന്നെപറയാനാവുന്ന ഒന്നാണ് ഗിറ ധോദ് വെള്ളച്ചാട്ടം. ഗുജറാത്തിലെ ദാങ്ങ് ജില്ലയിലെ ചെറുപട്ടണമായ വാതായിലാണ് ഗിറ ധോദ് വെള്ളച്ചാട്ടം നിലകൊള്ളുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ പ്രധാന പ്രത്യേകതപ്രശാന്തപൂർണ്ണമായ അന്തരീക്ഷവും ചൈതന്യം ചൊരിയുന്ന ചുറ്റുപാടുകളുമാണ്. ഇവിടെ നിൽക്കുമ്പോൾ നിങ്ങൾക്ക് പക്ഷികളുടെ കലപില ശബ്ദവും പ്രകൃതിയുടെ വിസമയ സൗന്ദര്യവുമൊക്കെ ആവോളം നുകരാം.

മൺസൂൺ കാലയളവിൽ ജലനിരപ്പ് അതിന്റെ ഉച്ചസ്ഥായിലെത്തുമെങ്കിലും, വർഷത്തിലെ മറ്റ്മാസങ്ങളിൽ എല്ലായ്പ്പോഴും അത് ഒരോ സമതുലാവസ്ഥയിൽ തുടർന്നു പോകുന്നു, പ്രശാന്തതയുടെ അനന്തഭൂവിൽ അൽപം സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഗുജറാത്തിലെ ഗിറ ധോദ് വെള്ളച്ചാട്ടം ഉത്തമ ലക്ഷ്യസ്ഥാനമാണ്.


PC- JB Kalola

സാർവാനി വെള്ളച്ചാട്ടം

സാർവാനി വെള്ളച്ചാട്ടം

നർമ്മദ പുഴയൊഴുകുന്ന ജില്ലയിലെ മറ്റൊരു മനംമയക്കുന്ന സൗന്ദര്യപ്രവാഹമാണ് , സാർവാനി വെള്ളച്ചാട്ടം അഥവാ ജുന ഗാത്താ വെള്ളച്ചാട്ടം. ശൂൽപനേശ്വർ വന്യജീവി സങ്കേതത്തിന്റെ ഇടതൂർന്ന കാടുകൾക്കിടയിൽ കേവധിയ എന്ന സ്ഥലത്തിനരികിലായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടം സ്വദേശീയരായ സഞ്ചാരികളെ കൊണ്ട് നിറയാനുള്ള പ്രധാന കാരണം വർഷത്തിലുടനീളമുള്ള
നിലയ്ക്കാത്ത നീരൊഴുക്കാണ്

തിങ്ങിനിറഞ്ഞ് വളരുന്ന കൊടുങ്കാടുകളാലും അതിസമ്പന്നമായ വന്യജീവിതങ്ങളാലും ചുറ്റപ്പെട്ട സാർവാണി വെള്ളച്ചാട്ടം തീർച്ചയായും ഒരോർത്തർക്കും മനശ്ശാന്തി പകരുന്ന ഒരിടമാണ്..
ജീവിതത്തിന്റെ പലവിധ സങ്കീർണതകളിൽ നിന്നും അകന്നു നിൽക്കാനാഗ്രഹിക്കുന്ന നിങ്ങളോരോർത്തർക്കും ഉത്തമമായ ലക്ഷ്യസ്ഥാനമാണ് ഈ വെള്ളച്ചാട്ടം. എങ്കിൽ പിന്നെ പെട്ടെന്ന് തന്നെ ഇവിടെയെത്തി പ്രകൃതിയുടെ കരങ്ങളിൽ ചാഞ്ഞിരുന്നു കൊണ്ട് ഒരു മികച്ച വാരാന്ത്യ
അവധിക്കാലം ചെലവഴിച്ചാലോ??

ഹത്നി മേതാ വെള്ളച്ചാട്ടം

ഹത്നി മേതാ വെള്ളച്ചാട്ടം

ഈ വെള്ളച്ചാട്ടത്തിന് താഴെയായി നിലകൊള്ളുന്ന ഒരു ചെറിയഗുഹാക്ഷേത്രത്തിൽ കലാശിൽപചാരുതയാൽ പണി തീർത്ത ഒരു ആന കുഞ്ഞിന്റെ രൂപമുണ്ട്. പാറക്കല്ലിൽ കൊത്തിയെടുത്തിരിക്കുന്ന ഈ വിശ്വരൂപത്തിന്റെ പേരിലാണ് ഹത്നി മേതാ വെള്ളച്ചാട്ടമെന്ന് ജലപ്രവാഹത്തിന് പേരുവന്നത്.. വഡോദരയിലോ ചമ്പാനീറയിലോ അവിടുത്തെ പരിസര പ്രദേശങ്ങളിലോ നിങ്ങൾതാമസിക്കാനിടവരുകയാണെങ്കിൽ നേരമ്പോക്കാനായി ഇവിയെത്തി ഇവിടുത്ത സൗന്ദര്യത്തെ ആവാഹിച്ചെടുക്കാം.

വഡോദരയിൽ നിന്ന് 70 കിലോമീറ്ററും ചമ്പാനറിൽ നിന്ന് 30 കിലോമീറ്ററും അകലെയായാണ് ഹത്നി മേതാ വെള്ളച്ചാട്ട സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരികളുടെയും മറ്റു യാത്രീകരുടെയും ഇഷ്ട സ്ഥാനമായി മാറി കഴിഞ്ഞിരിക്കുന്നു ഈ നീർപ്രവാഹം. ഹത്നി മേതാ വെള്ളച്ചാട്ടത്തിന്റെ തണുത്തതും ശാന്തവുമായ നീരൊഴുക്കിൽ മുങ്ങി നവരുമ്പോൾ പ്രകൃതിയുടെ ശുദ്ധമായ സത്തയെക്കുറിച്ച് നിങ്ങൾ ബോധവാനാകും.

Read more about: water falls gujarat rivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X