» »ഇന്നലെകളിലെ ഇന്ത്യയെ തിരിച്ചറിയാൻ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങളിലേക്ക് ഒരു യാത്ര

ഇന്നലെകളിലെ ഇന്ത്യയെ തിരിച്ചറിയാൻ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങളിലേക്ക് ഒരു യാത്ര

Written By: Nikhil John

നൂറ്റാണ്ടുകളായി പുരോഗമിച്ചുവരുന്ന നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്രപ്രസിദ്ധിയെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? ശിലായുഗ കാലഘട്ടത്തിൽ ആരംഭിച്ച് ഇന്ന് ഈ 21-ാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യം കൈവരിച്ചു നിൽക്കുന്ന ഈ രാജ്യത്തിന്റെ ചരിത്ര താളുകളിൽ എത്രയേറെ ചക്രവർത്തിമാരാണ് തങ്ങളുടെ ഭരണ - സംസ്കാരങ്ങളും രാജ്യത്തിന്റെ അതിർ വരമ്പുകളുമൊക്കെ വരച്ചു ചേർത്തിട്ടുളത്. ആ ചരിത്രയാത്രയിൽ എത്രയേറെ രാജാക്കന്മാരുടെ നിർബന്ധബുദ്ധികളും പിടിവാശിയും ചതിയും അസ്ഥിരതകളുമൊക്കെ സ്വാധീനം ചെലുത്തിയിരിക്കുന്നു.. മുഗൾ ഭരണകൂട നാളുകൾ അതിൽ പ്രധാന പങ്കുവഹിച്ച ഒരു ആധിപത്യ കാലഘട്ടമാണെന്ന് പറയാതെ വയ്യാ.. നാം ഇന്ന് ജീവിക്കുന്ന ജീവിത ശൈലിയുടെ അല്ലെങ്കിൽ സംസ്ക്കാരത്തിന്റെ പ്രാരംഭം ഇവിടെ നിന്നു തുടങ്ങുന്നുവെന്ന് പറയാം.

1526 ൽ പാനി പാറ്റ് ദേശത്തു നടന്ന ആദ്യ യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ തോല്പിച്ച ശേഷം ബാബർ രാജാവ് കെട്ടിപ്പടുത്തുയർത്തിയതാണ് മുഗൾ ഭരണകൂടം. ആ കാലഘട്ടം മുതൽ 300 വർഷത്തോളം നീണ്ടു നിന്ന മുഗൾ ഭരണ കാലഘട്ടത്തിന് വിരാമം വഹിക്കുന്നത് ഇന്ത്യയിലെ ബൃട്ടിഷ് അധിനിവേശത്തിന്റെ നാളുകളിലാണ്.


മുഗൾ ഭരണകൂടത്തിന്റെ അത്യാകർഷക തലസ്ഥാന നഗരികൾ സന്ദർശിക്കുന്നതിനെ കുറിച്ച് ആലോചിച്ചാലോ.. ഇങ്ങോട്ടേക്കുള്ള യാത്രയിൽ ഇന്ത്യൻ ചരിത്രത്തിലെ ഐതികാസിക കാലഘട്ടമായ, മുഗൾ രാജവാഴ്ചയുടേ വികാസത്തിന്റെയും പരിണാമത്തിന്റെയും അറിവുകളെക്കുറിച്ച് കുടുതലറിഞ്ഞ് ഉദ്ബോദിതനാകാനാകും.

നിങ്ങൾ ചരിത്ര സംബന്ധമായ ഒരു യാത്രയ്ക്ക് തുടക്കമിടാൻ തയ്യാറാണെങ്കിൽ ഈ ആർട്ടിക്കിൾ നിങ്ങൾക്ക് വേണ്ടിയുള്ളതാണ് ഇത്തരം സ്ഥലങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ് നിങ്ങളുടെ യാത്രയെ അനശ്വരമാക്കി മാറ്റൂ.


മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...