» »ക്ഷേത്രങ്ങള്‍ക്കും പറയാനുണ്ട് ശാസ്ത്രസത്യങ്ങള്‍

ക്ഷേത്രങ്ങള്‍ക്കും പറയാനുണ്ട് ശാസ്ത്രസത്യങ്ങള്‍

Written By: Elizabath

ആരാധനാലയങ്ങളെക്കാളുപരി നമ്മുടെ രാജ്യത്തെ മിക്ക ക്ഷേത്രങ്ങള്‍ക്കും ശാസ്ത്രീയമായ അടിത്തറ കാണുവാന്‍ സാധിക്കും. ഒറ്റ നോട്ടത്തില്‍ ഇതെന്താണെന്ന് തോന്നുമെങ്കിലും പല ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പിന്നില്‍ ശാസ്ത്രീയത കാണുവാന്‍ സാധിക്കും.
അഭിഷേകത്തിനു സമര്‍പ്പിക്കുന്ന പാല് കുറച്ചുസമയത്തിനുള്ളില്‍ തൈര് ആകുന്നതും സുദര്‍ശന ചക്രമില്ലാത്ത വിഷ്ണുവിന്റെ വിഗ്രഹവും അനന്തശയനത്തിലുള്ള ശിവനും ഒക്കെ നമ്മുടെ രാജ്യത്തെ വിവിധ ക്ഷേത്രങ്ങളുടെ പ്രത്യേകതകളാണ്.
ഒറ്റനോട്ടത്തില്‍ വിശദീകരിക്കാന്‍ കഴിയാത്ത പ്രത്യേകതകള്‍ നിറഞ്ഞ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

 മധുരൈ മീനാക്ഷി ക്ഷേത്രം

മധുരൈ മീനാക്ഷി ക്ഷേത്രം

തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് മധുരൈയിലെ മീനാക്ഷി അമ്മന്‍ ക്ഷേത്രം. ശിവനേക്കാള്‍ പാര്‍വ്വതിക്ക് പ്രാധാന്യം നല്കുന്ന ഈ ക്ഷേത്രത്തില്‍ ദേവിയെ മീനാക്ഷിയായാണ് ആരാധിക്കുന്നത്.

PC:KennyOMG

സ്വര്‍ണ്ണതാമരക്കുളം

സ്വര്‍ണ്ണതാമരക്കുളം

മധുരൈ മീനാക്ഷി ക്ഷേത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ് ഇവിടുത്തെ സ്വര്‍ണ്ണതാമരക്കുളം. മറ്റു ക്ഷേത്രക്കുളങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ കുളത്തില്‍ മീനുകള്‍ വളരില്ലത്രെ.

PC: IM3847

തിരുവണ്ണാമലൈ ശിവക്ഷേത്രം

തിരുവണ്ണാമലൈ ശിവക്ഷേത്രം

11 നിലകളുള്ള ക്ഷേത്രഗോപുരമുള്ള തിരുവണ്ണാമലൈ ക്ഷേത്രത്തില്‍ തേജോരൂപലിംഗത്തിലുള്ള പ്രതിഷ്ഠയാണുള്ളത്. അരുണാചലേശ്വര്‍ എന്നാണിത് അറിയപ്പെടുന്നത്.

PC: Ashiq Surendran

പിന്‍വാതിലിലൂടെ വരുന്ന ദൈവം

പിന്‍വാതിലിലൂടെ വരുന്ന ദൈവം

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിക്കുന്നത് പുറംവാതില്‍ വഴിയാണ്. അതായാത് ശ്രീകോവിലിന്റെ മുന്‍വാതിലിലൂടെ ഒരിക്കലും ഭഗവാന്‍ പുറത്തിറങ്ങാറില്ല.

PC: KARTY JazZ

 തിരുകോവിലൂര്‍ ക്ഷേത്രം

തിരുകോവിലൂര്‍ ക്ഷേത്രം

പ്രത്യേകതള്‍ ധാരാളമുള്ള ക്ഷേത്രമാമ് തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന തിരുകോവിലൂര്‍ ക്ഷേത്രം. വിഷ്ണുവിനെ ആരാധിക്കുന്ന ഇവിടെ സാധാരണ വിഷ്ണു വിഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായി വലതു കയ്യിലാണ് ശംഖ് പിടിച്ചിരിക്കുന്നത്.

PC: Ssriram mt

നടരാജക്ഷേത്രം, ചിദംബരം

നടരാജക്ഷേത്രം, ചിദംബരം

തമിഴ്‌നാട്ടിലെ പൗരാണിക ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചിദംബരത്ത് സ്ഥിതി ചെയ്യുന്ന നടരാജക്ഷേത്രം. ജ്ഞാനത്തിന്റെ കേന്ദ്രമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

PC:Karthik Easvur

വിഷ്ണുവും ശിവനും ഒരേ കോവിലില്‍

വിഷ്ണുവും ശിവനും ഒരേ കോവിലില്‍

വിഷ്ണുവിനെയും ശിവനെയും ഒരുമിച്ച് ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ചിദംബരത്തെ ക്ഷേത്രം. ഇവിടെ വിഷ്ണു ഗോവിന്ദരാജ പെരുമാളായും ശിവനെ നടരാജനായുമാണ് ആരാധിക്കുന്നത്.

PC:Raghavendran

 മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ 14 ഗോപുരങ്ങള്‍

മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ 14 ഗോപുരങ്ങള്‍

മധുര മീനാക്ഷി ക്ഷേത്രത്തോളം പ്രശസ്തമാണ് ഇവിടുത്തെ ക്ഷേത്രഗോപുരങ്ങളും. ഇവിടുത്തെ ക്ഷേത്രസമുച്ചയത്തിലാകെ 14 ഗോപുരങ്ങളാണുള്ളത്. വിവിധ നിലകളിലുള്ള നിര്‍മ്മിതികളാണ് ഓരോ ഗോപുരവും. ഓരോന്നിലും നിരവധി വിഗ്രഹങ്ങള്‍ കാണുവാന്‍ സാധിക്കും.

PC:எஸ்ஸார்

തിരുനാഗേശ്വരം ക്ഷേത്രം

തിരുനാഗേശ്വരം ക്ഷേത്രം

തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തിരുനാഗേശ്വരം ക്ഷേത്രം. ഇവിടുത്തെ ക്ഷേത്രത്തിലെ നിവേദ്യത്തിനാണ് പ്രത്യേകത. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ ഇവിടുത്തെ നിവേദ്യത്തില്‍ ഉപ്പ് ചേര്‍ക്കില്ല എന്നാണ് പറയപ്പെടുന്നത്.

രാമേശ്വരം ക്ഷേത്രം

രാമേശ്വരം ക്ഷേത്രം

തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമന്‍ ഇവിടെ വച്ച് രാമരാവണ യുദ്ധത്തില്‍ താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാര്‍ത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാല്‍ രാമേശ്വരം എന്ന പേരുവന്നു.

PC:Vinayaraj

തീര്‍ഥം നല്കുന്ന ശിവക്ഷേത്രം

തീര്‍ഥം നല്കുന്ന ശിവക്ഷേത്രം

ശിവക്ഷേത്രങ്ങളില്‍ പതിവില്ലാത്ത ഒരു കാര്യത്തിനാണ് രാമേശ്വരം ക്ഷേത്രം പേരുകേട്ടിരിക്കുന്നത്. ഇവിടുത്തെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തീര്‍ഥം നല്കാറുണ്ടത്രെ. സാധാരണയായി ശിവക്ഷേത്രങ്ങളില്‍ തീര്‍ഥം നല്കാറില്ല.

 ആല്‍വാര്‍കുറിച്ചി ക്ഷേത്രം

ആല്‍വാര്‍കുറിച്ചി ക്ഷേത്രം

ആല്‍വാര്‍ കുറിച്ചി ക്ഷേത്രത്തിലെ പ്രതിഷ്ഠ വളരെയേറെ പ്രത്യേകതകളുള്ള ഒന്നാണ്. കാഴ്ചയില്‍
വെങ്കലത്തില്‍ തീര്‍ത്തതെന്നു തോന്നുമെങ്കിലും തടിയിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഇതില്‍ സ്പര്‍ശിച്ചാല്‍ വെങ്കലത്തിന്റെ സ്വരമാണ് പുറത്തുവരുന്നതും.

രത്‌നഗിരി മല

രത്‌നഗിരി മല

തമിഴ്‌നാട്ടിലെ രത്‌നഗിരി മലയിലെ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ പാലഭിഷേകം
നടത്തിയാല്‍ ഉടനെ ആ പാല് തൈരായി മാറുമത്രെ.

 ചിദംബരം ക്ഷേത്രം

ചിദംബരം ക്ഷേത്രം

സാധാരണ ക്ഷേത്രങ്ങളില്‍ പ്രധാന പ്രതിഷ്ഠയെ പുറത്തെഴുന്നള്ളിക്കുന്ന ചടങ്ങ് ഇല്ല. എന്നാല്‍ ചിദംബരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെ പുറത്തെഴുന്നള്ളിക്കാറുണ്ട്.

PC: Richard Mortel

ഐവര്‍മല

ഐവര്‍മല

തമിഴ്‌നാട്ടിലെ പ്രധാന ദൈവസങ്കേതങ്ങളില്‍ ഒന്നാണ് ഐവര്‍മല. ആ മലയ്ക്ക് മുകളിലൂടെ കാക്കകള്‍ പറക്കുകയില്ല എന്നാണ് പറയപ്പെടുന്നത്.

തക്കലൈ കേരളപുരം

തക്കലൈ കേരളപുരം

കന്യാകുമാരിക്ക് സമീപമുള്ള തക്കലൈ കേരളപുരം ക്ഷേത്രത്തിലെ ഗണപതിക്ക് രണ്ടു നിറങ്ങളാണുള്ളത്. വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ ഇവിടുത്തെ ഗണപതി വിഗ്രഹം കറുത്ത നിറത്തിലും ബാക്കി ആറുമാസം വെളുത്ത നിറത്തിലുമാണ് കാണപ്പെടുക. ചന്ദ്രകാന്ത ശിലയിലാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

PC: Ssriram mt

ബദ്രിനാഥ് ക്ഷേത്രം

ബദ്രിനാഥ് ക്ഷേത്രം

ഉത്തരാഘണ്ഡിലെ പ്രദാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ബദ്രിനാഥ് ക്ഷേത്രം. ഹൈന്ദവവിശ്വാസമനുസരിച്ചുള്ള ചതുര്‍ധാം തീര്‍ത്ഥാടനസ്ഥലങ്ങളില്‍ ഒന്നാണിത്.

ആറുമാസക്കാലം അണയാത്ത വിളക്ക്

ആറുമാസക്കാലം അണയാത്ത വിളക്ക്

ഉത്തരാഖണ്ഡിലെ അതിശൈത്യത്തെത്തുടര്‍ന്ന് ഇവിടെ ക്ഷേത്രം ആറുമാസത്തോളം കാലം മാത്രമേ തുറക്കാറുള്ളു. ക്ഷേത്രമടക്കുന്നതിന് മുന്‍പ് ഇവിടെ കത്തിച്ചുവെയ്ക്കുന്ന വിളക്ക് പിന്നീട് ക്ഷേത്രം ആറുമാസത്തിനു ശേഷം തുറക്കുന്ന വരെ അണയാതെ ഇരിക്കുമത്രെ.

സമയപുരം അമ്മന്‍

സമയപുരം അമ്മന്‍

മാരിയമ്മന്‍ കോവിലായ സമയപുരത്താണ് ലോകത്തിലെ ഏറ്റവും വലിയ മാരിയമ്മന്‍ വിഗ്രഹം സ്ഥിതി ചെയ്യുന്നത്.

ചുരുളിമലൈ തിരുനീര്‍ മലൈ

ചുരുളിമലൈ തിരുനീര്‍ മലൈ

തേനിക്ക് സമീപമുള്ള ചുരുളിമലൈ തിരുനീര്‍ മലൈയിലാണ് അവസാനിക്കാത്ത രീതിയില്‍ വിഭൂതി ലഭിക്കുന്നത്. ഇവിടെ നിന്ന് എത്ര എടുത്താലും വിഭൂതി തീരില്ലത്രെ.

വാരണാസി

വാരണാസി

വാരണാസിയേക്കുറിച്ചുള്ള വിശേഷണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഇന്ത്യയിലെ ഏഴ് പുണ്യപുരാണ നഗരങ്ങളില്‍ ഒന്ന്, 12 ജ്യോതിര്‍ലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളില്‍ ഒന്ന് അങ്ങനെ പല കാര്യങ്ങള്‍ ചേരുമ്പോഴാണ് മറ്റു നഗരങ്ങളില്‍ നിന്ന് വാരണാസിയെ വ്യത്യസ്തമാക്കുന്നത്.

PC: Edwin Lord Weeks

ഗരുഡന്‍ പറക്കാത്ത സ്ഥലം

ഗരുഡന്‍ പറക്കാത്ത സ്ഥലം

വാരണാസിക്കും അതിനു ചുറ്റുമുള്ള 45 കിലോമീറ്റര്‍ സ്ഥലത്തുമായി ഗരുഡന്‍ പറക്കാറില്ലത്രെ. അതിനു പിന്നിലുള്ള കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്.

ചെന്നിമലൈ

ചെന്നിമലൈ

ചെന്നിമലൈയിലെ ക്ഷേത്രത്തില്‍ പാലഭിഷേകം കവിഞ്ഞാല്‍ ഉടന്‍തന്നെ ആ പാല് തൈരായി മാറുമത്രെ.

ട്രിപ്ലികെയ്ന്‍

ട്രിപ്ലികെയ്ന്‍

തമിഴ്‌നാട്ടില്‍ ചെന്നൈയോട് ചേര്‍ന്നു കിടക്കുന്ന ട്രിപ്ലികെയ്ന്‍ ഇവിടുത്തെ പുരാതന നഗരങ്ങളിലൊന്നാണ്. ഇവിടുത്തെ പാര്‍ഥസാരഥി ക്ഷേത്രത്തിലെ ക്ഷേത്രക്കുളമാണ് ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. കൂടാതെ ഇവിടുത്തെ വിഷ്ണു ക്ഷേത്രത്തില്‍ വിഷ്ണുവിന്റെ കയ്യില്‍ സുദര്‍ശന ചക്രം ഇല്ല.

സിക്കല്‍

സിക്കല്‍

സിക്കല്‍ മുരുഗന്‍ ക്ഷേത്രത്തില്‍ മുരുകന്റെ പ്രതിമ കാരണങ്ങളൊന്നുമില്ലാതെ വിയര്‍ക്കുമത്രെ. ഇതുകാണാന്‍ ആയിരക്കണക്കിന് ആളുകളാണ് ഓരോ കൊല്ലവും എത്തുന്നത്.

കോവൈ ധ്യാനലിംഗ

കോവൈ ധ്യാനലിംഗ

കോവൈയിലെ ധ്യാനലിംഗ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ വരെ ആളുകള്‍ക്ക് കയറാന്‍ സാധിക്കുമത്രെ. ശ്രീകോവിലില്‍ നിന്നാണ് ആളുകള്‍ പ്രാര്‍ഥിക്കുന്നത്.

പാര്‍വ്വതിമലൈ

പാര്‍വ്വതിമലൈ

പാര്‍വ്വതി മലൈ ക്ഷേത്രവും കോവൈയിലെ ധ്യാനലിംഗ ക്ഷേത്രത്തിനു സമാനമാണ്. ഇവിടെയും ആളുകള്‍ക്ക് ശ്രീകോവിലിനുള്ളില്‍ കയറി പ്രാര്‍ഥിക്കാന്‍ സാധിക്കും.

സുരുട്ടപ്പള്ളി പള്ളികൊണ്ടേശ്വര ക്ഷേത്രം

സുരുട്ടപ്പള്ളി പള്ളികൊണ്ടേശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ സുരുട്ടപ്പള്ളി പള്ളികൊണ്ടേശ്വര ക്ഷേത്രം ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ്. ഇവിടെ ശിവന്‍രെ പ്രതിഷ്ട വിഷ്ണുവിന്റെ അനന്തശയനത്തിനു സമാനമാണ്. കിടക്കുന്ന രീതിയിലാണ് ഈ പ്രതിഷ്ഠ കാണുവാന്‍ സാധിക്കുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...