Search
  • Follow NativePlanet
Share
» »വ്യത്യസ്തമായൊരു വാരാന്ത്യ കവാടത്തിലേക്ക് യാത്ര ചെയ്താലോ..?

വ്യത്യസ്തമായൊരു വാരാന്ത്യ കവാടത്തിലേക്ക് യാത്ര ചെയ്താലോ..?

യാനം എന്ന പ്രദേശത്തെ കുറിച്ച് കൂടുതലായറിയാനും അവിടേക്ക് എങ്ങനെ എത്തിച്ചേരാം എന്നതിനെ കുറിച്ചറിയാനും അവിടെ വന്നെത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് അറിയാനുമൊക്കെയായി വായിക്കാം.

വിശാഖപട്ടണത്ത് നിന്നും ഉല്ലാസ യാത്രയ്ക്കായി മികച്ചൊരു വാരാന്ത്യ കവാടം തിരയുകയാണ് നിങ്ങളെങ്കിൽ വ്യത്യസ്തത നിറഞ്ഞൊരു സ്ഥലത്തേക്കാവാം ഇത്തവണത്തെ നമ്മുടെ യാത്ര. പോണ്ടിച്ചേരിയുടെ മടിത്തട്ടിലായി സ്ഥിതിചെയ്യുന്ന യാനം എന്ന സ്ഥലത്തേക്കായാലോ..

പോണ്ടിച്ചേരിയിലെ സുന്ദരമായൊരു ചെറുപട്ടണമാണ് യാനം എന്ന് വേണമെങ്കിൽ പറയാം. എങ്കിലും വാസ്തവത്തിൽ പോണ്ടിച്ചേരി എന്ന ആകർഷകപൂർണ്ണമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ കൈപ്പിടിയിൽ നിന്ന് അകന്നുമാറി അങ്ങ് ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരിടമാണ് യാനം. പോണ്ടിച്ചേരിയിൽ നിന്നും ഇവിടേക്ക് വളരെയധികം ദൂരം ഉണ്ടെങ്കിൽക്കൂടി "പോണ്ടിച്ചേരി" എന്ന ചരിത്ര നഗരത്തിൻറെ പ്രാധാന്യത്തെയും സമ്പന്നതയേയും വിളിച്ചോതുന്ന വസ്തുതകൾ പലതും നമുക്കവിടെ കണ്ടെത്താനാവും. ഈ സ്ഥലം നൂറ്റാണ്ടുകളായി ഫ്രഞ്ചു കോളനിയായി കണക്കാക്കിയിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ഇന്ന് യാനം എപ്രദേശവാസികളുടെയും വിവിധ വിനോദസഞ്ചാരികളുടെയുമൊക്കെ ഇഷ്ടപ്പെട്ട വാരാന്ത്യ കവാടമായി മാറിയിരിക്കുന്നു. ഐതിഹാസികമായ ക്ഷേത്രങ്ങളും തിരക്കുകുറഞ്ഞ കടലോരങ്ങളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

എങ്കിൽ പിന്നെ ഈ സീസണിൽ വിശാഖപട്ടണത്തിൽ നിന്നും യാനം വരേക്കും ഒരു വിനോദയാത്ര ആസൂത്രണം ചെയ്താലോ...? യാനം എന്ന പ്രദേശത്തെ കുറിച്ച് കൂടുതലായറിയാനും അവിടേക്ക് എങ്ങനെ എത്തിച്ചേരാം എന്നതിനെ കുറിച്ചറിയാനും അവിടെ വന്നെത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് അറിയാനുമൊക്കെയായി തുടർന്ന് വായിക്കുക...

യാനം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

യാനം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ഒരു കടലോരപ്രദേശം എന്ന നിലയിൽ ഈ സ്ഥലത്തിന് മിക്കപ്പോഴും ചൂടു നിറഞ്ഞ കാലാവസ്ഥായാണുള്ളത്. അതിനാൽതന്നെ വേനൽക്കാല ദിനങ്ങളിൽ ഇവിടേക്കുള്ള സന്ദർശനം ആയാസ പൂർണ്ണമായിരിക്കും. യാനം സന്ദർശിക്കാനായി ഏറ്റവും അനുയോജ്യമായ കാലയളവ് നവംബർ മാസം മുതൽ മാർച്ച് മാസത്തിന്റെ അവസാനം വരെയാണ്. ഇക്കാലയളവിലെ വിശേഷപൂർണവും തണുപ്പേറിയതുമായ അന്തരീക്ഷപരിസ്ഥിതി ഓരോരുത്തർക്കും സന്തോഷപൂർവ്വം ചുറ്റിനടന്ന് ക്ഷേത്രങ്ങളും കടലോരങ്ങളുമൊക്കെ ആസ്വദിക്കാൻ അവസരം ഒരുക്കുന്നു ..

PC:Bsskchaitanya

 വിശാഖപട്ടണത്ത് നിന്നും എങ്ങനെ എത്തിച്ചേരാം

വിശാഖപട്ടണത്ത് നിന്നും എങ്ങനെ എത്തിച്ചേരാം

വിമാന മാർഗ്ഗം: യാനത്തിനടുത്തുള്ള വിമാനത്താവളം ഏതാണ്ട് 70 കിലോമീറ്റർ അകലെയായി രാജമുണ്ട്രിയിൽ സ്ഥിതി ചെയ്യുന്നു. എയർപോർട്ടിൽ നിന്ന് യാനത്തിലേക്ക് നേരിട്ട് എത്തിച്ചേരാനായി ടാക്സികൾ ലഭ്യമാണ്. വേണമെങ്കിൽ എയർപോർട്ടിൽനിന്ന് യാനം വരേക്കും ബസിൽ യാത്ര തന്നെ ചെയ്യാം.

റെയിൽ മാർഗ്ഗം: ഈ പ്രദേശത്തിന് സ്വന്തമായി റെയിൽവേ സ്റ്റേഷൻ ഇല്ലാത്തതിനാൽ, കാക്കിനാഡാ ജംഗ്ഷൻ വരെ നിങ്ങൾ ട്രെയിൻ പിടിക്കേണ്ടതുണ്ട്. സ്റ്റേഷനിൽ എത്തിച്ചേർന്ന ശേഷം യാനത്തിലേക്കെത്തിച്ചേരാനായി ഒരു ടാക്സി വിളിക്കാവുന്നതാണ്

റോഡ് മാർഗം: യാനം എന്ന പട്ടണം എല്ലാ പ്രമുഖ നഗരങ്ങളിലെ റോഡുകളുമായി മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ റോഡ് മാർഗം ഏറ്റവും എളുപ്പത്തിൽ തന്നെ ഇങ്ങോട്ട് എത്തിച്ചേരാവുന്നതാണ്

റൂട്ട് 1: വിശാഖപട്ടണം - നക്കപള്ളി - കാക്കിനാട് - യാനം

റൂട്ട് 2: വിശാഖപട്ടണം - നക്കപള്ളി - രാജമുണ്ട്രി

റൂട്ട് 2 മായി താരതമ്യപ്പെടുത്തുമ്പോൾ റൂട്ട് 1 വഴി യാനത്തിലേക്ക് യാത്ര ചെയ്താൽ ഏകദേശം ഒരു മണിക്കൂർ കുറവു സമയം ലാഭിക്കാനാകും.. അങ്ങനെയെങ്കിൽ ഏകദേശം നാലു മണിക്കൂർ കൊണ്ടുതന്നെ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.

നക്കപെല്ലെ

നക്കപെല്ലെ

വിശാഖപട്ടണത്ത് നിന്ന് 70 കിലോമീറ്ററും യാനമിൽ നിന്നും 113 കിലോമീറ്റർ അകലത്തിലുമായി സ്ഥിതി ചെയ്യുന്ന നക്കപെല്ലെ അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലൊന്നാണ്. അധികം ആകർഷണതകളൊന്നും ഈ സ്ഥലത്തിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ലെങ്കിലും യാത്രാമധ്യേ ഒരിടവേളയെടുക്കാനായി ഈ മനോഹരമായ നഗരം അവസരമൊരുക്കുന്നു. ഇവിടുത്തെ ഉപമക ഗുഹാക്ഷേത്രം പ്രദേശവാസികൾക്കും തീർത്ഥാടകർക്കും ഇടയിൽ ഏറെ പ്രശസ്തിയാർജിച്ചതാണ്. ഈ ഗുഹാ ക്ഷേത്രത്തിന് സമീപത്തായി മനോഹരമായൊരു തടാകവും നിലകൊള്ളുന്നു. ഇവയെല്ലാം തന്നെ തീർച്ചയായും നിങ്ങൾക്ക് നല്ലൊരു അനുഭവം പകർന്നു നല്കും.

PC:Adityamadhav83

കാക്കിനാഡാ

കാക്കിനാഡാ

യാനത്തിലേക്കുള്ള യാത്രയ്ക്കിടയിൽ സഞ്ചാരികൾക്ക് ഇടവേളയെടുക്കാൻ അവസരമൊരുക്കുന്ന മറ്റൊരു മികച്ച ലക്ഷ്യസ്ഥാനമാണ് കാക്കിനാഡാ. ഇവിടുത്തെ കടലോരങ്ങളും ക്ഷേത്രങ്ങളും ഒക്കെ സഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധിയാർജ്ജിച്ചതാണ്. ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളിൽ ഒന്നുകൂടിയാണിത്. . കാക്കിനാഡാ ബീച്ച്, സർപ്പവര ക്ഷേത്രം, ആർക്കിയോളജിക്കൽ മ്യൂസിയം, ഗാന്ധിനഗർ പാർക്ക് എന്നിവയൊക്കെ ഇവിടെയെത്തിയാൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളാണ്. വിശാഖപട്ടണത്ത് നിന്നും 152 കിലോമീറ്ററും യാനം ൽ നിന്ന് 32 കിലോമീറ്ററും ദൂരമാണ് ഇവിടേക്കുള്ളത്.

PC:Hari.med19

അന്തിമ ലക്ഷ്യസ്ഥാനം - യാനം

അന്തിമ ലക്ഷ്യസ്ഥാനം - യാനം

വിശാഖപട്ടണത്ത് നിന്ന് ഏകദേശം 182 കിലോമീറ്റർ അകലെയായാണ് യാനം പട്ടണം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടേക്ക് ഏറ്റവും എളുപ്പത്തിൽ തന്നെ എത്തിച്ചേരാൻ കഴിയും. പ്രാദേശികരായ ടൂറിസ്റ്റുകൾക്ക് ഏറ്റവും അനുയോജ്യമായ വരാന്ത്യ കവാടങ്ങളിൽ ഒന്നാണ് യാനം. ചരിത്രപ്രാധാന്യമേറിയ ഇവിടുത്തെ ഫ്രഞ്ച് കോളനിവാഴ്ചയുടെ താളുകൾ മറിച്ചു നോക്കുന്നതിന് പുറമേ, ഇവിടെ നിങ്ങൾക്ക് മനോഹരമായ ബീച്ചുകളേയും ക്ഷേത്രങ്ങളുമൊക്കെ വേണ്ടുവോളം കണ്ടെത്താനാകും.. എപ്പോഴെങ്കിലും നിങ്ങൾ യാനം ദേശം സന്ദർശിക്കുകയാണെങ്കിൽ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത പ്രധാന സ്ഥലങ്ങൾ താഴെ പറയുന്നവയാണ്.

PC: Imahesh3847

വെങ്കണ്ണ ബാബു ക്ഷേത്രം

വെങ്കണ്ണ ബാബു ക്ഷേത്രം

പതിനഞ്ചാം നൂറ്റാണ്ടിലെ ചാലൂക്യ വംശവാസികൾ പണികഴിപ്പിച്ചതാണ് വെങ്കണ്ണ ബാബു ക്ഷേത്രം. ഇവിടുത്തെ ആരാധനാലയങ്ങളിൽ ഏറ്റവും വ്യത്യസ്തതയാർന്നതും വിശിഷ്ടമായതുമായ ആചാരങ്ങളുമുള്ള ക്ഷേത്രമാണ് ഈ ക്ഷേത്രം. ഇവിടുത്തെ വലിയ മീശയുളള വിഗ്രഹം ഏവരിലും കൗതുകമുണർത്തുന്ന ഒന്നാണ്.

നൂറ്റാണ്ടുകളായി ശൈശവ വിവാഹം നടക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. കുട്ടികൾ തമ്മിൽ വിവാഹം കഴിക്കുന്ന വേളയിലെ വ്യത്യസ്തമായ ആചാരങ്ങൾ ഏറെ വ്യത്യസ്തമാണ്. ഇന്നും ഈ ക്ഷേത്രത്തിൽ നിരവധി ശൈശവ വിവാഹങ്ങൾ നടത്തിക്കൊണ്ടു വരുന്നു. അടുത്തുള്ള പല സംസ്ഥാനങ്ങളിൽ നിന്നും നിരവധിയാളുകൾ തങ്ങളുടെ കുട്ടികളെ വിവാഹം കഴിപ്പിക്കാനായി ഇവിടെ കൊണ്ടുവരുന്നത് നിങ്ങൾക്ക് കാണാനാവും.

PC:Bsskchaitanya

ദ്രക്ഷരാമം ക്ഷേത്രം

ദ്രക്ഷരാമം ക്ഷേത്രം

യാനം പ്രദേശ പരിധിയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ദ്രക്ഷരാമം ക്ഷേത്രം. ലിംഗ രൂപത്തിൽ നിലകൊള്ളുന്ന ശിവഭഗവാന് സമർപ്പിച്ചിരിക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠ. ചരിത്ര പ്രാധാന്യമേറിയ വസ്തുതകൾ നിരവധിയുള്ളതിനാൽ ഹിന്ദു ഭക്തജനങ്ങൾക്കിടയിലെ പ്രധാനപ്പെട്ട തീർത്ഥാടന സ്ഥാനങ്ങളിൽ ഒന്നാണിത്. എല്ലാ വർഷവും ഈ ക്ഷേത്രം സന്ദർശിക്കാനായെത്തുന്നത് ദശലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്. ക്ഷേത്രത്തിന്റെ ചുറ്റുപാടുകളിൽ നിറഞ്ഞുനിൽക്കുന്ന പച്ചപ്പിന്റെ സമൃതി നിർമ്മലമായതും ശാന്തമുഖരിതമായതുമായ അന്തരീക്ഷ വ്യവസ്ഥിതിയെ കാത്തുവച്ചിരിക്കുന്നത് അനുഭവിച്ചറിയാനാകും.

PC:Aditya Gopal

രാജീവ് ഗാന്ധി ബീച്ച്

രാജീവ് ഗാന്ധി ബീച്ച്

യാനമിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മറ്റൊന്നാണ് ഇവിടുത്തെ രാജീവ് ഗാന്ധി ബീച്ച്. കടലോരങ്ങളെ പ്രണയിക്കുന്നവർക്കും ജല വിനോദങ്ങളെ ഇഷ്ടപ്പെടുന്നവർക്കും ഫോട്ടോഗ്രാഫർമാർക്കും ഒക്കെ ഒരുപോലെ ചേരുന്ന ഒരിടമാണ് ഈ കടലോരം. എങ്കിൽ

പിന്നെ എത്രയും പെട്ടെന്ന് ഇവിടെ വന്നെത്തി ആർത്തിരമ്പുന്ന കടൽ തിരമാലകളുടെ ശബ്ദം കേട്ടുകൊണ്ട് ഇവിടുത്തെ മണൽപരപ്പിൽ വിശ്രമിച്ചാലോ...?

കൊറിംഗ വന്യജീവി സങ്കേതം

കൊറിംഗ വന്യജീവി സങ്കേതം

യാനം പരിസര മധ്യത്തിൽ നിന്നും 18 കിലോമീറ്റർ അകലെയായാണ് കോറിംഗ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. അത്യാകർഷകമായ ഭൂപ്രകൃതി ദൃശ്യങ്ങളും വൈവിധ്യമാർന്ന ജീവജാല സമ്പത്തുമെല്ലാം ഇവിടെ വേണ്ടുവോളമുണ്ട്.

ഇവിടുത്തെ പരിസരങ്ങളിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം പക്ഷികളെ കാണാനായി നിരവധി ആളുകളാണ് ഇവിടുത്തെ മാൻഗ്രോവ് വനങ്ങളിൽ എത്തിച്ചേരുന്നത്. 1978 ൽ സ്ഥാപിതമായ ഈ പ്രദേശം 235 ചതുരശ്ര കിലോമീറ്ററോളം പരന്നു കിടക്കുന്നു.. എപ്പോഴെങ്കിലും ഇവിടെ വന്നെത്തുകയാണെങ്കിൽ ഇവിടുത്തെ കൊറിംഗ വന്യജീവി സങ്കേതം സന്ദർശിക്കാൻ മറന്നുപോകരുത്.. ഇവിടുത്തെ നിർമ്മലമായ അന്തരീക്ഷ വ്യവസ്ഥിതിയുടെ മടിയിലിരുന്നു കൊണ്ട് നിങ്ങൾക്ക് ജീവിതത്തിലെ തന്നെ ഏറ്റവും നല്ല നിമിഷങ്ങൾ കുറച്ചധികം കണ്ടെത്താനാവും. മുകളിൽ പറഞ്ഞ സ്ഥലങ്ങളെ കൂടാതെ ഇവിടെയുള്ള വിശിഷ്ടമായ മറ്റ് സ്ഥലങ്ങളെ കൂടി ആസ്വദിക്കാൻ സമയം കണ്ടെത്തുകയാണെങ്കിൽ ഇവിടുത്തെ മുസ്‌ലിം പള്ളിയും കത്തോലിക്ക ദേവാലയവും ശിവാലയവും, പിഥാപുരവും, ഗോദാവരി നദിയുമൊക്കെ സന്ദർശിക്കാവുന്നതാണ്.

PC:wikimedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X