» »അമർനാഥ് ഗുഹയിലെ അത്ഭുത ശിവലിംഗം!

അമർനാഥ് ഗുഹയിലെ അത്ഭുത ശിവലിംഗം!

Written By:

മറ്റു തീർത്ഥാടക കേ‌ന്ദ്രങ്ങൾ പോലെ അത്ര എളു‌പ്പത്തിൽ സന്ദർശിക്കാൻ കഴിയാ‌‌ത്ത ഒരു ക്ഷേത്രമാണ് ജമ്മു കാശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രം. ജൂലൈ - ആഗസ്റ്റ് മാസ‌ങ്ങളിൽ മാത്രമാണ് ഇവിടേയ്ക്ക് തീർത്ഥാടകർക്ക് പ്രവേശനമുള്ളു.

2017 ജൂൺ 29നാണ് ഈ വർഷത്തെ അമർനാഥ് യാത്ര ആരംഭിക്കുന്നത്. അമർനാഥ് ഗുഹയിൽ മഞ്ഞിൽ രൂപപ്പെട്ട ശിവ ലിംഗം കാണാൻ വൻ‌ ഭക്ത ജനത്തിരക്കായിരിക്കും ഈ ദിവസങ്ങളിൽ അനുഭവപ്പെടുക. വിശദമായി വായിക്കാൻ

അമർനാഥ് ഗുഹാ ക്ഷേത്രം

അമർനാഥ് ഗുഹാ ക്ഷേത്രം

ജമ്മുകശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാ‌ടന കേന്ദ്രമാണ് അമർനാഥ് ഗുഹാ ക്ഷേത്രം. ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെയായി സമുദ്ര നിര‌പ്പിൽ നിന്ന് 3888 മീറ്റർ ഉയരത്തി‌ലായാണ് ഈ ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്.
Photo Courtesy: Gktambe at English Wikipedia

പാഹൽഗാം

പാഹൽഗാം

ജമ്മുകാശ്മീരിലെ പാഹൽഗാം വഴിയാണ് ഈ ക്ഷേത്രത്തിൽ എത്തിച്ചേരാനാവുക. ഹൈന്ദവ വിശ്വാസം അനുസരിച്ച് വളരെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ഈ ഗുഹാ ക്ഷേത്രം. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഹൈന്ദവ തീർ‌ത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായാണ് ഈ ക്ഷേത്രം പരിഗണിക്കപ്പെടുന്നത്.
Photo Courtesy: Guptaele

മഞ്ഞി‌ൽ പൊതിഞ്ഞ്

മഞ്ഞി‌ൽ പൊതിഞ്ഞ്

ഹിമാലയത്തിലെ മഞ്ഞുമലകൾക്ക് നടുവിലായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഭൂരിഭാഗം സമയങ്ങളിലും ഈ ഗുഹയും മഞ്ഞ് മൂടിയ നിലയിൽ ആയിരിക്കും. മഞ്ഞുരുകുന്ന വേന‌ൽക്കാലത്ത് മാത്രമാണ് തീർത്ഥാടകർക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
Photo Courtesy: Rupak Sarkar

തീർത്ഥാടനം

തീർത്ഥാടനം

അമർനാഥ് ഗുഹാ ക്ഷേ‌ത്ര‌ത്തിലേക്ക് തീർത്ഥാടനം നടത്തുക എന്ന‌ത് വളരെ ദുഷ്കരമായ കാര്യമാണ്. എന്നിരുന്നാലും ആയിരക്കണക്കിന് തീർത്ഥാടകരാണ് ദുർഘടമായ പാതകളിലൂടെ കാൽനടയായി ഇവിടെ തീർത്ഥാടനത്തിന് എത്തിച്ചേരുന്നത്.
Photo Courtesy: Ashish Sharma

ശിവ ലിംഗം

ശിവ ലിംഗം

40 മീ‌റ്റർ ഉയരമുള്ള ഈ ഗുഹയ്ക്കുള്ളിൽ മഞ്ഞിൽ രൂ‌പപ്പെട്ടതാണ് ശിവലിംഗം. അതിനാൽ ഹിമലിംഗം എന്നും ഈ ശിവ ലിംഗം അറിയപ്പെടുന്നുണ്ട്. ചന്ദ്രമാസത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ശിവലിംഗം തെളിയുകയും മങ്ങുകയും ചെയ്യുന്നു. മെയ്‌ മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള സമയത്താണ് ശിവലിംഗം ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന സമയം.
Photo Courtesy: Rohin.koul at en.wikipedia

ഐതിഹ്യം

ഐതിഹ്യം

ഈ ഗുഹയിൽ വച്ചാണ് ശിവ‌ൻ പാർവതിക്ക് അമരത്വത്തിന്‍റെ രഹസ്യം വെളി‌പ്പെടുത്തി നൽകിയതെന്നാണ് വിശ്വാസം. ശിവലിംഗത്തിന് സ‌മീപം കാണുന്ന രണ്ട് ഹിമ രൂപങ്ങൾ പാർവതമ്യും ഗണപതിയുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
Photo Courtesy: Guptaele

അമർനാഥ്

അമർനാഥ്

ഈ ഗുഹയിൽ കുടികൊള്ളു‌ന്ന ശിവൻ അമർനാഥ് എന്ന് അറിയപ്പെടാൻ ഒരു കാരണമുണ്ട്. ദേ‌വൻമാരെ അമർ‌ത്ത്യരാക്കാൻ ശിവൻ തന്റെ ശിരസ്സിലെ ചന്ദ്രക്കല പിഴിഞ്ഞെടുത്താണ് അമൃത് നിർമ്മിച്ചത്. ദേവന്മാരുടെ അഭ്യാർത്ഥന പ്രകാരം ശിവൻ ഈ ഗുഹയിൽ വാസമുറപ്പിക്കുകയായിരുന്നു. ദേവൻമാരെ അമർത്ത്യരാക്കിയതിനാൽ അമർ നാഥ് എന്ന് ശിവൻ അറിയപ്പെടാൻ തുടങ്ങി.
Photo Courtesy: Ashish Sharma

അമർനാഥ് യാത്ര

അമർനാഥ് യാത്ര

ജൂലൈ - ആഗസ്റ്റ് മാസങ്ങളിൽ അമർനാഥ് യാത്ര നടത്തുക. ശ്രാവണ മാസത്തിലെ ശ്രാവണി മേ‌ള ഏറേ പ്രശസ്തമാണ്. 2011ൽ ആണ് അമർനാഥിൽ ഏറ്റവും കൂടുതൽ തീ‌ർത്ഥാടകർ സന്ദർശനം നട‌‌ത്തിയത്. 634,000 ആളുകളാണ് ഈ സമയം അമർനാഥ് സന്ദർശിച്ചത്.
Photo Courtesy: Nittin sain

യാത്ര

യാത്ര

പഹൽഗാമിൽ നിന്ന് കാൽനടയായാണ് സഞ്ചാരികൾ ഇവിടേയ്ക്ക് തീർത്ഥാടനം നടത്തുന്നത്. ഏകദേശം 5 ദിവസം യാത്ര ചെയ്യണം അമർനാഥിൽ എത്താൻ. ജമ്മുവിൽ നിന്നും ശ്രീനഗറിൽ നിന്നുമൊക്കെ പാഹൽഗാമിലേക്ക് ഈ നാളുകളിൽ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്താറുണ്ട്.
Photo Courtesy: Guptaele

റെജിസ്ട്രേഷൻ

റെജിസ്ട്രേഷൻ

മുൻകൂട്ടി റെജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഇവിടെ സന്ദർശിക്കാൻ കഴിയുക. റെജിസ്ട്രർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Please Wait while comments are loading...