Search
  • Follow NativePlanet
Share
» »വയനാടന്‍ യാത്രയുടെ പലരസങ്ങള്‍

വയനാടന്‍ യാത്രയുടെ പലരസങ്ങള്‍

By Anupama Rajeev

ഒറ്റ യാത്രയില്‍ പലതരം രസങ്ങളും അനുഭവങ്ങളും ആഗ്രഹിക്കുന്നവര്‍ക്ക് വയനാട് യാത്രയോളം പറ്റിയ ഒരു യാത്രയില്ല. കൂട്ടുകാരോത്ത് അടിച്ച് പൊളിച്ചുള്ള യാത്രയാണെങ്കിലും കുടുംബത്തോടൊപ്പമുള്ള സുരക്ഷിതമായ യാത്രയാണെങ്കിലും പങ്കാളിയോടൊപ്പമുള്ള റോമാന്റിക് യാത്രയാണെങ്കിലും വയനാട് എന്ന സ്ഥലം അനുയോജ്യമാണ്.

ച‌രിത്രാതീതകാലം മുതലുള്ള ച‌രിത്ര കഥകള്‍ ഉറങ്ങിക്കിടക്കുന്ന വയനാടന്‍ മണ്ണ് പ്രകൃതി ഭംഗി തേടിയെത്തുന്നവര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പറ്റി‌യ സ്ഥലമാണ്. ഒരു വയനാടന്‍ യാത്രയുടെ സചിത്ര വിവരണം സ്ലൈഡുകളിലൂടെ വായിക്കാം!!

ബാംഗ്ലൂര്‍ വയനാട് (വഴി: നാഗര്‍ഹോള)ബാംഗ്ലൂര്‍ വയനാട് (വഴി: നാഗര്‍ഹോള)

വയനാടന്‍ യാത്രയുടെ പലരസങ്ങള്‍

ബാണസുര സാഗര്‍ ഡാം
Photo Courtesy: Brunda Nagaraj

കല്‍പ്പറ്റയിലെ ഹോംസ്റ്റേകള്‍

കല്‍പ്പറ്റയിലാണ് വയനാടിന്റെ ഹൃദയം മിടിക്കുന്നത്. വയനാട്ടിലേക്ക് എത്തിച്ചേരുന്ന സഞ്ചാരികളുടെ ആദ്യ ചുവടുവയ്പ്പ് കല്‍പ്പറ്റയിലാ‌ണ്, സഞ്ചാരികളുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ദ്ധിക്കു‌ന്നതിനനുസരിച്ച് ഇവിടുത്തെ ഹോം സ്റ്റേകളുടെ എണ്ണവും കൂടി വന്നു. നല്ല നിലവാരവും താങ്ങാനാവുന്ന നിരക്കുകളുമായി നിരവധി ഹോം സ്റ്റേകള്‍ കല്‍പ്പറ്റയില്‍ പ്രവര്‍‌ത്തിക്കുന്നുണ്ട്.

വായി‌ക്കാം : വയനാ‌ട്ടില്‍ രാപ്പാര്‍ക്കാന്‍ സ്വന്തം വീടുപോലൊരിടം

സുല്‍ത്താന്‍ ബത്തേ‌രിയിലെ ജൈന ക്ഷേത്രം

ടിപ്പു സുല്‍ത്താന്റെ കാലത്തെ ആയുധ‌പു‌‌രയായിരുന്ന സുല്‍ത്താന്‍ ബത്തേ‌രിയില്‍ പക്ഷെ അക്കാലത്തെ ചരിത്ര ശേഷിപ്പുകളൊന്നും കാണാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാലും സുല്‍ത്താ‌ന്‍ ബത്തേരിയിലെ ജൈന ക്ഷേത്രം സഞ്ചാരികളെ അവിടേയ്ക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. ഗംഗന്‍മാര്‍ മുതല്‍ ഹൈദരാലിയും ടിപ്പുവും ബ്രിട്ടീഷുകാരും മാറി മാറി ഭരിച്ച ഈ സ്ഥലം ചരിത്രാന്വേക്ഷികളുടെ ഇഷ്ടസ്ഥലം ആണെ‌ന്ന് മാത്രമല്ല. വയനാട്ടി‌ലേക്ക് യാത്ര തിരിക്കുന്നവര്‍ ഒരിക്കലും സന്ദര്‍ശനം ഒഴിവാക്കാന്‍ പാടി‌ല്ലാത്ത സ്ഥലം കൂടിയാ‌ണ്.

വായിക്കാം: ട്രെക്കിംഗില്‍ പരിചയമില്ലേ? ചെമ്പ്രാ പീക്കില്‍ പോകാം

വയനാടന്‍ യാത്രയുടെ പലരസങ്ങള്‍

Photo Courtesy: Brunda Nagaraj

കഫേ മൗജിലെ ശാപ്പാട്

കാഴ്ചകള്‍ കണ്ട് കണ്ണ് താഴ്ന്ന് തുടങ്ങുമ്പോള്‍ വല്ലതും കഴിക്കണമെന്ന് മനസില്‍ തോന്നിയാ‌ല്‍ മനസും വയറും നിറച്ച് ഭക്ഷണം കഴിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയി‌ലെ മിക‌ച്ച റെസ്റ്റോറെന്റ് ആണ് കഫേ മൗജ്.

എടക്കല്‍ ഗുഹ തേടി മലകയറ്റം

ചരിത്രത്തിലേക്കല്ല അതിനും മുന്നിലുള്ള ഒരു കാലത്തിലേക്ക് ഒരു കാ‌ല്‍നട യാത്ര തരപ്പെട്ടാല്‍ ആരാ പോകാതിരിക്കുക. നവീന ശിലായുഗ കാലത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ കാണാന്‍ എടക്കല്‍ ഗുഹയിലേക്ക് മലകയറാം.

കല്‍പ്പറ്റ നഗരത്തില്‍ നിന്ന് ഏകദേശം 45 മിനുറ്റ് യാത്ര ചെയ്യണം എടക്കല്‍ ഗുഹയുടെ അടിവാരത്ത് എത്തിച്ചേരാന്‍. അവിടെ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ നടക്കണം എടക്കല്‍ ഗുഹയുടെ കാഴ്ചകള്‍ കണ്ടുതീര്‍ക്കാന്‍.

Water and snacks : Available
Entrance fee : Minimal
Camera fee : Extra
Guide : Available

വായിക്കാം: യാത്ര അങ്ങ് വയനാട്ടിലേക്കാണ്; ലക്ഷ്യം എടക്കൽ ഗുഹ!

വയനാടന്‍ യാത്രയുടെ പലരസങ്ങള്‍

Photo Courtesy: Brunda Nagaraj

ബാണാസുര സാഗര്‍ ഡാം

കല്‍പ്പറ്റയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായാണ് ബാണാസു‌ര സാഗര്‍ ഡാം സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ പ‌രിസര‌ത്തെ സുന്ദരമായ കാഴ്ചകള്‍ കാണുന്നതിനോടൊപ്പം സ്പീഡ് ബോ‌ട്ടിംഗിന്റെ ഹരമറിയാന്‍ ഇവിടെ അവസരമുണ്ട്. ഒരു കൊ‌ച്ചു മ്യൂസിയവും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് യാത്ര ചെയ്യാന്‍ ‌പറ്റിയ മികച്ച സ്ഥലമാണ് ബാണാസുര സാഗര്‍ ഡാം.
Entrance fee : Applicable
Water and Snacks : Available

വായിക്കാം: ബാണാസുര - ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണണക്കെട്ട്

കുറുവ ദ്വീപിനെക്കുറിച്ച് ചില കാര്യങ്ങള്‍കുറുവ ദ്വീപിനെക്കുറിച്ച് ചില കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X