Search
  • Follow NativePlanet
Share
» »ദഗ്ഷായ്..കരളലിയിപ്പിക്കുന്ന കഥയുള്ള ഹിമാലയൻ ഗ്രാമം

ദഗ്ഷായ്..കരളലിയിപ്പിക്കുന്ന കഥയുള്ള ഹിമാലയൻ ഗ്രാമം

ആദ്യ കാഴ്ചയിൽ സാധാരണ ഏതൊരു ഹിമാലയന്‍ ഗ്രാമത്തെപോലെതന്നെ മഞ്ഞുപുതച്ചു കിടക്കുന്ന ഒരു സുന്ദര ഗ്രാമം... എന്നാൽ ഒന്നു കണ്ടുകളയാം എന്നുകരുതി ഇവിടെ എത്തിയാൽ കാത്തിരിക്കുന്നതോ പേടിപ്പെടുത്തുന്ന കഥകളും. കഥകൾ തിരഞ്ഞു ചെന്നാൽ എത്തിനിൽക്കുക മുഗൾ ഭരണ കാലഘട്ടത്തിലായിരിക്കും. കൊടുംകുറ്റവാളികളുടെ ചോരവീണ് ചുവന്ന മണ്ണും അവരുടെ നിലവിളികൾ ഒന്നു കാതോർത്താൽ ഇന്നും മുഴങ്ങികേൾക്കുന്ന അന്തരീക്ഷവും ഒക്കെയായി ആകെ പേടിപ്പെടുത്തുന്ന ഒരു ഗ്രാമം. ദഗ്ഷായ് എന്ന ഹിമാലയൻ ഗ്രാമത്തിലെ പേടിപ്പെടുത്തുന്ന കഥകള്‍ എന്തൊക്കെയായിരിക്കും? എന്തായിരിക്കും ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകൾ...

ദഗ്ഷായ്

ദഗ്ഷായ്

ഹിമാൽ പ്രദേശിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച് നിൽക്കുന്ന നാടാണ് ദഗ്ഷായ്. പച്ചപ്പും മലനിരകളും കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചകളും ഒക്കെയായി മറ്റേതു ഹിമാലയൻ നഗരത്തോളം കിടപിടിച്ചു നിൽക്കുന്ന സൗന്ദര്യം ഈ പ്രദേശത്തിനുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 5600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നാട് സഞ്ചാരികൾക്കിടയിൽ പ്രശസ്തമായിരിക്കുന്നത് ഇവിടുത്തെ പ്രേതബാധയുടെ പേരിലാണ്. ഇന്ന് ബ്രിട്ടീഷുകാർ ബാക്കിവെച്ചിരിക്കുന്ന ഒരു കന്‍റോൺമെന്‍റ് ഏരിയ എന്ന നിലയിലാണ് ഇവിടം ഇന്നുള്ളത്

 ദഗ്ഷായിലെ സെമിത്തേരി

ദഗ്ഷായിലെ സെമിത്തേരി

എടുത്തു പറയുവാൻ ഒരു സ്കൂളും ബ്രിട്ടീഷുകാർ പണിത കെട്ടിടങ്ങളും പഴയ വീടുകളും ഒക്കെയുണ്ടെങ്കിലും ഇവിടുട്ടെ പ്രധാന ആകർഷണം ഒരു സെമിത്തേരിയാണ്. ഇവിടുത്തെ ബ്രിട്ടീഷുകാരുടെ ചരിത്രത്തോളം തന്നെ പഴക്കം ഇതിനുമുണ്ട്. അവിടെ അടക്കപ്പെട്ടിട്ടുള്ള ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥന്റെ കഥയാണ് ഇവിടെ കേൾക്കുവാനുള്ളത്. ഒരുകാലത്ത് മേജര്‍ ജോർജ് വെറ്റ്സൺ എന്നൊരു ഡോക്ടർ ഇവിടെ ജീവിച്ചിരുന്നു. നഴ്സിങ് അസിസ്റ്റന്റായിരുന്ന മേരിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന അവരെ ഒരിക്കൽ അതുവഴി വന്ന ദിവ്യൻ അനുഗ്രഹിക്കുകയുണ്ടായി. അതിനു ശേഷം ഗർഭിണിയായ മേരി സന്തോഷത്താടെ കുഞ്ഞിനെ സ്വീകരിക്കുവാൻ കാത്തിരുന്നുവെങ്കിലും വിധി മറിച്ചായിരുന്നു. എട്ടാം മാസത്തിൽ ൽ ആ സ്ത്രീ മരണപ്പെട്ടു. തന്റെ ഭാര്യയുടെ സ്മാരകാർഥം ജോർജ് അതിമനോഹരമായ ഒരു കല്ലറ ഇവിടെ നിർമ്മിക്കുകയുണ്ടായി. ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത മാർബിൾ ഉപയോഗിച്ചാണ് അന്ന് ആ കല്ലറ നിർമ്മിച്ചത്.

കഥകൾ പരക്കുന്നു

കഥകൾ പരക്കുന്നു

കാലം കുറേ കഴിഞ്ഞപ്പോഴേയ്ക്കും കുറേയേറെ കഥകൾ ഈ കല്ലറയെ ചുറ്റി പരക്കുവാൻ തുടങ്ങി. കുഞ്ഞുങ്ങളുണ്ടാകാതിരുന്ന ഒരു സ്ത്രീ ഈ കല്ലറയിലെ ഒരു മാർബിൾ കഷ്ണം എടുത്തു വീട്ടിൽ കൊണ്ടുപോയതിനു ശേഷം ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നല്കിയത്രെ. അതുകൂടാതെ ആണ്‍കുട്ടിയെയാണ് ആഗ്രഹിക്കുന്നതെങ്കിലും ഇവിടെയെത്തി കല്ലറയിലെ ഒരു മാർബിൾ കഷ്ണം കൊണ്ടുപോയാൽ മതിയെന്ന വിശ്വാസം പരന്നു. അങ്ങനെ വളരെ കുറച്ചു കാലം കൊണ്ട് മനോഹരമായ ആ കല്ലറ നശിപ്പിക്കപ്പെടുകയാണുണ്ടായത്. മാത്രമല്ല, കല്ലറയ്ക്കു സമീപമെത്തുന്ന ആളുകളിൽ പലരും മേരിയ അവിടെ കണ്ടു എന്നു പറ‍ഞ്ഞു ഭയപ്പെടുവാനും തുടങ്ങി. അങ്ങനെ കാലക്രമേണ ഇവിടം ഒരു പ്രേതനഗരമായി മാറുകയായിരുന്നു.

മുഗൾ കാഘട്ടത്തിലെ കൊലക്കളം

മുഗൾ കാഘട്ടത്തിലെ കൊലക്കളം

ഇവിടെ സെമിത്തേരി മാത്രമല്ല, ആളുകളെ പേടിപ്പിക്കുവാനായി ഉള്ളത്. 1849ൽ നിർമ്മിക്കപ്പെട്ട ദഗ്ഷായ് സെൻട്രൽ ജയിലും ഇവിടുത്തെ പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ്. അക്കാലത്ത് കുറ്റം ചെയ്തിരുന്ന ആളുകളെ ഇവിടെ കൊണ്ടുവന്ന് ശിക്ഷിച്ച്, ക്രൂരമായി കൊലപ്പെടുത്തിയിരുന്ന ഒരു ചരിത്രവും ഈ നാടിന് പറയുവാനുണ്ട്. ഇന്ന് ജയിൽ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കൽക്ക-ഷിംല ഹൈവേ വഴി ഇവിടെ എത്തിച്ചേരുവാൻ സാധിക്കും. ധരാംപൂരിൽ നിന്നും തിരിഞ്ഞാണ് ദഗ്ഷായിലേക്കുള്ള വഴിയിലേക്ക് പ്രവേശിക്കുന്നത്.

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രം മുതൽ പാതാളത്തിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം വരെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X