Search
  • Follow NativePlanet
Share
» »തിരമാലയിൽ ആടിയുലയുവാൻ ഈ ഇടങ്ങൾ

തിരമാലയിൽ ആടിയുലയുവാൻ ഈ ഇടങ്ങൾ

സർഫിങ്ങിനെക്കുറിച്ചും സർഫ് ചെയ്യാൻ സാധിക്കുന്ന ഇവിടുത്തെ പ്രധാനപ്പെട്ട ഇടങ്ങളെപ്പറ്റിയും വായിക്കാം.

ഉയർന്നടിച്ചു വരുന്ന തിരമാലകള്‍ക്കിടയിലൂടെ തെന്നി നീങ്ങുന്ന സർഫിങ്ങ് എന്ന വിനോദം ആസ്വദിക്കാത്തവരായി ആരുമില്ല. സാഹസികതയും ധൈര്യവും ക്ഷമയും ആവോളം വേണ്ടുന്ന കടലിലെ ഈ വിനോദത്തിന് ആരാധരരേറെയുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ സൃഷ്ടിച്ച സർഫിങ്ങ് ഇപ്പോൾ നമ്മുടെ രാജ്യത്തും ഹിറ്റാണ്. കടലിൽ എപ്പോൾ വേണമെങ്കിലും ആസ്വദിച്ച് ചെയ്യുവാൻ സാധിക്കുന്ന സർഫിങ്ങ് പക്ഷേ, പരിശീലനമില്ലാതെ പോയാൽ പിഴക്കുമെന്നതിൽ സംശയമില്ല. സർഫിങ്ങിനെക്കുറിച്ചും സർഫ് ചെയ്യാൻ സാധിക്കുന്ന ഇവിടുത്തെ പ്രധാനപ്പെട്ട ഇടങ്ങളെപ്പറ്റിയും വായിക്കാം...

സർഫിങ് എന്നാൽ

സർഫിങ് എന്നാൽ

തിരമാലകൾക്കു മുകളിലൂടെ ഒരു ബോര്‍ഡിൽ നടത്തുന്ന റൈഡ് എന്ന് ഏറ്റവും കുറഞ്ഞ വാക്കുകളിൽ സർഫിങ്ങിനെ വിശേഷിപ്പിക്കാം. ഉയർന്നു വരുന്ന തിരയോടൊത്ത് അല്ലെങ്കിൽ ഉള്ളിലേക്ക് പോകുന്നു. സർഫ് ചെയ്യുന്ന ആളെ സർഫർ അല്ലെങ്കിൽ റൈഡർ എന്നാണ് വിളിക്കുന്നത്. സാധാരണയായി കടലിലാണ് സർഫിങ്ങ് നടത്താറുള്ളത്. എന്നാൽ ചിലടിയങ്ങളിൽ തടാകങ്ങളിലും നദികളിലും സർഫിങ്ങ് നടത്താറുണ്ട്.

 തിരമാല

തിരമാല

എല്ലാ സമയത്തും സർഫിങ്ങ് നടത്തുന്നതിന് ചില പരിമിതികളുണ്ട്. പരിചയ സമ്പന്നർക്ക് ഏതു സമയവും അനുയോജ്യമാണെങ്കിലും ആദ്യമായി ഇറങ്ങുന്നവർ സമയവും തിരമാലകളുടെ ഉയരവും ശ്രദ്ധിക്കണം. സാധാരണ സമയങ്ങളിൽ മൂന്നു മുതൽ അഞ്ച് അടി വരെയായിരിക്കും തിരമാലകളുടെ ഉയരം. സാധാരണ ആളുകൾക്ക് ഇത് മതി. പരിചയ സമ്പന്നരാണെങ്കില്‍ മഴക്കാലവും തിരഞ്ഞെടുക്കാം. ഈ സമയത്ത് തിരമാലയുടെ ഉയരം എട്ട് അടിയോളം വരും. ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഈ സമയം.

വിശാഖപട്ടണം

വിശാഖപട്ടണം

ആന്ധ്രയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ വിശാഖപട്ടണം നീണ്ടു കിടക്കുന്ന തീരങ്ങൾ കൊണ്ട് പ്രസിദ്ധമാണ്. എണ്ണമില്ലാത്തത്ര ബീച്ചുകൾ ഇവിടെയുണ്ട്. ഏകദേശം ഇരുപതിലധികം സർഫിങ്ങ് സ്പോട്ടുകൾ ഇവിടെയുണ്ട്. അതിൽ ഏറ്റവും പ്രധാനം രാമകൃഷ്ണ ബീച്ചും ഋഷികോണ്ട ബീച്ചുമാണ്. തുടക്കക്കാർക്ക് വളരെ അനുയോജ്യമാണ് ഇവിടുത്തെ തിരമാലകളുടെ ഉയരം. കൂടാതെ തുടക്കക്കാർക്ക് സർഫിങ്ങിനെക്കുറിച്ച് പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്.

 ആൻഡമാൻ ദ്വീപുകള്‍

ആൻഡമാൻ ദ്വീപുകള്‍

വാട്ടർ സ്പോർട്സുകളിൽ താല്പര്യമുള്ളവര്‍ക്ക് മതിവരുവോളം ആസ്വദിക്കുവാനുള്ള വക നല്കുന്ന ഇടമാണ് ആൻഡമാൻ. തുടക്കക്കാർക്ക് ഇവിടം അല്രം ശ്രമകരമാണെങ്കിലും ഇതില്‍ പ്രാഗത്ഭ്യം ഉള്ളവർക്ക് ഇവിടം നല്ലൊരു സ്ഥലമാണ്. ഇവിടുത്തെ മിക്ക സർഫിങ്ങ് കേന്ദ്രങ്ങളിലേക്കും ബോട്ട് വഴി മാത്രമേ എത്തിച്ചേരാനാകൂ. അതുകൊണ്ടുതന്നെ പലയിടത്തും തിരക്കും കുറവായിരിക്കും. മാത്രമല്ല, സർഫിങ്ങിൽ അത്രയധികം താല്പര്യമുള്ളവരെയും ഇവിടെ കണ്ടെത്താനും കഴിയും. സർഫിങ്ങിനു യോജിച്ച ഇന്ത്യയിലെ ചനവ്നെ ംമികച്ച ഇടങ്ങളാണ് ഇവിടുത്തേത്. ലിറ്റിൽ ആൻഡമാൻ ദ്വീപാണ് അതിൽ പ്രധാനം.

കോവളം

കോവളം

സർഫിങ്ങിൽ കേരളത്തിന്റെ സംഭാവന കോവളമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ‍ഞ്ചാരികൾ എത്തിച്ചേരുന്ന, എണ്ണപ്പെട്ട ബീച്ചുകളിലൊന്നാണ് കോവളം. അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണിത്. ലൈറ്റ് ഹൗസ് പോയിന്‍റിനടുത്തുള്ള ഇടമാണ് സർഫിങ്ങിനു യോജിച്ചത്.
2005 ൽ ആരംഭിച്ച കോവളം സർഫ് സ്കൂളിൽ ചേർന്നു സർഫിങ്ങ് പഠിക്കുവാനുെ സൗകര്യമുണ്ട്. ഒരു എൻജിഒയുടെ ഭാഗമായി ആരംഭിച്ച സ്കൂളായതിനാൽ ഇന്ത്യയിലെ മറ്റു സർഫിങ്ങ് സ്കൂളുകളേക്കാളും ഫീസ് ഇവിടെ കുറവായിരിക്കും.

ഗോകർണ

ഗോകർണ

ബീച്ചുകളുടെ നാടായ ഗോകർണയിൽ ഇല്ലെങ്കിൽ പിന്നെ എവിടെയാണ്...ഇന്ത്യയിലെ മികച്ച സർഫിങ്ങ് കേന്ദ്രങ്ങളിലൊന്നാണ് ഗോകർണ. സർഫിങ്ങിൽ പുറത്തു നിന്നുപോലും ആളുകൾ തേടിയെത്തുന്ന ഇവിടെ കൂടുതലും പ്രൊഫഷണൽ ആയിട്ടുള്ളവരാണ് എത്തുന്നത്. സർഫിങ്ങ് പരിശീലനത്തിനും ഇവിടം യോജിച്ചതാണ്.

ഗോവ

ഗോവ

ആഘോഷങ്ങൾ മാത്രമല്ല, സർഫിങ്ങ് പോലുള്ള സാഹസികതകളും ഗോവയുടെ പ്രത്യേകതയാണ്. ബാഗാ ബീച്ച്, കാൻഗുട്ടെ ബീച്ച് തുടങ്ങിയ ഇടങ്ങളാണ് സർഫിങ്ങിനു പേരുകേട്ടിരിക്കുന്നത്.

മഹാബലിപുരം

മഹാബലിപുരം

സർഫിങ്ങ് പഠിച്ച കടലിലിറങ്ങി കളിക്കുവാന്‍ താല്പര്യമുള്ളവർക്ക് ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരം തിരഞ്ഞെടുക്കാം. മികച്ച സർഫിങ്ങ് സ്കൂളുകളാണ് ഇവിടുത്തെ പ്രത്യേകത.

മുൽകി, കർണ്ണാടക

മുൽകി, കർണ്ണാടക

ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ സർഫിങ് സ്കൂൾ നിലവിൽ വന്ന ഇടമാണ് മുൽകി. 2004 ൽ സ്ഥാപിതമായ മന്ത്രാ സർഫ് സ്കൂളാണ് ഇവിടുത്തെ ആകർഷണം. മംഗലാപുരത്തു നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വ്യത്യസ്തങ്ങളായ ബോർഡുകളും മറ്റും ലഭ്യമാണ്. തിരക്ക് നന്നെ കുറവാണ്

പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം...അതും നമ്മുടെ നാട്ടിൽ പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം...അതും നമ്മുടെ നാട്ടിൽ

Read more about: surfing adventure goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X