പശ്ചിമഘട്ടത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും അറിയാത്തവർ കാണില്ല..കേരളം കടന്നു കഴിഞ്ഞാൽ പിന്നെ പ്രാധാന്യം പൂർവ്വഘട്ടത്തിനാണ്. പശ്ചിമഘട്ടത്തോളം തന്നെ പ്രാധാന്യവും ഭംഗിയും പൂർവ്വഘട്ടത്തിനുണ്ട്. തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പൂർവ്വഘട്ടം സാഹസികർക്കും പ്രകൃതി സ്നേഹകൾക്കും ഒക്കെ ഒരുപോലെ ഇഷ്ടമാകുന്ന നാടാണ്. നമുക്ക് ആനമുടിയും അഗസ്ത്യാർകൂടവും നീലിമലയും മീശപ്പുലിമലയും ഒക്കെയുള്ളതുപോലെ പൂർവ്വഘട്ടത്തിനും സ്വന്തമായി കുറേയിടങ്ങളുണ്ട്. പൂർവ്വഘട്ടത്തിലെ പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനുകൾ പരിചയപ്പെടാം...

ഡിയോമാലി, ഒഡീഷ
ഒഡീഷയിലെ ഡിയോമാലി എന്ന ഹിൽ സ്റ്റേഷനെക്കുറിച്ച് കേട്ടിട്ടുണ്ടോ? പൂർവ്വഘട്ടത്തിന്റെ ഭാഗമായി ചന്ദ്രഗിരി-പോട്ടാംഗി റീജിയണിൽ സ്ഥിതി ചെയ്യുന്ന ഡിയോമാലി കോറാപുട് എന്ന പട്ടണത്തിലാണുള്ളത്. ഒഡീഷയിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയായ ഇതിന്റെ കാഴ്ച തന്നെ മനംമയക്കുന്നതാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ എം ആകൃതിയിലുള്ള ഇവിടം വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം. എന്നാൽ മഴക്കാലങ്ങളിലുള്ള സന്ദർശനം ഒഴിവാക്കുന്നതായിരിക്കും നല്ലത്.
PC: Debasish Rout

അരാക്കു വാലി
ആന്ധ്രാ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന് എന്നറിയപ്പെടുന്ന സ്ഥലമാണ് അരാക്കു വാലി. പ്രകൃതി ഭംഗി കൊണ്ടും ആന്ധ്രയുടെ പതിവ് ചൂടിൽ നിന്നും മാറി തണുപ്പുള്ള പ്രദേശമായതുകൊണ്ടും ആന്ധ്രയുടെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. അനന്തഗിരി, സുൻകരിമേട്ടാ കാടുകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിനു ആന്ധ്രയുടെ ഊട്ടി എന്ന പേര് എന്തുകൊണ്ടും അനുയോജ്യമാണ്.
അരാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ കാപ്പിത്തോട്ടങ്ങളാണ്. വിശാഖപട്ടണത്തു നിന്നും അരാക്കിലേക്കുള്ള യാത്രയുടെ ഏറ്റവും വലിയ ആകർഷണവും ഇതുതന്നെയാണ്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയുടെ ഇരുവശത്തുമുള്ള കാപ്പിത്തോട്ടങ്ങളും കാടുകളും കൂടാതെ കാപ്പിയുടെ നാൾ വഴികൾ അറിയുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഒരു കാപ്പി മ്യൂസിയവും കൂടി ഇവിടെയുണ്ട്. പത്തൊൻപതാം നൂറ്റാണ്ടോടുകൂടിയാണ് ഇവിടെ വ്യാപകമായ രീതിയിൽ കാപ്പികൃഷിക്ക് തുടക്കമാവുന്നത്.
PC:Arkadeepmeta

ചാപാറൈ വെള്ളച്ചാട്ടം
കനത്ത കാടിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണെങ്കിലും അരാക്കിലെത്തിയാൽ വിട്ടു പോകരുതാത്ത കാഴ്ചകളിൽ ഒന്നാണ് ചാപാറൈ വെള്ളച്ചാട്ടം. അരാക്കിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ ഭംഗി അത്രയധികം പ്രശസ്തമാണ്. ദുംറിഗുഡ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഇത് പരേഡു എന്ന പേരായ സ്ഥലത്തേക്കുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്.
അരാക്കിന്റെ സൗന്ദര്യം ഒറ്റയടിക്കു കാണമങ്കിൽ പോകാൻ പറ്റിയ ഇടമാണ് ഗലികൊണ്ട വ്യൂ പോയന്‍റ്. അതിരില്ലാതെ കിടക്കുന്ന പർവ്വത നിരകളും പച്ചപ്പും ഒക്കെയാണ് ഇവിടുത്തെ പ്രത്യേക കാഴ്ചകൾ.

പച്ചമലൈ ഹിൽസ്, തമിഴ്നാട്
പൂർവ്വഘട്ടം തുടങ്ങുന്ന തമിഴ്നാട്ടിലെ കാഴ്ചകൾ ഒരിക്കലും ഒഴിവാക്കുവാൻ പാടില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇടം പച്ചമലൈ ഹിൽസാണ്. തമിഴിൽ പച്ചൈ എന്നാൽ പച്ച എന്നാണ്. പച്ചയിൽ മറ്റു നിറങ്ങളുമായി ചേർന്ന മനോഹരമായ കാഴ്ചയാണ് ഉവിടെയുള്ളത്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന കുന്നുകളും അരുവികളും ഒക്കെയാകുമ്പോൾ ഗംഭീരകാഴ്ചയായിരിക്കും എന്നതിൽ സംശയമില്ല. സാഹസികർ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയികണ്ടിരിക്കേണ്ട ഇടമാണിത്. തിരുച്ചിറപ്പള്ളിയ്ക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്
PC: Pixabay

ദാരിംഗബാഡി, ഒഡീഷ
ഒഡീഷയിലെ കാശ്മീരിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? പൂർവ്വഘട്ടത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി സഞ്ചാരികൾ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലമാണ്
ദാരിംഗബാഡി. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടിയ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് മഴക്കാടുകളും കാപ്പിത്തോട്ടങ്ങളും താഴ്വരകളും ഒക്കെുള്ള ഇവിടം സഞ്ചാരികളുടെ മനം കവരുമെന്നതിൽ സംശയമില്ല. ഒഡീഷയിലെ കണ്ഡമാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഭുവനേശ്വർ, കൊൽക്കത്ത, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താൻ പറ്റും,.
PC: Wikicommons

ഗർജത് ഹിൽസ്, ഒഡീഷ
ഒഡീഷയിലെ പൂർവ്വഘട്ടത്തിന്റെ പ്രാധാന്യവും പ്രശസ്തയും എത്ര പറഞ്ഞാലും തീരുന്നതല്ല. അതിൽ ഒന്നാണ് ഗർജത് ഹിൽസ്. പ്രകൃതി ഭംഗി നിറഞ്ഞ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.
PC: Aditya Mahar

പാപ്പി ഹിൽസ്, ആന്ധ്രാ പ്രദേശ്
ആന്ധ്രപ്രദേശിൽ പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് പാപ്പി ഹിൽസ്. പ്രകൃതി രമണീയത കൊണ്ട് നമ്മുടെ തേക്കടിയോട് കിടപിടിക്കുന്നതാണ്.
തെലങ്കാനയിലെ മേഡക് പട്ടണത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാപ്പികൊണ്ടലു ഖമ്മം, ഈസ്റ്റ് ഗോദാവരി, വെസ്‌റ്റ് ഗോദാവരി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.ഗോദാവരി നദിയെ വിഭജിക്കുന്നതിനാലാണ് ഈ മലനിരകള്‍ക്ക് പാപ്പികൊണ്ടലു എന്ന പേര് ലഭിച്ചത്.ആദ്യകാലങ്ങളില്‍ ഈ മലനിരകള്‍ പാപ്പികൊണ്ടലു എന്നാണ് അറിയപ്പെട്ടിരുന്നത്. തെലുങ്കില്‍ വിഭജനം എന്നാണ് ഇതിന്റെ അര്‍ത്ഥം.മലനിരകളുടെ വിഹഗവീക്ഷണം സ്‌ത്രീ മുടി പകുത്തിട്ടതിനെ അനുസ്‌മരിപ്പിക്കുന്നതാണ്. അതിനാലാണ് മലനിരകള്‍ക്ക് ഈ പേര് ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
PC: Adityamadhav83

ഷെവറോയ് ഹിൽസ് തമിഴ്നാട്
ആരെയും ആകര്‍ഷിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ക്കും കാടുകള്‍ക്കുമപ്പുറം അതിമനോഹരമായ ഭൂപ്രകൃതിയും വര്‍ഷം മുഴുവന്‍ സുഖം തരുന്ന കാലാവസ്ഥയും ചേരുന്ന ഒരിടമാണ് യേര്‍ക്കാട്. തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന യേര്‍ക്കാട് ഏഴകളിന്‍ ഊട്ടി എന്നും മാമലകളിയെ യുവരാജന്‍ എന്നൊമൊക്കെയാണ് അറിപ്പെടുന്നത്. ഇവിടുത്തെ ഷെവറോയ് ഹിൽസ് പൂർവ്വഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ തരുന്ന ഇടമാണ്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC: bryangeek

കൽരായൻ ഹിൽസ്
പൂർവ്വഘട്ടം തമിഴ്നാടിനു സമ്മാനിക്കുന്ന മറ്റൊരു പ്രധാന കാഴ്ചയാണ് കൽരായൻ ഹിൽസ്. സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരം മുതൽ മൂവായിരം അടി വരെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ മലനിര 1905 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിച്ചു കിടക്കുന്നത്
ഈ കാഴ്ചകൾ നമ്മുടെ തിരുവനന്തപുരത്ത് തന്നെയാ!!