Search
  • Follow NativePlanet
Share
» »നദിയൊഴുകുന്ന വഴിയേ...!! ഇന്ത്യയിലെ പ്രധാന നദീതട നഗരങ്ങള്‍

നദിയൊഴുകുന്ന വഴിയേ...!! ഇന്ത്യയിലെ പ്രധാന നദീതട നഗരങ്ങള്‍

നമ്മുടെ രാജ്യത്തിന്റെ ചരിത്രവും നദികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതാ ഇന്ത്യയിലെ നദീതട നഗരങ്ങളെ പരിചയപ്പെടാം

മനുഷ്യസംസ്കാരങ്ങളെക്കാളം പഴക്കമുള്ളവയാണ് നദികള്‍. മനുഷ്യ ജീവിതത്തെ ഇന്നുകാണുന്ന ക്രമപ്പെടുത്തലുകളിലേക്ക് വഴിതിരിച്ചുവിട്ടതില്‍ നദികളുടെ പങ്ക് മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടവയാണ്. കാടുകളില്‍ നിന്നും നദികളുടെ തീരത്തേയ്ക്ക് ഇറങ്ങിവന്നു കൂട്ടമായി ജീവിച്ചു കൃഷി ആരംഭിച്ചതോടു കൂടിയാണ് മനുഷ്യന്‍ സമൂഹജീവി എന്ന ഗണത്തിലെത്തുന്നത്. വളര്‍ന്നുവന്ന ഏതു സംസ്കാരമെടുത്തു നോക്കിയാലും അതിന്റയെല്ലാം ആരംഭത്തിന് ഹേതുവായി ഒരു നദി കാണാം.
നമ്മുടെ രാജ്യത്തിന്റെ ചരിത്രവും നദികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതാ ഇന്ത്യയിലെ നദീതട നഗരങ്ങളെ പരിചയപ്പെടാം

ഡല്‍ഹി

ഡല്‍ഹി

നദീതട നഗരങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത് തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നുതന്നെയാവാം. യമുനാ നദിയുടെ തീരത്തായാണ് ഡല്‍ഹി സ്ഥിതി ചെയ്യുന്നത്. യമുന നദി ഉത്ഭവിക്കുന്നത് യമുനോത്രി ഹിമാനി മുതല്‍ ഡൽഹിയിലെ ഓഖ്‌ല വരെ നീണ്ടു കിടക്കുന്ന പ്രദേശം അപ്പര്‍ യമുന എന്നാണ് അറിയപ്പെടുന്നത്. 1376 കിലോമീറ്ററാണ് യമുനാ നദിയുടെ ആകെ നീളം. ഗംഗാ നദിയുടെ ഏറ്റവും നീളമറിയ പോഷക നദിയാണ് യമുനാ നദി എന്ന കാര്യം കൂടി ഓര്‍മ്മിക്കാം.
ഡല്‍ഹിയില്‍ യമുനാ നദിയുടെ ഭംഗി ആസ്വദിക്കുവാന്‍ നിരവധി ഇടങ്ങളുണ്ടെങ്കിലും ആഗ്രയും യമുനാഘട്ടും അതില്‍ പ്രസിദ്ധമാണ്.

PC:Anuj Yadav

വാരണാസി

വാരണാസി

ബനാറസ് എന്നും വാരണാസി എന്നുമെല്ലാം വിളിപ്പേരുള്ള കാശി ഇന്ത്യയിലെ ഏറ്റവും പുണ്യപുരാതന നഗരങ്ങളിലൊന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നായാണ് വാരണാസിയെ ചരിത്രകാരന്മാര്‍ കരുതുന്നത്. ഏറ്റവും പഴയ ജനവാസമുള്ള നഗരവും ഇന്നും അത് നിലനില്‍ക്കുന്നതുമായ പ്രദേശമാണിത്.
ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ പല വിശ്വാസങ്ങളുടെയും കേന്ദ്രസ്ഥാനമാണിത്. ക്ഷേത്രങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന ഇവിടെ വെച്ച് മരിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്നും ഗംഗാ നദിയില്‍ സ്നാനം നടത്തിയാല്‍ പാപങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുമെന്നുമാണ് വിശ്വാസങ്ങള്‍. ക്ഷേത്രനഗരം എന്നും ഇവിടം അറിയപ്പെടുന്നു. ഹിന്ദു മത്തിന് മാത്രമല്ല, ബുദ്ധ, ജൈനമതങ്ങള്‍ക്കും പലകാരണങ്ങളാല്‍ വാരണാസി വിശുദ്ധ നഗരമാണ്.

PC:Snowscat

മഥുര

മഥുര

ശ്രീ കൃഷ്ണന്‍റെ നഗരമെന്നാണ് മഥുര അറിയപ്പെടുന്നത്. തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട മഥുര ഗംഗാ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഉത്തര്‍ പ്രദേശിന്റെ ഭാഗമായ മഥുരയിലാണ് ശ്രൃക്ഷണന്‍ ജനിച്ചതെന്നാണ് വിശ്വാസം. ഡല്‍ഹി, ആഗ്ര, വൃന്ദാവന്‍ തുടങ്ങിയ നഗരങ്ങളോടെല്ലാം അടുത്തു കിടക്കുന്ന മധുരയും ഗംഗാ നദിയുടെ തീരത്താണുള്ളത്.
ക്ഷേത്രങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം.

PC:Umang108

ഗുവാഹത്തി

ഗുവാഹത്തി

വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് ഗുവാഹത്തി. അസമില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രസിദ്ധമായ ബ്രഹ്മപുത്ര നദിയുടെ കരയിലാണുള്ളത്. പണ്ടത്തെ കാമരൂപ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന പ്രാഗ്ജ്യോതിഷ്പുരയും ദുർജയയും ഇന്നത്തെ ഗുവാഹത്തിയുടെ പഴയകാല ഭാഗങ്ങളാണ്. നിരവധി ക്ഷേത്രങ്ങളാണ് നഗരത്തില്‍ അങ്ങോളമിങ്ങോളം കാണുവാന്‍ സാധിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്തുന്ന കാമാഖ്യ ക്ഷേത്രം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഉഗ്രതാര ക്ഷേത്രം, ബസിസ്ത ക്ഷേത്രം, ദൗൾ ഗോവിന്ദ ക്ഷേത്രം, ഉമാനന്ദ ക്ഷേത്രം, നവഗ്രഹ ക്ഷേത്രം, ശുക്രേശ്വര ക്ഷേത്രം, രുദ്രേശ്വര ക്ഷേത്രം, മണികർണ്ണേശ്വര ക്ഷേത്രം, എന്നിങ്ങനെ വേറെയും നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.

ശ്രീനഗര്‍

ശ്രീനഗര്‍

കാശ്മീരിലെ ശ്രീനഗറിനും നദിയുടെ കഥ പറയുവാനുണ്ട്. ഝലം നദിയുടെ തീരത്തായാണ് ശ്രീനര്‍ സ്ഥിതി ചെയ്യുന്നത്. വെർനാഗിലെ നീരുറവയില്‍ നിന്നും ഉത്ഭവിക്കുന്ന ഈ നദിയുടെ ഒഴുക്ക് നിയന്ത്രിക്കുന്നത് ശ്രീനഗറിന് സമീപത്തുള്ള വൂളാര്‍ തടാകമാണ്. സിന്ധുവിന്റെ അഞ്ച് പോഷകനദികളിൽ ഒന്നാണ് ഝലം.

PC:Mukul Joshi

അഹമ്മദാബാദ്

അഹമ്മദാബാദ്

ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്‍റെയും വളര്‍ച്ചയ്ക്ക് ഏറെ പങ്കുവഹിച്ചിട്ടുള്ള നഗരമാണ് അഹമ്മദാബാദ്. പ്രസിദ്ധമായ സബര്‍മതി നദിയുടെ ഇരുകരകളിലുമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കരയില്‍ തന്നെയാണ് ഗാന്ധിജിയുടെ പ്രസിദ്ധമായ സബര്‍മതി ആശ്രമം സ്ഥിതി ചെയ്യുന്നതും. രാജസ്ഥാനില്‍ നിന്നും ഉത്ഭവിക്കുന്ന സബര്‍മതിയുടെ ഭൂരിഭാഗവും ഒഴുകുന്നത് ഗുജറാത്തിലൂടെയാണ്. ഗുജറാത്ത് സുല്‍ത്താന്‍ ആയിരുന്ന അഹമ്മദ് ഷായാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ ഈ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്രം പറയുന്നത്.

PC:Tarun802

കാഞ്ചീപുരം

കാഞ്ചീപുരം

തെക്കെ ഇന്ത്യയിലേക്കു വരുമ്പോള്‍ നദീതടങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ചരിത്രമുള്ള നഗരങ്ങള്‍ വളരെ കുറവാണ്. ഇതില്‍ എടുത്തുപറയേണ്ടത് തമിഴ്നാട്ടിലെ കാഞ്ചീപുരമാണ്. ചെങ്കല്‍പേട്ട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാഞ്ചീപുരം വേഗാനതി നദിയുടെ തീരത്താണുള്ളത്. പാലാര്‍ നദിയുടെ പോഷകനദിയാണ് വേഗാവതി. ക്ഷേത്രങ്ങളുടെ നഗരമായാണ് കാഞ്ചീപുരത്തെ പലരും അടയാളപ്പെടുത്തിയിരിക്കുന്നത്. പല്ലവരുടെ തലസ്ഥാന നഗരമായിരുന്ന ഇവിടം ഇന്ത്യയിലെ പുണ്യനഗരങ്ങളില്‍ ഒന്നുകൂടിയാണ്.

PC:Ssriram mt

ഗൈഡ് വേണ്ട, അരദിവസത്തില്‍ ആഗ്ര കണ്ടുതീര്‍ക്കാം... ചിലവ് വെറും 1400 രൂപ!!ഗൈഡ് വേണ്ട, അരദിവസത്തില്‍ ആഗ്ര കണ്ടുതീര്‍ക്കാം... ചിലവ് വെറും 1400 രൂപ!!

ഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാ

Read more about: city history varanasi delhi river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X