Search
  • Follow NativePlanet
Share
» »ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രയെക്കുറിച്ച്

ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രയെക്കുറിച്ച്

By Maneesh

ഗോള്‍ഡന്‍ ട്രയാംഗിള്‍, പേരില്‍ തന്നെ മാന്ത്രികത ഒളിപ്പിച്ചുവച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സഞ്ചാര വഴി. റൂട്ട് മാപ്പ് വരച്ചാല്‍ ത്രികോണ രൂപത്തില്‍ കാണപ്പെടുന്നതിനാലാണ് ഈ സഞ്ചാര വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. സുവര്‍ണ ത്രികോണം എന്ന് മലയാളത്തില്‍ പറയാം.

ഡൽഹിൽ നിന്ന് ആരംഭിച്ച് ആഗ്രയും ജയ്പ്പൂരും കടന്ന് ഡൽഹിയിൽ തിരിച്ചെത്തുന്ന ത്രികോണ രൂപത്തിലുള്ള മാന്ത്രിക യാത്ര. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ദൂരത്തിനും പ്രത്യേകതയുണ്ട്. അത് 200 കിലോമീറ്ററിൽ കുറയുകയോ 250 കിലോമീറ്ററിൽ കൂടുകയോ ഇല്ല.

ഇന്ത്യയിലെ സുന്ദരമായ റോഡുകളാലും റെയിൽവേകളാലും സദൃഢമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതാണ് ഗോൾഡൻ ട്രയാംഗിളിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്ന് നഗരങ്ങളും. ക്ലാസിക് നഗരങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്നതാണ് നോർത്ത് ഇന്ത്യയിലെ ഈ മൂന്ന് നഗരങ്ങളും.

ഈ ഗോൾഡൻ ട്രയാംഗിളിലൂടെ യാത്ര ചെയ്യാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? ഗോ‌ൾഡൻ ട്രയാംഗിളിൽ ഉൾപ്പെട്ട ഡൽഹി, ആഗ്ര, ജയ്പ്പൂർ എന്നീ നഗരങ്ങളെ വിശദമായി പരിചയപ്പെടാം.

ഡൽഹി

ഡൽഹിയെക്കുറിച്ച് കൂടുതലായി ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല. ഇന്ത്യയുടെ തലസ്ഥാനം എന്നതിലുപരി നല്ലൊരു ടൂറിസ്റ്റ് കേന്ദ്രവുംകൂടിയാണ് ഡൽഹി. അതുമാത്രമല്ല, വടക്കേ ഇന്ത്യയിലേയും വടക്ക് കിഴക്കൻ ഇന്ത്യയിലേയും ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര ആരംഭിക്കുന്നത് ഡൽഹിയിൽ നിന്നാണ്. അതുകൊണ്ട് ഇന്ത്യൻ വിനോദ സഞ്ചാരത്തിന്റേയും തലസ്ഥാനമാണ് ഡ‌ൽഹി എന്ന് പറയാം. ഡൽഹി നഗരത്തിന് രണ്ട് മുഖങ്ങളുണ്ട് ഒന്ന് പഴയമുഖം അതായത് ഓൾഡ് ഡൽഹി. രണ്ടാമത്തേത് ആസൂത്രിത നഗരമായ ന്യൂഡൽഹി. ഡൽഹി നഗരം മാത്രം ചുറ്റി സഞ്ചരിക്കാൻ ഒരാഴ്ചയിലേറെ സമയമെടുക്കും.

Photo Courtesy: Steve Evans

ഡൽഹിയേക്കുറിച്ച് വായിക്കാം

ഡൽഹിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ഡൽഹിക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ

പഞ്ചേന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന ഉദ്യാനം ഡൽഹിയിലാണ്പഞ്ചേന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന ഉദ്യാനം ഡൽഹിയിലാണ്

ഡൽഹിയിലെ പ്രധാന ലാൻഡ് മാർക്കുകൾ പരിചയപ്പെടാംഡൽഹിയിലെ പ്രധാന ലാൻഡ് മാർക്കുകൾ പരിചയപ്പെടാം

ഖുത്ത‌ബ് മിനാറിനെക്കുറിച്ച് കൂടുതൽ അറിയാംഖുത്ത‌ബ് മിനാറിനെക്കുറിച്ച് കൂടുതൽ അറിയാം

ആഗ്ര

ആഗ്ര അറിയപ്പെടുന്നത് തന്നെ ലോകത്തിലെ സപ്താഭുതങ്ങളിൽ ഒന്നായ താജ്‌മഹലിന്റെ പേരിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ആഗ്ര. ഡ‌ൽഹിയിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ ആഗ്രയിൽ എത്തിച്ചേരാം. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ ഉണ്ട് ആഗ്രയിലേക്ക്

Photo Courtesy: Dmitrij Rodionov

ആഗ്രയെക്കുറിച്ച് വായിക്കാം

ആഗ്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ആഗ്രയ്ക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ആഗ്രയിൽ മികച്ച ഹോട്ടലുകൾ ബുക്ക് ചെയ്യാം

താജ്മഹലിന് മുന്നിലെ ഫോട്ടോ പോസുകള്‍താജ്മഹലിന് മുന്നിലെ ഫോട്ടോ പോസുകള്‍

താജ്മഹലിനെക്കുറിച്ച് പ്രചരിക്കുന്ന 10 കാര്യങ്ങൾതാജ്മഹലിനെക്കുറിച്ച് പ്രചരിക്കുന്ന 10 കാര്യങ്ങൾ

ജയ്പ്പൂർ

ഇന്ത്യൻ മണലാരണ്യത്തിന്റെ തലസ്ഥാനമായ ജയ്പൂർ അറിയപ്പെടുന്നത് പിങ്ക് സിറ്റിയെന്നാണ്. ഗോൾഡൻ ട്രയാംഗിളിൽപ്പെട്ട ജയ്പ്പൂരും ഇന്ത്യയിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ്. കോട്ടകള്‍, കൊട്ടാരക്കെട്ടുകള്‍, ഹവേലികള്‍ എന്നിങ്ങനെ ലോകത്തെമ്പാടുമുള്ള ജനങ്ങളെ ആകര്‍ഷിയ്ക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടിവിടെ. അംബര്‍ കോട്ട, നഹര്‍ഗഡ് കോട്ട, ഹവ മഹല്‍, ശീഷ് മഹല്‍, ഗണേഷ് പോള്‍, ജല്‍ മഹല്‍ എന്നിവയാണ് ജയ്പൂരിലെ ചില പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍.

ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രയെക്കുറിച്ച്

Photo Courtesy: Ziaur Rahman

ജയ്പ്പൂരിനെക്കുറിച്ച് വായിക്കാം

ജയ്പ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ജയ്പ്പൂരിന് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ജയ്പ്പൂരിലെ മികച്ച ഹോട്ടലുകൾ ബുക്ക് ചെയ്യാം

ആശ്ചര്യപ്പെടാൻ തയ്യാറായിക്കോ; യാത്ര ജയ്പ്പൂരിലേക്കാ!ആശ്ചര്യപ്പെടാൻ തയ്യാറായിക്കോ; യാത്ര ജയ്പ്പൂരിലേക്കാ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X