Search
  • Follow NativePlanet
Share
» »അഞ്ച് പകലിൽ ഭാരതത്തെ കണ്ടറിയാൻ ഒരു യാത്ര

അഞ്ച് പകലിൽ ഭാരതത്തെ കണ്ടറിയാൻ ഒരു യാത്ര

വെറും അഞ്ച് പകലിനുള്ളിൽ ഇന്ത്യയെ കണ്ടു തീർത്താലോ... വർഷങ്ങളെടുത്താലും നടക്കാത്ത കാര്യം എങ്ങനെ വെറും അ‍ഞ്ച് പകലിൽ തീർക്കാം എന്നല്ലേ....ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് റൂട്ടുകളിലൊന്നായ ഡൽഹി-ജയ്പൂർ-ആഗ്ര എന്ന ഗോൾഡൻ ട്രയാംഗിളിലൂടെയുള്ള സഞ്ചാരമാണ് ഇന്ത്യയെ കണ്ടെത്താന്‍ സഹായിക്കുന്ന യാത്ര...

 ഗോൾഡൻ ട്രയാംഗിൾ യാത്ര

ഗോൾഡൻ ട്രയാംഗിൾ യാത്ര

ഭാരതത്തിലെയും വിദേശത്തു നിന്നും നമ്മുടെ നാട് കാണാനെത്തുന്നവരുടെയും പ്രിയപ്പെട്ട സ‍ഞ്ചാര മാർഗ്ഗങ്ങളിലൊന്നാണ് ഗോൾഡൻ ട്രയാംഗിൾ യാത്ര. ഉത്തരേന്ത്യൻ നഗരങ്ങളായ ജയ്പരൂർ-ആഗ്രാ-ഡെൽഹി എന്നീ മൂന്നു നഗരങ്ങളെ കൂട്ടിയിണക്കുന്ന യാത്രയാണിത്. അഞ്ച് കൽ നീണ്ടു നിൽക്കുന്ന പാക്കേജായി ഈ യാത്ര പല ഏജൻസികളും ഒരുക്കാറുണ്ട്.

പറ്റിയ സമയം

പറ്റിയ സമയം

ദീപാവലി വരുന്ന ഫെസ്റ്റിവൽ സമയമാണ് ഗോൾഡൻ ട്രയാംഗിൾ യാത്രയ്ക്ക് ഏറെ യോജിച്ചത്. ഒക്ടോബര്‍ മുതൽ ഏപ്രിൽ വരെയാണ് ഈ യാത്രയ്ക്ക് യോജിച്ച സമയം എന്നു പറയാം.

കൺമുന്നിലെത്തുന്ന കാഴ്ചകൾ

കൺമുന്നിലെത്തുന്ന കാഴ്ചകൾ

ടിവിയിലൂടെയും മറ്റു ചിത്രങ്ങളിലൂടെയും കണ്ടിട്ടുള്ള കുറേ ഇടങ്ങളിലൂടെയുള്ള യാത്രയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം.ചെങ്കോട്ടയും രാഷ്ട്രപതിഭവനും എല്ലമുള്ള തലസ്ഥാന നഗരിയും പിങ്ക് സിറ്റിയായ ജയ്പൂരും താജ്മഹലിൽ ചരിത്രമെഴുതിയ ആഗ്രയും ചേരുമ്പോള്‍ഗോൾഡൻ ട്രയാംഗിൾ പൂർത്തിയാവും.

 തുടക്കം ജയ്പൂരിൽ നിന്നും

തുടക്കം ജയ്പൂരിൽ നിന്നും

ഗോൾഡൻ ട്രയാംഗിൾ യാത്രയുടെ തുടക്കം ജയ്പൂരില്‍ നിന്നുമാണ്. ലോക്തതിലെ തന്നെ ഏറ്റവും വ്യത്യസ്തമായ നഗരം എന്നറിയപ്പെടുന്ന ഇടമാണ് ജയ്പൂർ. ചരിത്രത്തിലേക്കുള്ള യാത്രയിൽ വർത്തമാനത്തിനും ഭൂതകാലത്തിനും ഉടയിൽ ഒരു പാലം പോലെ നിലകൊള്ളുന്ന ഈ നഗരത്തെ തേടി എത്തുന്നവർ അത്രയധികമുണ്ട്.

 പിങ്ക് സിറ്റി

പിങ്ക് സിറ്റി

ജയ്പൂർ എന്നതിനേക്കാൾ പിങ്ക് സിറ്റി എന്നാണ് ഇവിടം കുറച്ചുകൂടി അറിയപ്പെടുന്നത്. പിങ്ക് ചായം പൂശിയ വീടുകളും കെട്ടിടങ്ങളുമാണ് ഈ പേരു നല്കിയതെങ്കിലും അതിനു പിന്നിലൊരു കഥ കൂടിയുണ്ട്.

ജയ്പൂർ സന്ദർശിക്കാനെത്തിയ വെയിൽസിലെ രാജകുമാരനായിരുന്ന എഡ്ലേർഡിനെ സ്വീകരിക്കുവാനാണത്രെ ഒരികക്ൽ ഈ നഗരം മുഴുവൻ പിങ്ക് ചായം പൂശിയത്. 1876 ൽ അന്നത്തെ രാജാവായിരുന്ന മഹാരാജാ റാം സിങ്ങിന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്.

സിറ്റി പാലസിൽ തുടങ്ങി...

സിറ്റി പാലസിൽ തുടങ്ങി...

കൊട്ടാരങ്ങൾ കൊണ്ടു കഥയെഴുതിയ ഇവിടെ യാത്ര ആരംഭിക്കുന്നത് സിറ്റി പാലസ് കണ്ടുകൊണ്ടാണ്. എന്തുകൊണ്ടും ഒരു വലിയ യാത്ര ആരംഭിക്കുവാൻ പറ്റിയ സ്ഥലം. രാജസ്ഥാനി മുഗൾ യൂറോപ്യൻ വാസ്കുവിദ്യകളിൽ നിർമ്മിക്കപ്പെട്ട ഈ നിർമ്മിതി കാണാത്ത ജയ്പൂർ യാത്ര പൂർണ്ണമാവില്ല എന്നു തന്നെ പറയാം.

കാഴ്ചകൾ തേടിയുള്ള യാത്രകൾ

കാഴ്ചകൾ തേടിയുള്ള യാത്രകൾ

ചുറ്റിലും കാണുന്ന കാഴ്ചകളിലേക്ക് കണ്ണു തുറന്നുള്ള ഒരു നോട്ടമാണ് ഓരോ ജയ്പൂര‍് യാത്രയും ആവശ്യപ്പെടുന്നത്. എവിടെ തിരിഞ്ഞാലും ഒന്നു നോക്കി നിന്നുപോകുവാൻ പാകത്തിനുള്ള നിർമ്മിതികളും കൊട്ടാരങ്ങളും ഈ നഗ1രത്തിന്റെ സൗന്ദര്യം ഇരട്ടിയാക്കുകയാണ്.

ഹവാ മഹലും ജന്തർ മന്ദിറും

ഹവാ മഹലും ജന്തർ മന്ദിറും

ജയ്പൂർ കാഴ്ചകളിൽ ഒരിക്കലും വിട്ടുപോകുവാൻ പാടില്ലാത്ത ഇടങ്ങളാണ് ഹവാ മഹലും ജന്തർ മന്ദിറും ഒക്കെ. കാറ്റിന്റെ മാളികയായ ഹവാ മഹൽ, ആകാശത്തെ വിസ്മയങ്ങളെ ഭൂമിയിൽ കാണിച്ചു തരുന്ന ജന്തർ മന്ദിർ, ഒരു കാലത്തിന്റെ ചരിത്രത്തിലേക്ക് കൈപിടിച്ചു നടത്തുന്ന മ്യൂസിയം, കൈനിറയെ എന്തൊക്കയോ വാങ്ങിക്കൂട്ടുവാൻ പ്രേരിപ്പിക്കുന്ന മാർക്കറ്റുകൾ, ഓരോ ഫ്രെയിമിലും ഒതുങ്ങുന്ന മുഖങ്ങൾ ഒക്കെ ഈ നാടിനെ വ്യത്യസ്തമാക്കുന്നു.

ആരും ഒന്നു ഷോപ്പ് ചെയ്തു പോകും!!

ആരും ഒന്നു ഷോപ്പ് ചെയ്തു പോകും!!

ഷോപ്പിങ്ങിൽ തീരെ താല്പര്യംമില്ലാത്തവരെ പോലും ആകർഷിക്കുന്ന ഇടമാണ് ജയ്പൂരിലെ മാർക്കറ്റുകൾ. രാജസ്ഥാൻ തനിമയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ കരകൗശല വസ്തുക്കളും ഒക്ക ഇവിടെയെത്തുന്ന ആരുടെയും മനംകവരും.

 സ്വർഗ്ഗത്തിലേക്കുള്ള ആഗ്രാ റൂട്ട്

സ്വർഗ്ഗത്തിലേക്കുള്ള ആഗ്രാ റൂട്ട്

ജയ്പൂര്‍ കാഴ്ചകൾ കഴിഞ്ഞാൽ അടുത്തത് ആഗ്രയിലേക്കാണ്. ഷാജഹാൻ പ്രണയ സ്മാരകം ഒരുക്കിയ താജ്മഹലുള്ള അതേ ആഗ്രയിലേക്ക്.

കോട്ട മുതല്‍ പൂന്തോട്ടം വരെ

കോട്ട മുതല്‍ പൂന്തോട്ടം വരെ

ഒരു കാലത്ത് മുഗൾ രാജ്യത്തിനന്റെ തലസ്ഥാനമായിരുന്ന ഫത്തേപൂർ സിക്രി മുതൽ ആഗ്രയുടെ കഥ തുടങ്ങുകയാണ്. റോയൽ പാലസ്,മുഗൾ പൂന്തോട്ടം തുടങ്ങിയ യാത്രകൾ കണ്ടു കയറി ചെല്ലുന്നത് താജ്മഹലിലേക്കാണ്. ലോകാത്ഭുതങ്ങളിലൊന്നായി കാണുന്നവരിലും കേൾക്കുന്നവരിലും വിസ്മയം ജനിപ്പിക്കുന്ന ഒരപൂർവ്വ നിർമ്മിതി. വിവാദങ്ങള്‍ക്കും കലഹങ്ങൾക്കും ഒരുപാട് കാരണമായിട്ടുണ്ടെങ്കിലും അതൊന്നും അറിയാതെ യമുനയുടെ തീരത്ത് ശാന്തമായി നിൽക്കുന്ന ഈ പ്രണയ സ്മാരകം ആരെയും ആകർഷിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

ഇനി ഡെൽഹിയിലേക്ക്

ഇനി ഡെൽഹിയിലേക്ക്

ആഗ്രയുടെ കാഴ്ചകളിൽ നിന്നും പടിയിറങ്ങിയാൽ ഡെൽഹിയിലേക്ക് തിരിക്കാം. ജീവിതത്തിലെ മറക്കാനാവാത്ത സായാഹ്നവും പ്രഭാതവും ഒക്കെ സമ്മാനിക്കുന്ന ഡെൽഹി സഞ്ചാരികൾക്ക് നല്കുക പുത്തൻ ഊർജ്ജമാണ്.

ചരിത്രത്തിന്റെ ഭാഗമായ നഗരം

ചരിത്രത്തിന്റെ ഭാഗമായ നഗരം

ഭാരതത്തിൻറെ ചരിത്രത്തിന്റെ ഭാഗമായ ഡെൽഹി നഗരം കാഴ്ചകളിൽ ഏറെ പരിചയം തോന്നിക്കും. കുത്തബ് മിനാറും പദ്മക്ഷേത്രവും അക്ഷർധാം ക്ഷേത്രവും ഇന്ത്യാ ഗേറ്റും ഒക്കെയുള്ള ഇവിടുത്തെ കാഴ്ചകൾ എത്ര വർണ്ണിച്ചാലും തീരുന്നതല്ല.

ഒരു പകൽ ഇനി ഡെൽഹിയിൽ

ഒരു പകൽ ഇനി ഡെൽഹിയിൽ

ഒറ്റ പകലിൽ കണ്ടു തീർക്കുവാൻ സാധിക്കുന്ന ഇടങ്ങളല്ല ഇവിടെയുള്ളതെങ്കിലും കാണേണ്ട ചിലയിടങ്ങളുണ്ട്. രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, കുത്തബ് മിനാർ, ഇന്ദിരാ ഗാന്ധി സ്മാരക മ്യൂസിയം, നെഹ്റു മ്യൂസിയം, ബിർളാ ഹൗസ്, തുടങ്ങിയ സ്ഥലങ്ങൾ ഒറ്റ ഓട്ടത്തിൽ കണ്ടു തീർത്തെത്താൻ കഴിയുന്നവയാണ്.

 ഇവിടെയും ഷോപ്പിങ്ങ്

ഇവിടെയും ഷോപ്പിങ്ങ്

ഒരു അന്തവും കുന്തവുമില്ലാതെ ഷോപ്പിങ്ങ് നടത്തുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ഡെൽഹി. ചെറിയ കമ്മലുകളിൽ തുടങ്ങി പതിനായിരങ്ങൾ വരെ വിലമതിക്കുന്ന വസ്ത്രങ്ങൾ ഇവിടുത്തെ മാർക്കറ്റുകളിൽ ലഭിക്കും.

മുൻകൂട്ടി ബുക്ക് ചെയ്യാം

മുൻകൂട്ടി ബുക്ക് ചെയ്യാം

ഒട്ടേറെ ട്രാവൽ ഏജൻസികൾ ഈ പാക്കേജ് നടപ്പാക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് ഡെൽഹി ടൂറിസം ഡിപ്പാർട്മെന്റ് നടത്തുന്ന മൂന്ന് ദിവസത്തെ പാക്കേജാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഡെൽഹിയിൽ നിന്നും ആരംഭിക്കുന്ന തരത്തിലാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്.

രാത്രികാല അപകടങ്ങൾ ജീവനെടുക്കുമ്പോൾ...യാത്ര ചെയ്യുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പാണ്

കയ്യിൽ പൈസ ഇല്ലെങ്കിലെന്താ...യാത്ര പോകാമല്ലോ...അതും ഈസിയായി!!

ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്... ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more