Search
  • Follow NativePlanet
Share
» »IRCTC:ഒരു ഐഡിയിൽ നിന്നെത്ര ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം? കൂടുതൽ ബുക്ക് ചെയ്താല‍ോ? നിയന്ത്രണങ്ങൾ അറിയാം

IRCTC:ഒരു ഐഡിയിൽ നിന്നെത്ര ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം? കൂടുതൽ ബുക്ക് ചെയ്താല‍ോ? നിയന്ത്രണങ്ങൾ അറിയാം

IRCRCയുടെ ഒരു അക്കൗണ്ട് വഴി ഒരു മാസം എത്ര ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിക്കുമെന്ന് അറിയാമോ?

ട്രെയിൻ യാത്രകൾക്ക് നമ്മൾ സാധാരണയായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷൻ അഥവാ ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ്. ഐആർസിടിസിയിൽ പേഴ്സണൽ പ്രൊഫൈലിൽ ലോഗ് ഇൻ ചെയ്തു മാത്രമേ ടിക്കറ്റ് ബുക്കിങ് സാധ്യമാവുകയുള്ളൂ. എന്നാൽ ഒരു അക്കൗണ്ട് വഴി ഒരു മാസം എത്ര ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിക്കുമെന്ന് അറിയാമോ? പല വിഭാഗങ്ങളിലായി കൃത്യമായ നിയന്ത്രണങ്ങൾ ഐആർടിസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുണ്ട്. അതെന്തൊക്കെയാണെന്നു വിശദമായി വായിക്കാം

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ

ഏറ്റവും സുരക്ഷിതമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുവൻ സാധിക്കുന്ന വെബ്സൈറ്റ് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റാണ്. ട്രെയിനുകളുടെ സമയം, റൂട്ട്, സ്റ്റേഷനുകൾ, ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്നിങ്ങനെ എല്ലാതരത്തിലുള്ള വിവരങ്ങളും ഈ സൈറ്റിൽ നിന്നു ലഭിക്കും. എന്നാല്‍ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ഐആർസിടിസിയിൽ സ്വന്തമായി ഒരു പ്രൊഫൈൽ ഉണ്ടായിരിക്കണം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ഫോൺ നമ്പറും ഇ മെയിൽ ഐഡിയും വിലാസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ നല്കണം.

ഐആർസിടിസി സൈറ്റ് വഴി എത്ര ടിക്കറ്റ് ബുക്ക് ചെയ്യാം

ഐആർസിടിസി സൈറ്റ് വഴി എത്ര ടിക്കറ്റ് ബുക്ക് ചെയ്യാം


ഐആർസിടിസി സൈറ്റ് വഴി എത്ര ടിക്കറ്റ് ബുക്ക് ചെയ്യാം
എന്ന ചോദ്യത്തിനുത്തരം നിങ്ങളുടെ അക്കൗണ്ടിന്റെ സ്ഥിതിയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. കാരണം പൊതുവിൽ ഐആർസിടിസി ഐഡിയുണ്ടെങ്കിൽ പരിധിയില്ലാതെ, എത്ര ട്രെയിൻ ടിക്കറ്റുകൾ വേണമെങ്കിലും ബുക്ക് ചെയ്യാം എന്നൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. എന്നാൽ ബുക്ക് ചെയ്യുവാൻ സാധിക്കുന്ന ടിക്കറ്റിന്‍റെ എണ്ണത്തിൽ വ്യക്തമായ നിയന്ത്രണം ഐആർസിടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്താക്കൾ രണ്ടു വിധം

ഉപഭോക്താക്കൾ രണ്ടു വിധം

ഐആർസിടിസി വെബ്സൈറ്റ് ലോഗ് ഇൻ ചെയ്ത് ഉപയോഗിക്കുന്ന ഉപഭോക്താക്കളെ രണ്ടു തരത്തിലാണ് വിഭജിച്ചിരിക്കുന്നത്. തങ്ങളുടെ ആധാർ കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിച്ചവരും (Aadhar Card Linked IRCTC Account) ആധാർ കാർഡ് ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവരും. ഈ വിഭജനമനുസരിച്ച് അവർക്ക് ബുക്ക് ചെയ്യുവാൻ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകും.

ആധാർ കാർഡുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി

ആധാർ കാർഡുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി


ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ നിര്‍ദ്ദേശം അനുസരിച്ച് അക്കൗണ്ട് ആധാര്‍ കാർഡുമായി പ്രതിമാസം 24 ട്രെയിൻ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. എന്നാൽ ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 12 ടിക്കറ്റുകള്‍ വരെ ബുക്ക് മാത്രമേ ബുക്ക് ചെയ്യുവാൻ സാധിക്കൂ എന്നാണ് വാർത്ത.

അവസാന നിമിഷം യാത്ര മുടങ്ങിയോ, ബുക്ക് ചെയ്ത ടിക്കറ്റില്‍ ആശങ്ക വേണ്ട, ട്രാന്‍സ്ഫര്‍ ചെയ്യാം...അവസാന നിമിഷം യാത്ര മുടങ്ങിയോ, ബുക്ക് ചെയ്ത ടിക്കറ്റില്‍ ആശങ്ക വേണ്ട, ട്രാന്‍സ്ഫര്‍ ചെയ്യാം...

നേരത്തെ

നേരത്തെ

ഇതിനു മുൻപ് ഐആര്‍സിടിസി അക്കൗണ്ട് ഉടമകള്‍ക്ക് സാധാരണയായി പ്രതിമാസം പരമാവധി 12 ടിക്കറ്റുകള്‍ വരെ മാത്രമേ ബുക്ക് ചെയ്യുവാൻ കഴിയുമായിരുന്നുള്ളു. അതിനു മുൻപ് ഇത് വെറും 6 ടിക്കറ്റ് മാത്രമായിരുന്നു. പിന്നീട് 12 ടിക്കറ്റായി ഉയര്‍ത്തുകയായിരുന്നു. ഇപ്പോൾ, ഏറ്റവും പുതിയ നിർദ്ദേശമനുസരിച്ച് ഐആര്‍സിടിസി അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്താല്‍ പ്രതിമാസം 24 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.

12 ൽ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താൽ?

12 ൽ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താൽ?

24 ടിക്കറ്റ് വരെ ആധാർ കാർഡുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി ഒരു മാസം ബുക്ക് ചെയ്യാമെങ്കിലും ഇതിൽ റെയില്‍വേയുടെ ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അതായത് നിങ്ങൾ നിങ്ങളുടം ആധാറുമായി ബന്ധിപ്പിച്ച ഐആർസിടിസി ഐഡി വഴി 12 ടിക്കറ്റ് ബുക്ക് ചെയ്തുകളിഞ്ഞുവെന്നു വിചാരിക്കുക. ഇതിനു ശേഷം, അതായത് 13-ാമത് ഒരു ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുമ്പോൾ ആരുടെ പേരിലാണോ ആ അക്കൗണ്ട് ഉള്ളത്, ആ ഉപയോക്താവ് സ്വയം ഒരു യാത്രക്കാരനായി ഉണ്ടായിരിക്കണം എന്നാണ് റെയിൽവേ ആവശ്യപ്പെടുന്നത്. വ്യക്തിഗത ഐഡികള്‍ ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും പിന്നീടത് അത് വില്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും ആളുകളെ തടയുന്നതിനാണ് ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രയോജനകരം

പ്രയോജനകരം

റെയിൽവേ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ മാറ്റമാണ് മാസത്തിൽ 24 ടിക്കറ്റ് ഒരു ഐഡിയിൽ നിന്നും ബുക്ക് ചെയ്യുവാനുള്ള നിർദ്ദേശം. സ്ഥിരം യാത്രക്കാർക്കും സ്വന്തം അക്കൗണ്ടിൽ നിന്നും കുടുംബാംഗങ്ങളുടെ യാത്രകൾക്കായി സ്ഥിരം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്ന ആളുകൾക്കുമാണ് ഈ മാറ്റം കൂടുതലും ഉപകാരപ്രദമാകുന്നത്.

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം..ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം..

യാത്രയ്ക്കു മുൻപോ യാത്രയ്ക്കിടയിലോ ട്രെയിൻ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ ചെയ്യേണ്ടത്യാത്രയ്ക്കു മുൻപോ യാത്രയ്ക്കിടയിലോ ട്രെയിൻ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ ചെയ്യേണ്ടത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X