Search
  • Follow NativePlanet
Share
» »കാശിയും അയോധ്യയും കാണാം..പത്തു ദിവസത്തെ തീര്‍ത്ഥാടനം പോകാം.. കേരളത്തിൽ നിന്ന് സ്വദേശ് ദർശൻ യാത്രയ്ക്ക്

കാശിയും അയോധ്യയും കാണാം..പത്തു ദിവസത്തെ തീര്‍ത്ഥാടനം പോകാം.. കേരളത്തിൽ നിന്ന് സ്വദേശ് ദർശൻ യാത്രയ്ക്ക്

കൊച്ചുവേളിയിൽ നിന്നും ആരംഭിക്കുന്ന ആസ്ത പുണ്യ യാത്രയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

തീർത്ഥാടന യാത്രകളുടെ കാലമാണിത്. വാരണാസിയും പുരിയും ഗയയും അയോധ്യയുമെല്ലാം വിശ്വാസത്തിന്‌‍റെ ഇടങ്ങൾ എന്നതിനൊപ്പം തന്നെ തിരക്കേറിയ യാത്രാ സ്ഥാനങ്ങളായും മാറിയിട്ടുണ്ട്. കുറഞ്ഞ ചിലവിൽ ഈ ഇടങ്ങളിലേക്ക് ഒരു യാത്ര പോയാലോ? അതും ഒട്ടും ക്ഷീണിപ്പിക്കാതെ ട്രെയിനിൽ പോയി വരാം. ഐആർസിടിസിയുടെ ആസ്ത പുണ്യ യാത്ര ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ പോകുവാൻ പറ്റിയ ഒരു യാത്രയാണ്. കൊച്ചുവേളിയിൽ നിന്നും ആരംഭിക്കുന്ന ആസ്ത പുണ്യ യാത്രയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ആസ്ത പുണ്യ യാത്ര

ആസ്ത പുണ്യ യാത്ര

ഐആർസിടിസിയുടെ സ്വദേശ് ദർശന്‍ സ്കീമിനു കീഴിൽ നടത്തുന്ന ആസ്ത പുണ്യ യാത്ര കൊച്ചുവേളിയിൽ നിന്നും ആരംഭിച്ച് പുരി, കൊണാർക്ക്, ഗയ, വാരണാസി, അയോധ്യ, പ്രയാഗ്രാജ്, തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ചു വരുന്ന യാത്രാ പാക്കേജാണ്. 10 രാത്രിയും 11 പകലും നീണ്ടു നിൽക്കുന്ന യാത്ര ഡിസംബർ 10 ന് തുടങ്ങി 20ന് അവസാനിക്കും.

PC:Jannes Jacobs

ബോർഡിങ്, ഡീബോർഡിങ് സ്റ്റേഷനുകൾ

ബോർഡിങ്, ഡീബോർഡിങ് സ്റ്റേഷനുകൾ

ഡിസംബർ 10ന് രാവിലെ 9.35ന് തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിക്കും. എറണാകുളം ജംങ്ഷൻ, തൃശൂർ, പാലക്കാട് ജങ്ഷൻ, പോടനൂർ ജങ്ഷൻ, ഈറോഡ് ജങ്ഷൻ എന്നിവയ യാത്രയുടെ ബോർഡിങ് പോയിന്‍റുകളും ഈറോഡ് ജങ്ഷൻ, പോടനൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ, തൃശൂർ, എറണാകുളം ജങ്ഷൻ, കൊച്ചുവേളി എന്നിവ ഡീബോർഡിങ് പോയിന്‍റുകളുമാണ്.
യാത്രക്കാർക്ക് അവരുടെ സൗകര്യമനുസരിച്ച് സ്റ്റേഷൻ തിരഞ്ഞെടുക്കാം.

യാത്രയുടെ ആദ്യ മൂന്ന് ദിവസങ്ങൾ

യാത്രയുടെ ആദ്യ മൂന്ന് ദിവസങ്ങൾ

യാത്രയുടെ ആദ്യ രണ്ട് ദിവസങ്ങളായ ഡിസംബർ 10,11 തിയതികൾ പൂർണ്ണമായും ട്രെയിൻ യാത്രയായിരിക്കും. യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനമായ പുരിയിൽ
മൂന്നാമത്തെ ദിവസം രാവിലെയോടു എത്തിച്ചേരും. പ്രസിദ്ധമായ കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, ജഗനാഥ ക്ഷേത്രം എന്നിവയാണ് ഈ ദിവസം സന്ദർശിക്കുന്നത്.
സൂര്യനെ ആരാധിക്കുന്നതിനായി നിർമ്മിച്ച അതിമനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ് കൊണാർക്കിലേത്. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്നായ ഇത് പതിമൂന്നാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഏഴു കുതിരകൾ വലിക്കുന്ന രഥത്തിന്‍റെ രൂപത്തിലാണ് ക്ഷേത്രമുള്ളത്. ആറു ചക്രങ്ങള്‍ വീതം രണ്ടു വശത്തുമായി ആകെ 12 ചക്രങ്ങൾ ഈ രഥത്തിനുണ്ട്. ഇതിന്റെ നിഴൽ നിലത്ത് പതിക്കുന്നത് നോക്കിയായിരുന്നു പണ്ടുകാലത്ത് സമയം കണക്കാക്കിയിരുന്നത്.
വിശ്വാസങ്ങളുമായി ഏറെ ചേർന്ന് നിൽക്കുന്ന ക്ഷേത്രമായ പുരിയാണ് അടുത്തതായി സന്ദർശിക്കുന്നത്. ഗോകുലത്തിൽ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീ കൃഷ്ണന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന രഥയാത്രയാണ് ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ചടങ്ങ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഇതിൽ പങ്കെടുക്കുവാനായി എത്തുന്നത്. കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നവരെയാണ് ഇവിടെ ആരാധിക്കുന്നത്
മൂന്നാമത്തെ ദിവസം രാത്രിയും പുരിയിൽ തന്നെ ചിലവഴിക്കും

PC:RJ Rituraj

നാലും അ‍ഞ്ചും ദിവസങ്ങൾ

നാലും അ‍ഞ്ചും ദിവസങ്ങൾ

യാത്രയിലെ നാലാമത്തെ ദിവസം ഉച്ചവരെ പുരിയിൽ തന്നെ ചിലവഴിക്കും. അതിനു ശേഷം ഉച്ചകഴിഞ്ഞ് ഗയയിലേക്കുള്ള യാത്ര ആരംഭിക്കും. പിറ്റേന്ന് രാവിലെയോടെ ഗയയിലെത്തിച്ചേരും. രണ്ടു കാര്യങ്ങളാണ് ഗയ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷ്ണുപാദ ക്ഷേത്ര ദർശനവും പിണ്ഡദർപ്പണവുമാണവ.
പൂർവ്വികരുടെ ആത്മാക്കൾക്കായി സമർപ്പിക്കുന്ന പ്രത്യേക ചടങ്ങാണ് പിണ്ഡദാൻ. മരിച്ച ആളുടെ ആത്മാവിന് ശാന്തി ലഭിക്കുവാനാണ് ഇത് നടത്തുന്നത്. ഇന്ത്യയിൽ 14 സ്ഥലങ്ങൾ ഈ കർമ്മത്തിന് വിശുദ്ധമായി കണക്കാക്കുന്നു. അതിലൊന്നാണ് ഗയ.
ഇതിനു ശേഷം യാത്ര വാരണാസിയിലേക്ക് തിരിക്കും.

PC:abhijeet gourav

ആറും ഏഴും ദിവസങ്ങൾ

ആറും ഏഴും ദിവസങ്ങൾ

യാത്രയിലെ ഈ ദിവസങ്ങൾ വാരണാസിയും അയോധ്യയും സന്ദർശിക്കുവാനായി മാറ്റിവെച്ചിരിക്കുന്നു. 15-ാം തിയതി ഗംഗാ സ്നാൻ, മറ്റ് ചടങ്ങുകൾ എന്നിവ നടത്താം. അന്ന് രാത്രി വാരണാസിയിൽ തന്നെയാണ് താമസം. പിറ്റേന്ന് രാവിലെ വാരണാസിയിൽ നിന്നും അയോധ്യയിലേക്ക് യാത്ര തിരിക്കും. ഉച്ചകഴിഞ്ഞ് അയോധ്യയിലെത്തും. അവിടെ ക്ഷേത്ര സന്ദർശനവും സരയൂ ആരതിയും ആണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശേഷം രാത്രിയോടെ അയോധ്യയിൽ നിന്നും തിരിക്കും

PC:Sandip Roy

എട്ടാം ദിവസം

എട്ടാം ദിവസം


എട്ടാമത്തെ ദിവസം പ്രയാഗ്രാജാണ് യാത്രയിലെ അവസാന ലക്ഷ്യസ്ഥാനം. രാവിലെയോടുകൂടി ഇവിടെയെത്തിച്ചേരും. ത്രിവേണി സംഗമമാണ് പ്രധാന കാഴ്ച. തുടർന്ന് ഉച്ചകഴിഞ്ഞ് മടക്കയാത്ര ആരംഭിക്കും.

PC:Shruti Singh

തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...

യാത്രയിലെ അവസാന മൂന്ന് ദിവസങ്ങൾ

യാത്രയിലെ അവസാന മൂന്ന് ദിവസങ്ങൾ

‍ഡിസംബർ 18-ാം തിയതി മുഴുവൻ സമയവും ട്രെയിനിലായിരിക്കും. 19-ാം തിയതി ഉച്ചകഴിഞ്ഞ് ഇറോഡ് ജംങ്ഷൻ, രാത്രിയോടു കൂടി പാലക്കാട് ജംങ്ഷൻ, തുടർന്ന് തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെത്തും. 20-ാം തിയതി പുല‍ർച്ചെ കൊച്ചുവേളിയിലെത്തുന്നതോടു കൂടി യാത്ര അവസാനിക്കും.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ബജറ്റ് ക്ലാസിൽ ടിക്കറ്റ് നിരക്ക് ഒരാൾക്ക് 20,600/- രൂപയാണ്.
ഇതിൽ രാത്രി താമസം മൾട്ടി ഷെയറിങ് അടിസ്ഥാനത്തിൽ ഹാളുകളിൽ അല്ലെങ്കിൽ ധർമ്മശാലയിൽ ആയിരിക്കും.

സ്റ്റാൻഡേർഡ് ക്ലാസിൽ സിംഗിൾ ഒക്യുപൻസിക്ക് 33,650/- രൂപ, ഡബിള്‍ ഒക്യുപൻസിക്ക് 32,300/- രൂപ, ട്രിപ്പിൾ ഒക്യുപൻസിക്ക് .32,050/-, 05-11 വയസ്സു വരെ പ്രായമുള്ള കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് .29,550/- രൂപ എന്നിങ്ങനെയും
എക്കണോമി ക്സാസിൽ സിംഗിൾ ഒക്യുപൻസിക്ക് 26,800/- രൂപ, ഡബിള്‍ ഒക്യുപൻസിക്ക് 25,400/- രൂപ, ട്രിപ്പിൾ ഒക്യുപൻസിക്ക് 25,150/-രൂപയും , 05-11 വയസ്സു വരെ പ്രായമുള്ള കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 22,650/-രൂപയും ആയിരിക്കും.
സ്റ്റാൻഡേർഡ് ക്ലാസിൽ എസി 3 ടയർ കോച്ചും ഇക്കോണമി ക്ലാസിൽ സ്ലീപ്പർ ക്ലാസുമാണ് ലഭിക്കുന്നത്.

കൺഫോം ടിക്കറ്റ് ഇല്ലാത്തതിനാൽ യാത്രകൾ മാറ്റിവയ്ക്കേണ്ട... വെയ്റ്റിങ് ടിക്കറ്റിൽ യാത്ര ചെയ്യാം.. അറിയാംകൺഫോം ടിക്കറ്റ് ഇല്ലാത്തതിനാൽ യാത്രകൾ മാറ്റിവയ്ക്കേണ്ട... വെയ്റ്റിങ് ടിക്കറ്റിൽ യാത്ര ചെയ്യാം.. അറിയാം

അയോധ്യയും വാരണാസിയും നേപ്പാളും കാണാം... ഭാരത് നേപ്പാൾ അഷ്ട യാത്രയുമായി ഐആർസിടിസിഅയോധ്യയും വാരണാസിയും നേപ്പാളും കാണാം... ഭാരത് നേപ്പാൾ അഷ്ട യാത്രയുമായി ഐആർസിടിസി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X