Search
  • Follow NativePlanet
Share
» »ട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യം

ട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യം

യാത്രകളിൽ നമ്മളെ ഏറ്റവും കൂടുതൽ അലട്ടുന്ന കാര്യം താമസസൗകര്യമാണ്. പുതിയ ഒരു നഗരത്തിൽ ചെല്ലുമ്പോൾ എങ്ങനെ മികച്ച സൗകര്യങ്ങളും വൃത്തിയുമുള്ള ഒരിടം കണ്ടെത്താമെന്ന് നേരത്തെതന്നെ ആലോചിച്ചു തുടങ്ങും. പരീക്ഷകൾക്കോ മറ്റു ചെറിയ ആവശ്യങ്ങൾക്കോ പോകുമ്പോൾ വലിയ തുക മുടക്കി കുറച്ചു മണിക്കൂർ നേരത്തേയ്ക്ക് മാത്രം മുറിയെടുക്കുന്നത് നഷ്ടമാണുതാനും. ഇങ്ങനെയുള്ള അവസരങ്ങളിൽ ഇന്ത്യൻ റെയിൽവേയ്ക്ക് നിങ്ങളെ സഹായിക്കുവാനാകും. ട്രെയിനിലാണ് നിങ്ങളുടെ യാത്രയെങ്കിൽ യാത്രയ്ക്കിടയിലെ താമസസൗകര്യം റെയിൽവേ വഴി എങ്ങനെ ലഭ്യമാക്കാം എന്നു നോക്കാം..

 ഇന്ത്യൻ റെയിൽവേയുടെ റിട്ടയറിങ് റൂമുകൾ

ഇന്ത്യൻ റെയിൽവേയുടെ റിട്ടയറിങ് റൂമുകൾ

ട്രെയിൻ യാത്രക്കാർക്കായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) നല്കുന്ന താമസസൗകര്യമാണ് റിട്ടയറിങ് റൂമുകൾ. ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ ഈ മുറികൾ റെയിൽവേ ലഭ്യമാക്കുന്നു. സിംഗിൾ മുറികൾ, ഡബിൾ മുറികൾ, ഡോർമിറ്ററി (എസി, നോൺ എസി ) എന്നിങ്ങനെ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മുറികൾ ലഭ്യമാണ്.

ആർക്കൊക്കെ പ്രയോജനപ്പെടുത്താം

ആർക്കൊക്കെ പ്രയോജനപ്പെടുത്താം

ട്രെയിന് യാത്രയ്ക്കായി കൺഫേം ടിക്കറ്റ് ഉള്ളവർക്കും ആർഎസി ടിക്കറ്റുള്ളവർക്കും റിട്ടയറിം​ഗ് റൂം സേവനം പ്രയോജനപ്പെടുത്താം.ആർഎസി ടിക്കറ്റുകാർക്ക് പിഎൻആർ നമ്പർ റിട്ടയറിങ് ആവശ്യമായി വന്നേക്കാം ബുക്കിങ്ങിന്. വെയിറ്റിങ് ലിസ്റ്റിലുള്ളവർക്ക് ഈ സൗകര്യം ലഭ്യമായേക്കില്ല.

എങ്ങനെയാണ് റിട്ടയറിങ് റൂം ലഭിക്കുന്നത്

എങ്ങനെയാണ് റിട്ടയറിങ് റൂം ലഭിക്കുന്നത്

ഒരു യാത്രക്കാരന്, ഒരു സിംഗിൾ ബെഡ് റൂം അല്ലെങ്കിൽ ഒരു ഡബിൾ ബെഡ് റൂം അല്ലെങ്കിൽ ഡോർമിറ്ററിയിൽ ഒരു ബെഡ് അനുവദിക്കാം. രണ്ട് യാത്രക്കാരാണ് ഒരു പിഎൻആർ നമ്പറിൽ ഉള്ളതെങ്കിൽ ഒരു ഡബിൾ ബെഡ് റൂമോ ഡോർമിറ്ററിയിൽ രണ്ട് ബെഡുകളോ അനുവദിക്കാം. https://www.rr.irctctourism.com/#/accommodation ഈ ലിങ്കിൽ കയറി പരിശോധിച്ചാൽ റിട്ടയറിങ് റൂമിൽ ലഭ്യമായ ഓപ്ഷനുകൾ മനസ്സിലാക്കാം.

എത്രനേരം റിട്ടയറിങ് റൂമുകൾ ഉപയോഗിക്കാം, ചിലവ്

എത്രനേരം റിട്ടയറിങ് റൂമുകൾ ഉപയോഗിക്കാം, ചിലവ്

കുറഞ്ഞത് 1 മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെ റിട്ടയറിങ് റൂമുകൾ ഉപയോഗിക്കാം. ചില സ്റ്റേഷനുകളിൽ മാത്രമേ മണിക്കൂർ ബുക്കിംഗ് ലഭ്യമായിട്ടുള്ളൂ.
ഐആർസിടിസി സർവീസ് ചാർജ് 24 മണിക്കൂർ വരെ 20/- രൂപ, ഡോർമിറ്ററി ബെഡിന് 24 മണിക്കൂർ വരെ 10/-രൂപ, 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ റിട്ടയറിംഗ് റൂമിന് 40/-രൂപയും ഡോർമിറ്ററി ബെഡിന് 20/- രൂപയും ഈടാക്കാം.

റിട്ടയറിങ് റൂം ബുക്ക് ചെയ്തത് റദ്ദാക്കുവാനും എളുപ്പമാണ്. ഏത് ദിവസത്തേക്കാണോ റൂം ബുക്ക് ചെയ്തത് ഇതിന് 48 മണിക്കൂര്‍ മുന്‍പ് ബുക്കിംഗ് റദ്ദാക്കിയാലും തുകയുടെ 10 ശതമാനം കുറച്ച് ബാക്കി തുക തിരികെ ലഭിക്കും. ബുക്ക് ചെയ്യുന്ന അതേ ദിവസം തന്നെ ബുക്കിംഗ് റദ്ദാക്കിയാൽ റീഫണ്ട് അനുവദിക്കില്ല.

റിട്ടയറിങ് റൂം ബുക്കിങ്

റിട്ടയറിങ് റൂം ബുക്കിങ്

ഇന്ത്യന്‍ റെയിൽവേ റിട്ടയറിങ് റൂം ബുക്കി ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ചെയ്യുവാൻ സാധിക്കും. ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾ യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ അഥവാ സോഴ്സ് സ്റ്റേഷനിലോ അല്ലെങ്കിൽ യാത്ര അവസാനിപ്പിക്കുന്ന ഡെസ്റ്റിനേഷന്‍ സ്‌റ്റേഷനിലോ മാത്രമേ റിട്ടയറിങ് റൂം ബുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നതാണ്.

റിട്ടയറിങ് റൂം ഓൺലൈൻ ബുക്കിങ്

റിട്ടയറിങ് റൂം ഓൺലൈൻ ബുക്കിങ്

സ്റ്റെപ്പ് 1: ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി റിട്ടയറിങ് റൂം ഓൺലൈൻ ബുക്കിങ് നടക്കാം. ഇതിനായി സൈറ്റിലെ മെയിൻ മെനുവില്‌ നിന്നും റിട്ടയറിങ് റൂം ഓപ്ഷൻ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ ഈ നേരിട്ടുള്ള ലിങ്ക് വഴി പ്രവേശിക്കുകയോ ചെയ്യാം.
https://www.rr.irctctourism.com/#/accommodation/in/ACBooklogin

സ്റ്റെപ്പ് 2: അടുത്തയായി നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് പിഎൻആര്‌ നമ്പര്‍ കൊടുത്ത ശേഷം സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്യണം.

സ്റ്റെപ്പ് 3:അടുത്തതായി നിങ്ങൾക്ക് എവിടെയാണ് റിട്ടയറിങ് റൂം വേണ്ടത് എന്നു തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷൻ ആണ്. നിങ്ങൾ യാത്ര ആരംഭിക്കുന്ന സോഴ്സ് സ്റ്റേഷനിലോ അല്ലെങ്കിൽ യാത്ര അവസാനിപ്പിക്കുന്ന ഡെസ്റ്റിനേഷന്‍ സ്‌റ്റേഷനോ ഇതിനായി തിരഞ്ഞെടുക്കാം.

സ്റ്റെപ്പ് 4: ഈ സ്റ്റെപ്പിൽ നിങ്ങൾക്ക് ചെക്ക് ഇൻ/ ചെക്ക് ഔട്ട് തിയതി തിരഞ്ഞെടുക്കാം. ബെഡ് ടൈപ്പ്, റൂം ടൈപ്പ് (എസി/ നോൺ എസി)എന്നിവയും തിരഞ്ഞെടുക്കണം. ലഭ്യത അനുസരിച്ച് റൂം നമ്പർ, സ്ലോട്ട് ഡ്യൂറേഷൻ, എന്നിവയും തിരിച്ചറിയല്‍ രേഖയുടെ വിശദാംശങ്ങളും നല്കി പണമടച്ച് റൂം ബുക്ക് ചെയ്യാം.

ചിലവും കുറവ് സുരക്ഷിതവും

ചിലവും കുറവ് സുരക്ഷിതവും

റിട്ടയറിങ് റൂമുകൾ ഉപയോഗിക്കുന്നത് യാത്രയിലെ ചിലവ് കുറയ്ക്കുമെന്ന് മാത്രമല്ല, പല തരത്തിൽ നിങ്ങളുടെ സമയവും ലാഭിക്കും. പലപ്പോഴും മികച്ച ഒരു താമസസൗകര്യം കണ്ടെത്തുവാനായി പല മൊബൈൽ ആപ്ലിക്കേഷനുകളും ആണ് നമ്മൾ ഉപയോഗിക്കുന്നത്. ഇവയിൽ നിന്നു മികച്ച ഒരിടം കണ്ടെത്തുവാനായിൽ തന്നെ അതിന്‍റെ ചിലവും നേരിട്ടു കാണാതെ ബുക്ക് ചെയ്യുന്നതിന്‌‍റെ ആശങ്കകളും നമുക്കുണ്ടാവും. റെയിൽവേയുടെ റിട്ടയറിങ് റൂം ഉപയോഗിക്കുക വഴി ഇതെല്ലാം അസ്ഥാനത്താവുകയാണ് ചെയ്യുന്നത്. പകരം നിങ്ങൾക്ക് ധൈര്യമായും സുരക്ഷിതമായും ഇവിടം ഉപയോഗിക്കുകയും ചെയ്യാം.

ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാംട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാം

രാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾരാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X