Search
  • Follow NativePlanet
Share
» »കബിനി വന്യജീവി സങ്കേതത്തിന്റെ മായ കാഴ്ചകളിലേക്ക്

കബിനി വന്യജീവി സങ്കേതത്തിന്റെ മായ കാഴ്ചകളിലേക്ക്

വന്യജീവി സങ്കേതങ്ങളുടെ പ്രാധാന്യം ഉയർന്നുവരുന്നത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചില വന്യജീവികളുടെയും അപൂർവ്വ സസ്യങ്ങളുടെയും അളവില്ലാത്ത വർധനവിനാലാണ്. ഇത്തരം സസ്യജീവജാലങ്ങളെ മോഷണങ്ങളിൽ നിന്നും വേട്ടക്കാരിൽ നിന്നും സംരക്ഷിക്കാനും വനനശീകരണത്തെ തടയാനും ഒക്കെ ഉടലെടുത്തതാണ് ഇന്ന് നാം കാണുന്ന വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ. അതൊരു നാടിന്റെ അല്ലെങ്കിൽ ഒരു പ്രത്യേക ഭൂപ്രകൃതിയുടെ പരിപാലനത്തിനായി വിട്ടുകൊടുത്തിരിക്കുന്നു . കേന്ദ്ര സർക്കാർ ഇതിന്റെ സംരക്ഷണത്തിനായി പ്രത്യേക താത്പര്യങ്ങൾ എടുത്തുവരുന്നു

ഇത്തരം വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് കബിനി വന്യജീവി സംരക്ഷണകേന്ദ്രം. കുറച്ച് ദശകങ്ങൾക്കു മുമ്പേ അന്യം നിന്നു പോകാനിടയുള്ള വന്യജീവികളുടെയും സസ്യജാലങ്ങളുടെയും ജീവനാംശം സംരക്ഷിച്ചു പരിപാലിക്കാനായി കർണ്ണാടക സംസ്ഥാനത്തു രംഗത്തുവന്ന പ്രധാന ചില വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് ഇത്. വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങൾ മുതൽ അസാമാന്യ വംശത്തിലുള്ള സസ്യജാലങ്ങൾ വരെ ഇവിടെ നിർമലമായി വസിക്കുന്നു. വർദ്ധിച്ചുവരുന്ന വനനശീകരണ പ്രവർത്തനങ്ങളാലും വേട്ടയാടൽ പ്രക്രിയകളാലും കൂട് മാറേണ്ടിവന്ന നിരവധി ജീവജാലങ്ങളുടെ ഭവനമാണ് ഈ പ്രദേശം.

കബിനി നദീതടത്തിൽ സ്ഥിതിചെയ്യുന്നതും ജീവിതാംശം കുടികൊള്ളുന്നതുമായ ഈ സമൃദ്ധ ഭവനത്തിലേക്ക് ഒരു യാത്ര ആരംഭിച്ചാലോ..?

 കബനി വന്യജീവി സങ്കേരം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

കബനി വന്യജീവി സങ്കേരം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

കബനി വന്യജീവി സങ്കേത്തിന് അകത്തും പുറത്തുമായി ചുറ്റപ്പെട്ട് കിടക്കുന്ന വിസ്താര മേഖല സൗമ്യമായ കാലാവസ്ഥ പ്രതിനിധാനം ചെയ്യുന്ന ഒരു സ്ഥലമാണ്. സെപ്റ്റംബർ മുതൽ മേയ് അവസാനം വരെയുള്ള മാസങ്ങൾ കബിനി വന്യജീവി സംരക്ഷണകേന്ദ്രം സന്ദർശിക്കാൻ അനുയോജ്യമായവയാണ് .ആ മാസങ്ങളിൽ ഇവിടെ നിങ്ങൾക്ക് അസംഖ്യം വന്യജീവികളെയും ചേക്കേറി പാർക്കുന്ന നിരവധി പക്ഷികളെയും പടർന്നുകിടക്കുന്ന സമൃദ്ധമായ പച്ചപ്പിനെയും ചുറ്റും കാണാൻ കഴിയും

PC: Karthik Narayana

ചെന്നൈയിൽനിന്ന് കബനി വന്യജീവി സങ്കേതത്തിലേക്ക് എങ്ങനെ എത്തിച്ചേരാം

ചെന്നൈയിൽനിന്ന് കബനി വന്യജീവി സങ്കേതത്തിലേക്ക് എങ്ങനെ എത്തിച്ചേരാം

വിമാനമാർഗം

നിങ്ങൾക്ക് മൈസൂർ വരെ വിമാനത്തിൽ യാത്ര ചെയ്ത് പിന്നീട് ഒരു ടാക്സി വിളിച്ച് കബനി വന്യജീവി സങ്കേതത്തിലേക്ക് എത്തിച്ചേരാം. മൈസൂർ വിമാനത്താവളത്തിൽനിന്ന് ഏതാണ്ട് 60 കിലോമീറ്റർ അകലെയായിട്ടാണ് കബിനി വന്യജീവി സങ്കേതം നിലയുറപ്പിച്ചിരിക്കുന്നത്

 റോഡുമാർഗ്ഗം

റോഡുമാർഗ്ഗം

ചെന്നൈയിൽ 550 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കബിനി വന്യജീവി സങ്കേതത്തിലേക്ക് ചെന്നൈയ്ക്കോ അതിനരികിലുള്ള പ്രധാന നഗരങ്ങളിൽ നിന്നോ റോഡുമാർഗ്ഗം വളരെയെളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ഒരു കാറ് വിളിച്ച് എളുപ്പത്തിലോ അല്ലെങ്കിൽ മൈസൂർ വരെ പാതി ബസ്സിൽ സഞ്ചരിച്ച് മറുപാതി ടാക്സിയിൽ യാത്ര ചെയ്തോ അങ്ങോട്ടേക്കെത്താം.

റെയിൽ മാർഗ്ഗം

റെയിൽ മാർഗ്ഗം

ചെന്നൈയിൽ നിന്ന് കബിനി വന്യജീവി സങ്കേതത്തിലേക്ക് ചെന്നെത്താനായി നേരിട്ട് ട്രെയിനുകൾ ഒന്നുംതന്നെയില്ല. അതിനാൽ നിങ്ങൾക്ക് ചെന്നൈയിൽനിന്ന് മൈസൂർ വരെ ട്രെയിൻ പിടിക്കാം. അവിടെനിന്ന് മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു ടാക്സി വിളിക്കുകയും ആവാം

റൂട്ട്

റൂട്ട്

റൂട്ട് 1: ചെന്നൈ - കാഞ്ചിപുരം - വെല്ലൂർ - ബാംഗ്ലൂർ - മൈസുരു - കബനി വന്യജീവി സങ്കേതം

റൂട്ട് 2: ചെന്നൈ - വില്ലുപുരം - ഈറോഡ് - കബനി വന്യജീവി സങ്കേതം

റൂട്ട് 1 എന്നത് എന്തുകൊണ്ടു ഏറ്റവും സുഖപ്രദമായ ഒന്നാണ്, അതുകൊണ്ട് വേണമെങ്കിൽ നിങ്ങൾക്ക് അത് തിരഞ്ഞെടുക്കാം. ഈ വഴികളിൽ പ്രകൃതി നിരവധി ആശ്ചര്യങ്ങളും വിസ്മയങ്ങളും കാത്തു വച്ചിരിക്കുന്നു. അതു കൂടാതെ റൂട്ട് 2വും മികച്ച ഒരു യാത്രാവഴിയാണ്.

കബനി വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രവഴികൾക്കു മധ്യേ നിങ്ങൾ സഞ്ചരിക്കുമ്പോൾ താഴെപ്പറയുന്ന സ്ഥലങ്ങളിൽ നിങ്ങൾക്ക് ഒരു ഇടവേള എടുത്ത് പര്യവേക്ഷണങ്ങൾ നടത്താവുന്നതാണ്..

കാഞ്ചീപുരം

കാഞ്ചീപുരം

വേദാവതി നദിയുടെ മനോഹാരിതകളും ചരിത്രാതീതമായ ഏടുകളും പതിഞ്ഞുകിടക്കുന്ന കാഞ്ചീപുരം നഗരത്തിൽ അനശ്വരതയുടെ ആത്മാവ് കുടികൊള്ളുന്നു. കാഞ്ചീപുരം പട്ടിന്റെയും പഴയകാല ക്ഷേത്രങ്ങളുടെയും പ്രാചീന കെട്ടിട സമുച്ചയങ്ങളുടെയും പേരിൽ പ്രസിദ്ധിയാർജിച്ച കാഞ്ചീപുരം നഗരം പല്ലവ രാജാക്കന്മാരുടെ കാലത്തെ പ്രധാന നഗരങ്ങളിലൊന്നായിരുന്നു .

വർഷംതോറും ഇങ്ങോട്ടെത്തിച്ചേരുന്ന ലക്ഷക്കണക്കിന് സഞ്ചാരികളിൽ നിന്ന് നമുക്ക് ഈ നഗരത്തിന്റെ ആത്മീയ പ്രവർത്തനങ്ങളുടേയും ചരിത്രപ്രസ്ഥാനത്തിന്റെ പ്രാധാന്യവും മനസ്സിലാക്കാൻ കഴിയും. ആത്മീയതയെ ഒരു അനുഭവമായി തൊട്ടറിയാനും ഭക്തിപൂർവ്വമായ അന്തരീക്ഷത്തെ അഭിമുഖീകരിക്കാനും നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞാൽ പോകുന്ന വഴി ഇവിടെ ഒന്ന് നിർത്താൻ മടിക്കരുത്

PC:McKay Savage

വെല്ലൂർ

വെല്ലൂർ

കോട്ടകളുടെ നഗരമെന്നറിയപ്പെടുന്ന വെല്ലൂർ അസംഖ്യം ക്ഷേത്രങ്ങളും പുരാതന കോട്ടകളും പ്രാചീന കെട്ടിടസമുച്ചയങ്ങളും കുടികൊള്ളുന്ന ഒരു നഗരമാണ്. വെല്ലൂർ കോട്ടയാണ് ഇവിടുത്തെ പ്രധാന ആകർഷണം. അതോടൊപ്പം യാത്രികരുടെ ശ്രദ്ധയാകർഷിക്കുന്ന നിരവധി മനോഹര ദൃശ്യങ്ങൾ ഇവിടെയുണ്ട്. യെല്ഗിരി മലനിരകൾ മുതൽ ജന്തുശാസ്ത്ര ഉദ്യാനങ്ങൾ വരെ ഇവിടെ നിലകൊള്ളുന്നു. പ്രകൃതിയെ പ്രണയിക്കാനാഗ്രഹിക്കുന്നവർക്ക് വെല്ലൂർ തികച്ചും അനുയോജ്യമായ ഒരു വാരാന്ത്യ സങ്കേതമാണ്.

PC:Soham Banerjee

വെല്ലൂരിലെ സൌന്ദര്യം

വെല്ലൂരിലെ സൌന്ദര്യം

ഈ മലനിരകളുടെ അനശ്വര സൗന്ദര്യവും വെല്ലുർ കോട്ടകളിൽ നിന്നുയരുന്ന ചരിത്ര മാറ്റൊലികളും വിനോദസഞ്ചാരികളെ വിസ്മയകരമായ വശ്യമോഹതയാൽ കോൾമയിർ കൊള്ളിക്കുന്നു

വെല്ലൂരിലെ പ്രകൃതി സൗഹജവും മനുഷ്യനിർമിതവുമായ സൗന്ദര്യത്തെ തൊട്ടറിയുന്നതിനെക്കുറിച്ച് എന്തു പറയുന്നു..?

PC: Bhaskaranaidu

ബാംഗ്ലൂരു

ബാംഗ്ലൂരു

ഓരോ യാത്രികര്‍ക്കും മറക്കാവാത്ത ഒരു പിടി ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ബാംഗ്ലൂരു. ഇവിടെ പ്രകൃതി വിസ്മയം തുളുമ്പുന്ന തടാങ്ങളും അത്യുന്നതമായ പർവത സമുച്ചയങ്ങളും വർണ്ണശബളമായ ഉദ്യാനങ്ങളുമുണ്ട്. അവയെല്ലാം ഒരോരുത്തരുടേയും ആകർഷണാത്മകതയെ തിരികെ വിളിക്കാൻ സഹായിക്കുന്നു.

കബിനി വന്യജീവി സങ്കേതത്തിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്കിടയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.റ്റി കേന്ദ്രമായി മാറിയ ബാംഗ്ലൂരിൽ എത്തുമ്പോൾ കുറച്ചു നേരത്തേക്ക് യാത്രയൊന്ന് നിർത്താൻ മറക്കല്ലേ, ബാഗ്ലുരൂ ആദ്യാത്മമായ നാഗരീകരയുടേയും പ്രക്യതി സൗന്ദര്യത്തിന്റെയും സമിശ്ര രൂപം നിങ്ങൾക്കു കാഴ്ചവയ്ക്കും..

മൈസൂരു

മൈസൂരു

ആർക്കാണ് മൈസൂർ കൊട്ടാരത്തിന്റെ മനോഹാരിതകളേയും സ്വാദിഷ്ഠവും ആകർഷകവുമായ അവിടുത്തെ രുചിമുകുളങ്ങളേയും വിട്ടുകളയാനാവുക ഒരിക്കൽ ഒരാൾ മൈസൂരിന്റെ അതിർത്തി കടന്നു ചെന്നു കഴിഞ്ഞാൽ അവിടുത്തെ സംസ്കാരവും ആധുനിക രുചികളും അയ്യാളെ മാടി വിളിക്കും. അവിടുത്തെ പൈതൃകനഗരവും സമ്പന്ന സാംസ്കാരികതയുടെ ചരിത്ര സൗന്ദര്യവും കർണ്ണാടകയുടെ സാംസ്കാരിക ചാരുതയെ അലങ്കാര പൂർണ്ണമാക്കുന്നു . ഇന്ത്യൻ ചരിത്രത്തെയും അതിന്റെ ആഴങ്ങളേഴും അളക്കാനാഗ്രഹിക്കുന്ന ഒരാൾ ഈ വഴി കടന്നു പോകുമ്പോൾ തീർച്ചയായും ഇവിടെവച്ച് യാത്രയ്ക്കൊരു വിരാമമിട്ട് സ്വയം ആസ്വദിക്കാം

 ഉദ്ദിഷ്ടസ്ഥലം - കാബിനി വന്യജീവി സങ്കേതം

ഉദ്ദിഷ്ടസ്ഥലം - കാബിനി വന്യജീവി സങ്കേതം

55 ഏക്കറിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന കബിനി വന്യജീവി സങ്കേതം അത്യപൂർവമായ നിരവധി വന്യജീവിതത്തിന് സാക്ഷ്യം വഹിക്കുന്നു. വേട്ടയാടലുകളും മൃഗമോഷണങ്ങളും അപ്പാടെ നിരോധിച്ചിരിക്കുന്ന ഇവിടെ നിങ്ങൾക്ക് ശാന്തതയുടെ ഒരു വനാന്തര അനുഭൂതി ഉളവാക്കാൻ കഴിയും. വർഷങ്ങളായി കാത്തു പരിപാലിച്ചുപോരുന്ന സസ്യജാലങ്ങളുടെയും അവയിൽ ചേക്കേറിയിരിക്കുന്ന നാനാതരം പക്ഷിജാലയും ഇടയിൽ ഒരു വശ്യ സാനിധ്യമായി മാറി നിങ്ങൾക്ക് ഈ യാത്ര വിശുദ്ധപൂർണ്ണമാക്കാം

ജൈവവൈവിധ്യം

ജൈവവൈവിധ്യം

കബിനി നദിക്കരയിൽ കൂടുകൂട്ടിയിരിക്കുന്ന ഈ വന്യ സങ്കേത്തിലേക്കെത്തിച്ചേരാൻ പടിഞ്ഞാറൻ പർവത ചുരങ്ങളിലെ പാതയോരത്തിലൂടെ സഞ്ചരിക്കണം. ഇങ്ങോട്ടുള്ള ആ പാതയോരവീഥിയുടെ വഴിയിലുടനീളം സമൃതവും സന്തുഷ്ടവുമായ പച്ചപ്പ് മൂടിക്കിടക്കുകയാണ്. പുള്ളിപ്പുലികൾ, കരടികൾ, കസ്തൂരി മാനുകൾ, തുടങ്ങിയ നിരവധി മൃഗങ്ങളുടെ വാസസ്ഥാനമാണ് ഇവിടം. കാടിനകത്തു ചുറ്റിത്തിരിയുന്ന നിരവധി ആനക്കൂട്ടങ്ങളേയും കടുവക്കൂട്ടങ്ങളേയും സുരക്ഷാ അതിരുകളിൽ നിന്നു കൊണ്ട് നിങ്ങൾക്കിവിടെ കാണാൻ കഴിയും. പ്രാവ്, വാലാളിതത്ത, നാട്ടുവേലിതത്ത തുടങ്ങിയ 250 ൽ പരം ഗണത്തിൽ പെടുന്ന പക്ഷികളുടെ വലിയ ഒരു കൂട്ടം ഇവിടെയുണ്ട്. ഇവയുടെ വേലത്തരങ്ങളും, കിളിക്കൊഞ്ചലുകളുമൊക്കെ ഈ പ്രദേശത്തെ മലനിരകളിലും വനപ്രദേശത്തിനു ചുറ്റുമൊക്കെ പ്രധിധ്വനിച്ചു നിൽക്കുന്നുണ്ട്.

PC:Gnissah

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more