Search
  • Follow NativePlanet
Share
» »66ന്‍റെ ചെറുപ്പത്തില്‍ കേരളം! തിരുവനന്തപുരം മുതൽ കാസർകോഡ് വരെ.. രസകരമായ വിശേഷങ്ങൾ!

66ന്‍റെ ചെറുപ്പത്തില്‍ കേരളം! തിരുവനന്തപുരം മുതൽ കാസർകോഡ് വരെ.. രസകരമായ വിശേഷങ്ങൾ!

14 ജില്ലകളിലെത്തി നിൽക്കുന്ന കേരളത്തിന്‍റെ യാത്രയിൽ തിരുവനന്തപുരം മുതൽ കാസര്‍കോ‍ഡ് വരെ ജില്ലകളെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ വായിക്കാം..

നീണ്ട 66 വർഷങ്ങൾ.. ഭാഷാടിസ്ഥാനത്തിൽ കേരളമെന്ന സംസ്ഥാനം വെറും അഞ്ച് ജില്ലകളുമായി രൂപപ്പെട്ടിട്ട് ഇത്രയും വർഷങ്ങളായെന്നതു വിശ്വസിക്കുവാൻ ഇത്തിരി പ്രയാസമാണ്. 66ലെ കുതിപ്പിൽ കേരളത്തിനിപ്പോഴും ചെറുപ്പമാണ്. മുന്നിലായി രൂപപ്പെട്ട പല സംസ്ഥാനങ്ങളും വികസനത്തിന്റെ കാര്യത്തിൽ കിതയ്ക്കുമ്പോഴും കേരളത്തിനു ക്ഷീണം ലവലേശമേറ്റിട്ടില്ല. 14 ജില്ലകളിലെത്തി നിൽക്കുന്ന കേരളത്തിന്റെ യാത്രയിൽ തിരുവനന്തപുരം മുതൽ കാസര്‍കോ‍ഡ് വരെ ജില്ലകളെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ വായിക്കാം...

തിരുവനന്തപുരം

തിരുവനന്തപുരം

കേരളത്തിന്‍റെ തലസ്ഥാനവും ഭരണസിരാകേന്ദ്രവുമാണ് തിരുവനന്തപുരം. അനന്തപത്മനാഭന്‍റെ നാട് എന്നറിയപ്പെടുന്ന ഇവിടം കേരളത്തിലെ ഏറ്റവും വലിയ നഗരം കൂടിയാണ്. നിത്യ ഹരിത നഗരം എന്നാണ് മഹാത്മാ ഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. തിരുവിതാംകൂറിന്‍റെ ഭരണചരിത്രത്തിന്‍റെ പല ശേഷിപ്പുകളും ഇന്നും സൂക്ഷിക്കുന്ന ഈ നഗരം പരിസ്ഥിതിയിലും വിനോദസഞ്ചാരത്തിലും ചരിത്രത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായങ്ങളുടെയും എല്ലാം കാര്യത്തിൽ പ്രസിദ്ധമാണ്.
അഗസ്ത്യാർകൂടം, പൊന്മുടി,പൂവാർ, കോവളം, വർക്കല, പത്മനാഭസ്വാമി ക്ഷേത്രം, എന്നിങ്ങനെ തിരുവനന്തപുരത്തെ അറിയുവാൻ സന്ദർശിക്കേണ്ട സ്ഥലങ്ങൾ നിരവധിയുണ്ട്.

PC:Manu rocks

കൊല്ലം

കൊല്ലം

വളരെ പുരാതനകാലം മുതലേ വ്യവസായ നഗരമായും തുറമുഖമായും പേരുകേട്ട സ്ഥലമാണ് കൊല്ലം. കേരളം സന്ദര്‍ശിച്ച ലോകസഞ്ചാരികൾ അക്കാലത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായാണ് കൊല്ലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മാർക്കോ പോളോയും കൊല്ലത്തെ തന്റെ രചനകളിൽ പരാമർശിച്ചിട്ടുണ്ട്. അഷ്ടമുടി കായലിന്‍റെ തീരത്തുള്ള കൊല്ലം വേണാട് എന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായും വർത്തിച്ചിരുന്നു. ഇന്നത്തെ കൊല്ലവർഷത്തിന്‍റെ ആരംഭം പോലും കൊല്ലത്തു നിന്നായിരുന്നുവെന്നും കൊല്ലവർഷത്തേക്കാൾ പഴക്കം കൊല്ലത്തിനുണ്ട് എന്നുമാണ് പറയപ്പെടുന്നത്. കശുവണ്ടി വ്യവസായത്തിനാണ് ഇന്ന് കൊല്ലം പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത്.
ബീച്ചുകളാണ് കൊല്ലത്തിന്റെ ആകർഷണം. കൊല്ലം ബീച്ച്, തിരുമുല്ലവരാം ബീച്ച്, അഷ്ടമുടി തടാകം, ജഡായു എർത്ത് സെന്‍റർ, മൺറോ തുരുത്ത്, കക്കാത്തുരുത്ത്, തേവള്ളി പാലസ്, തങ്ങാശ്ശേരി ലൈറ്റ് ഹൗസ് എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.

PC:Mayur Nair

പത്തനംതിട്ട

പത്തനംതിട്ട

പത്തനങ്ങളുടെ നാട് എന്നറിയപ്പെടുന്ന പത്തനംതിട്ട വിവിധ ബഹുമതികൾക്കർഹമായ ഒരു ജില്ലയാണ് സാക്ഷരതയുടെ കാര്യത്തിലായാലും കുറഞ്ഞ ദാരിദ്രത്തിന്റെ കാര്യത്തിലും പത്തനംതിട്ട മുന്നിലാണ്. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ലയായ ഇവിടം മലിനീകരണമില്ലാത്ത അന്തരീക്ഷത്തിന് രാജ്യത്തു തന്നെ മുന്നിൽ നിൽക്കുന്ന ഇടമാണ്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള ജനങ്ങളാണ് പത്തനംതിട്ടയിലേതെന്നാണ് കണക്കുകൾ പറയുന്നത്.
പുരാതനങ്ങളായ ക്ഷേത്രങ്ങൾ, ശബരിമല ശാസ്താ ക്ഷേത്രം, ആറന്മുള, അച്ചൻകോവിലാർ, ഇക്കോ ടൂറിസം ലക്ഷ്യസ്ഥാനമായ ഗവി, ജലവൈദ്യുത പദ്ധതികൾ എന്നിങ്ങനെ നിരവധി ഇടങ്ങൾ ഇവിടെ കാണുവാനുണ്ട്.

PC:Prasanth Prakash

ആലപ്പുഴ

ആലപ്പുഴ

കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന ജില്ലയാണ് ആലപ്പുഴ. വിനോദസഞ്ചാരരംഗത്ത് ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുവാൻ സാധിച്ച ആലപ്പുഴ കേരളത്തിൽ ഏറ്റവുമധികം വിനോദസ‍ഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ്. ജലഗതാഗതത്തിനു പ്രസിദ്ധമായ ആലപ്പുഴ കേരളത്തിൽ വനപ്രദേശമില്ലാത്ത ഏക ജില്ല കൂടിയാണ്. കനാലുകളും തോടുകളും നിരവധിയുള്ള ആലപ്പുഴയെ കഴ്സൺ പ്രഭുവാണ് കിഴക്കിന്റെ വെനീസ് എന്ന് ആദ്യമായി വിശേഷിപ്പിച്ചത്. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയയാ ആലപ്പുഴ ജലോത്സവങ്ങൾക്കും ഉൾനാടൻ ജല ഗതാഗതത്തിനും പ്രസിദ്ധമാണ്
ആലപ്പുഴ ബീച്ച്, മാരാരി ബീച്ച്, കൃഷ്ണപുരം കൊട്ടാരം, അമ്പലപ്പുഴ ക്ഷേത്രം, പാതിരാമണൽ, പുന്നമടക്കായൽ, ഹൗസ്ബോട്ട് യാത്രകൾ തുടങ്ങിയവയ്ക്ക് പ്രസിദ്ധമാണ്.

PC:Abhishek Prasad

കോട്ടയം

കോട്ടയം

കേരളത്തിന്‍റെ അക്ഷരനഗരി എന്നാണ് കോട്ടയം വിളിക്കപ്പെടുന്നത്. പത്രമുത്തശ്ശി എന്നറിയപ്പെടുന്ന ദീപിക ഉൾപ്പെടെയുള്ള ദിനപത്രങ്ങൾ പ്രസിദ്ധീകരണം ആരംഭിച്ച കോട്ടയം ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത കൈവരിച്ച ആദ്യ നഗരം കൂടിയാണ്.
വേമ്പനാട്ടു കായലിന്‍റെ തീരത്തുള്ള കുമരകം കോട്ടയത്തെ വിനോദസഞ്ചാര ഭൂപടത്തിൽ മുന്നിലാക്കുന്നു. വാഗമണ്ണും അരുവിക്കൽ വെള്ളച്ചാട്ടും വിശുദ്ധ അൽഫോൻസാമ്മയാൽ പ്രസിദ്ധമായ ഭരണങ്ങാനവും കുടമാളൂരും മാന്നാനവം പിന്നെ കുട്ടിക്കാനവും ഇല്ലിക്കല്‍ കല്ലും നാലുമണിക്കാറ്റും ഇലവീഴാപൂഞ്ചിറയും മലരിക്കൽ ആമ്പൽ വസന്തവുമെല്ലാം കോട്ടയം ഒരുക്കുന്ന കാഴ്ചകളാണ്.

PC:Omkar Jadhav

ഇടുക്കി

ഇടുക്കി

''മല മേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി''... സിനിമാ പാട്ടിൽ കേട്ടുപരിചിതമായ ഇടക്കി തന്നെയാണ് യഥാർത്ഥത്തിലുള്ള ഇടുക്കിയും. മലയും കുന്നും കാടുകളും ഏലവും തേയിലയും റബർ തോട്ടവും അണക്കെട്ടുകളും വെള്ളച്ചാട്ടവും ഒക്കെയയാി കയറിച്ചെല്ലുനാൻ കൊതിപ്പിക്കുന്ന നാട്. മൂന്നാറും മാങ്കുളവും ദേവികുളവും മറയൂരും ഒക്കെയുള്ള ഇടുക്കിക്ക് ഒരു മുഖവുരയുടെ ആവശ്യം പോലുമില്ല. ട്രെയിൻ ഗതാഗത സൗകര്യമില്ലാത്ത ഇവിടം കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല കൂടിയാണ്. ഇടുക്കിയുടെ പ്രകൃതിമനോഹരമായ കാഴ്ചകൾ കഴിഞ്ഞാൽ ഇവിടെ പ്രസിദ്ധമായത് ഇടുക്കി അണക്കെട്ടും മുല്ലപ്പെരിയാറുമാണ്. ചിന്നാർ വന്യജീവി സങ്കേതം, ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം, ഇരവികുളം, പാമ്പാടും ഷോള, ആനമുടി, വട്ടവട, ആനയിറങ്കൽ ഡാം, കുമളി, കട്ടപ്പന, എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ ഇവിടെ കാണുവാനുണ്ട്.

PC:Avin CP

എറണാകുളം

എറണാകുളം

കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമാണ് ചരിത്രത്തോട് ചേർന്നു കിടക്കുന്ന എറണാകുളം ജില്ല. പഴയകാലം മുതൽ തന്നെ വിദേശവ്യാപാരങ്ങൾ കൊച്ചി തുറമുഖത്തു നിന്നും സജീവമായി നടന്നിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും കൊച്ചിയുമായി നിരന്തര വ്യാപാരങ്ങൾ കാലങ്ങളോളം നടത്തിയിട്ടുണ്ട്. കൊച്ചിൻ റിഫൈനറി , ഇന്‍ഫോ പാർക്ക്, കൊച്ചിൻ ഷിപ്യാർഡ്, റിഫൈനറികൾ തുടങ്ങി ഇടങ്ങൾ എറണാകുളത്തിന്‍റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നു.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേര, ചെറായി ബീച്ച്, ഹിൽ പാലസ്, ബോൾഗാട്ടി പാലസ്, വിവിധ മാളുകൾ എന്നിങ്ങനെ നിരവധി ഇടങ്ങൾ എറണാകുളത്ത് കാണുവാനുണ്ട്.

PC:Prerna Rajkumar

തൃശ്ശൂർ

തൃശ്ശൂർ

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്ന പെരുമ അവകാശപ്പെടുന്ന ജില്ലയാണ് തൃശൂർ. സംസ്ഥാനത്തിന്റെ കലാ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായ ഇവിടെയാണ് കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്.
പൂരങ്ങളുടെ പൂരമായ തൃശൂര് പൂരമാണ് ലോകത്തെ തൃശൂരിലേക്ക് ആകർഷിക്കുന്നത്. വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം,ശക്തൻ തമ്പുരാൻ കൊട്ടാരം, മൃഗശാല, വാടനപ്പള്ളി ബീച്ച്, വിലങ്ങൻ കുന്ന്, പുള്ള് ഗ്രാമം, അതിരപ്പള്ളി വെള്ളച്ചാട്ടം എന്നിങ്ങനെ പറ‍ഞ്ഞുതീർക്കുവാൻ സാധിക്കാവുന്നതിലധികം കാഴ്ചകൾ തൃശൂരിലുണ്ട്.

PC:Sanu Sph

പാലക്കാട്

പാലക്കാട്

കേരളത്തിൻറെ നെല്ലറ എന്നാണ് പാലക്കാട് അറിയപ്പെടുന്നത്. ഗ്രാമീണതയും പച്ചപ്പും ഒരുപോലെ സംരക്ഷിക്കുന്ന പാലക്കാട് ഒരുപാട് വ്യത്യസ്തതകളുടെ നാട് കൂടിയാണ്. കേരളത്തിലെ ഏറ്റവും വലിയ ജില്ല കൂടിയാണ് പാലക്കാട്. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന ഇവിടെ, മറ്റു ജില്ലകളെ അപേക്ഷിച്ച് വരണ്ട കാലാവസ്ഥയാണ് വർഷം മുഴുവനും അനുഭവപ്പെടുന്നത്.
പാലക്കാട് ചൂട് അല്പം കടുപ്പമുള്ളതാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ കുളിരു നല്കും. ടിപ്പു സുൽത്താന്റെ ചരിത്രവുമായി ചേർന്നു നിൽക്കുന്ന പാലക്കാട് കോട്ടയും പിന്നെ മലമ്പുഴ ഡാം, ക, കൽപ്പാത്തി, പറമ്പിക്കുളം വന്യജീവി സങ്കേതം,നെല്ലിയാമ്പതി, നെന്മാറ എന്നിങ്ങനെ കാഴ്ചകൾ ഏറെയുണ്ട് ഇവിടെ.

PC:Hari Prasad

പാലക്കാടൻ കാഴ്ചകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഇടങ്ങള്‍... നെന്മാറ മുതല്‍ കവ വരെ..പാലക്കാടൻ കാഴ്ചകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഇടങ്ങള്‍... നെന്മാറ മുതല്‍ കവ വരെ..

മലപ്പുറം

മലപ്പുറം

ജനസംഖ്യയിലും ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിലും മുൻപിൽ നിൽക്കുന്ന ജില്ലയാണ് മലപ്പുറം. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളവരാണ് മലപ്പുറംകാർ. സെവൻസ് ടൂർണമന്റുകള്‍ മലപ്പുറത്തിന്‍റെ പ്രധാന വിനോദമാണ്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻപറമ്പ് മലപ്പുറത്തിന്റെ സാംസ്കാരിക രംഗവുമായി ചേർന്നു നിൽക്കുന്നു. തിരൂരങ്ങാടിക്കു സമീപം സ്ഥിതി ചെയ്യുന്ന കൊടിഞ്ഞി ഇരട്ടകളുടെ നാട് എന്നാണ് അറിയപ്പെടുന്നത്. പലഹാരങ്ങളുടെയും വ്യത്യസ്ത രുചികളുടെയും നാടായ മലപ്പുറം പുതുമയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്ന സ്ഥലം കൂടിയാണ്.
നിലമ്പൂർ, കടലുണ്ടി പക്ഷി സങ്കേതം, ആഡ്യൻപാറ വെള്ളച്ചാട്ടം, കോട്ടക്കുന്ന്, കനോലി പ്ലോട്ട് നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങൾ മലപ്പുറത്ത് സന്ദർശിക്കാം.

PC:sayooj m

കോഴിക്കോട്

കോഴിക്കോട്


പുരാതന തുറമുഖനഗരമായ കോഴിക്കോട് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ പല പ്രധാന സംഭവവികാസങ്ങൾക്കും സാക്ഷിയായ നഗരമാണ്. ഇവിടുത്തെ കാപ്പാട് കടപ്പുറത്താണ് പോർച്ചുഗീസ് നാവികനായിരുന്ന വാസ്കോഡ ഗാമ കപ്പലിറങ്ങിയത് എന്നാണ് ചരിത്രം പറയുന്നത്. ചേര സാമ്രാജ്യവും കോലത്തിരിയും സാമൂതിരിയും ഏറനാട് രാജവംശവുമൊക്കെ കോഴിക്കോടിനെ ഭരിച്ചുപോയിട്ടുണ്ട്. കോഴിക്കോട് എന്നും പ്രസിദ്ധമായിരിക്കുന്നത് അതിന്‍റെ രുചികൾക്കാണ്. കോഴിക്കോട് ഹൽവയ്ക്ക് ഭക്ഷണപ്രേമികളുടെ ഇടയിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ്, മാനാഞ്ചിറി, ബേപ്പൂർ, കാപ്പാട്, കരിയാത്തുംപാറ, കക്കയം, എന്നിങ്ങനെ വ്യത്യ്തമായ ഇടങ്ങൾ സഞ്ചാരികൾക്ക് കൗതുകക്കാഴ്ചകൾ ഒരുക്കുന്നു.
PC:Aswin p s
https://unsplash.com/photos/9_XgDC7wPyQ

വയനാട്

വയനാട്

കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നാണ് വയനാട്. കർണാടക, തമിഴ്നാട് എന്നീ രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. വളരെ പുരാതന കാലം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിന് പല തെളിവുകളും ലഭിച്ചിട്ടുണ്ട്. എടക്കൽ ഗുഹയിലെ ലിഖിതങ്ങൾ ഇതിനു തെളിവാണ്. അണക്കെട്ടുകൾ, മലകൾ, ദ്വീപ്, വെള്ളച്ചാട്ടങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ എല്ലാതരത്തിലുമുള്ള യാത്രാനുഭവം നല്കുന്ന സ്ഥലങ്ങൾ വയനാട്ടിലുണ്ട്.

PC:Asim Z Kodappana

കണ്ണൂർ

കണ്ണൂർ

തിറകളുടെയും തോറ്റങ്ങളുടെയും നാടാണ് കണ്ണൂർ. തെയ്യങ്ങളെ ജീവിതത്തിന്റെ ഭാഗമായി കാണുന്ന കണ്ണൂർ അതിന്‍റെ വ്യത്യസ്തമായ സംസ്കാരത്തിനും ജീവിതരീതികൾക്കും പ്രസിദ്ധമാണ്.അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന കണ്ണൂരിലാണ് കേരളത്തിലെ ഏറ്റവും പഴയ നഗരസഭയുണ്ടായിരുന്നത്. പോർച്ചുഗീസുകാർ നിർമ്മിച്ച കണ്ണൂർ ആഞ്ജലോസ് കോട്ട, പയ്യാമ്പലം ബീച്ച്, ചിറക്കൽ കൊട്ടാരം, മലയാള കലാഗ്രാമം, അറയ്ക്കൽ കൊട്ടാരം , ഫോക്ലോർ അക്കാഡമി, പാലക്കയം തട്ട്, പൈതൽമല, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, ആറളം വന്യജീവി സങ്കേതം എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ ഇവിടെ കാണുവാനുണ്ട്.

PC:Vineeth Vinod

കാസർകോഡ്

കാസർകോഡ്

സപ്തഭാഷകളുടെ നാടാണ് കാസർകോഡ്. തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നീ ഭാഷകൾ മലയാളത്തിനു പുറമേ ഇവിടെ ആളുകൾ സംസാരിക്കുന്നു. കർണ്ണാടകയുമായി അതിർത്തി ചേർന്നു കിടക്കുന്ന ഇവിടെ കന്നഡ സംസ്കാരം വലിയ രീതിയിൽ കാണാം. യക്ഷഗാനം എന്ന കലാരൂപത്തിന് കാസർകോഡ് ഏറെ പ്രസിദ്ധമാണ്. തെക്കൻ കര്‍ണ്ണാടക കഴിഞ്ഞാൽ യക്ഷഗാനം കാസർകോഡാണ് സജീവമായിട്ടുള്ളത്.
കോട്ടഞ്ചേരി, റാണിപുരം, ബേക്കൽ കോട്ട, മധൂർ ക്ഷേത്രം, തടാക ക്ഷേത്രം എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ വൈസ് ചാന്‍സലറായി ക്ഷണിച്ച കേരളം! പുസ്തകപ്പുഴുക്കളുടെ നാട്..കേരളം@65ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ വൈസ് ചാന്‍സലറായി ക്ഷണിച്ച കേരളം! പുസ്തകപ്പുഴുക്കളുടെ നാട്..കേരളം@65

66ലും യൗവ്വനം വിടാതെ കേരളം!!കേരളപ്പിറവിയില്‍ സഞ്ചാരികളറിയണം ഈ കാര്യങ്ങള്‍66ലും യൗവ്വനം വിടാതെ കേരളം!!കേരളപ്പിറവിയില്‍ സഞ്ചാരികളറിയണം ഈ കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X