Search
  • Follow NativePlanet
Share
» »ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മേയ് 16ന് .. ആകാശവിസ്മയത്തിന്‍റെ വിശേഷങ്ങളറിയാം

ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മേയ് 16ന് .. ആകാശവിസ്മയത്തിന്‍റെ വിശേഷങ്ങളറിയാം

വീണ്ടും ഒരു ആകാശവിസ്മയത്തിന് ലോകം സാക്ഷ്യം വഹിക്കുവാനൊരുങ്ങുകയാണ്. 2022 ലെ ആദ്യ ചന്ദ്രഗ്രഹണം മേയ് 16ന് സംഭവിക്കുകയാണ്.

വീണ്ടും ഒരു ആകാശവിസ്മയത്തിന് ലോകം സാക്ഷ്യം വഹിക്കുവാനൊരുങ്ങുകയാണ്. 2022 ലെ ആദ്യ ചന്ദ്രഗ്രഹണം മേയ് 16ന് സംഭവിക്കുകയാണ്. ഏപ്രില്‍ 30 ന് നടന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നുവെങ്കിലും ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായേക്കില്ല. വൈശാഖ പൂര്‍ണിമ നാളില്‍ നടക്കുന്ന ഈ ഗ്രഹണം ഒരു ഒരു പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും. വിശദമായി വായിക്കാം

ചന്ദ്രഗ്രഹണം 2022

ചന്ദ്രഗ്രഹണം 2022

മെയ് 16 തിങ്കളാഴ്ച രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 ന് ചന്ദ്രഗ്രഹണം അവസാനിക്കും. രാവിലെ 08:59 ന് ഗ്രഹണത്തിന് സമ്പൂര്‍ണ ഗ്രഹണ പ്രഭാവം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമയത്ത് ബ്ലഡ് മൂണ്‍ കൂടുതല്‍ വ്യക്തമായി ദൃശ്യമാകും. മെയ് 16 ന് രാവിലെ 7:02 ന് ചന്ദ്രന്‍ ഭൂമിയുടെ നിഴലിന്റെ പുറം ഭാഗത്തേക്ക് പ്രവേശിക്കുമെന്നാണ് നാസ പുറത്തുവിട്ടിരിക്കുന്ന വിവരം. 08:59ന് ചുവന്ന നിറത്തില്‍ കാണപ്പെടുന്ന ചന്ദ്രന്‍ ഭൂമിയുടെ പൂര്‍ണ്ണ നിഴലില്‍ ആയിരിക്കും. ഉച്ചയ്ക്ക് 12:20 ന് ഗ്രഹണം അവസാനിക്കും. ഈചന്ദ്രഗ്രഹണം 5 മണിക്കൂർ 17 മിനിറ്റ് നീണ്ടുനില്‍ക്കും.

ചന്ദ്രഗ്രഹണം 2022 ദൃശ്യമാകുന്നത്

ചന്ദ്രഗ്രഹണം 2022 ദൃശ്യമാകുന്നത്

തെക്ക്-പടിഞ്ഞാറന്‍ യൂറോപ്പ്, തെക്ക്-പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക്ക, മിഡിൽ ഈസ്റ്റിലെ മറ്റ് ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് 2022 ലെ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.

 ചന്ദ്രഗ്രഹണം 2022 ഇന്ത്യയില്‍

ചന്ദ്രഗ്രഹണം 2022 ഇന്ത്യയില്‍

ഇന്ത്യയില്‍ ഒരുഭാഗത്തും ഈ 2022 ലെ ആദ്യ ചന്ദ്രഗ്രഹണം ദൃശ്യമായേക്കില്ല.

ഇനി വരുന്ന ഗ്രഹണങ്ങള്‍

ഇനി വരുന്ന ഗ്രഹണങ്ങള്‍

2022 ലെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം 2022 നവംബര്‍ 8ന് നടക്കും. 2023ല്‍ രണ്ട് ചന്ദ്രഗ്രഹണങ്ങളും കാണാം. ആദ്യത്തേത് 2023 മെയ് 5, 6 തിയ്യതികളിലും രണ്ടാമത്തേത് ഒക്ടോബര്‍ 28 29 തിയ്യതികളിലും ആയിരിക്കും. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം 2018 ജൂലൈ 27 ന് ആയിരുന്നു നടന്നത്. ഇത് ഏകദേശം ഒരു മണിക്കൂർ 42 മിനിറ്റ് നീണ്ടുനിന്നു.

യാത്രയ്ക്കുള്ള കാരണം മുതല്‍ സമയവും കാലാവസ്ഥയും ആഗ്രഹങ്ങളും വരെ...ലക്ഷ്യസ്ഥാനം തിരയുമ്പോള്‍ ശ്രദ്ധിക്കാംയാത്രയ്ക്കുള്ള കാരണം മുതല്‍ സമയവും കാലാവസ്ഥയും ആഗ്രഹങ്ങളും വരെ...ലക്ഷ്യസ്ഥാനം തിരയുമ്പോള്‍ ശ്രദ്ധിക്കാം

ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍

Read more about: lunar eclipse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X