» »സന്തോഷത്തിന്റെ നഗരം കൊല്‍ക്കത്ത മാത്രമല്ല, അഫ്ഗാന്‍ പാരമ്പര്യമുള്ള ആ നഗരം ഏതാണ്?

സന്തോഷത്തിന്റെ നഗരം കൊല്‍ക്കത്ത മാത്രമല്ല, അഫ്ഗാന്‍ പാരമ്പര്യമുള്ള ആ നഗരം ഏതാണ്?

Written By: Elizabath

സിറ്റി ഓഫ് ജോയ്....കൊല്‍ക്കത്തയെന്ന ആരെയും ഭ്രമിപ്പിക്കുന്ന നഗരത്തിന് ചാര്‍ത്തി കിട്ടിയ ഒട്ടേറെ പേരുകളില്‍ ഒന്നുമാത്രമാണിത്. എന്നാല്‍ സന്തോഷത്തിന്റെ നഗരം എന്നറിയപ്പെടുന്ന മറ്റൊരു സ്ഥലം കൂടി ഉള്ള കാര്യം അറിയുമോ? അഫ്ഗാനിസ്ഥാന്റെ വാസ്തുവിദ്യയുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ഒരു ഇന്ത്യന്‍ നഗരമുണ്ട്. ഇവിടുത്തെ മിക്കകെട്ടിടങ്ങളിലും നിര്‍മ്മിതികളിലും അത് കാണാന്‍ സാധിക്കും.
ഒരിക്കല്‍ സന്തോഷത്തിന്റെയും യഥാര്‍ഥ ജീവിതത്തിന്റെയും ആഘോഷത്തിന്റെയും ഒക്കെ കേന്ദ്രമായിരുന്ന മധ്യപ്രദേശിലെ മാണ്ഡവിന്റെ വിശേഷങ്ങള്‍...

മാണ്ഡവ് എന്നാല്‍

മാണ്ഡവ് എന്നാല്‍

ഇന്ന് മധ്യപ്രദേശിലെ ഥാര്‍ ജില്ലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മാണ്ഡു അഥവാ മാണ്ഡവഗാഡ് ഇന്ത്യയിലെ പുരാതന നഗരങ്ങളില്‍ ഒന്നായിരുന്നു. വാസ്തുവിദ്യക്ക് പേരകേട്ടിരിക്കുന്ന ഇടം കൂടിയാണിത്.

PC:Shivam S

അഫ്ഗാന്‍ വാസ്തുവിദ്യ

അഫ്ഗാന്‍ വാസ്തുവിദ്യ

അഫ്ഗാന്‍ വാസ്തുവിദ്യയും ഹിന്ദു വാസ്തുവിദ്യയും കൂടിച്ചേര്‍ന്ന നിര്‍മ്മിതികളാണ് ഈ നഗരത്തിന്റെ പ്രത്യേകത. ആരെയും ആകര്‍ഷിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഇവിടെയുണ്ട്. കെട്ടിടങ്ങളും കൊട്ടാരങ്ങളും എന്തിനധികം...ഇവിടുത്തെ നടപ്പുവഴികള്‍ വരെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

PC:Shivam S

കല്ലില്‍ നിറയുന്ന സൗന്ദര്യം

കല്ലില്‍ നിറയുന്ന സൗന്ദര്യം

കല്ലുകളില്‍ സന്തോഷവും ജീവിതവും ഒക്കെ ആഘോഷിക്കുന്നവരായിരുന്നത്രെ ഇവിടെയുള്ളവര്‍. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെ ഇന്നും കാണപ്പെടുന്ന ഭംഗിയുള്ള കെട്ടിടങ്ങള്‍...

PC:McKay Savage

പട്ടാളത്തിന്റെ കേന്ദ്രം

പട്ടാളത്തിന്റെ കേന്ദ്രം

ഭൂപ്രകൃതിയുമായും സൈനികാവശ്യങ്ങളുമായും ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ കുറേക്കാലം ഇവിടം ഒരു മിലിട്ടറി ഔട്ട് പോസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇവിടം വലിയ സംര്കഷണമുള്ള ഒരു കോട്ടയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നും പറയാം. കോട്ട എന്നു പൂര്‍ണ്ണമായി പറയാന്‍ സാധിക്കില്ലെങ്കിലും ഒരു വലിയ മതില്‍ക്കെട്ടിനുള്ളിലാണ് ഇതുള്ളത്.

PC:Phayde456

മതില്‍കെട്ടിനുള്ളിലെ കാഴ്ചകള്‍

മതില്‍കെട്ടിനുള്ളിലെ കാഴ്ചകള്‍

കൊട്ടാരങ്ങള്‍, മുസ്ലീം പള്ളികള്‍, പതിനാലാം നൂറ്റാണ്ടിലെ ജൈന ക്ഷേത്രങ്ങള്‍, മറ്റു കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

PC:Uchcharia

രൂപ്മതി പവലിയന്‍

രൂപ്മതി പവലിയന്‍

സൈനികാവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ച നിരീക്ഷണ ഗോപുരമാണ് രൂപ്മതി പവലിയന്‍ എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്. നര്‍മ്മദ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്മാരകം ബാസ് ബഹാദൂറിന്റെ കൊട്ടാരം കാണുന്നതിനായി റാണി രൂപ്മതി ഇവിടെയാണ് താമസിച്ചിരുന്നതത്രെ.

PC:Bernard Gagnon

ബാസ് ബഹാദൂറിന്റെ കൊട്ടാരം

ബാസ് ബഹാദൂറിന്റെ കൊട്ടാരം

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബാസ് ബഹാദൂറിന്റെ കൊട്ടാരം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. വലിയെ ഹാളുകളും ടെറസും മുറ്റവുമൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍.

PC:Bernard Gagnon

രേവാ കുണ്ഡ്

രേവാ കുണ്ഡ്

രൂപ്മതി പവലിയനിലേക്കുള്ള വെള്ളത്തിന്റെ ആവശ്യത്തിനായി ബാസ് ബഹാദൂര്‍ നിര്‍മ്മിച്ച രേവാ കുണ്ഡ് ഇവിടുത്തെ ഏറെ മനോഹരമായ നിര്‍മ്മിതിയാണ്. രൂപ്വതി പവലിയനു താഴെയായി സ്ഥിതി ചെയ്യുന്നു എന്നതാണിന്റെ ഏറ്റവും വലിയ പ്രത്യേകത.

PC: Bharat Dighe

ജാമി മസ്ജിദ്

ജാമി മസ്ജിദ്

ദമാസ്‌കസിലെ പ്രസിദ്ധമായ മോസ്‌കിന്റെ മാതൃകയില്‍ ലാളിത്യത്തിനും നിര്‍മ്മാണ വൈവിധ്യത്തിനും മുന്‍തൂക്കം നല്കി നിര്‍മ്മിക്കപ്പെട്ട ജാമി മസ്ജിദ് ഇവിടുത്തെ മറ്റൊരു വാസ്തുവിദ്യ വിസ്മയമാണ്. വലിയ പ്രവേശന കവാടവും മുറ്റവും ഇതിന്റെ പ്രത്യേകതയാണ്.

PC:Pavel Suprun (Superka)

ഹൊസാങ് ഷായുടെ ശവകുടീരം

ഹൊസാങ് ഷായുടെ ശവകുടീരം

ഇന്ത്യയില്‍ ആദ്യമായി മാര്‍ബിളില്‍ നിര്‍മ്മിക്കപ്പെട്ട സ്മാരകമാണ് ഹൊസാങ് ഷായുടെ ശവകുടീരം. അഫ്ഗാന്‍ വാസ്തുവിദ്യയുടെ ഇവിടുത്തെ ഏറ്റവും ഉദാത്തമായ ഉദാഹരണം കൂടിയാണിത്. മനോഹരമായ താഴികക്കുടങ്ങളും മാര്‍ബിളിലെ ചെറിയ ചെറിയ കൊത്തുപണികളും ഗോപുരങ്ങളും ഇതിന്റെ പ്രത്യേകതയാണ്. താജ് മഹലിന്റെ നിര്‍മ്മാണത്തിന് ഇത് ഒരു മാതൃകയായി ഉപയോഗിച്ചിരുന്നുവത്രെ.

PC:Bernard Gagnon

ജഹാസ് മഹല്‍

ജഹാസ് മഹല്‍

കൃത്രിമമായി നിര്‍മ്മിച്ച രണ്ടു താടകങ്ങള്‍ക്കു നടുവില്‍ ഒരു കപ്പലിനെ പോലെ സ്ഥിതി ചെയ്യുന്ന ജഹാസ് മഹലാണ് ഇവിടുത്തെ അടുത്ത കാഴ്ച. സുല്‍ത്താന്‍ ഗിയാസുദ്ദീന്‍ ഖില്‍ജി നിര്‍മ്മിച്ച ഇത് ജലകൊട്ടാരം എന്നും അറിയപ്പെടുന്നു.

PC:Bernard Gagnon

ഹിന്ദോള മഹല്‍

ഹിന്ദോള മഹല്‍

ആടുന്ന കൊട്ടാരം എന്നറിയപ്പെടുന്ന ഹിന്ദോള മഹലിന് ആ പേരു ലഭിക്കുന്നത് ഇതിന്റെ ചരിഞ്ഞു നില്‍ക്കുന്ന ചുവരുകള്‍ കൊണ്ടാണ്. ഹുസാങ് ഷായുടെ കാലത്ത് നിര്‍മ്മാണം ആരംഭിച്ചെങ്കിലും പതിനഞ്ചാം നൂറ്റാണ്ടില്‍ ഗിയാസ് അല്‍ ദിന്റെ കാലത്താണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ഒരു കാലത്തെ സമ്പന്നതയെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്ന ധാരാളം അടയാളങ്ങള്‍ ഇന്നും ഇവിടെ കാണുവാന്‍ സാധിക്കും.

PC:Bernard Gagnon

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശില്‍ നിന്നും ഏകദേശം 463 കിലോമീറ്റര്‍ അകലെയാണ് മാണ്ഡു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 9 മണിക്കൂറാണ് മാണ്ഡുവിലേക്കുള്ള സഞ്ചാര സമയം. ഇന്‍ഡോറില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണിവിടം

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...