» »2017 ല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച ചരിത്രസ്മാരകങ്ങള്‍

2017 ല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച ചരിത്രസ്മാരകങ്ങള്‍

Written By: Elizabath

ഏകദേശം അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള ചരിത്രം സൂക്ഷിക്കുന്ന ഇന്ത്യയില്‍ അതിനനുസരിച്ച് ചരിത്രസ്മാരകങ്ങളുമുണ്ട്. ഇവിടുത്തെ കലയും സംസ്‌കാരവും പാരമ്പര്യങ്ങളും എന്തിനധികം വിശ്വാസങ്ങളും വരെ ആളുകളെ എന്നും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. അതൊകൊണ്ടുതന്നെ മറ്റെവിടുത്തേക്കാളും ഭംഗിയായി കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങല്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു. കാലം ഏല്‍പ്പിച്ച ചില പോറലുളുണ്ടെങ്കിലും എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇന്ത്യയിലെ ചരിത്രസ്മാരകങ്ങള്‍ അറിയാം..

താജ്മഹല്‍

താജ്മഹല്‍

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പ്രണയത്തിന്റെ നിത്യസ്മാരകമാണ് താജ്മഹല്‍. ഷാജഹാന്‍ തന്റെ പ്രിയപത്‌നിയായ മുംതാസിനു വേണ്ടി നിര്‍മ്മിച്ച ശവകുടീരമാണ് താജ്മഹല്‍. ഏകദേശം 21 വര്‍ഷമെടുത്ത് ഇരുപതിനായിരം തൊഴിലാളികള്‍ അധ്വാനിച്ച് നിര്‍മ്മിച്ചതാണീ സ്മാരകം.

PC: Suraj rajiv

ഹംപി

ഹംപി

പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങളാണ് ഹംപിയുടെ പ്രത്യേകത. യുനസ്‌കോയുടെ പൈതൃപ പട്ടികയില്‍ ഇടം നേടിയ ഇവിടം കല്ലില്‍ കവിതയെഴുതിയ സ്ഥലങ്ങളാണ്.

PC: Apadegal

സാഞ്ചിയിലെ ബുദ്ധസ്തൂപം

സാഞ്ചിയിലെ ബുദ്ധസ്തൂപം

ഇന്ത്യയില്‍ ബുദ്ധമതത്തിനുണ്ടായിരുന്ന വളര്‍ച്ചയുടെയും സ്വീകര്യതയുടെയും കഥ പറയുന്ന സാഞ്ചിയിലെ ബുദ്ധസ്തൂപം പറയാതെ ഇന്ത്യന്‍ ചരിത്രം പൂര്‍ത്തിയാക്കാനാവില്ല. ആശ്രമങ്ങള്‍, കൊട്ടാരങ്ങള്‍, സ്തൂപങ്ങള്‍ തുടങ്ങിയവ ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

PC: Asitjain

അജന്ത എല്ലോറ ഗുഹകള്‍

അജന്ത എല്ലോറ ഗുഹകള്‍

രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന അജന്ത എല്ലോറ ഗുഹകള്‍ ഇന്ത്യയിലെ ആദ്യകാലത്തുണ്ടായിരുന്ന വാസ്തുവിദ്യയുടെയും നിര്‍മ്മാണശൈലിയുടെയും പ്രത്യേകതകള്‍ വിവരിക്കുന്നതാണ്.
ഹിന്ദുയിസം, ബുദ്ധിസം, ജൈനിസം എന്നീ മൂന്ന് വിഭാഗങ്ങളുടെയും സ്വാധീനം കാണാന്‍ സാധിക്കുന്ന എല്ലോറയില്‍ 34 ഗുഹകളാണുള്ളത്. ബുദ്ധമതത്തിന്റെ കഥ

PC: C .SHELARE

ഖജുരാവോ

ഖജുരാവോ

എഡി 950നും 1050 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഖജുരാവോയിലെ ശില്പങ്ങള്‍ രതിശില്പങ്ങളെന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ലോകത്തിലെ തന്നെ വാസ്തുവിദ്യാ വിസ്മയങ്ങളിലൊന്നായാണ് ഇവിടുത്തെ ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്.യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇതും ഇടെനേടിയിട്ടുണ്ട്.

PC: Dennis Jarvis

മഹാബലിപുരം

മഹാബലിപുരം

കല്ലില്‍ കൊത്തിയ ശില്പങ്ങളുടെയും ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്പങ്ങളുടെയും പേരില്‍ പ്രസിദ്ധമാണ് മഹാബലിപുരം. പല്ലവ രാജാക്കന്‍മാരുടെ കേന്ദ്രമായിരുന്ന ഇവിടം ഇന്നുകാണുന്ന രീതിയിലായത് ഏഴാം നൂറ്റാണ്ടോടുകൂടിയാണ്.

PC: Santhoshbapu

കൊണാര്‍ക്ക് സൂര്യക്ഷേത്രം

കൊണാര്‍ക്ക് സൂര്യക്ഷേത്രം

ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന കൊണാര്‍ക്ക് സൂര്യക്ഷേത്രം സൂര്യരഥത്തിനും നിഴല്‍ഘടികാരങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ്. ബ്ലാക്ക് പഗോഡ എന്ന പേരിലറിയപ്പെടുന്ന ഈ ക്ഷേത്രം 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് കരുതുന്നത്.

PC: Dinudey Baidya

ജയ്‌സാല്‍മീര്‍ കോട്ട

ജയ്‌സാല്‍മീര്‍ കോട്ട

മഞ്ഞ നിറത്തിലുള്ള മണല്‍ക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ജയ്‌സാല്‍മീര്‍ കോട്ട രാജാ ജയ്‌സ്‌വാള്‍ 12-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കുന്നത്. സൈനികാവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്കി നിര്‍മ്മിച്ച ഈ കോട്ട ഇന്ത്യന്‍ ആര്‍ട് വര്‍ക്കിന്റെ മികച്ച ഒരുദാഹരണം കൂടിയാണ്.

PC: Ggia

ഫത്തേപൂര്‍ സിക്രി

ഫത്തേപൂര്‍ സിക്രി

ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് ഫത്തേപൂര്‍ സിക്രി. ഒരു സൂഫിയുടെ ഓര്‍മ്മയ്ക്കായി അക്ബര്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ഈ നിര്‍മ്മിതി വിദേശികളടക്കമുള്ളവരുടെ പ്രിയകേന്ദ്രമാണ്. ആഗ്രയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണിവിടം സ്ഥിതി ചെയ്യുന്നത്.

PC: RebexArt

കുത്തബ് മിനാര്‍

കുത്തബ് മിനാര്‍

73 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുത്തബ് മിനാര്‍ 1192 ലാണ് നിര്‍മ്മിക്കുന്നത്. രാജ്യത്തെ ഇസ്ലാമിക് ഭരണത്തിന്റെ തുടക്കത്തിന്റെ ഭാഗമാണിത്. കുത്തബ്ബുദ്ദീന്‍ ഐബക് നിര്‍മ്മിച്ച ഇത് ഒരു വിജയ ഗോപുരമായാണ് കണക്കാക്കുന്നത്. 27 ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത അതിന്റെ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണത്രെ.

PC: Hsoniji007

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...