
നല്ലതിനും ചീത്തയ്ക്കും നൻമയ്ക്കും തിൻമയ്ക്കും കൃത്യമായ നിർവ്വചനങ്ങളുള്ള ഒരു സമൂഹമാണ് നമ്മുടേത്.
നൻമയുടെ രൂപങ്ങളെയാണ് ക്ഷേത്രങ്ങളിൽ നമ്മൾ ആരാധിക്കുക. എവിടെ ആയാലും നൻമയെ പിന്തുടകുവാനാണ് നമ്മൾ ആഗ്രഹിക്കുന്നതും. ക്ഷേത്രങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ അവ നിർമ്മിക്കുന്നതു തന്നെ നമുക്കു മാതൃകയാക്കുവനാും പ്രചേദനമുൾക്കൊള്ളുവാനും ആശ്രയിക്കാനുമൊക്കെ പറ്റിയ ഒരിടം എന്ന നിലയിലാണ്. അതിനാൽ അവിടെ നിന്നും നമുക്ക് ലഭിക്കുന്നതും നല്ല കാര്യങ്ങളായിരിക്കും. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ വിചിത്രമായ ചില ക്ഷേത്രങ്ങളുണ്ട്. പുരാണങ്ങളിലും മറ്റും ദുഷ്ടശക്തികളായി കണക്കാക്കുന്ന ചിലരെ ആരാധിക്കുന്ന ഇടങ്ങൾ. വേണമെങ്കിൽ തിൻമയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ എന്നും പറയാം. പുരാണങ്ങളെലെ സൂപ്പർ കൂൾ വില്ലൻമാരെ ആരാധിക്കുന്ന ക്ഷേത്രങ്ങളെപ്പറ്റി കൂടുതലറിയാം...

ഗാന്ധാരി ക്ഷേത്രം, മൈസൂർ
കർണ്ണാടകയിലെ മൈസൂരിന് സമീപത്തുള്ള ഹെബ്ബയാ ഗ്രാമത്തിലാണ് അതിവിചിത്രമായ ഗാന്ധാരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 100 കൗരവ സഹോദരങ്ങളുടെ അമ്മയയാ ഗാന്ധാരി വിവാഹം കഴിച്ചത് അന്ധനായിരുന്ന ധൃതരാഷ്ട്രരെയായിരുന്നു. അദ്ദേഹത്തിനില്ലാത്ത കാഴ്ചശക്തി തനിക്കു വേണ്ടെന്ന്ു വെച്ച അവർ കണ്ണുമൂടിക്കെട്ടി അന്ധയായി ജീവിക്കുകയായിരുന്നു.
ഗാന്ധാരിയുടെ ആദ്യപുത്രനായിരുന്ന ദുര്യോധനനോടായിരുന്നു അവർക്ക് സ്നേഹക്കൂടുതൽ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ദുര്യോധനനന്റെ പല അധാർമ്മിക പ്രവർത്തികൾക്കും മകനോടുള്ള അന്ധമായ സ്നേഹം കൊണ്ട് അവർ കൂട്ടുനിന്നിരുന്നു. യഥാർഥത്തിൽ ഒരു ദേവിയായിരുന്ന അവർ മകനോടുള്ള അന്ധമായ സ്നേഹം കൊണ്ടാണ് പുരാണങ്ങളിലെ മോശം കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നത്.
2008ലാണ് ഹെബ്ബയായിൽ ഈ ക്ഷേത്രത്തിന്‍റെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്.

മൈസൂരിലെ മറ്റു സ്ഥലങ്ങൾ
കൊട്ടാരങ്ങള്‍ക്കും ക്ഷേത്രങ്ങൾക്കും പേരുകേട്ട ഇടമാണ് കർണ്ണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂർ. പൂന്തോട്ടങ്ങളുടെ നാടെന്നും മൈസൂരിന് വിളിപ്പേരുണ്ട്. ലോക പ്രശസ്തമായ മൈസൂർ ക1ട്ടാരം കാണുവാൻ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തിച്ചേരുന്നത്. സുരരാജാവായ മഹിഷാസുരന്റെ പ്രദേശമായിരുന്നു ഇവിടമെന്ന് ദേവീ ഭാഗവതത്തില്‍ പരാമര്‍ശങ്ങളുണ്ട്. മഹിഷന്റെ ഊര് എന്നത് മഹിഷൂരു (എരുമയൂര്) എന്നും പിന്നീട് മൈസൂരു എന്നും അറിയപ്പെട്ടു. ഇതിന്റെ ആംഗലേയരൂപമായാണ് മൈസൂര്‍ എന്ന പേരുണ്ടായതെന്നാണ് കരുതുന്നു. മഹിഷാസുരനെ വധിക്കാനായി ചാമുണ്ഡിയുടെ രൂപമെടുത്ത ദേവിയാണ് മൈസൂരിന്റെ കുലദേവത. മൈസൂര്‍ നഗരത്തിന്റെ കിഴക്കുഭാഗത്തായാണ് ദേവി കുടികൊള്ളുന്ന ചാമുണ്ഡിഹില്‍സ്.
രുചിയുടെയും സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും എല്ലാം കാര്യത്തിൽ തനതായ ഒരു രൂപമുള്ളയിടമാണ് ഇവിടം. ചാമുണ്ഡി മല, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് മൈസൂരിലെ പ്രധാന കാഴ്ചകള്‍.
PC: Koushik

കാകിനാഥ രാവണ ക്ഷേത്രം. ആന്ധ്രാപ്രദേശ്
രാമായണത്തിലെ ഏറ്റവും ദുഷ്ടകഥാപാത്രമായ രാവണനെ ആരാധിക്കുന്ന ക്ഷേത്രങ്ങളും നമ്മുടെ നാട്ടിലുണ്ട് എന്നത് വിശ്വസിക്കേണ്ട കാര്യം തന്നെയാണ്. രാവണനെ ആരാധിക്കുന്ന വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിലുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആന്ധ്രാപ്രദേശിലെ കാകിനാഥ രാവണ ക്ഷേത്രം തന്നെയാണ്. ഈ ക്ഷേത്രത്തിന്റെ സാന്നിധ്യം കൊണ്ട് അപൂവ്വ നഗരം എന്ന വിശേഷണവും കാകിനാഥയ്ക്കുണ്ട്. ക്ഷേത്രത്തിന്റെ കവാടം തന്നെ രാവണന്റെ വലിയൊരു രൂപം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കാകിനാഥ സന്ദർശിക്കുന്നവർ തീർച്ചയായും വിട്ടുപോകാതെ കണ്ടിരിക്കേണ്ട ഒരിടം കൂടിയാണിത്.
വിചിത്രമായ മറ്റൊരു കാര്യമെന്നത് അസുര രാജാവായ രാവണനെ ആരാധിക്കുന്ന ക്ഷേത്രമാണെങ്കിലും ഇവിടെ ക്ഷേത്രത്തിനുള്ളിൽ ശിവന്റെ പ്രതിഷ്ഠയും ഉണ്ട് എന്നതാണ്. വളരെ മനോഹരമായി നിർമ്മിച്ചിരിക്കുന്ന, ശാന്തത ലഭിക്കുന്ന ഇവിടെ ഒട്ടേറെ ആലുകൾ എത്താറുണ്ട്.

കാകിനാഥയിൽ കാണേണ്ട ഇടങ്ങൾ
കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഒരിടമാണ് കാകിനാഥ.
കൊരിംഗാ വൈൽഡ് ലൈഫ് സാങ്ച്വറി, ശ്രീ ഭാവനാരായണ സ്വാമി ക്ഷേത്രം, ഹോപ്പ് ഐലൻഡ്, ഗോധാവരി ഡെൽറ്റ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. കാജാ എന്നു പേരായ ഒരു പലഹാരത്തിനും ഇവിടം ഏറെ പ്രസിദ്ധമാണ്.
ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ഇതുവഴിയാണ് കടന്നു പോകുന്നത്.

കർണാ ക്ഷേത്രം, ഉത്തരാഖണ്ഡ്
മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കർണ്ണനു വേണ്ടിയും ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കുന്തിയുടെ ഇളയ മകനായ കർണ്ണനുവേണ്ടി ഉത്തരാഖണ്ഡിലെ ദേവ്ര എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുന്തിയുടെ പുത്രനായി ജനിച്ചിട്ടും സഹോദരങ്ങൾക്കെതിരായി കൗരവരുടെ പക്ഷത്തു നിന്നു യുദ്ധം ചെയ്യേണ്ടി വന്നയാളായാണ് മഹാഭാരതം കർണ്ണനെ ചിത്രീകരിക്കുന്നത്. സത്യസന്ധത , ദാനശീലം, വേദന സഹിക്കാനുള്ള കഴിവ്, അപാരമായ ധൈര്യം, സഹനശക്തി തുടങ്ങിയ ഗുണങ്ങളാണ് കർണ്ണനുണ്ടായിരുന്നത്.
മനോഹരങ്ങളായ കൊത്തുപണികളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിൽ രാമായണത്തിൽ നിന്നുള്ള ഭാഗങ്ങളും കൊത്തിയിരിക്കുന്നത് കാണാം.
PC: Suryabeeldje

ഉത്തരാഖണ്ഡിലെ പ്രധാന സ്ഥലങ്ങൾ
സഞ്ചാരികൾക്കെന്നും അതിശയങ്ങൾ മാത്രം സമ്മാനിക്കുന്ന ഒരിടമാണ് ഉത്തരാഖണ്ഡ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഹിൽ സ്റ്റേഷനുകളിലൊന്നായ ഇവിടം ഹിമാലയത്തിന്റെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. ജിം കോർബെറ്റ് ദേശീയോദ്യാനം, ഹരിദ്വാർ, നൈനിറ്റാൾ, മസൂറി, അൽമോറ, ഢഷികേശ്, പൂക്കളുടെ താഴ്വര, ഓലി, മുൻശിയാരി, എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങൾ. കത്ത്യൂരി താഴ്വര, ഗോമതി നദി, പഞ്ചചുലിയിലെ മഞ്ഞുമലകള്‍, നന്ദാകോട്ട്, നന്ദാദേവി, ത്രിശൂല്‍, നന്ദാഗുണ്ടി, ചൗകംബ, കേദാര്‍നാഥ്, അനാസക്തി ആശ്രമം, പന്ത് മ്യൂസിയം, ലക്ഷ്മി ആശ്രമം എന്നിവിടങ്ങളും സഞ്ചാരികൾ തിരഞ്ഞെത്താറുള്ള സ്ഥലങ്ങളാണ്.
PC: Sumod K Mohan

ദുര്യോധന ക്ഷേത്രം, കൊല്ലം
മഹാഭാരതത്തിലെ കൗരവരില്‍ പ്രധാനിയായ ദുര്യോധനനെ ആരാധിക്കുന്ന ദക്ഷിണ ഭാരത്തിലെ ഏക ക്ഷേത്രം നമ്മുടെ നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലയിലെ പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രമാണിത്. മലനട അപ്പൂപ്പൻ എന്ന പേരിൽ കുറുവ സമുദായത്തിൽ പെട്ടവരാണ് ഇവിടെ ദുരോയധനനെ ആരാധിക്കുന്നത്. ശ്രീ കോവിലും വിഗ്രഹങ്ങളുമില്ലാത്ത ഒരു അപൂർവ്വ ക്ഷേത്രം കൂടിയാണിത്. കലശ്ശത്തിനായി ഉപയോഗിക്കുന്നതും ഭക്തര്‍ക്ക് തീര്‍ഥമായി നല്കുന്നതും കള്ളാണ്. ഇവിടുത്തെ പ്രധാന വഴിപാടും ഇതുതന്നെയാണ്.
കള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാര് കുടിയിരുത്തിയ ക്ഷേത്രം
നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറുന്ന മലക്കുട മഹോത്സവം നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ആഘോഷമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കാനായി ഇവിടെ എത്തുന്നത്. മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവത്തിന് കൊടിയേറുന്നത്. എടുപ്പുകുതിരയും കാളയും മലനടയപ്പൂപ്പന്റെ അനുഗ്രഹത്തിനായി കാത്തു നില്‍ക്കുന്നത് കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.
PC:Akhilan

എത്തിച്ചേരാന്‍
കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലാണ് പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും പത്തനംതിട്ട അടൂരിലേക്കോ കൊല്ലം ചക്കുവള്ളിയിലേക്കോ ബസ് കയറുക. ഇവിടെ നിന്ന് മലനടയിലേക്ക് ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. 17 കിലോമീറ്റര്‍ അകലെയുള്ള കരുനാഗപ്പള്ളിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

ശകുനി ക്ഷേത്രം, കൊല്ലം
മഹാഭാരതത്തിലെ ഏറ്റവും കുടിലബുദ്ധിക്കാരനും കുശാഗ്രനുമായ ആളാണ് ശകുനി. അദ്ദേഹത്തെ ആരാധിക്കുന്ന ക്ഷേത്രവും നമ്മുടെ നാട്ടിലുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരിങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം.
കുറവർ സമുദായത്തിൽ പെട്ട ആളുകളാണ് ഇവിടെ ശകുനിയെ ആരാധിക്കുന്നത്. എന്നാൽ പ്രത്യേകമായി യാതൊരു വിധ പൂജകളും ഇവിടെ നടക്കാറില്ല എന്താണ് മറ്റൊരു പ്രത്യേകത,. ഇത്രയും ദുഷ്ട കഥാപാത്രമായിരുന്നിട്ടും ശകുനിയെ ആരാധിക്കുന്നതിന് ഇവർക്ക് വ്യക്തമായ കാരണങ്ങൾ പറയുവാനുണ്ട്. ശകുനി ദുഷ്ടൻ അല്ലെന്നും അദ്ദേഹത്തിൻറെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് ഇതൊക്കെ ചെയ്യേണ്ടി വന്നതെന്നുമാണ് അവർ വിശ്വസിക്കുന്നത്.

കൊല്ലത്തെ കാഴ്ചകൾ
കയറിന്റെയും കശുവണ്ടിയുടെയും നഗരം എന്നാണ് കൊല്ലം അറിയപ്പെടുന്നത്. അഷ്ടമുടിക്കായലിനോട് ചേർന്നു കിടക്കുന്ന ഇവിടം സാംസ്കാരിക കേരളത്തിന് ഒരുപാടു സംഭാവനകൾ നല്കിയിട്ടുള്ള ഇടമാണ്. അഷ്ടമുടിക്കായല്‍, മണ്‍റോതുരുത്ത്, നീണ്ടകര തുറമുഖം, ആലുംകടവ് ബോട്ട് ബില്‍ഡിംഗ് യാര്‍ഡ്, ശാസ്‌താംകോട്ട കായല്‍, രാമേശ്വരക്ഷേത്രം, അച്ചന്‍കോവില്‍, മയ്യനാട്, അമൃതാനന്ദമയിയുടെ ആശ്രമമായ അമൃതപുരിആര്യങ്കാവ്, ചവറ, കൊട്ടാരക്കര, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഇടങ്ങൾ.
PC: Arunvrparavur