Search
  • Follow NativePlanet
Share
» »വിശ്വസിച്ചാൽ അത്ഭുതങ്ങൾ നടക്കും..അത്ര ശക്തിയാണ് ഈ ക്ഷേത്രങ്ങൾക്ക്

വിശ്വസിച്ചാൽ അത്ഭുതങ്ങൾ നടക്കും..അത്ര ശക്തിയാണ് ഈ ക്ഷേത്രങ്ങൾക്ക്

കർണ്ണാടകയിലെ പ്രസിദ്ധങ്ങളായ ശിവ ക്ഷേത്രങ്ങളെപ്പറ്റി അറിയാം

വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള ക്ഷേത്രങ്ങൾക്കു പേരുകേട്ട നാടാണ് കർണ്ണാടക. കടന്ന പോയ രാജവംശങ്ങൾ നിർമ്മിച്ച ക്ഷേത്രങ്ങളും അതിൻറെ പ്രത്യേകതകളും ഇന്നും ഇവിടം മഹത്തരമായി നിലകൊള്ളുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് ഇവിടുത്തെ ശിവക്ഷേത്രങ്ങൾ. എല്ലാ കാലത്തും നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനം ഹൊയാസാല രാജവംശക്കാലത്തെ ക്ഷേത്രങ്ങളാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന, ചരിത്രത്തിന്റെ ഭാഗമായ ഇവിടുത്തെ ക്ഷേത്രത്തിന്റെ കഥകളും ഏതൊരു യാത്രാ സ്നേഹിയും അറിഞ്ഞിരിക്കേണ്ടതാണ്. അതിൽ മാറ്റി നിർത്തുവാൻ പറ്റാത്തവയാണ് ഇവിടുത്തെ ശിവ ക്ഷേത്രങ്ങൾ. കർണ്ണാടകയിലെ പ്രസിദ്ധങ്ങളായ ശിവ ക്ഷേത്രങ്ങളെപ്പറ്റി അറിയാം...

മലബാറുകാരുടെ ശക്തിയും ധൈര്യവുമായ പറശ്ശിനി മുത്തപ്പൻമലബാറുകാരുടെ ശക്തിയും ധൈര്യവുമായ പറശ്ശിനി മുത്തപ്പൻ

മുരുഡേശ്വർ ക്ഷേത്രം

മുരുഡേശ്വർ ക്ഷേത്രം

ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന മുരുഡേശ്വർ ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ശിവ ക്ഷേത്രമാണ്. മൂന്നു വശവും കടലുകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരിടത്ത് കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ശിവപ്രതിമ കർണ്ണാടകയിലെ വിനോദ സഞ്ചാര ആകർഷണം കൂടിയാണ്. മുരുഡേശ്വരൻ എന്ന പേരിലാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്.
123 അടി ഉയരമുള്ള ശിവന്റെ ശില്പവും 249 അടി ഉയരമുള്ള രാജഗോപുരം ആണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Vinodtiwari2608

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം

ബെംഗളുരുവിലെ ഏറ്റവും വിചിത്രവും നിഗൂഡവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം. 7000 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കോറമംഗലയിൽ നിന്നും 14 കിലോമീറ്റർ അകലെയാണുള്ളത്.
14 വർഷങ്ങൾക്കു മുൻപ്, മണ്ണിനടയിൽ നിന്നും ഒരു ഖനനത്തിലൂടെയാണ് ഈ ക്ഷേത്രം കണ്ടെത്തുന്നത്. മുഴുവൻ സമയവും ജലാഭിഷേകം നടക്കുന്ന ശിവലിംഗവും അതിനു മുകളിൽ നന്ദിയുടെ പ്രതിമയും അതിന്റെ വായിൽ നിന്നും ശിവലിംഗത്തിലേക്ക് പതിക്കുന്ന ജലവും ഒക്കെ ഇന്നും ആളുകളില്‍ വിസ്മയം സൃഷ്ടിക്കുന്നു.

കടു മല്ലീശ്വര ക്ഷേത്രം

കടു മല്ലീശ്വര ക്ഷേത്രം

ബാംഗ്ലൂർ മലയാളികളുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കോറമംഗലയോട് ചേർന്നുള്ള കടു മല്ലീശ്വര ക്ഷേത്രം. മല്ലികാർജ്ജുനനായാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് മൂന്നു നൂറ്റാണ്ടിലധികം പഴക്കമുണ്ട്.

PC:Arunsbhat

ഭോഗ നന്ദീശ്വര ക്ഷേത്രം

ഭോഗ നന്ദീശ്വര ക്ഷേത്രം

കർണ്ണാടകക്കാരുടെ വിശ്വാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഭോഗ നന്ദീശ്വര ക്ഷേത്രം. കർണ്ണാടകയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് നന്ദി ഹിൽസിന്റെ താഴ്വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അരുണാചലേശ്വരനും ഭോഗ നന്ദീശ്വരനും ആയി രണ്ട് ശിവരൂപങ്ങളെയാണ് ഇവിടെ ആരാധിക്കുന്നത്. വിവാഹം കഴിഞ്ഞാൽ നവദമ്പതികൾ ഇവിടെ സന്ദർശിക്കണം എന്നാണ് വിശ്വാസം.

PC:Bikashrd

ഗോകർണ്ണ

ഗോകർണ്ണ

കർണ്ണാടകയിലെ ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ക്ഷേത്രമാണ് ഗോകർണ്ണയിലേത്. ശിവൻറെ ഉത്ഭവ സ്ഥാനമായി വിശ്വസിക്കപ്പെടുന്ന ഇവിടെ എത്തി പ്രാർഥിച്ചാൽ എന്തും നടക്കും എന്നാണ് വിശ്വാസം. ഇവിടുത്തെ മഹാബലേശ്വര ക്ഷേത്രമാണ് പ്രസിദ്ധമായത്. ദക്ഷിണ കാശി എന്നാണ് ഇവിടം അറിയപ്പെടുന്നത്.

PC:Deepak Patil

കോടി ലിംഗേശ്വര ക്ഷേത്രം

കോടി ലിംഗേശ്വര ക്ഷേത്രം

ബാംഗ്ലൂരിലെ മറ്റൊരു പ്രധാന ശിവക്ഷേത്രമാണ് കോടി ലിംഗേശ്വര ക്ഷേത്രം. 108 അടി നീളമുള്ള ഇവിടുത്തെ ശിവലിംഗം ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ശിവലിംഗങ്ങളിലൊന്നാണ്. ഇതിനു ചുറ്റുമായി വേറെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ കൂടിയുണ്ട്.

PC:Skasturee

ഗവിപുരം ഗവി ഗംഗാധരേശ്വര ക്ഷേത്രം

ഗവിപുരം ഗവി ഗംഗാധരേശ്വര ക്ഷേത്രം

ബംഗളുരുവിലെ മറ്റൊരു അത്ഭുത ക്ഷേത്രം എന്നു തന്നെ വിശേഷിപ്പിക്കപ്പെടുവാൻ പറ്റിയ ക്ഷേത്രമാണ് ഗവിപുരം ഗവി ഗംഗാധരേശ്വര ക്ഷേത്രം. ബെംഗളുരുവിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഒരു ഗുഹയ്ക്കുള്ളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷത്തിലെ ചില പ്രത്യേക ദിവസങ്ങളിൽ ഒരു മണിക്കൂറോളം നേരം സൂര്യപ്രകാശം ആരെയും അതിശയിപ്പിക്കുന്ന രീതീയിൽ ഉള്ളിലെ ശിവലിംഗത്തിൽ പതിക്കും. ക്ഷേത്ര പരിസരത്തെ നന്ദി പ്രതിമയുടെ കൊമ്പുകൾക്കിടയിലൂടെ എത്തുന്ന സൂര്യവെളിച്ചം ഗുഹയ്ക്കുള്ളലിലെ ശിവലിംഗത്തിൽ പതിച്ച് അതിനെ പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്.

PC:Pavithrah

നഞ്ചുണ്ടേശ്വരക്ഷേത്രം, നഞ്ചൻഗുഡ്

നഞ്ചുണ്ടേശ്വരക്ഷേത്രം, നഞ്ചൻഗുഡ്

കർണ്ണാടകയിലെ 108 ദിവ്യ ക്ഷേത്രങ്ങളിലൊന്നാണ് മൈസൂരിന് സമീപം നഞ്ചൻഗുഡ് സ്ഥിതി ചെയ്യുന്ന നഞ്ചുണ്ടേശ്വരക്ഷേത്രം. പുരാണ കാലഘട്ടത്തിൽ ശിവൻ ഇവിടെ കാലങ്ങളോളം താമസിച്ചിരുന്നു എന്നൊരു വിശ്വാസമുണ്ട്. ദ്രാവിഡ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മൈസൂർ രാജാക്കന്മാരായ ടിപ്പു സുൽത്താനും പിതാവ് ഹൈദർ അലിക്കും പ്രത്യേക താല്പര്യമുണ്ടായിരുന്ന ക്ഷേത്രം കൂടിയാണിത്. ഇവിടെ എത്തി പ്രാർഥിത്താൽ രോഗ ശാന്തി ഉണ്ടാകും എന്നുമൊരു വിശ്വാസമുണ്ട്.

PC:YOUTUBE

നാഗേശ്വരം ക്ഷേത്രം, ബേഗൂർ

നാഗേശ്വരം ക്ഷേത്രം, ബേഗൂർ

പഞ്ചലിംഗ പ്രതിഷ്ഠ നടത്തിയിരിക്കുന്ന നാഗേശ്വര ക്ഷേത്രമാണ് ഇവിടുതതെ മറ്റൊരു പ്രധാന ക്ഷേത്രം. ബേഗൂരിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നാഗനാഥേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു.

PC:Rajeshodayanchal

താരകേശ്വര ക്ഷേത്രം

താരകേശ്വര ക്ഷേത്രം

12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട താരകേശ്വർ ക്ഷേത്രം ഹാവേരി നദികക്രയിലെ ഹാംനഗൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ അപൂർവ്വങ്ങളായ ധാരാളം കൊത്തുപണികളും ലിഖിതങ്ങളും ഒക്കെ കാണാം. 12-ാം നൂറ്റാണ്ടിൽ ചാലൂക്യർ നിർമ്മിച്ച ഈ ക്ഷേത്രം തീർഥാടകർക്കിടയിൽ ഏറെ പ്രസിദ്ധമാണ്.

കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!! കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!!

ക്ഷേത്രത്തിൽ കയറാതെ പ്രതിഷ്ഠയെ പുറമെ നിന്നും കാണാം ഈ ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ കയറാതെ പ്രതിഷ്ഠയെ പുറമെ നിന്നും കാണാം ഈ ക്ഷേത്രത്തിൽ

മുഖത്തെ മായാത്ത പുഞ്ചിരി.. കൈ താഴ്ത്തിയുള്ള നില്പ്...ഭൂമിയിലുറപ്പിച്ച പാദങ്ങൾ..യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!!!മുഖത്തെ മായാത്ത പുഞ്ചിരി.. കൈ താഴ്ത്തിയുള്ള നില്പ്...ഭൂമിയിലുറപ്പിച്ച പാദങ്ങൾ..യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!!!

PC:Dineshkannambadi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X