» »ഡൽഹിയിലും മുംബൈയിലുമുള്ള ശബരിമലയും ഗുരുവായൂരും

ഡൽഹിയിലും മുംബൈയിലുമുള്ള ശബരിമലയും ഗുരുവായൂരും

Posted By: Staff

പ്രശസ്തമായ എന്ത് ഉണ്ടെങ്കിലും അതിന് ഡ്യൂപ്ലിക്കറ്റ് ഉണ്ടാകുക സ്വാഭാവികമാണ്. യഥാർത്ഥമായതിനേപ്പോലെ തോന്നിപ്പിക്കുക, അതേ സമയം യഥാർത്ഥമല്ലാതിരിക്കുക. ഇത്തരത്തിലുള്ള വസ്തുക്കളേയാണല്ലോ ഡ്യൂപ്ലിക്കറ്റ് എന്ന് അറിയപ്പെടുന്നത്. സുലഭതയും വിലക്കുറവുമാണ് ഇത്തരം സാമഗ്രമികളിലേക്ക് ആളുകളെ കൊണ്ട് ചെന്നെത്തിക്കുന്നത്.

എന്നാൽ ഇന്ത്യയിലെ തന്നെ പ്രശസ്തമായ ചില ആരാധനാലയങ്ങൾക്ക് ഡ്യൂപ്ലിക്കറ്റ് ഉണ്ടായാലോ. ഉണ്ടായാലോ എന്നല്ല ഉണ്ട്. എന്നാൽ നേരത്തെ പറഞ്ഞപോലെ ആളുകളെ പറ്റിക്കലല്ല ഇത്തരം ഡ്യൂപ്ലിക്കറ്റുകളുടെ ലക്ഷ്യം. ഒർജിനൽ കെട്ടിടങ്ങൾ ഒരു പ്രശസ്തമായ ക്ഷേത്രമാണെന്ന് ഇരിക്കട്ടെ, അത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് അകലെയുള്ളവർക്ക് അവിടെ എത്തിപ്പെടാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ യഥാർത്ഥ ക്ഷേത്രത്തിന്റെ മാതൃകയിൽ മറ്റൊരു ക്ഷേത്രം മറ്റൊരുടെത്ത് നിർമ്മിക്കുകയെന്നതാണ് നല്ലകാര്യം.

ഗുരുവായൂർ ക്ഷേത്രം ഗുരുവായൂരാണെന്ന് എല്ലാവർക്കും അറിയാം. ഡൽഹിയിലുള്ള ഒരാൾക്ക് ഗുരുവായൂരപ്പനെ തൊഴാൻ ഗുരുവായൂർ വരെ വരികയെന്നത് എപ്പോഴും നടക്കുന്ന കാര്യമല്ല. അതിനാൽ ഡൽഹിയിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്. ഇത് പോലെ ഡ്യൂപ്ലിക്കറ്റ് ക്ഷേത്രങ്ങൾ നമുക്ക് പരിചയപ്പെടാം.

ഗുരുവായൂരപ്പൻ‌ ക്ഷേത്രം, ഗുരുവായൂർ

ഗുരുവായൂരപ്പൻ‌ ക്ഷേത്രം, ഗുരുവായൂർ

ദക്ഷിണേന്ത്യയിലെ വിശിഷ്യാ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

കൂടുതൽ വായിക്കാം

photo:Aruna

ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രം, ഡൽഹി

ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രം, ഡൽഹി

മയൂര്‍ വിഹാറില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം 1983ലാണ് പണികഴിപ്പിച്ചത്. കേരളത്തിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്.

കൂടുതൽ വായിക്കാം

അയ്യപ്പ ക്ഷേത്രം, ശബരിമല

അയ്യപ്പ ക്ഷേത്രം, ശബരിമല

കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം. കനത്ത കാടിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്.
കൂടുതൽ വായിക്കാം

Photo: Anjana menon

മിനിശബരിമല, മുംബൈ

മിനിശബരിമല, മുംബൈ

ശബരിമലയുടെ ഒരു ചെറുപതിപ്പ് എന്ന് വേണമെങ്കില്‍ പറയാം അതിനാലാണ് ഈ ക്ഷേത്രം മിനി ശബരിമല എന്ന് അറിയപ്പെടുന്നത്. ശബരിമലയില്‍ നടക്കുന്ന ഏല്ലാവിധ പൂജകളും ഇവിടെ നടത്താറുണ്ടെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

കൂടുതൽ വായിക്കാം

അക്ഷർധാം ക്ഷേത്രം, ഗാന്ധിനഗർ

അക്ഷർധാം ക്ഷേത്രം, ഗാന്ധിനഗർ

ഗുജറാത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ ക്ഷേത്രങ്ങളിലൊന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ശില്‍പചാതുര്യത്തിന്റേയും ഭക്തിയുടെയും പ്രദര്‍ശനത്തിന്റെയും മിശ്രിതമാണ് മനോഹരമായ ക്ഷേത്രം. സ്വാമി നാരായണനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗാന്ധിനഗറിലെത്തുന്ന സഞ്ചാരികള്‍ അക്ഷര്‍ധാം ക്ഷേത്രം കാണാതെ മടങ്ങാറില്ല

photo: Harsh4101991

അക്ഷർധാം ക്ഷേത്രം, ഡൽഹി

അക്ഷർധാം ക്ഷേത്രം, ഡൽഹി

ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്.

കൂടുതൽ വായിക്കാം

photo: Stanislav Sedov and Dmitriy Moiseenko

സുവർണ ക്ഷേത്രം, അമൃത്സർ

സുവർണ ക്ഷേത്രം, അമൃത്സർ

പതിനാറാം നൂറ്റാണ്ടില്‍ അഞ്ചാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു അര്‍ജന്‍ ദേവ് ജിയുടെ കാലത്താണ് സുവർണ ക്ഷേത്രം നിര്‍മിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഹാരാജാ രഞ്ജിത്ത് സിംഗ് ഈ ഗുരുദ്വാരയുടെ മുകള്‍ നില 400 കിലോ സ്വര്‍ണപാളികള്‍ കൊണ്ട് മൂടി. ഇതിന് ശേഷമാണ് ഇതിന് സുവര്‍ണക്ഷേത്രം എന്ന പേര് ലഭിച്ചത്.

സുവർണക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം

photo: Ken Wieland

ദുര്‍ഗിയാന ക്ഷേത്രം, അമൃത്സര്‍

ദുര്‍ഗിയാന ക്ഷേത്രം, അമൃത്സര്‍

അമൃത്സറിലെ പ്രശസ്ത ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നായ ദുര്‍ഗിയാന ക്ഷേത്രം ലോഹ്ഗര്‍ ഗേറ്റിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ദുര്‍ഗയാണ് ഇവിടത്തെ പ്രതിഷ്ഠ. സുവര്‍ണക്ഷേത്രത്തിന് ഏതാണ്ട് സമാനമായ വിധത്തിലുള്ള ക്ഷേത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹര്‍സായി മാല്‍ കപൂര്‍ എന്നയാളാണ് നിര്‍മിച്ചത്.

ദുര്‍ഗിയാന ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം

photo: Guilhem Vellut

ജഗന്നാഥ ക്ഷേത്രം, പുരി

ജഗന്നാഥ ക്ഷേത്രം, പുരി

പുരിയെന്ന തീരദേശ നഗരം ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നത് തന്നെ ജഗന്നാഥ ക്ഷേത്രത്തിന്റെ പേരിലാണെന്ന് വേണമെങ്കില്‍ പറയാം. ഒഡീഷയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മൂന്ന് മൂര്‍ത്തികളാണുള്ളത്.

ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം

photo:

ജഗന്നാഥ ക്ഷേത്രം, ചെന്നൈ

ജഗന്നാഥ ക്ഷേത്രം, ചെന്നൈ

പുരിയിലെ ക്ഷേത്രത്തിന്‍റ അതേ രൂപത്തിലാണ് ചെന്നൈയിലെ ക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നത്. കറുത്ത ഗ്രാനൈറ്റും, വെളുത്ത മാര്‍ബിളും ഉപയോഗിച്ചാണ് നിര്‍മ്മാണം. ഗ്രാനൈറ്റ് കാഞ്ചീപുരത്ത് നിന്നും, മാര്‍ബിള്‍ രാജസഥാനില്‍ നിന്നുമാണ് നിര്‍മ്മാണത്തിനായി എത്തിച്ചത്.

ചെന്നൈയിലെ ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...