Search
  • Follow NativePlanet
Share
» »ജപ്പാന്‍റെയും ടിബറ്റിന്‍റെയും ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം

ജപ്പാന്‍റെയും ടിബറ്റിന്‍റെയും ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം

സാരാനാഥ് എന്നു കേൾക്കുമ്പോൾ ക്ഷേത്രങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഒരു നാടായിരിക്കും മനസ്സിൽ വരിക. എന്നാൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രങ്ങളുടെ എണ്ണത്തേക്കാൾ ഇവിടം അറിയപ്പെടുന്നത് ബുദ്ധമതത്തിന്‍റെ പേരിലാണ്. ബുദ്ധ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമായി മാറിയ ഇവിടെ വെച്ചാണ് ശ്രീ ബുദ്ധൻ ആദ്യമായി ധർമ്മ പ്രഭാഷണം നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ബുദ്ധ-ജൈന വിശ്വാസികൾ ഒരു പോലെ കാണുന്ന സാരാനാഥിന്റെ ചരിത്രവും വിശേഷങ്ങളും അറിയാം...

നദീസംഗമത്തിലെ വിശുദ്ധ ഇടം

നദീസംഗമത്തിലെ വിശുദ്ധ ഇടം

ഉത്തർ പ്രദേശിൽ വാരണാസിയ്ക്ക് സമീപം ഗംഗയും ഗോമതി നദീയും സംഗമിക്കുന്ന സ്ഥാനത്താണ് സാരാനാഥ് സ്ഥിതി ചെയ്യുന്നത്. ബുദ്ധമതത്തെക്കുറിച്ച് പഠിക്കുവാനും അറിയുവാനും അതിന്റെ ഇന്നും നിലനിൽക്കുന്ന ചരിത്ര ഇടങ്ങൾ കണ്ടറിയുവാനുമായി ധാരാളം ആളുകളാണ് ഇവിടെ എത്തുന്നത്.

PC:Dennis Jarvis

ശ്രീ ബുദ്ധന്റെ ആദ്യ ധർമ്മ പ്രഭാഷണം

ശ്രീ ബുദ്ധന്റെ ആദ്യ ധർമ്മ പ്രഭാഷണം

ശ്രീ ബുദ്ധൻ തനിക്ക് ബോധോധയം ലഭിച്ചതിന് ശേഷം ആദ്യമായി ധർമ്മ പ്രഭാഷണം നടത്തിയ ഇടം എന്ന നിലയിലാണ് ബുദ്ധമതത്തിൽ സാരാനാഥിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ബുദ്ധമതത്തിൽ സംഘങ്ങൾ ആദ്യം ഉണ്ടായതും ഇവിടെ വെച്ചാണ്. യഥാർഥ ജ്ഞാനം ലഭിക്കുവാനായി വീടുവിട്ടിറങ്ങിയ മതവിശ്വാസികളെയാണ് സംഘങ്ങൾ എന്നു പറയുന്നത്. ബുദ്ധമതത്തിലെ ഒരു പ്രത്യേക വിഭാഗം തന്നെയാണിവർ.

ബുദ്ധമത വിശ്വാസികൾ തങ്ങലുടെ ജീവിത കാലത്ത് സന്ദർശിച്ചിരിക്കേണ്ട നാലു പുണ്യ സ്ഥാനങ്ങളിൽ ഒന്നും ഇവിടമാണ്.

PC:Dennis Jarvis

ജൈനമതത്തിനും

ജൈനമതത്തിനും

മുൻപ് പറഞ്ഞതുപോലെ ബുദ്ധമതത്തോടൊപ്പം ജൈനമതത്തിനും കാര്യമായ വേരോട്ടം സംഭവിച്ചിട്ടുള്ള സ്ഥലമാണ് സാരാനാഥ്. ഇതിലെ പതിനൊന്നാമത്തെ തീർഥങ്കരനായ ശ്രേയാൻസ്നാഥിന്റെ ജന്മസ്ഥലം സാരാനാഥിൽ നിന്നും ഒരു കിലോമീറ്റർ അകലെ സിംഗ്പൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടം ജൈന ക്ഷേത്രമുള്ള ഒരു തീർഥാടന കേന്ദ്രം കൂടിയാണ്.

PC:Preeti Prajapati

പേരുവന്ന വഴി

പേരുവന്ന വഴി

സാരാനാഥിന് ആ പേരു വന്നതിനു പിന്നിൽ പല കഥകളും ഉണ്ട്. മൃഗദാവ, മൃഗദയാ, ഇഷിപട്ട്ണ എന്നിങ്ങവെ ഒട്ടേറെ പേരുകളിൽ ഇവിടം പുരാതന കാലം മുതലേ അറിയപ്പെട്ടിരുന്നു. മൃഗദാവാ എന്നാൽ മാനുകളുടെ പാർക്ക് എന്നാണ് അർഥം. ഇഷിപട്ണാ എന്നാൽ ഋഷികളുടെ പട്ടണം എന്നാണ് അർഥം. ബുദ്ധൻ ഭൂമിയിൽ ജനനമെടുത്തപ്പോൾ കുറച്ച് ദേവൻമാർ പ്രത്യക്ഷപ്പെട്ട് അ‍ഞ്ഞ് ഋഷിമാരോട് അത് പറഞ്ഞു. അതറിഞ്ഞതും അവർ ആകാശത്തേയ്ക്കുയർന്ന് അപ്രത്യക്ഷരായി. അങ്ങനെ അവരുടെ ബാക്കി ഭൂമിയിൽ ശേഷിച്ചു. അങ്ങനെയാണ് ഇഷിപട്ണാ എന്ന പേരു വന്നത്.

സാരംഗ നാഥാ എന്ന സംസ്കൃത വാക്കിൽ നിന്നാണ് സാരാനാഥ് വന്നതെന്നും പറയപ്പെടുന്നു, മാനുകളുടെ ദേവൻ എന്നാണ് അതിനർഥം.

PC:Preeti Prajapati

 ധമേക് സ്തൂപാ

ധമേക് സ്തൂപാ

ധർമ്മം എന്ന മതത്തിന്റെ സ്തൂപം എന്നറിയപ്പെടുന്ന ധമേക് സ്തൂപയാണ് സാരാനാഥിലെ പ്രധാനപ്പെട്ട സ്മാരകങ്ങളിൽ ഒന്ന്. വാരണാസിയിൽ നിന്നും 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് വലുപ്പത്തിന്റെ കാര്യത്തിൽ വലുത് തന്നെയാണ്. 43.6 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്. സിഇ 500 ൽ നിർമ്മിക്കപ്പെട്ട ഇത് അശോക ചക്രവർത്തിയുടെ കാലത്ത് ബിസിഇ 249 ൽ നിർമ്മിക്കപ്പെട്ട സ്തൂപത്തിന്റെ സ്ഥാനത്താണ് ഇന്ന് ഉയർന്നു നിൽക്കുന്നത്.

PC:GONG JIE

ചൗക്കാൻഡി സ്തൂപാ

ചൗക്കാൻഡി സ്തൂപാ

ബുദ്ധമതത്തിന്റെ ഇന്നും അലശേഷിക്കുന്ന തിരുശേഷിപ്പായി കരുതപ്പെടുന്ന സ്ഥലമാണ് ചൗക്കാൻഡി സ്തൂപ. നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ ഗുപ്ത കാലഘട്ടത്തിൽ നിർമ്മിച്ച ഒരു ക്ഷേത്രമായാണ് ഇതിന്റെ തുടക്കം. പിന്നീട് ബോധ് ഗയയിൽ നിന്നും സാരാനാഥിലേക്ക് പോയ ബുദ്ധനും ആദ്യ ശിഷ്യൻമാരും കണ്ടു മുട്ടിയ ഇടം എന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം സംരക്ഷിക്കപ്പെടുന്നത്.

PC:Christopher Walker

അശോക സ്തൂപം

അശോക സ്തൂപം

സാഞ്ചിയിലെ അശോക സ്തൂപത്തോട് സാമ്യമുള്ളതാണ് സാരാനാഥിലെ അശോക സ്തുപവും. ഇവിടുത്തെ അശോക സ്തംഭത്തിന് ധർമ്മചക്രം ഉണ്ട് എന്നതാണ് മറ്റു സ്ഥലങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.

PC:wikimedia

 സാരാനാഥ് ആർക്കിയോളജിക്കൽ മ്യൂസിയം

സാരാനാഥ് ആർക്കിയോളജിക്കൽ മ്യൂസിയം

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴയ സൈറ്റ് മ്യൂസിയങ്ങളിൽ ഒന്നാണ് സാരാനാഥ് ആർക്കിയോളജിക്കൽ മ്യൂസിയം. സാരാനാഥിൽ നടത്തിയ ഖനനത്തിലെ കണ്ടെത്തലുകളും ശേഖരങ്ങളും ഒക്കെയാണ് ഇവിടെ സംരക്ഷിക്കുന്നത്. 6832 രൂപങ്ങളും കലാവസ്തുക്കളും പ്രതിമകളും ഒക്കെയായി ഇവിടെ സംരക്ഷിക്കപ്പെടുന്നു

PC:Jean-Pierre Dalbéra

 അന്താരാഷ്ട്ര തീർഥാടന കേന്ദ്രം

അന്താരാഷ്ട്ര തീർഥാടന കേന്ദ്രം

ബുദ്ധമതത്തിന് വേരുകളുള്ള രാജ്യങ്ങളിൽ നിന്നെല്ലാം തീർഥാടനത്തിനായി വിശ്വസാികൾ എത്തിച്ചേരുന്ന ഇടമായി ഇന്ന് സാരാനാഥ് മാറിയിരിക്കുകയാണ്. തായ്ലൻഡ്, ജപ്പാൻ, ശ്രീലങ്ക, തിബറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം ബുദ്ധമതത്തിന്റെ വേരുകൾ തിരഞ്ഞ് ഒരുപാടാളുകൾ എത്തുന്നു. മാത്രമല്ല, ഈ രാജ്യങ്ങൾക്കെല്ലാം ഇവിടെ തങ്ങളുടെ ശൈലിയിലും മാതൃകയിലും നിർമ്മിക്കപ്പെട്ട ബുദ്ധ ക്ഷേത്രങ്ങളും ഇവിടെ സ്വന്തമായുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നവർക്ക് ബുദ്ധ വാസ്തുവിദ്യയുടെ വിവിധ രാജ്യങ്ങിലുള്ള സ്വീകാര്യതയും മറ്റും നേരിട്ട് കാണുവാൻ സാധിക്കും.

ഒന്നര കിലോമീറ്റർ ഉയരത്തിൽ സ്ട്രോബറിയുടെ നാട്ടിലെ വെള്ളച്ചാട്ടം

ഇരുമുടിക്കെട്ടും പതിനെട്ടാം പടിയും വേണ്ട..യുവതികള്‍ക്കും കയറാം ശബരിമലയിൽ

ഇന്ത്യയിലെ മൃഗശാലകളെ പരിചയപ്പെടാം

PC:Nilesh1711

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more