Search
  • Follow NativePlanet
Share
» »നീണ്ട നാല് അവധികള്‍..ഓണം, വള്ളംകളി.. ആവേശമിങ്ങെത്താനായി.. പോകാം സെപ്റ്റംബര്‍ മാസത്തിലെ യാത്രകള്‍ക്ക്!!

നീണ്ട നാല് അവധികള്‍..ഓണം, വള്ളംകളി.. ആവേശമിങ്ങെത്താനായി.. പോകാം സെപ്റ്റംബര്‍ മാസത്തിലെ യാത്രകള്‍ക്ക്!!

2022 സെപ്റ്റംബര്‍ മാസത്തിലെ അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്നും യാത്രകള്‍ എങ്ങനെ പ്ലാന്‍ ചെയ്യണമെന്നും നോക്കാം

ഓണാഘോഷങ്ങളിലേക്കും മഴത്തിരക്കുകളിലേക്കും ഒരു സെപ്റ്റംബര്‍ മാസം കടന്നുവന്നിരിക്കുകയാണ്. പ്ലാനുകളെയല്ലാം തകിടം മറിച്ചുളള്ള മഴയിലാണ് മാസം തുടങ്ങിയിരിക്കുന്നതെങ്കിലും തെളിവാര്‍ന്ന ഒരു ഓണത്തിനുള്ള കാത്തിരിപ്പലാണ് മലയാളികള്‍. ഇതാ 2022 സെപ്റ്റംബര്‍ മാസത്തിലെ അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്നും യാത്രകള്‍ എങ്ങനെ പ്ലാന്‍ ചെയ്യണമെന്നും നോക്കാം

സെപ്റ്റംബര്‍ 2022- ലോങ് വീക്കെന്‍ഡ് പ്ലാന്‍ ചെയ്യാം

സെപ്റ്റംബര്‍ 2022- ലോങ് വീക്കെന്‍ഡ് പ്ലാന്‍ ചെയ്യാം

ഓണം തന്ന‌യാണ് ഈ മാസത്തിന്‍റെ പ്രധാന ആകര്‍ഷണം. ഈ വര്‍ഷത്തെ തിരുവോണം വ്യാഴാഴ്ച ദിവസം വരുന്നതിനാല്‍ പിന്നീട് വരുന്ന ശനിയും ഞായറുമെല്ലാം ചേര്‍ത്ത് നീണ്ട ഒരു ഓണക്കാലമോ അല്ലെങ്കില്‍ യാത്രകളോ പരിഗണിക്കുവാനും പ്ലാന്‍ ചെയ്യുവാനും പറ്റിയ സമയമാണിത്.

സെപ്റ്റംബര്‍ 7 ബുധനാഴ്ചയാണ് ഒന്നാം ഓണം. തിരുവോണം വ്യാഴാഴ്ചയും. തുടര്‍ന്നു വരുന്ന നാലാമോണം രണ്ടാം ശനിയാഴ്ച ദിവസമാണ്. ശ്രീ നാരായണഗുരു ജയന്തിയും ഈ ദിവസം തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ വ്യാഴാഴ്ച തിരുവോണ ദിവസം മുതല്‍ ഞായറാഴ്ച വരെയുള്ള നാല് അവധി ദിവസങ്ങള്‍ തുടര്‍ച്ചായയി വരുന്നുണ്ട്. നീണ്ട യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഈ നാലുദിവസത്തില്‍ മികച്ച യാത്രകള്‍ തന്നെ പൂര്‍ത്തിയാക്കാം.

ഇതല്ലാതെ വേറെ നീണ്ട വാരാന്ത്യങ്ങള്‍ സെപ്റ്റംബര്‍ മാസത്തിലില്ല. സെപ്റ്റംബര്‍ 21 ബുധനാഴ്ച ശ്രീനാരായണ ഗുരു സമാധിദിനവും അവധി ദിവസമാണ്.

അപ്പോള്‍ യാത്ര പോകുവല്ലേ

അപ്പോള്‍ യാത്ര പോകുവല്ലേ

പോരണമെന്ന് ആഗ്രഹിച്ച്നില്‍ക്കുന്ന യാത്രകള്‍ കാലാവവസ്ഥ കൂടി അനൂകൂലമായാല്‍ പോകുവാന്‍ പറ്റിയ സമയമാണിത്. കേരളത്തിനുള്ളില്‍ തന്നെ ഒരു ദിവസത്തെ യാത്രകളും പ്ലാന്‍ ചെയ്യാം. മഹാരാഷ്ട്രയിലേയും മറ്റും ട്രക്കിങ്ങുകള്‍ ചെയ്യുവാന്‍ ഏറ്റവും യോജിച്ച സമയം കൂടിയാണിത്.

PC:Julian Timmerman

ഓണയാത്രകള്‍

ഓണയാത്രകള്‍

ഓണക്കാലമാണ് വരുന്നത് എന്നതിനാല്‍ നിരവധി സാധ്യതകളാണ് ഈ മാസത്തെ യാത്രകള്‍ക്കുള്ളത്. കേരളത്തിലെ വിവിധ നാടുകളിലെ ഓണാഘോഷങ്ങള്‍ പരിചയപ്പെടുവാന്‍ സാധിക്കുന്ന തരത്തില്‍ കുടുംബാഗംങ്ങളുമൊത്ത് യാത്രകള്‍ പോകാം. മൂന്നാറില്‍ വളരെ തിരക്കേറിയ സമയമാണ് ഇതെന്നതിനാല്‍ ഒന്നിലധികം ദിവസത്തെ യാത്ര പോകുന്നവര്‍ താമസസൗകര്യങ്ങള്‍ ഉറപ്പു വരുത്തി, വലിയ ട്രാഫിക് ബ്ലോക്കുകള്‍ പ്രതീക്ഷിച്ച് മാത്രം പോവുക.

PC:Lino Jacob

വള്ളംകളിക്കാലം

വള്ളംകളിക്കാലം

കേരളത്തിലെ ആവേശമുണര്‍ത്തുന്ന വള്ളംകളിക്കാലമാണ് സെപ്റ്റംബര്‍. നെഹ്റു ട്രോഫി വള്ളംകളി മത്സരവും ചാംപ്യന്‍സ് ലീഗ് വള്ളംകളിയും ആറന്മുള വള്ളംകളി മത്സരവുമെല്ലാമായി സജീവമാണ് സെപ്റ്റംബര്‍ മാസം.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സെപ്റ്റംബര്‍ 4ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളി മത്സരമാണ് പട്ടികയില്‍ ആദ്യത്തേത്.
സെപ്റ്റംബര്‍ 10ന് കുമരകം വള്ളംകളി, സെപ്റ്റംബര്‍ 8-10 വരെ പായിപ്പാട് ജലോത്സവം, സെപ്റ്റംബര്‍ 17ന് താഴത്തങ്ങാടി വള്ളംകളി മത്സരം, ആറന്മുള ഉത്രട്ടാതി വള്ളംകളി സെപ്റ്റംബര്‍ 11ന് ,പ്രസിഡന്‍റസ് ട്രോഫി വള്ളംകളി മത്സരം, ചാംപ്യന്‍സ് ലീഗ് വള്ളംകളി മത്സരം സെപ്റ്റംബര്‍ 4 മുതല്‍ നവംബര്‍ 26 വരെ എന്നിങ്ങനെയാണ് പ്രധാന തിയതികള്‍. ഇതില്‍ ആറന്മുള വള്ളംകളിയും നെഹ്റു ട്രോഫി വള്ളംകളി മത്സരവും ഞായറാഴ്ച വരുന്നതിനാല്‍ പ്രത്യേകം അവധിയെടുക്കാതെ വരുവാന്‍ സാധിക്കും. വേണമെങ്കില്‍ സെപ്റ്റംബര്‍ 11 ലെ ആറന്മുള വള്ളംകളി നിങ്ങളുടെ ഓണം യാത്രയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം.

PC:Ronald Tagra

Must Read:ഓളപ്പരപ്പിലെ ആവേശം... തുഴയെറിഞ്ഞു മുന്നേറുന്ന വള്ളങ്ങള്‍.. കേരളത്തിലെ ജലമേളകളിലൂടെ

ഐആര്‍സിടിസി ഓണയാത്ര

ഐആര്‍സിടിസി ഓണയാത്ര

ഓണയാത്രകളില്‍ ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിരിക്കുന്ന ഐആര്‍സി‌ടിസി ഓണം വെക്കേഷന്‍ യാത്രാ പാക്കേജ് തിരഞ്ഞെടുക്കാം. സെപ്റ്റംബര്‍ 2ന് കൊച്ചുവേളിയില്‍ നിന്നും തുടങ്ങി പത്ത് രാത്രിയും പതിനൊന്ന് പകലും നീണ്ടു നില്‍ക്കുന്ന ഈ യാത്ര . സെപ്റ്റംബര്‍ 12 ന് കൊച്ചുവേളിയില്‍ അവസാനിക്കും.
ഹൈദരാബാദ്, ആഗ്രാ, ഡല്‍ഹി, ജയ്പൂര്‍,ഗോവ തുടങ്ങിയ ഇടങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുന്നത്. കൊച്ചുവേളി-എറണാകുളം-തൃശൂര്‍-പാലക്കാട് ജംങ്ഷന്‍- പൊടനൂര്‍-ഈറോഡ് വഴിയാണ് യാത്ര പോകുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഇക്കണോമി, ബജറ്റ് എന്നീ മൂന്നു ക്സാസുകളില്‍ യാത്ര ലഭ്യമാക്കിയിട്ടുണ്ട്.

PC:Aditya Siva

 കേരളത്തില്‍ നിന്നുള്ള ആദ്യ ഭാരത് ഗൗരവ് ട്രെയിന്‍ യാത്ര

കേരളത്തില്‍ നിന്നുള്ള ആദ്യ ഭാരത് ഗൗരവ് ട്രെയിന്‍ യാത്ര

ഓണത്തിന് വ്യത്യസ്തമായ നീണ്ട യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ ഭാരത് ഗൗരവ് ട്രെയിനിലായു യാത്ര പോകാം.
ഉല ട്രെയിനിന്‍റെ കേരളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ് ഓണം യാത്രയോടു കൂടിയാണ് ആരംഭിക്കുക. പത്ത് രാത്രിയും പതിനൊന്ന് പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ മൈസൂർ , ഹംപി , ഹൈദരാബാദ് , ഔറംഗാബാദ്, അജന്ത എല്ലോറ ഗുഹകൾ , സ്റ്റാച്യു ഓഫ് യൂണിറ്റി , ഗോവ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്.

PC:Belle Maluf

കാശ്മീര്‍

കാശ്മീര്‍

എന്നും മോഹിപ്പിക്കുന്ന ഇടമായ കാശ്മീരിലേക്കും സെപ്ററംബറിലെ നീണ്ട വാരാന്ത്യത്തില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യാം. ഒന്നാം ഓണത്തിന്‍റെ തലേന്ന്, അഥവാ ചൊവ്വാഴ്ച വൈകിട്ട് യാത്ര തുടങ്ങി ഓണം കഴിഞ്ഞുള്ള തിങ്കഴാഴ്ച പുലര്‍ച്ചെ തിരികെ നാട്ടിലെത്തുന്ന വിധത്തില്‍ യാത്ര പ്ലാന്‍ ചെയ്യാം. പെട്ടന്നു പ്ലാന്‍ ചെയ്തുള്ള യാത്രയാണെങ്കില്‍ മികച്ച ഡീലുകള്‍ ലഭിക്കുവാന്‍ ബുദ്ധിമുട്ടായേക്കും എന്നും ഓര്‍മ്മിക്കുക.

PC:SOURAV BHADRA

കോഴിക്കോട് നിന്നും കാശ്മീര്‍ കറങ്ങാന്‍ പോകാം..ഐആര്‍സി‌ടിസിയു‌‌‌ടെ ഏഴു ദിവസ പാക്കേജ്!കോഴിക്കോട് നിന്നും കാശ്മീര്‍ കറങ്ങാന്‍ പോകാം..ഐആര്‍സി‌ടിസിയു‌‌‌ടെ ഏഴു ദിവസ പാക്കേജ്!

ലോണാവാല

ലോണാവാല

മഹാരാഷ്ട്രയുടെ രഹസ്യമെന്ന് അറിയപ്പെടുന്ന ലോണാവാല സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയമാണ് സെപ്റ്റംബര്‍ മാസം. ഇടയ്ക്കിടെ പെയ്യുന്ന മഴയും കോടമ‍ഞ്ഞും എല്ലാമുള്ള ഒരു നീണ്ട യാത്രയ്ക്കായി ഇവിടേക്ക് വരാം, ട്രക്കിങ്ങും ഹൈക്കിങ്ങും വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയുമെല്ലാമായി തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. മുംബൈ-പൂനെ എക്‌സ്‌പ്രസ്‌വേയിൽ ഒരു ഡ്രൈവും ഈ യാത്രയില്‍ ആസ്വദിക്കാം. സ്ഥലങ്ങൾ: രാജ്മാച്ചി ഫോർട്ട്, തുംഗ ഫോർട്ട്, ബെഡ്‌സ ഗുഹകൾ, സെലിബ്രിറ്റി വാക്സ് മ്യൂസിയം, കർള, ഭജ ഗുഹകൾ എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ലോണാവാല യാത്രയില്‍ ഉള്‍പ്പെടുത്താം.

PC:Ajit Sandhu

അപ്രതീക്ഷിതമായ മഴ

അപ്രതീക്ഷിതമായ മഴ

വളരെ അപ്രതീക്ഷിതമായെത്തുന്ന മഴയുടെ സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്നതിനാല്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോളും പോകുമ്പോഴും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. യാത്ര പോകുന്നയിടം എങ്ങനെയുള്ള സ്ഥലമാണെന്നും മഴ എങ്ങനെ ബാധിക്കുമെന്നും അറിയുവാന്‍ ശ്രമിക്കുക. കനത്തമഴയില്‍ യാത്ര കഴിവതും ഒഴിവാക്കുക.

PC:Osman Rana

മാവേലിയെ ഊട്ടിയ ഓണാ‌ട്ടുകര!! കാലം പിന്നിലാക്കാത്ത ഓണത്തിന്‍റെ പാരമ്പര്യങ്ങളിലൂടെ...മാവേലിയെ ഊട്ടിയ ഓണാ‌ട്ടുകര!! കാലം പിന്നിലാക്കാത്ത ഓണത്തിന്‍റെ പാരമ്പര്യങ്ങളിലൂടെ...

ചാംപ്യന്‍സ് ബോട്ട് ലീഗ്: ആവേശത്തിന്‍റെ വള്ളംകളിക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം... കാത്തിരിക്കാംചാംപ്യന്‍സ് ബോട്ട് ലീഗ്: ആവേശത്തിന്‍റെ വള്ളംകളിക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം... കാത്തിരിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X