» »ഗോവയ്ക്ക് പകരം നിൽക്കുന്ന കേരളത്തിലെ 30 ബീച്ചുകൾ

ഗോവയ്ക്ക് പകരം നിൽക്കുന്ന കേരളത്തിലെ 30 ബീച്ചുകൾ

Posted By: Super Admin

തിരുവനന്തപുരം മുതൽ കാസർകോട് വരെ നീണ്ട് നിൽക്കുന്ന കേരളത്തിന്റെ തീരപ്രദേശം 550 കിലോമീറ്റർ ആണ്. നീണ്ട് കിടക്കുന്ന തീരപ്രദേശമാണ് കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. കേരളത്തിലെ ഒരോ ബീച്ചുകൾക്കും ഓരോ കഥകൾ പറയാനുണ്ടാവും. അവിടുത്തെ സംസ്കാരങ്ങളും സംസാരരീതികളും വ്യത്യസ്തമാണ്.

കേരളത്തിലെ ബീച്ചുകളിൽ ഏറ്റവും പ്രശസ്തമായത് കോവളം ബീച്ചാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികളാണ് ദിവസേന ഈ ബീച്ച് സന്ദർശിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളമുള്ള ഡ്രൈവ് ഇൻ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ചും കേരളത്തിലാണ്. വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ കാപ്പാട് ബീച്ച് കേരളത്തിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള ബീച്ചാണ്. കേരളത്തിലെ പ്രശസ്തമായ 30 ബീച്ചുകൾ നമുക്ക് കാണാം.

01. പയ്യോളി ബീച്ച്, കോഴിക്കോട്

01. പയ്യോളി ബീച്ച്, കോഴിക്കോട്

കോഴിക്കോട് നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ ‌തീരത്തയാണ് പയ്യോളി എന്ന കടലോര ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബീച്ച് തന്നെയാണ് ഏറ്റവും വലിയ ആകർഷണം. വിശദ‌മായി വായിക്കാം

Photo Courtesy: keralatourism.org

02. ചേറായി ബീച്ച്, എറണാകുളം

02. ചേറായി ബീച്ച്, എറണാകുളം

കൊച്ചിയിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് ചേറായി ബീച്ച്. ആഴം കുറഞ്ഞ 15 കിലോമീറ്റർ നീളമുള്ള കടൽത്തീരമാണ് ചേറായി ബീച്ചിലേക്ക് ‌സ‌‌‌ഞ്ചാരികളെ പ്രധാനമായും ആകർഷിപ്പിക്കുന്നത്. അതിനാൽ നിരവധി സഞ്ചാരികളാണ് കടലിൽ നീന്താൻ ഇവിടെ എത്താറുള്ളത്. കൊച്ചിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാ‌യി വൈപ്പിൻ ദ്വീപിന്റെ ഭാഗമായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: Princebpaul0484

03. ചാ‌വക്കാട് ബീ‌ച്ച്, തൃശൂർ

03. ചാ‌വക്കാട് ബീ‌ച്ച്, തൃശൂർ

തൃശ്ശൂര്‍ ജില്ലയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് ചാവക്കാട് ബീച്ച്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ച്. ഗുരുവായൂര്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതിചെയ്യുന്നത്.

Photo Courtesy: Fameleaf

04. മുനക്കൽ ബീച്ച്, തൃശൂർ

04. മുനക്കൽ ബീച്ച്, തൃശൂർ

തൃശൂർ ജില്ലയിലെ അഴീക്കോട് എന്ന സ്ഥലത്താണ് മുനക്കൽ ബീ‌ച്ച് സ്ഥിതി ചെയ്യുന്നത്. തൃശൂരിലെ ഏറ്റവും നീളം കൂടിയ ബീച്ചായ ഈ ബീച്ച് കൊടുങ്ങല്ലൂരിൽ നിന്ന് 7 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Haribhagirath

05. സ്നേ‌ഹ‌തീരം ബീ‌ച്ച്, തൃശൂർ

05. സ്നേ‌ഹ‌തീരം ബീ‌ച്ച്, തൃശൂർ

തൃശൂർ ജില്ലയിലെ ഏറ്റവും മനോഹരമായ ബീ‌ച്ചാണ് സ്നേഹ തീരം ബീ‌ച്ച്. 2010 ‌ൽ കേരള ടൂറിസം വകുപ്പ് കേരളത്തിലെ ഏറ്റവും മികച്ച ബീച്ചായി തെരഞ്ഞെടുത്ത ബീ‌ച്ചാണ് ഈ ബീച്ച്. കേരള ടൂറിസം വകുപ്പാണ് ഈ ബീച്ച് പരി‌പാലിക്കുന്നത്.

Photo Courtesy: Jpullokaran

06. മണ്ണാളംകുന്ന് ബീച്ച്, തൃശൂർ

06. മണ്ണാളംകുന്ന് ബീച്ച്, തൃശൂർ

ചാവക്കാട് നിന്ന് 10 കിലോമീറ്റർ അകലെയായി പൊന്നാനി - ചാവക്കാട് റോഡിൽ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് ഈ ബീച്ച്

Photo Courtesy: Satheesan.vn

07. കോഴിക്കോട് ബീച്ച്, കോ‌ഴിക്കോട്

07. കോഴിക്കോട് ബീച്ച്, കോ‌ഴിക്കോട്

കോ‌ഴിക്കോട് നഗരത്തിന്റെ ‌പടിഞ്ഞാറ് ഭാഗത്തായി അറബിക്കടിലിന്റെ തീരദേശമാ‌ണ് കോഴിക്കോട് ബീച്ച് എന്ന് അറിയപ്പെടുന്നത്. ഗാ‌ന്ധി റോഡ് എന്നാണ് ഈ ബീ‌ച്ചിലേക്കുള്ള റോഡ് അറിയപ്പെടുന്നത്. 1934 ൽ മഹാത്മഗാന്ധി ഇവിടെ സന്ദർശിച്ചിരുന്നു.

Photo Courtesy: Vengolis

08. ബേപ്പൂർ തുറമുഖം, കോ‌ഴിക്കോട്

08. ബേപ്പൂർ തുറമുഖം, കോ‌ഴിക്കോട്

കേരളത്തിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍. കോഴിക്കോട് നഗരത്തില്‍നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖത്തിന് നിരവധി ചരിത്രകഥകള്‍ പറയാനുണ്ട്. അറബ്, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായി കോഴിക്കോടിനുള്ള പഴയകാല കച്ചവടബന്ധത്തിലെ പ്രധാന ഏടാണ് ബേപ്പൂര്‍ തുറമുഖം.

Photo Courtesy: Pradeep717

09. കാപ്പാ‌ട് ബീച്ച്, കോഴിക്കോട്

09. കാപ്പാ‌ട് ബീച്ച്, കോഴിക്കോട്

ചരിത്രപ്രാധാന്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന കോഴിക്കോട്ടെ മനോഹരമായ കടല്‍ത്തീരമാണ് കാപ്പാട് ബീച്ച്. കോഴിക്കോട്ട് നിന്നും 18 കിലോമീറ്റര്‍ അകലത്തിലാണ് കാപ്പാട് ബീച്ച്. മനോഹരമായ പാറക്കൂട്ടങ്ങളും ഒരു ചെറുക്ഷേത്രവും കാപ്പാട് കടല്‍ത്തീരത്ത് കാണാം. 800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രമാണ് കാപ്പാട് ബീച്ചിലെ പ്രധാന കാഴ്ചകളിലൊന്ന്.

Photo Courtesy: Dijaraj Nair from Mangalore, INDIA

10. മാരാരി ബീച്ച്, ആലപ്പുഴ

10. മാരാരി ബീച്ച്, ആലപ്പുഴ

സുന്ദരമായ ബീച്ച് കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് മാരാരിക്കുളത്തെ മാരാരി ബീച്ച്. ആലപ്പുഴ ജില്ലയിലെ മനോഹരമായ സ്ഥലമാണ് മാരാരിക്കുളം. ആലപ്പുഴ നഗരത്തില്‍ നിന്നും 11 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. വിശദമായി വായിക്കാം

Photo Courtesy: Sudheesh S

11. മുഴപ്പിലങ്ങാട് ബീച്ച്, കണ്ണൂർ

11. മുഴപ്പിലങ്ങാട് ബീച്ച്, കണ്ണൂർ

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ച് കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നാല് കിലോമീറ്റര്‍ ആണ് ഈ ബീച്ചിന്റെ നീളം. കണ്ണൂരിനും തലശ്ശേരിക്കും മധ്യേ എന്‍ ച്ച് 66ല്‍ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുഴപ്പിലങ്ങാട് ബീച്ചിനേക്കുറിച്ച് വിശദമായി വായിക്കാം.

Photo courtesy: Sebasteen anand

12. പയ്യാമ്പലം ബീച്ച്, കണ്ണൂർ

12. പയ്യാമ്പലം ബീച്ച്, കണ്ണൂർ

കണ്ണൂര്‍ നഗരത്തില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ സുന്ദരമായ ബീച്ചുകളില്‍ ഒന്നായ പയ്യാമ്പലം ബീച്ചില്‍ സാഹസിക പ്രിയര്‍ക്കായുള്ള നിരവധി ആക്റ്റിവിറ്റികള്‍ ഉണ്ട്. പയ്യാമ്പലം ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം.

Photo courtesy: Nisheedh

13. ആലപ്പുഴ ബീച്ച്, ആലപ്പുഴ

13. ആലപ്പുഴ ബീച്ച്, ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയിലെ ബീച്ച് വളരെ മനോഹരമാണ്. തഷാന്‍, സുറ തുടങ്ങിയ സിനിമകള്‍ ഈ ബീച്ചിലാണ് ഷൂട്ട് ചെയ്തത്. കായലിന് പേരുകേട്ട സ്ഥലമാണെങ്കിലും ആലപ്പുഴയിലെ ഈ ബീച്ച് കാണാനും നിരവധി ആളുകള്‍ എത്താറുണ്ട്. ആലപ്പുഴ ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo courtesy: Vinoth Chandar

14. വര്‍ക്കല ബീച്ച്, തിരുവനന്ത‌പുരം

14. വര്‍ക്കല ബീച്ച്, തിരുവനന്ത‌പുരം

സണ്‍ ബാത്തിനും നീന്തലും അനുയോജ്യമായ തിരുവനന്തപുരം ജില്ലയിലെ ഒരു ബീച്ചാണ് വര്‍ക്കല ബീച്ച്. പാപനാശം ബീച്ചെന്ന് അറിയപ്പെടുന്ന ഈ ബീച്ച് കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. സഞ്ചാരികളെ കാത്ത് നിരവധി റെസ്റ്റോറെന്റുകളും ഇവിടെയുണ്ട്. വര്‍ക്കല ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo courtesy: Lukas Vacovsky

15. ശംഖുമുഖം ബീച്ച്, തിരുവനന്ത‌പുരം

15. ശംഖുമുഖം ബീച്ച്, തിരുവനന്ത‌പുരം

തിരുവനന്തപുരം ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മറ്റൊരു ബീച്ചാണ് ശംഖുമുഖം ബീച്ച്. കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത ജലകന്യക എന്ന ശില്പം ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്.

Photo courtesy: Suniltg at Malayalam Wikipedia

16. കോവളം ബീച്ച്, തിരുവനന്തപുരം

16. കോവളം ബീച്ച്, തിരുവനന്തപുരം

വിദേശ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്തമായ കേരളത്തിലെ ബീച്ചാണ് കോവളം. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയായാണ് കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്. നിരവധി ആയുര്‍വേദിക്ക് സ്പാകളും റെസ്റ്റോറെന്റുകളും കോവളത്ത് കാണാം. ആയുര്‍വേദ ട്രീറ്റുമെന്റിന് മാത്രം കോവളത്ത് എത്തുന്ന സഞ്ചാരികളും നിരവധിയാണ്. കോവളം ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo courtesy: Nikhilb239

17. പൂവാര്‍ ബീച്ച്, തിരുവനന്തപുരം

17. പൂവാര്‍ ബീച്ച്, തിരുവനന്തപുരം

തിരുവനന്തപുരം നഗരത്തിന് തെക്കായി 38 കിലോമീറ്റര്‍ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഒരു ബീച്ചാണെങ്കിലും ഈ ബീച്ചിന്റെ സൗന്ദര്യത്തെക്കുറിച്ച് അധികം പേര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ ഈ ബീച്ചില്‍ ജനത്തിരക്ക് നന്നേ കുറവാണ്. വിഴിഞ്ഞത്ത് നിന്ന് പൂവാറിലേക്ക് ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. പ്രശസ്തമായ കോവളം ബീച്ചിന് സമീപത്ത് തന്നെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. പൂവാര്‍ ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം.

Photo courtesy: Nagesh Jayaraman

18. ലൈറ്റ് ഹൗസ് ബീച്ച്, തിരുവനന്ത‌പു‌രം

18. ലൈറ്റ് ഹൗസ് ബീച്ച്, തിരുവനന്ത‌പു‌രം

കോവളത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ലൈറ്റ്ഹൗസ് ബീച്ച് സ്ഥിതിചെയ്യുന്നത്. നഗരത്തിനോട് അടുത്തായതുകൊണ്ടുതന്നെ നിരവധി സഞ്ചാരികള്‍ ലൈറ്റ്ഹൗസ് ബീച്ചിലെത്തുന്നു. കോവളത്തെ മൂന്ന് ബീച്ചുകളിലും വച്ച് ഏറ്റവും വലുത് ലൈറ്റ്ഹൗസ് ബീച്ചാണ്. കുരുംകല്‍ കുന്നിന്‍മുകളിലെ 35 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ ലൈറ്റ് ഹൗസാണ് ഈ ബീച്ചിന് ഈ പേര് സമ്മാനിച്ചത്. വിശദമായി വായിക്കാം

Photo Courtesy: mehul.antani

19. സമുദ്ര ബീച്ച്, തിരുവനന്ത‌പു‌രം

19. സമുദ്ര ബീച്ച്, തിരുവനന്ത‌പു‌രം

കോവളത്തെ പ്രധാനപ്പെട്ട 3 ബീച്ചുകളിലൊന്നാണ് സമുദ്ര ബീച്ച്. കോവളം കടല്‍ത്തീരത്തിന്റെ വടക്കേ ഭാഗത്തായാണ് സമുദ്ര ബീച്ച് സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ട് ബീച്ചുകളിലേയുമെന്ന പോലെ ആള്‍ത്തിരക്കും ആക്ടിവിറ്റീസും നിറഞ്ഞതല്ല സമുദ്ര ബീച്ച്. ഇക്കാരണം കൊണ്ടുതന്നെ മത്സ്യബന്ധനം നടത്തുന്ന മുക്കുവരെയാണ് ഇവിടെ കൂടുതലായും കാണാന്‍ കഴിയുക. വിശദമായി വായിക്കാം

Photo Courtesy: MGA73bot2

20. ഹൗവ്വാ ‌ബീച്ച്, തിരുവനന്ത‌പു‌രം

20. ഹൗവ്വാ ‌ബീച്ച്, തിരുവനന്ത‌പു‌രം

കോവളത്തെ ബീച്ചുകളില്‍ ഹവ്വാ ബീച്ചാണ് വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്തേത്. മുമ്പ് നിരവധി യൂറോപ്യന്‍ വനിതകള്‍ ഇവിടെ ടോപ്ലെസ്സായി കുളിച്ചിരുന്നു എന്നും അങ്ങനെയാണ് ഹവ്വാ ബീച്ചിന് ഈ പേര് വന്നതെന്നും ഒരു കഥയുണ്ട്. കൂടുതലും വിദേശികളാണ് ഈ ബീച്ചിലുണ്ടാകുക. ഇന്ത്യയിലെ ഒരേയൊരു ടോപ് ലെസ് സണ്‍ബാത്തിംഗ് ബീച്ച് കൂടിയാണ് കോവളത്തെ ഹവ്വാ ബീച്ച്. എന്നിരിക്കിലും ടോപ് ലെസ്സായി കടലില്‍ കുളിക്കുന്നതിന് ഇപ്പോള്‍ നിരോധനമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: BishkekRocks

21. പാപനാശം ബീച്ച്, തിരുവനന്ത‌പുരം

21. പാപനാശം ബീച്ച്, തിരുവനന്ത‌പുരം

തിരുവനന്തപുരത്ത്‌നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള പാപനാശം ബീച്ച് ഒരു പവിത്ര തീരമായ് കരുതിപ്പോരുന്നു. പാപനാശം (സിന്‍ ഡിസ്‌ട്രോയെര്‍) എന്ന സ്ഥലപ്പേര്‍ സൂചിപ്പിക്കുന്ന പോലെ ഇവിടത്തെ ശുദ്ധജല അരുവിയില്‍ കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഇടയാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Kafziel

22. മോപ്പിള ബേ, കണ്ണൂർ

22. മോപ്പിള ബേ, കണ്ണൂർ

മാപ്പിള ബേ എന്നും മോപ്പിള ബേ അറിയപ്പെടുന്നു. മാപ്പിള ബേയ്ക്ക് ഒരുവശത്ത് സെന്റ് ആഞ്ചലോ കോട്ടയും മറുവശത്ത് അറക്കല്‍ കൊട്ടാരവുമാണ്. കോലത്തിരി രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയാനുണ്ട് മാപ്പിള ബേയ്ക്ക്.മറുരാജ്യങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന കോലത്തുനാടിന്റെ പ്രധാന കട്ടവട കേന്ദ്രങ്ങളിലൊന്നായിരുന്നു മാപ്പിള ബേ.
Photo Courtesy: Bijesh

23. മീന്‍കുന്ന് ബീച്ച്, കണ്ണൂർ

23. മീന്‍കുന്ന് ബീച്ച്, കണ്ണൂർ

പയ്യാമ്പലം ബീച്ചിന്റെ ഭാഗമെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന മീന്‍കുന്ന് ബീച്ച് കണ്ണൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നത്. അഴീക്കോടാണ് ഈ ബീച്ച്. മീന്‍ എന്നും കുന്ന് എന്നുമുള്ള രണ്ട് പദങ്ങളില്‍ നിന്നാണ് ഈ ബീച്ചിന് ആ പേരുലഭിച്ചത്.

Photo Courtesy: Sreejithk2000

24. തോട്ടട ബീച്ച്, കണ്ണൂർ

24. തോട്ടട ബീച്ച്, കണ്ണൂർ

കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കടൽതീരമാണ് തോട്ടട ബീച്ച്. അധികം അറിയപ്പെടാത്ത ബീച്ചാണെങ്കിലും കാണാൻ സുന്ദരമാണ് ഈ ബീച്ച്. കണ്ണൂർ - തലശ്ശേരി റോഡിൽ ദേശീയ പാത 17ൽ ആണ് തോട്ടട സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Arjunmangol

25. കീ‌ഴുന്ന ബീച്ച്, കണ്ണൂർ

25. കീ‌ഴുന്ന ബീച്ച്, കണ്ണൂർ

കീഴുന്ന ബീച്ച് കണ്ണൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇരട്ട ബീച്ചുകളാണ് ഏഴരബീച്ചും കീഴുന്ന ബീച്ചും. മുഴപ്പിലങ്ങാട് നിന്ന് എടക്കാട് ബീച്ച് റോഡിലൂടെ മുന്നോട്ട് പോയാൽ ഈ ബീച്ചിൽ എത്താം. ദേശീയ പാത പതിനേഴിലൂടെ യാത്ര ചെയ്യുന്നവർക്ക് നടാലിൽ നിന്ന് തിരിഞ്ഞ് ഇവിടേക്ക് എത്തിച്ചേരാം.

Photo Courtesy: Ks.mini

26. ബേക്കൽ ബീച്ച്, കാസർകോട്

26. ബേക്കൽ ബീച്ച്, കാസർകോട്

ബേക്കല്‍ ബീച്ച് ബേക്കലിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ബേക്കല്‍ ബീച്ച്. പ്രശാന്തസുന്ദരമായ കടല്‍ത്തീരത്ത് കളിക്കാനും ശാന്തമായ കടലില്‍ കുളിക്കാനുമായി നിരവധി പേരാണ് ഇവിടെ കുടുംബസമേതം എത്തിച്ചേരുന്നത്.

Photo Courtesy: Vinayaraj

27. കാപ്പില്‍ ബീച്ച്, കാസർകോട്

27. കാപ്പില്‍ ബീച്ച്, കാസർകോട്

ബേക്കല്‍ കോട്ടയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലത്താണ് പ്രശാന്തസുന്ദരമായ കാപ്പില്‍ ബീച്ച്. മനോഹരമായ ഈ ബീച്ച് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Ikroos

28. കൊല്ലം ബീച്ച്, കൊല്ലം

28. കൊല്ലം ബീച്ച്, കൊല്ലം

മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ബീച്ച്‌ മനോഹരമായ ഒരു മണല്‍പ്പരപ്പാണ്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌.

Photo Courtesy: Arunvrparavur

29. ചൊവ്വാര ബീച്ച്, തിരുവനന്ത‌പുരം

29. ചൊവ്വാര ബീച്ച്, തിരുവനന്ത‌പുരം

കോവളം ബീച്ചില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തുള്ള മത്സ്യബന്ധന ഗ്രാമമാണ് ചൊവ്വര. വിഴിഞ്ഞത്തിന്റെ തെക്കേ അറ്റത്താണ് ഈ കടപ്പുറം. മനോഹരമായ വെളളമണല്‍ വിരിച്ച നെടുനീളന്‍ കടല്‍ത്തീരമാണ് ചൊവ്വരയിലെ പ്രധാന ആകര്‍ഷണം. ചൊവ്വര ബീച്ചിന് സമീപത്തുള്ള മറ്റൊരു നീളന്‍ ബീച്ചാണ് അഴിമലത്തുറ.
Photo Courtesy: keralatourism.org

30. അന്ധകാരനഴി, ആലപ്പുഴ

30. അന്ധകാരനഴി, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ സുന്ദരമായ ഒരു ബീച്ചാണ് അന്ധകാരനഴി. ചേർത്തല താലുക്കിലെ പട്ടണക്കാട് നിന്ന് 4 കിലോമീറ്റർ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Suresh G

Read more about: beaches, kerala, goa