» »അവധിക്കാലം ചിലവഴിക്കാന്‍ അസാധാരണയിടങ്ങള്‍

അവധിക്കാലം ചിലവഴിക്കാന്‍ അസാധാരണയിടങ്ങള്‍

Written By: Elizabath

അറിയാനും പഠിക്കാനും സമയം ചെലവഴിക്കാനും ഒട്ടേറെയിടങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. എന്നാല്‍ നമ്മള്‍ യാത്രകള്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ കൂടുതലും സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കും. എല്ലാവരും പോകുന്ന ഇടങ്ങളിലേക്ക് വീണ്ടും വീണ്ടും പോയാല്‍ എന്ത് രസമാണ് ആ യാത്രയ്ക്ക്.
നമ്മളില്‍ ചിലര്‍ക്കെങ്കിലും കാണും അധികമാരും ചെന്നെത്താത്ത ഒരിടത്തേക്കൊരു യാത്ര ചെയ്യാനും പുത്തന്‍ കാഴ്ചകള്‍ കാണാനുമുള്ള ആഗ്രഹം. ആള്‍ക്കൂട്ടം പൊതിയുന്ന യാത്രായിടങ്ങളെ നമുക്ക് മറക്കാം. പോകാം ആരും കാണാത്ത, ആരും എത്തിച്ചേരാത്ത, ആരും അറിയാത്ത ഇടങ്ങളിലേക്ക്...

സിംലിപാല്‍

സിംലിപാല്‍

അസാധാരണമായ ജൈവവൈവിധ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒഡീഷയിലെ സിംലിപാല്‍ പ്രകൃതി സ്‌നേഹികളെ ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. കൂടാതെ കടുവ, ഏഷ്യന്‍ ആന, കാട്ടുപോത്ത് തുടങ്ങിയ ജീവികളും ഇവിടെ ധാരാളം കാണപ്പെടുന്നു. കൂടാതെ ഓര്‍ക്കിഡുകളുടെ വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്. ഒരു നാഷണല്‍ പാര്‍ക്ക് കൂടിയായ ഇവിടം കടുവാ സംരക്ഷണ കേന്ദ്രവും ബയോസ്ഫിയര്‍ റിസര്‍വ്വുമാണ്.

PC: Debasmitag

എവിടെ?

എവിടെ?

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് സിംലിപാല്‍
സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ബാരിപാഡ.

ചോപ്ത

ചോപ്ത

പച്ചപുതച്ച കാടുകളും പുല്‍മേടുകളും നിറഞ്ഞു നില്‍ക്കുന്ന ചോപ്ത ഉത്തരഖണ്ഡിലെ ഒരു ചെറിയ ഗ്രാമമാണ്. കേഥാന്‍നാഥ് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു സമീപമുള്ള ചോപ്ത ഇതുവരെയും സഞ്ചാരികളുടെ തിരക്കിനാല്‍ മലിനമാക്കപ്പെടാത്ത ഒരിടം കൂടിയാണ്. മിനി സ്വ്ിറ്റ്‌സര്‍ലന്‍ഡ് എന്നും ഇവിടം അറിയപ്പെടുന്നു.
ക്യാംപിങ്ങിനും ട്രക്കിങ്ങിനും അനുയോജ്യമായ ഇവിടം സ്‌നോ ട്രക്കിങ് അടക്കമുള്ള സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ടയിടമാണ്. ഹൈക്കിങ്ങിലാണ് താല്പര്യമെങ്കില്‍ ചന്ദ്രശില സന്ദര്‍ശിക്കാം. ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് അപൂര്‍വ്വങ്ങളായ ജീവികളുടെയും ഹിമാലയത്തിന്റെ സൗന്ദര്യവും പകര്‍ത്താന്‍ സാധിക്കും.

PC:ajborah123

എവിടെ

എവിടെ

ഋഷികേശില്‍ നിന്നും 254 കിലോമീറ്റര്‍ അകലെയാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്. ഋഷികേശില്‍ നിന്നും രുദ്രപ്രയാഗ്-ചമോലി-ഗോപേശ്വര്‍ വഴി ഇവിടെയെത്താം.
ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ഷാംപായ്

ഷാംപായ്

ഇന്‍ഡോ-മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഷാംപായ് ഇവിടുത്തെ ആദിവാസി സംസ്‌കാരത്തിനു പേരുകേട്ടയിടമാണ്. വളരെ പ്രസന്നമായ കാലാവസ്ഥയുള്ള ഇവിടെ നിന്നുമ മ്യാന്‍മാര്‍ കുന്നുകളുടെ അതിമനോഹരമായ കാഴ്ചകള്‍ കാണാന്‍ സാധിക്കും. മുന്തിരി തോട്ടങ്ങളും ഫലവൃക്ഷ തോപ്പുകളും ഓര്‍ക്കിഡുകളുമെല്ലാം ഈ പ്രദേശത്തെ മനോഹരമാക്കുന്നു.

pc: Dheeraj

എത്താന്‍

എത്താന്‍

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ നിന്നും 69 കിലോമീറ്റര്‍ അകലെയാണ് ഷാംപായ് സ്ഥിതി ചെയ്യുന്നത്.

എഥിപൊഥോല

എഥിപൊഥോല

70 അടി ഉയരത്തില്‍ നിന്നും സമൃദ്ധമായി ഒഴുകുന്ന എഥിപൊഥോല വെള്ളച്ചാട്ടം ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് അരുവികള്‍ ചേര്‍ന്ന് രൂപപ്പെടുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ചതന്നെയാണ്. സഞ്ചാരികളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ലാത്ത ഇവിടെ വര്‍ഷം മുഴുവന്‍ വെള്ളച്ചാട്ടം സജീവമാണ്.

PC: Trusharm512

എത്താന്‍

എത്താന്‍

ഹൈദരാബാദില്‍ നിന്നും എഥിപൊഥോല വെള്ളച്ചാട്ടത്തിലേക്ക് 193 കിലോമീറ്റര്‍ ദൂരമാണുള്ളത്. ജൂലൈ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ചെമ്പ്ര

ചെമ്പ്ര

വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ചെമ്പ്ര മികച്ചല ഒരു ട്രക്കിങ് ഡെസ്റ്റിനേഷനാണ്. 15 കിലോമീറ്ററോളം ദൂരമാണ് ട്രക്കിങ്ങിനായുള്ളത്. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള ട്രക്കിങ് എത്തിച്ചേരുന്നത് ഹൃദയാകൃതിയിലുള്ള തടാകത്തിലാണ്. ട്രക്കിങ്ങിന്റെ പ്രധാന ആകര്‍ഷണവും ഇതുതന്നെയാണ്.

pc: P maneesha

എത്താന്‍

എത്താന്‍

കല്‍പ്പെറ്റയില്‍ നിന്നും എട്ടു കിലോമീറ്ററാണ് ചെമ്പ്രമലയിലേക്കുള്ള ദൂരം. മേപ്പാടിയില്‍ നിന്നും കാല്‍നടയായും ഇവിടേക്ക് പോകാം.

അരാകുവാലി

അരാകുവാലി

സഞ്ചാരികളെ അതിന്റെ പ്രകൃതി ഭംഗികൊണ്ടും കാലാവസ്ഥകൊണ്ടും ഏറെ ആകര്‍ഷിക്കുന്ന ആഴമേറിയ കുന്നിന്‍ ചരിവാണ് അരാകു വാലിയെന്ന അരാകു താഴ്‌വാരം. താഴ്‌വരയെ ചുറ്റിനില്ക്കുന്ന സമൃദ്ധമായ വനഭംഗിയും വെള്ളച്ചാട്ടങ്ങളുടെ താളവും കൊണ്ട് സഞ്ചാരികള്‍ക്ക് ഇവിടം പ്രിയപ്പെട്ട സ്ഥലമാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്ന അരാകു വാലിക്ക് നിശബ്ദതയുടെ താഴ്‌വാരമെന്നും വിശേഷണമുണ്ട്.

pc: Sunny8143536003

 എത്താന്‍

എത്താന്‍

വിശാഖപട്ടണത്തുനിന്നും അരമണിക്കൂര്‍ ഇടവിട്ട് അരാക്കിലേക്ക് ബസ് സൗകര്യമുണ്ട്. കൂടാതെ അരാക്കിലും താഴ്‌വരയിലുമായി രണ്ടു റെയില്‍വേ സ്റ്റേഷനുകളുണ്ട്. കോതവലസ, കിരണ്ടൂല്‍ എന്നവയാണവ. വിശാഖപട്ടണത്തുനിന്ന് നാലര മണിക്കൂറാണ് വാലിയിലേക്കുള്ള യാത്രാസമയം.
pc: Anshikasjv12

ബേഡാഘട്ട്

ബേഡാഘട്ട്

ജബല്‍പൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബേഡാഘട്ടിനെ വെണ്ണക്കല്ലില്‍ തീര്‍ത്ത ഗ്രാമമെന്ന് വിശേഷിപ്പിക്കുന്നതാവും ഉത്തമം. നര്‍മ്മദ നദി ഒഴുകുന്നത് ഈ ഗ്രാമത്തിലെ വെണ്ണക്കല്ലുകളുടെ ശേഖരങ്ങള്‍ക്കിടയിലൂടെയാണ്. നദിയുടെ ഇരുവശങ്ങളിലും തുരുത്തുകളായും അല്ലാതെയും കയ്യെത്താവുന്ന ദൂരത്തില്‍ വെണ്ണക്കല്ലുകളുടെ ശേഖരത്തിന്റെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. സൂര്യപ്രകാശത്തില്‍ മാര്‍ബിളില്‍ പതിക്കുന്ന രശ്മികള്‍ നദിയിലെ വെള്ളത്തില്‍ പ്രതിഫലിക്കുന്നത് പകല്‍ സമയത്തെ മനോഹരമായ കാഴ്ചയാണ്. മുന്നോട്ടു പോകുമ്പോള്‍ ഇരുവശങ്ങളില്‍ നിന്നായി കൂട്ടിമുട്ടാനൊരുങ്ങുന്ന വെണ്ണക്കല്ലുകള്‍ കാണാന്‍ കഴിയും. ഇപ്പോള്‍ പൊടിയും എന്ന മട്ടില്‍ നില്‍ക്കുന്ന മാര്‍ബിള്‍ മുതല്‍ അടര്‍ത്തിയെടുക്കാന്‍ പാകത്തിലും തൊട്ടാല്‍ മുറിയുമോ എന്നു സംശയിപ്പിക്കുന്ന രീതിയിലുമൊക്കെയാണ് വെണ്ണക്കല്ലുകള്‍ ഇവിടെ കാണപ്പെടുന്നത്.

pc: Anshikasjv12

എത്താന്‍

എത്താന്‍

ജബല്‍പൂരില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. ബസുകളും ടാക്‌സികളും എപ്പോഴും ലഭ്യമാണ്

ലേപാക്ഷി

ലേപാക്ഷി

ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ലേപാക്ഷി. ശിവന്റെ അവതാരങ്ങളില്‍ ഒന്നായ വീരഭദ്രനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം വാസ്തുവിദ്യയില്‍ ഏറെ മുന്നിലാണ് നില്‍ക്കുന്നത്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകള്‍ ക്ഷേത്രത്തിന്റെ ചുവരുകളില്‍ കോറിയിട്ടിട്ടുണ്ട്.

pc: Santosh Badiger

എത്താന്‍

എത്താന്‍

ലേപാക്ഷിയ്ക്ക് സമീപം റെയില്‍വേ സ്റ്റേഷനുകളോ എയര്‍ പോര്‍ട്ടുകളോ ഇല്ല. ഇവിടേക്ക് വരണമെങ്കില്‍ ബസ് സര്‍വ്വീസിനെ ആശ്രയിക്കേണ്ടി വരും.