Search
  • Follow NativePlanet
Share
» »ട്രെയിനിലെ ഭക്ഷണം യാത്രക്കാരുടെ ഇഷ്ടത്തിന്, മികച്ച കാറ്ററിങ് സേവനവുമായി ഐആർസിടിസി

ട്രെയിനിലെ ഭക്ഷണം യാത്രക്കാരുടെ ഇഷ്ടത്തിന്, മികച്ച കാറ്ററിങ് സേവനവുമായി ഐആർസിടിസി

യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നല്കുന്നതിൽ ഐആർസിടിസി എന്നും ശ്രദ്ധ നല്കാറുണ്ട്. യാത്രയിലെ സൗകര്യങ്ങള്‍ മുതൽ നവീനമായ പല ആശയങ്ങളും യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനു വേണ്ടി നടപ്പിലാക്കി വരുന്നു. ഇപ്പോഴിതാ, യാത്രാ രംഗത്ത് വിപ്ലവകരമായേക്കാവുന്ന ഒരു മാറ്റവുമായാണ് ഐആർസിടിസി എത്തിയിരിക്കുന്നത്.

ട്രെയിനുകളിലെ കാറ്ററിങ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിവുള്ള നടപടിയുടെ ഭാഗമായാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് ട്രെയിനിൽ യാത്രക്കാർക്കു ലഭ്യമായിട്ടുള്ള മെനുവിൽ വലിയ മാറ്റങ്ങളാണ് വരികയെന്ന് റെയിൽവേ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

IRCTC To Introduce Customized Menu

പ്രാദേശിക പാചകരീതികൾ/ഇഷ്ടങ്ങൾ, സീസണൽ പലഹാരങ്ങൾ, ഉത്സവവേളകളിലെ ആവശ്യകതകൾ, യാത്രക്കാരുടെ ആവശ്യമനുസരിച്ച് പ്രമേഹമുള്ളവർക്ക് കഴിക്കുവാൻ സാധിക്കുന്ന ഭക്ഷണം, കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക ആഹാരം, ആരോഗ്യകരമായ ഭക്ഷണങ്ങൾ, ധാന്യങ്ങളടങ്ങിയിട്ടുള്ള പ്രാദേശിക വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതിനായി മെനു ഇഷ്‌ടാനുസൃതമാക്കാനുള്ള സൗകര്യം ഐആർസിടിസിക്ക് നൽകാൻ തീരുമാനിച്ചു.

നിലവിൽ ഭക്ഷണത്തിന്റെ മെനു തയ്യാറാക്കുന്നതതും റെയിൽവേ ബോർഡ് അംഗീകരിക്കുന്ന മുറയ്ക്ക് ട്രെയിനുകളിൽ കൃത്യമായ അളവിൽ മികച്ച നിലവാരത്തിൽ ലഭ്യമാക്കുകയുമാണ് ഐആര്‌സിടിസി ചെയ്യുന്നത്.

IRCTC To Introduce Customized Menu

പാസഞ്ചർ നിരക്കിൽ കാറ്ററിംഗ് ചാർജുകൾ ഉൾപ്പെടുത്തിയിട്ടുള്ള 'പ്രീപെയ്ഡ്' ട്രെയിനുകൾക്ക്, മെനു ഐആർസിടിസി ഇതിനകം അറിയിച്ച താരിഫിനുള്ളിൽ തീരുമാനിക്കുമെന്ന് റെയിൽവേ ബോർഡ് പറഞ്ഞു. കൂടാതെ, ഈ 'പ്രീപെയ്ഡ്' ട്രെയിനുകളിൽ A-la-carte മീൽസും ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കളും MRP-യിൽ വിൽക്കാനും അനുവദിക്കും. അത്തരം എ-ലാ-കാർട്ടേ ഭക്ഷണങ്ങളുടെ മെനുവും താരിഫും ഐആർസിടിസി തീരുമാനിക്കും എന്നും കുറിപ്പിൽ പറയുന്നു.

വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്

മെനു തീരുമാനിക്കുമ്പോൾ, ഐആർസിടിസി ഭക്ഷണത്തിന്റെയും സേവനത്തിന്റെയും ഗുണനിലവാരത്തില്‍ ശ്രദ്ധിക്കുമെന്നും നിലവാരം കുറഞ്ഞ ബ്രാൻഡുകളുടെ ഉപയോഗം ഇല്ലാതാക്കുവാനും അളവിലും ഗുണനിലവാരത്തിലും വിട്ടുവീഴ് ചെയ്യാതിരിക്കുവാനും ശ്രദ്ധിക്കുമെന്നും ഇടയ്‌ക്കിടെയുള്ള അനാവശ്യ മാറ്റങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സംവിധാനങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നു ഉറപ്പാക്കുമെന്നും റെയിൽവേ ബോർഡിന്റെ കുറിപ്പിൽ പറയുന്നു. മെനു താരിഫിന് ആനുപാതികമായിരിക്കണമെന്നും യാത്രക്കാരുടെ വിവരങ്ങൾക്കായി അവരെ മുൻകൂട്ടി അറിയിക്കണമെന്നും അതിൽ പറയുന്നു.

ട്രെയിൻ വൈകിയോ? ആശങ്ക വേണ്ട, സൗജന്യ ഭക്ഷണം കിട്ടുമല്ലോ, അറിയാംട്രെയിൻ വൈകിയോ? ആശങ്ക വേണ്ട, സൗജന്യ ഭക്ഷണം കിട്ടുമല്ലോ, അറിയാം

രാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾരാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

Read more about: indian railway travel news irctc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X