ഓണം സീസണിലെ തിരക്ക് മുന്നില്‍ക്കണ്ട് കേരളത്തിലേക്ക് സ്പെഷ്യല്‍ ബസ് സര്‍വീസുകളുമായി കര്‍ണ്ണാടക ആര്‍ടിസി. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 11 വരെയുള്ള തിയ്യതികളിലാണ് കേരളത്തിലെ വിവിധ ഡിപ്പോകളിലേക്ക് സര്‍വീസുകള്‍ ലഭ്യമാവുക. നിലവിലെ ഷെഡ്യൂള്‍ സര്‍വീസുകള്‍ക്കു പുറമേയുള്ള അധിക ബസുകളാണിത്.

20-ലധികം ബസുകൾ
ബംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ കണ്ണൂർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് ആണ് സ്പെഷ്യല്‍ ബസുകൾ സർവീസ് നടത്തുക. ഗതാഗതം സുഗമമാക്കുന്നതിന് 20-ലധികം ബസുകൾ അനുവദിക്കുന്നുണ്ട്. ആവശ്യം വർധിച്ചാൽ കൂടുതൽ ബസുകൾ യാത്രക്കാർക്കായി ലഭ്യമാക്കും.

ബുക്കിങ് ആരംഭിച്ചു
www.ksrtc.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
കെഎസ്ആർടിസിയുടെ പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ ബസുകൾക്കുള്ള മുൻകൂർ റിസർവേഷൻ ബെംഗളൂരു സിറ്റിയിലെ കൗണ്ടറുകൾ വഴിയും കർണാടകയിലെ മറ്റ് സ്ഥലങ്ങളിലെ കൗണ്ടറുകൾ വഴിയും കംപ്യൂട്ടറൈസ്ഡ് റിസർവേഷൻ കൗണ്ടറുകൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും നടത്താം.

കേരളാ ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസുകള്‍
കേരളാ ആര്‍ടിസിയും ഓണക്കാലം പരിഗണിച്ച് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 25 അധിക അന്തര്‍ സംസ്ഥാന ഷെഡ്യൂളുകളാണ് കേരളാ ആര്‍ടിസിയ്ക്കുള്ളത്. ബാംഗ്ലൂര്‍, ചെന്നൈ, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍ 19 വരെയാകും ഉണ്ടായിരിക്കുക.
ഗണേഷ് ചതുര്‍ത്ഥി: മുംബൈ-മംഗളുരു പാതയില്‍ ആറ് അധിക ട്രെയിനുകള്‍ സര്‍വീസ് നടത്തും

ഓണം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍
ഓണസമയത്തെ തിരക്കുകള്‍ കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ ആറു ട്രെയിനുകളും പത്ത് സര്‍വീസുകളും പ്രഖ്യാപിച്ചിരുന്നു.
എറണാകുളം ജംക്ഷൻ- ചെന്നൈ സെൻട്രൽ (06046)
ചെന്നൈ സെൻട്രൽ-എറണാകുളം ജംക്ഷൻ (06045)
താംബരം കൊച്ചുവേളി സ്‌പെഷ്യൽ (06043)
കൊച്ചുവേളി-താംബരം സ്‌പെഷ്യൽ (06044)
താംബരം മംഗളൂരു സ്‌പെഷൽ (06041)
മംഗളൂരു-താംബരം സ്‌പെഷൽ (06042)
നാഗർകോവിൽ ജംക്ഷൻ ചെന്നൈ എഗ്മൂർ സ്‌പെഷ്യൽ (06048)
ചെന്നൈ എഗ്മൂർ-നാഗർകോവിൽ ജംക്ഷൻ (06047)
കൊച്ചുവേളി എസ്എംവിടി ബെംഗളൂരു (06037):
എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി സ്‌പെഷൽ (06038)
ചാംപ്യന്‍സ് ബോട്ട് ലീഗ്: ആവേശത്തിന്റെ വള്ളംകളിക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം... കാത്തിരിക്കാം
തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...