Search
  • Follow NativePlanet
Share
» »ബാഗുമെടുത്ത് പോകാം തമിഴ്നാട്ടിലെ ഈ ഇടങ്ങളിൽ

ബാഗുമെടുത്ത് പോകാം തമിഴ്നാട്ടിലെ ഈ ഇടങ്ങളിൽ

തമിഴ്നാട്ടിലേക്ക് ഒരു യാത്ര പോകേണ്ടി വന്നാൽ എവിടെയൊക്കെയാണ് പോകേണ്ടത് എന്നറിയുമോ?

ഒരു ബാഗും തൂക്കി യാത്രയ്ക്കിറങ്ങുമ്പോൾ മനസ്സിൽ ആദ്യം വേണ്ടത് എവിടേക്ക് എന്നതിന് ഉത്തരമാണ്. പണ്ട് പോകേണ്ട സ്ഥലവും സന്ദർശിക്കേണ്ട ഇടങ്ങളും തിരിച്ചെത്തുന്ന സമയവും വരെ പ്ലാൻ ചെയ്തിരുന്ന പഴയ കാല യാത്രകളിൽ നിന്നു ഇന്നത്തെ യാത്രകൾ ഏറെ മാറിയിട്ടുണ്ട്. ബാഗും തൂക്കിഎങ്ങോട്ടെന്നില്ലാതെ ഇറങ്ങുന്ന യാത്രഭ്രാന്തന്മാർ ഒട്ടേറെുണ്ട് ഇവിടം. അങ്ങനെ എപ്പോഴെങ്കിലും തമിഴ്നാട്ടിലേക്ക് ഒരു യാത്ര പോകേണ്ടി വന്നാൽ എവിടെയൊക്കെയാണ് പോകേണ്ടത് എന്നറിയുമോ? തമിഴ്നാട്ടിലെ ഏറ്റവും മികച്ച ബാക്ക് പാക്കിങ്ങ് ഡെസ്റ്റിനേഷൻ അറിയാം...

 തഞ്ചാവൂർ

തഞ്ചാവൂർ

തമിഴ്നാടിന്റെ അന്നപാത്രം എന്നറിയപ്പെടുന്ന ഇടമാണ് തഞ്ചാവൂർ. തഞ്ചോർ എന്നു ബ്രിട്ടീഷുകാർ വിളിച്ചിരുന്ന ഇവിടം കാവേരി നദിയുടെ തീരത്തായാണുള്ളത് . ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രമാണ് ഇവിടുത്തെ ആകർഷണം. തഞ്ചൈ പെരിയ കോവിൽ എന്നും അറിയപ്പെടുന്ന ഇത് യുനസ്കോയുടെ പൈതൃക സ്ഥാനം കൂടിയാണ്. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ക്ഷേത്രം എന്ന വിശേഷണവും ഇതിനുണ്ട്. ഈ ക്ഷേത്രത്തെ ചുറ്റിയാണ് തഞ്ചാവൂർ നഗരം വളർന്നിരിക്കുന്നത്.
കരകൗശവ വസ്തുക്കൾ, വസ്ത്രങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണം.

PC:Sreejithk2000,

കാഞ്ചീപുരം

കാഞ്ചീപുരം

പല്ലവ രാജാക്കൻമാരുടെ തലസ്ഥാനമായിരുന്ന കാഞ്ചീപുരമാണ് തമിഴ്നാട്ടിൽ കണ്ടിരിക്കേണ്ട മറ്റൊരിടം. കാഞ്ചീപുരം പരിശുദ്ധമായ പട്ടിനു പേരു കേട്ട ഇടം കൂടിയാണ്. ആയിരം ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുന്നുണ്ടെങ്കിലും ഇന്ന് ഇവിടെ നൂറോളം ക്ഷേത്രങ്ങൾ മാത്രമേ കാണുവാൻ സാധിക്കു. എങ്കിൽത്തന്നെയും അവയെല്ലാം വ്യത്യസ്തമായ ഭംഗി കൊണ്ടും നിർമ്മാണ രീതി കൊണ്ടും പേരുകേട്ടിരിക്കുന്നു. ചെന്നൈയിൽ നിന്നും വെറും 80 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

PC:Tshrinivasan

പോണ്ടിച്ചേരി

പോണ്ടിച്ചേരി

തമിഴ്നാട്ടിലെത്തുന്ന സന്ദർശർ ഏറ്റവും അധികം പോകുവാനാഗ്രഹിക്കുന്ന ഇടമാണ് പോണ്ടിച്ചേരി. ഫ്രഞ്ചുകാരുടെ ആധിപത്യത്തിനു കീഴിലായിരുന്ന ഇവിടം ഇന്ന് ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അരബിന്ദോ ആശ്രമം , ബീച്ചുകൾ തുടങ്ങിവയാണ് ഇവിടുത്തെ ആകർഷണങ്ങൾ

PC:Lionel Scheepmans

ട്രിച്ചി

ട്രിച്ചി

തമിഴ്നാടിന്റെ ജിയോഗ്രഫിക്കൽ സെൻററായി അറിയപ്പെടുന്ന ഇടമാണ് ട്രിച്ചി. ചരിത്രം കൊണ്ടു സന്ദർശിക്കേണ്ട ഇടങ്ങൾ കൊണ്ടും ഒക്കെ സഞ്ചാരികളുടെ മനസ്സിൽ ഇടം നേടിയിരിക്കുന്ന ഇവിടെ ധാരാളം ക്ഷേത്രങ്ങളും ഒരു കോട്ടയുമുണ്ട്.

PC:Iamkarna

ചെട്ടിനാട്

ചെട്ടിനാട്

പരമ്പരാഗത ശൈലിയിലുള്ള കെട്ടിടങ്ങൾക്കും രുചികൾക്കും പേരുകേട്ട ഇടമാണ് ചെട്ടിനാട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്നിട്ടുള്ള കരകൗശവ വസ്കുക്കളും വ്യത്യസ്തമായ നിർമ്മാണ രീതിയുമാണ് ഇവിടുത്തെ ഭവനങ്ങളിൽ കാണുവാൻ സാധിക്കുക. മസാല അധികം ചേർത്തുള്ല രുചിയേറും വിഭവങ്ങളാണ് ചെട്ടിനാടിന്റെ മറ്റൊരു പ്രത്യേകത.

PC:KARTY JazZ

 മധുരൈ

മധുരൈ

തമിഴ്നാട്ടിലെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നാണ് മധുരൈ.നാലായിരത്തിലധികം വർഷത്തിന്റെ പഴക്കമാണ് ഇവിടുത്തേത്. മധുര മീനാക്ഷി ക്ഷേത്രമാണ് ഇവിടുത്തെ ആകർഷണം. ഇവിടെ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്.

ഊട്ടി

ഊട്ടി

ഏതൊക്കെ സ്ഥലങ്ങളിൽ പോയാലും തമിഴ്നാട് യാത്ര പൂർണ്ണമാകണമെങ്കിൽ ഊട്ടി തന്നെ വേണം. പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ഊട്ടി. തടാകവും ബോട്ടാണിക്കൽ ഗാര്‍ഡനും വ്യൂ പോയിന്റുകളുമടക്കം ധാരാളം കാഴ്ചകൾ ഇവിടെയുണ്ട്.

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!

ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!<br />ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!

ഫ്രെയിമിലൊതുക്കാൻ പറ്റിയ തമിഴിലെ സുന്ദര ഇടങ്ങൾ! ഫ്രെയിമിലൊതുക്കാൻ പറ്റിയ തമിഴിലെ സുന്ദര ഇടങ്ങൾ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X