Search
  • Follow NativePlanet
Share
» »നിറങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരിന്ത്യ

നിറങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരിന്ത്യ

വാലി ഓഫോ ഫ്ലവേഴ്സും ഹോളി ആഘോഷങ്ങളും ഗംഗാ ആരതിയും ഒക്കെയായി വളരെ വ്യത്യസ്തമായ കാഴ്ചകൾ നല്കുന്ന ഒരിന്ത്യ.

നിറങ്ങളിൽ ജീവിക്കുന്ന ഇടമാണ് നമ്മുടെ ഇന്ത്യ എന്ന് വിശ്വസിക്കുവാൻ അല്പം ബുദ്ധിമുട്ടായിരിക്കും. ചരിത്ര സ്മാരകങ്ങളും കോട്ടകളും ജൈവവൈവിധ്യവും കളർഫുൾ സിറ്റികളും ഇവിടുത്തെ കാഴ്ചകളാണെങ്കിലും നിറങ്ങൾ വന്നു പൊതിഞ്ഞു നിൽക്കുന്ന കാഴ്ച അത്ര പ്രചാരത്തിലില്ല. എന്നാൽ നിറങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഒരിന്ത്യയുണ്ട് എന്നതാണ് സത്യം. വാലി ഓഫോ ഫ്ലവേഴ്സും ഹോളി ആഘോഷങ്ങളും ഗംഗാ ആരതിയും ഒക്കെയായി വളരെ വ്യത്യസ്തമായ കാഴ്ചകൾ നല്കുന്ന ഒരിന്ത്യ. ഇതാ നമ്മുടെ രാജ്യത്തെ ഏറ്റവും കളർഫുള്ളായ ഇടങ്ങൾ നോക്കാം....

ദശാശ്വമേദ് ഘട്ട്

ദശാശ്വമേദ് ഘട്ട്

ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ ഇടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇടമാണ് വാരണാസി, വാരണാസിയേക്കുറിച്ചുള്ള വിശേഷണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഇന്ത്യയിലെ ഏഴ് പുണ്യപുരാണ നഗരങ്ങളില്‍ ഒന്ന്, 12 ജ്യോതിര്‍ലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളില്‍ ഒന്ന് അങ്ങനെ പല കാര്യങ്ങള്‍ ചേരുമ്പോഴാണ് മറ്റു നഗരങ്ങളില്‍ നിന്ന് വാരണാസിയെ വ്യത്യസ്തമാക്കുന്നത്. ഒരാള്‍ വാരണാസിയില്‍ വച്ച് മരിച്ചാല്‍ ആയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. ശിവന്റെ വാസസ്ഥലമായി കരുതപ്പെടുന്ന വാരണാസി സ്ഥിതി ചെയ്യുന്നത് ഗംഗാനദിയുടെ കരയിലാണ്. മനുഷ്യന്റെ പാപങ്ങള്‍ കഴുകികളയാല്‍ ഗംഗാ നദിക്ക് കഴിയുമെന്ന ഒരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.
ഗംഗയുടെ തീരങ്ങളിൽ നടക്കുന്ന ആരതിയാണ് ഇവിടുത്തെ ഏറ്റവും പ്രധാന കാര്യങ്ങളിലൊന്ന്. എല്ലാ ദിവസവും വൈകുന്നേരം ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് ഈ ചടങ്ങ് നടക്കുന്നത്. ദശാശ്വമേദ് ഘട്ടിൽ വെച്ചു നടക്കുന്ന ഗംഗാ ആരതി ഇവിടെ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ആചാരം തന്നെയാണ്.

വാലി ഓഫ് ഫ്ലവേള്സ്

വാലി ഓഫ് ഫ്ലവേള്സ്

വ്യത്യസ്ത നിറങ്ങളിൽ നോക്കെത്താ ദൂരത്തോളം പൂക്കള്‍ വിരിഞ്ഞു നിൽക്കുന്നത് കണ്ടിട്ടുണ്ടോ? ഉത്തരാഘണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന പൂക്കളുടെ താഴ്വര. വ്യത്യസ്ത നിറത്തിലും വലുപ്പത്തിലുമായി മലകളായ മലകൾ മുഴുവൻ മഞ്ഞിന്റെ അകമ്പടിയിൽ വിരിഞ്ഞു നിൽക്കുന്ന ഈ ഇടം തേടി വിദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇവിടെ മാച്രം വളരുന്നതുമായ പൂക്കളെല്ലാം ചേർത്ത് ആകെ 21621 ഏക്കർ സ്ഥലത്തായാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം. യുനസ്കോയുടെ ലോക പൈതൃക സ്ഥാനം കൂടിയാണ് ഇവിടം.

PC:Mahendra Pal Singh

ചൂടി ബസാർ

ചൂടി ബസാർ

വളകൾ മാത്രം വിൽക്കുന്ന ഒരു മാർക്കറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എവിടെ നോക്കിയാലും വ്യത്യസ്ത കളറിലും മെറ്റീരിയലിലും കല്ലിലും പ്ലാസ്റ്റിക്കിലും ഗ്ലാസിലും ഒക്കെ നിർമ്മിച്ചിരിക്കുന്ന വളകൾ....ലാഡ് ബസാർ എന്നറിയപ്പെടുന്ന ഈ ബസാർ ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ്. ചാര്‌‍മിനാറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ചൂഡി ബസാർ ഒരുപാട് കടകൾ കാണാനാവും.

മീനാക്ഷി ക്ഷേത്രം

മീനാക്ഷി ക്ഷേത്രം

വിശ്വാസങ്ങളെ നിറങ്ങളോടൊത്ത് കാണണമെങ്കിൽ തമിഴ്നാട്ടിലേക്ക് പോകണം..ഒരു ക്ഷേത്രത്തിനു ചുറ്റുമായി ഒരു ജീവിത സംസ്കാരം തന്നെ വളർന്നു വന്ന കാഴ്ചയാണ് ഇവിടെ കാണുവാൻ സാധിക്കുക. 16-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രവും അതിന്റെ 14 ഗോപുരങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.
അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ഈ ക്ഷേത്രത്തിന്റെ കാഴ്ച തന്നെ മനോഹരമാണ്. ഗോപുരങ്ങളിലും ചുവരുകളിലുമായി നിറയെ നിറങ്ങളിൽ കൊത്തിവെച്ചിരിക്കുന്ന രൂപങ്ങളും കഥാ സന്ദർഭങ്ങളും ഇതിനെ വ്യത്യസ്തമാക്കുന്നു.

PC:Harikrishnank123

വൃന്ദാവനിലെ ഹോളി

വൃന്ദാവനിലെ ഹോളി

ഹോളി ആഘോഷങ്ങൾ നിറങ്ങളുട ഉത്സവമാണെങ്കിലും വൃന്ദാവനിലേതിന് വേറെയും പ്രത്യേകതകളുണ്ട്. നിറങ്ങളിൽ നീരാടിയുള്ളതാണ് ഇവിടുത്തെ ആഘോഷങ്ങൾ. കൃഷ്ണന്റെ ജന്മസ്ഥലമായതുകൊണ്ച് തന്നെ ആഘോഷങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഇവിടെയില്ല. വാരിയെറിയുന്ന നിറങ്ങളും കളറിൽ മുങ്ങിയ ശരീരങ്ങളും ആകാശവും ഒക്കെ ഇവിടുത്തെ ഹോളിയെ എല്ലാവർക്കും പ്രിയപ്പെട്ടതാക്കുന്നു.

തവാങ് മൊണാസ്ട്രി

തവാങ് മൊണാസ്ട്രി

അരുണാചൽ പ്രദേശ് എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്നത് പ്രാർഥനകളെഴുതിയ പതാകയാണ്. അതു തന്നെയാണ് ഈ നാടിന്റെ പ്രത്യേകതയും. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ് തവാങ് മൊണാസ്ട്രി. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ആശ്രമങ്ങളിലൊന്നായ ഇത് നിർമ്മാണ രീതികൊണ്ടും കാഴ്ചകൾ കൊണ്ടും ആരെയും അമ്പരപ്പിക്കുന്നു. ചായക്കൂട്ടുകൾ അതിശയിപ്പിക്കുമോ എന്നു സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ഇതിനുള്ളിലെ കളറുകൾ.

PC:Trideep Dutta Photography

ജോധ്പൂർ

ജോധ്പൂർ

രാജസ്ഥാനിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ജോധ്പൂർ. പതിനഞ്ചാം നൂറ്റാണ്ടിൽ അക്കാലത്തെ ഭരണാധിപനായിരുന്ന റാവു ജോധയുടെ നിർദ്ദേശാനുസരണമാണ് ഈ നദരം നീല നിറത്തിലേക്ക് മാറുന്നത്. ജോധ്പൂര്‍ നഗരത്തിനു രണ്ട് വിളിപ്പേരുകളുണ്ട്. സൂര്യനഗരമെന്നും നീല നഗരമെന്നും. ഈ നഗരത്തിന്റെ പ്രത്യേകതകളെ ഈ പേരുകളിലൊതുക്കാം. തെളിഞ്ഞ സൂര്യപ്രകാശത്താല്‍ ആതപപൂര്‍ണ്ണമായ ജോധ്പൂരിനു സൂര്യനഗരം എന്ന വിളിപ്പേര് തികച്ചും യോജിച്ചതാണ്. മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകള്‍ നഗരത്തെ നീലനഗരമാക്കുന്നു. താര്‍മരുഭൂമിയുടെ അരികത്ത് നില്ക്കുന്നതിനാല്‍ താറിലേക്കുള്ള വാതിലെന്നും ജോധ്പൂരിനെ പറയുന്നു.

കച്ച്

കച്ച്

ഗുജറാത്തിലെ മരുഭൂമി നഗരമാണ് കച്ച്.നാട് അല്പം വരണ്ടതാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ കളര്‍ഫുള്ളാണ്. ഇവിടുത്തെ ഗോത്ര വര്‍ഗ്ഗക്കാരുടെ വസ്ത്രങ്ങളാണ് ഏറ്റവും വിശേഷപ്പെട്ടത്. നിറയെ എംബ്രോയ്ഡറി വർക്കുകളും ഒട്ടേറെ നിറങ്ങളുള്ള പാവാടയും ബ്ലൗസും ഒക്കെ ഇവരെ വ്യത്യസ്തരാക്കുന്നു. സ്ത്രീ-പുരുഷ ഭേതമില്ലാതെ ധരിക്കുന്ന വലിയ ആഭരണങ്ങളും ഇവരുടെ പ്രത്യേകതയാണ്.

PC:Pratik Jain

ഇതാ ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ ഒൻപത് രഹസ്യങ്ങൾ...ഇതാ ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ ഒൻപത് രഹസ്യങ്ങൾ...

വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!.. വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..

ശിവന്‍റെ വാസസ്ഥലമായ ഇവിടെ വെച്ചു മരിച്ചാൽ ആത്മാവിന് ലഭിക്കുന്നത് മോക്ഷം!ശിവന്‍റെ വാസസ്ഥലമായ ഇവിടെ വെച്ചു മരിച്ചാൽ ആത്മാവിന് ലഭിക്കുന്നത് മോക്ഷം!

Read more about: india travel യാത്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X