Search
  • Follow NativePlanet
Share
» »ഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്ര

ഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്ര

ഇന്ത്യയിലെ യാത്രകളുടെ ഹബ്ബ് എന്നറിയപ്പെടുന്ന ഡൽഹിയിൽ നിന്നും എങ്ങനെ ലഡാക്കിലെത്താം എന്നു നോക്കാം...

യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ മുതൽ ഏതൊരു യാത്രാ പ്രേമിയുടെയും മനസ്സിൽ കയറിക്കൂടിയ ഇടമാണ് ലഡാക്ക്. ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഒക്കെ കണ്ടുപരിചയിച്ച ലഡാക്കിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല,. ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് അങ്ങനെ പെട്ടന്നൊന്നും കയറിച്ചെല്ലുവാൻ ആവില്ലെങ്കിലും ഇവിടുതതെ ഹിമാലയക്കാഴ്ചകൾ ഓരോ നിമിഷവും വിളിച്ചുകൊണ്ടിരിക്കും എന്നതിൽ സംശയമില്ല. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലനിരകളും നിർത്താതെ വീശിയടിക്കുന്ന കാറ്റും കണ്ണെടുക്കുവാൻ തോന്നിപ്പിക്കാത്ത കാഴ്ചകളും ഒക്കെ ചേർന്ന് യാത്ര പറഞ്ഞു പോരുവാൻ തോന്നിപ്പിക്കാത്ത ല‍ഡാക്കും പരിസര പ്രദേശങ്ങളും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമാണ്. ഇതാ ഇന്ത്യയിലെ യാത്രകളുടെ ഹബ്ബ് എന്നറിയപ്പെടുന്ന ഡൽഹിയിൽ നിന്നും എങ്ങനെ ലഡാക്കിലെത്താം എന്നു നോക്കാം...

ഡെല്‍ഹിയിൽ നിന്നും ലഡാക്കിലേക്ക്

ഡെല്‍ഹിയിൽ നിന്നും ലഡാക്കിലേക്ക്

നാട്ടിൽ ചൂടു കൂടുമ്പോഴും ഒരാഴ്ച അടുപ്പിച്ച് അവധി കിട്ടുമ്പോഴുമെല്ലാം ആദ്യം മനസ്സിലെത്തുന്ന ഇടങ്ങളിലൊന്ന്...അത് ലഡാക്കാണ്. കാഴ്ചകൾ കണ്ട് ആഹ്ലാദിച്ച് പുതിയ ഇടങ്ങൾ തേടിയുള്ള യാത്രകളിൽ ഒരിക്കലും ഒഴിവാക്കുവാൻ സാധിക്കാത്ത ലഡാക്ക് തന്നെ. ലഡാക്ക് യാലും ഇനി അത് മണാലിയോ , കാശ്മീരോ, വടക്കു കിഴക്കൻ സ്ഥാനങ്ങളോ ആണെങ്കിൽ പോലും യാത്ര തുടങ്ങുവാൻ ഡെൽഹിയിലെത്തണം. ഇവിടെ എത്തിയാൽ പിന്നെ കാര്യങ്ങളെല്ലാം വളരെ എളുപ്പമാണ്. കൂടെ, ഡെൽഹി കണ്ടു തീർക്കുവാൻ ഒരുവഴികൂടി ആവുകയും ചെയ്യും.

PC:RiyasRasheed

മുൻകൂട്ടി പ്ലാന്‍ ചെയ്യാം

മുൻകൂട്ടി പ്ലാന്‍ ചെയ്യാം

മുന്നറിയിപ്പില്ലാതെ കാലാവസ്ഥ മാറിക്കളിക്കുന്ന ഇടമാണ് ഹിമാചൽ പ്രദേശും ജമ്മു കാശ്മീരുമെല്ലാം. അതുകൊണ്ടു തന്നെ ഇവിടുത്തെ കാലാവസ്ഥ നോക്കി മാത്രമേ യാത്രകൾ പ്ലാൻ ചെയ്യാൻ പാടുള്ളൂ. തണുപ്പു കാലമാണെങ്കിൽ കഠിന തണുപ്പും ഇടയ്ക്കിടെയുണ്ടാകുന്ന മഞ്ഞു വീഴ്ചയും ഒക്കെ ചേർന്ന് യാത്രയുടെ രസം ഇല്ലാതാക്കും. അതുകൊണ്ടു തന്നെ ഇവിടേക്കുള്ള യാത്രകളിൽ തണുപ്പുകാലം ഒഴിവാക്കുവാൻ ശ്രമിക്കാം.
യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയാണെങ്കിൽ ടിക്കറ്റുകളും നേരത്തെ തന്നെ ബുക്ക് ചെയ്യാം. അങ്ങനെ ബുക്ക് ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുകയും ചെയ്യും

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ആരോഗ്യവും കരുത്തും ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ലഡാക്കിലെ സീസൺ മാർച്ച് അവസാനം മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള സമയമാണ്. അതിൽ തന്നെ ജൂണിലും ഓഗസ്റ്റിലുമായാണ് ഇവിടെ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്നതും.

തുടക്കം ഡെൽഹിയിൽ നിന്നും

തുടക്കം ഡെൽഹിയിൽ നിന്നും

ഡെൽഹിയിൽ നിന്നും റോഡ് വഴിയും വിമാനം വഴിയും ട്രെയിനിനും ലഡാക്കിലേക്ക് പോകാം. കാഴ്ചകൾ കണ്ട് സമയമെടുത്ത് പോകുന്നവരാണെങ്കിൽ യാത്ര ബൈക്കിലാോ കാറിലോ ആവാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇടത്തേയ്ക്ക് കുറഞ്ഞ ചിലവിലുള്ള യാത്രയാണ് ലക്ഷ്യമെങ്കിൽ ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ ബസിനു പോകാം. സമയം ഒട്ടുമില്ല എന്നുണ്ടെങ്കിൽ യാത്ര വിമാനത്തിലുമാവാം.

1365 രൂപയ്ക്ക് ഡൽഹിയിൽ നിന്നും ലേ-ലഡാക്ക് വരെ

1365 രൂപയ്ക്ക് ഡൽഹിയിൽ നിന്നും ലേ-ലഡാക്ക് വരെ

കുറഞ്ഞ ചിലവിൽ സമയമെടുത്ത് മാത്രം പോകുവാൻ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയത് ബസ് യാത്രയാണ്. പ്രൈവറ്റ് ബസുകളടക്കം സർവ്വീസ് നടത്തുന്നുണ്ടെങ്കിലും വിശ്വസിച്ച്, സുരക്ഷിതമായി പോകുവാൻ സാധിക്കും എന്ന രീതിയിൽ ആളുകൾ കൂടുകലും ആശ്രയിക്കുന്നത് ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ ബസിനെയാണ്.
ഡെൽഹിയിൽ നിന്നും ഏകദേശം 33 മണിക്കൂറോളം സമയമെടുത്ത് ലേ-ലഡാക്കിലെത്തുന്ന ഈ യാത്ര അവസരം കിട്ടിയില്ലെങ്കിലും ഒരു അവസരമുണ്ടാക്കി പോകേണ്ടതു തന്നെയാണ്. വർഷത്തിൽ ആറു മാസമാണ് ഈ ബസ് സർവ്വീസ് നടത്തുന്നത്. ബാക്കിയുള്ള സമയത്ത് റോഡ് മഞ്ഞു മൂടി കിടക്കുന്നതിനാലാണ് സർവ്വീസ് ഇല്ലാത്തത്.
ഡെൽഹി ഐഎസ്ബിടിയിൽ നിന്നുമാണ് ബസിന്റെ സർവ്വീസ് ആരംഭിക്കുന്നത്.
ചണ്ഡിഗഡ്, കുളു, മണാലി, റോത്താങ് പാസ് വഴി കെയ്ലോങ്ങിലെത്തി അവിടെ രാത്രി വിശ്രമിച്ച് പിറ്റേന്ന് ലേയിലേക്ക് പോകുന്ന വിധത്തിലാണ് യാത്രയുള്ളത്.
ലേയിലെത്തിയാൽ ഇവിടെ നിന്നും നാലു മണിക്കൂർ യാത്ര (157 കിലോമീറ്റർ) കൂടിയുണ്ട് ലഡാക്കിലേക്ക്.

ട്രെയിനിനു പോകുമ്പോൾ

ട്രെയിനിനു പോകുമ്പോൾ

ഡെൽഹിയിൽ നിന്നും ലഡാക്കിലേക്ക് നേരിട്ട് ട്രെയിൻ സർവ്വീസുകളില്ലാത്തതിനാൽ ലഡാക്കിലേക്ക് പോകുമ്പോൾ ട്രെയിൻ തിരഞ്ഞെടുക്കുന്നത് ഇരട്ടി സമയ നഷ്ടത്തിനും അധിക യാത്രയ്ക്കും കാരണമാവും. ലഡാക്കിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷൻ ജമ്മു കാശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ലഡാക്കിലെത്തുക എന്നത് വലിയ ഒരു യാത്രയായതിനാൽ ആരും അത് പ്രോത്സാഹിപ്പിക്കാറില്ല.
ഡെൽഹിയിൽ നിന്നും മണാലി വരെ ട്രെയിനിലെത്തി അവിടെ നിന്നും ലഡാക്കിനു പോകുന്നവരും ഉണ്ട്. ഡെൽഹിയിൽ നിന്നും മണാലിയിലെത്തി അവിടുന്ന് ബസിനോ ക്യാബിനോ ല‍ഡാക്കിലെത്താം.

വിമാനത്തിൽ പോകുമ്പോൾ

വിമാനത്തിൽ പോകുമ്പോൾ

ഡെൽഹിയിൽ നിന്നും ലഡാക്കിലെത്തുവാൻ ഏറ്റവും എളുപ്പത്തിലുള്ള മാർഗ്ഗം വിമാനമാണ്. കുഷോക് ഭക്‌ലെ റിംപോച്ചെ എയർപോർട്ടാണ് ലഡാക്കിലെ വിമാനത്താവളം. സിറ്റി സെന്ററിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെയാണ് ഈ വിമാനത്താവളമുള്ളത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഇവിടേക്ക് സർവ്വീസുകളുണ്ട്. ഏകദേശം ഒരു മണിക്കൂർ സമയമാണ് ഡെൽഹിയിൽ നിന്നും ലഡാക്കിലേക്കുള്ള വിമാന യാത്രയ്ക്കെടുക്കുന്ന സമയം. സാധാരണ സമയങ്ങളിൽ വിമാന ചാർജ് 2500 രൂപയിൽ തുടങ്ങുമ്പോൾ സീസണിൽ അത് 5000 വരെ എത്തും.

 ബൈക്കിൽ പോകുമ്പോൾ

ബൈക്കിൽ പോകുമ്പോൾ

ഡെൽഹിയിൽ നിന്നും ലഡാക്കിലേക്ക് പോകുവാൻ ഏറ്റവും മനോഹരമായത് ബൈക്കിലുള്ള യാത്ര തന്നെയാണ്. ഇരു വശത്തുമുള്ള കാഴ്ചകൾ കണ്ടും അറിഞ്ഞും ഇഷ്ടംപോലെ സമയമെടുത്തും വിശ്രമിച്ചും സൗകര്യപ്രദമായി പോകുവാൻ സാധിക്കുന്നതിനാൽ മിക്കവരും തിരഞ്ഞെടുക്കുക ബൈക്ക് യാത്ര തന്നെയാണ്. ഒറ്റയ്ക്ക് പോകുവാൻ ബുദ്ധിമുട്ടുള്ളവർക്ക് റൈഡിങ് ക്ലബുകളുടെ ഒപ്പം ചേർന്നും യാത്ര പോകാം.
റൂട്ട് തിരഞ്ഞെടുക്കുമ്പോൾ മണാലി വഴിയും ശ്രീനഗർ വഴിയും ലഡാക്കിലെത്താം. ഡെൽഹിയിൽ നിന്നും ബൈക്ക് വാടകയ്ക്ക് എടുക്കുകയാണെങ്കിൽ പൊള്ളുന്ന ചാർജ് ഈടാക്കും. അതിനു പകരം മണാലിയിലെത്തി അവിടെ നിന്നും വാടക്യ്ക്ക വണ്ടിയെടുക്കുന്നത് ചിലവ് കുറയ്ക്കുവാൻ സഹായിക്കും.

മണാലി-ലേ ല‍ഡാക്ക് റൂട്ട്

മണാലി-ലേ ല‍ഡാക്ക് റൂട്ട്

ജീവിതത്തിലെ മറക്കാനാവാത്ത യാത്രകളിലൊന്നായിരിക്കും മണാലിയിൽ നിന്നും ലേ ലഡാക്ക് വരെയുള്ളത്. മലമ്പാതകളും കൊതിപ്പിക്കുന്ന ഭൂപ്രദേശങ്ങളും കടന്നുള്ള യാത്രകൾ യാത്രകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറ്റിമറിക്കും. യാത്ര പുറപ്പെടുന്നതിനു മുൻപായി ടൂറിസം കൗൺസിൽ ഓഫ് ഹിമാചൽ പ്രദേശിന്റെ പാസ് പെർമിറ്റ് എടുക്കുവാന്‌ മറക്കേണ്ട.
റൂട്ട്- മണാലി-ഗ്രംഫു-ഖോക്ഷാര്‍-സിസു-കീലോങ്-ജിസ്പാ-സിങ്സിങ് ബാർ-സാർച്ചു-പാങ്-താങ്ലാങ് ലാ-മിരു-ഉപ്ഷി- കാരു-ലേ

ശ്രീനഗർ-ലേ റൂട്ട്

ശ്രീനഗർ-ലേ റൂട്ട്

ഹിമാലയത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് പോകുവാൻ പറ്റിയ റൂട്ടാണ് ശ്രീ നഗറിൽ നിന്നും ലേ-ലഡാക്കിലേക്കുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡെന്നു അവകാശപ്പെടുന്ന കർദുങ് ലാ വഴിയാണ് ഈ യാത്ര പോകുന്നത്. പെട്രോൾ പമ്പുകളും ഭക്ഷണ ശാലകളും ഒക്കെ മണാലി-ലേ ല‍ഡാക്ക് റൂട്ടിനേക്കാളും ഇവിടെയാണുള്ളത്.
റൂട്ട്- ശ്രീനഗർ-സോൻമാർഗ്-സോജി ലാ- ദ്രാസ്-കാർഗിൽ-മുൽബെത്-ലാമയാരു-സാസ്പോൾ- ലേ.

ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!

തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്

ലഡാക്കിലെത്തി പണികിട്ടാതിരിക്കാൻലഡാക്കിലെത്തി പണികിട്ടാതിരിക്കാൻ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X