Search
  • Follow NativePlanet
Share
» »പിശുക്കൻമാരേ... കാശു കുറച്ചൊരു യാത്രയ്ക്ക് പോയാലോ...

പിശുക്കൻമാരേ... കാശു കുറച്ചൊരു യാത്രയ്ക്ക് പോയാലോ...

By Elizabath Joseph

യാത്ര ചെയ്യുന്നവർ നിരവധി വിഭാഗര്രാകുണ്ട്. ഒന്ന് യാത്ര മാത്രം ജീവിത ലക്ഷ്യമായി കാണുന്നവർ. ഇവർക്ക് യാത്രയുടെ ചിലവുകൾ ഒന്നും ഒരു വിഷയമല്ല. ഇവർക്ക് ജീവിതം തന്നെ ഒരു യാത്രയാണ്. എന്നാൽ വേറെ കുറച്ചു പേരുണ്ട്. കൂട്ടുകാരുടെ നിർബന്ധത്തിനും ഭീഷണികൾക്കും വഴങ്ങി ഒഴിവാക്കാൻ പറ്റാത്ത ഘട്ടത്തിൽ മാത്രം യാത്ര ചെയ്യുന്നവർ. അത്തരക്കാർ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഒഴിവാകാനായി ഉയർത്തിപ്പിടിക്കുന്ന കാരണങ്ങളിലൊന്നാണ് യാത്രയുടെ ചിലവ്. എന്നാൽ കുറഞ്ഞ ചിലവിൽ മാത്രം കണ്ടു തീര്‍ക്കാൻ സാധിക്കുന്ന ഒട്ടേറെ കിടിലൻ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. തീരെ കുറഞ്ഞ ചിലവിൽ പോയി കണ്ടു വരാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

ഹംപി

ഹംപി

പൗരാണിക വിജയ നഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ അവശേഷിപ്പിക്കുന്ന ഹംപി കല്ലുകളിൽ കവിത വിരിയിച്ച നഷ്ടനഗരമാണ്. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം ഇന്ന് യുനസ്കോയുടെ ലോക പൈതൃക പദവിയിലുൾപ്പെട്ടിരിക്കുന്ന ഇടമാണ്.

രാമായണത്തില്‍ കിഷ്‌കിന്ധയെന്ന പേരില്‍ പറയപ്പെടുന്ന സ്ഥലമാണ് ഹംപിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ടുവരെ വിജയനഗര രാജാക്കന്മാരുടെ തലസ്ഥാനം ഹംപിയായിരുന്നു.

മൈസൂരില്‍ നിന്നും ആരംഭിക്കുന്ന ഹംപി എക്സപ്രസിൽ കയറി ഹംപിയിലെത്താം, ഇവിടെ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വേണം പ്രധാനപ്പെട്ട കാഴ്ചകൾ മാത്രം കണ്ടു തീർക്കുവാൻ. ഇവിടെ എത്തുന്നവർക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യങ്ങള്‍ ലഭിക്കും. പിന്നീട് സൈക്കിളോ ഓട്ടോയോ വാടകയ്ക്കെടുത്ത് ഇവിടം ചുറ്റിക്കറങ്ങാം.

ഹംപിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ഇവിടുത്തെ വിരൂപാക്ഷ ക്ഷേത്രം. വാസ്തുവിദ്യയും ഭക്തിയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന ക്ഷേത്രം തുംഗഭദ്രാ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.

വിറ്റാല ക്ഷേത്രം, കൽരഥം, സൊനാന ചത്വരം, ആനപ്പന്തി, ഹസാരെ രാമക്ഷേത്രം, ശശിവേകലു ഗണേശ ക്ഷേത്രം, അഞ്ജനാദ്രി, മാതംഗ ഹിൽസ്, ഹംപി ഐലൻഡ്, തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട കാഴ്തകൾ.

PC:Hardeep Asrani

വാരണാസി

വാരണാസി

കാശിയെന്നും ബനാറസ് എന്നും അറിയപ്പെടുന്ന വാരണാസിയെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല. ലോകത്തിലെ തന്നെ ഏറ്റവും പുരാണ നഗരങ്ങളിലൊന്നായ ഇവിടം ഹൈന്ദവ വിശ്വാസമനുസരിച്ച് ഭൂമിയിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നുകൂടിയാണ്. പാപങ്ങൾ ഒഴുക്കികളയുന്ന ഗംഗാ നദിയുടെ സാന്നിധ്യവും ആത്മാവിന് മോക്ഷം നല്കന്ന വരവും ഒക്കെയുള്ള ഇവിടം അധികം ചിലവുകളൊന്നും ഇത്താതെ തന്നെ സന്ദർശിക്കുവാൻ പറ്റിയ ഇടമാണ്. ഏറ്റവും കുറഞ്ഞ തുക മുതൽ താമസസൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. അതിനും താല്പര്യമില്ലാത്തവർക്ക് ഗംഗയുടെ പടവുകളിലിരുന്ന് സമയം ചിലവഴിക്കാം.

PC: Juan Antonio Segal

ഗോവ

ഗോവ

കൂട്ടുകാരുടെ കൂടെ ഗോവയിൽ പോയി അടിച്ച് പൊളിക്കണമെന്ന് ആഗ്രഹമില്ലാത്തവർ കാണില്ല. ബീച്ചും പബ്ബും നൈറ്റ് ലൈഫും കടലിലെ കളികളും രുചികരമായ ഗോവൻ ഭക്ഷണവുമെല്ലാം ജീവിതത്തിൽ ഒരു തവണയെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ എന്തുരസമാണ് ഉള്ളത്. എന്നാൽ ചെറുപ്പക്കാർ മാത്രമേ അവിടെ വരാറുള്ളൂ എന്നു വിചാരിച്ചാൽ തെറ്റി. കുട്ടികൾ മുതൽ പ്രായമായവരും സ്ത്രീകളും ഒക്കെ ഇവിടെ എത്താറുണ്ട. മനോഹരമായ ബീച്ചുകൾക്കു പുറമേ സമയം ചിലവഴിക്കുവാൻ പറ്റിയ സ്ഥലങ്ങളും പള്ളികളും ഹോട്ടലുകളും കാടുകളും ഒക്കെ ഗോവയുടെ മാത്രം പ്രത്യേകതയാണ്.

വാടകയ്ക്കു ലഭിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ ചുറ്റിക്കറങ്ങി ഗോവ കാണുകയാണ് ഇവിടെ കറങ്ങാനുള്ള ഏറ്റവും നല്ല മാർഗ്ഗം. സ്ട്രീറ്റ് ഷോപ്പിങ്ങും സ്ട്രീറ്റ് ഫൂഡുമാണ് ഇവിടെ കൂടുതൽ ആരാധകരെ സൃഷ്ടിച്ചിരിക്കുന്ന കാര്യങ്ങൾ.

നേരം ഒന്നിരുട്ടിയാൽ പിന്നെ ഇവിടെ ആഘോഷങ്ങൾ തുടങ്ങുകയായി. ലഹരിയുള്ള രാത്രി ആഘോഷങ്ങൾ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

PC:Suddhasatwa Bhaumik

ഗോകർണ്ണ

ഗോകർണ്ണ

ബീച്ച് ട്രക്കിങ്ങിന്റെ രസം പകർന്നു തരുന്ന ഗോകർണ്ണ കർണ്ണാടകയിലെ ഏറ്റവും പ്രശസ്തമായ കടൽത്തീരങ്ങളിൽ ഒന്നാണ്. ഒരു ബീച്ചിൽ നിന്നും മറ്റൊന്നിലേക്ക് കാടുകളും മലകളും താണ്ടി എത്തുന്നതിലെ രസമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ബീച്ചിനു സമീപത്തെ ചെറു കുടിലുകളിൽ തിരമാലകളുള്ള സ്വരം കേട്ടുള്ള രാത്രി ആഘോഷവും ഉറക്കവുമെല്ലാം തേടിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ സഞ്ചാരികളെത്തുന്നത്.

ഹൈന്ദവരുടെ പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഇവിടം.

അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം. നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം മഹാബലേശ്വര ശിവക്ഷേത്രമാണ്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ശിവഭക്തന്മാര്‍ ഇവിടെ എത്താറുണ്ട്. ശിവഭഗവാന്‍ ഗോകര്‍ണത്തെ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍ ആത്മലിംഗ രൂപത്തില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.

ഊട്ടി

ഊട്ടി

മലയാളികളുടെ യാത്രയിലെ ഇന്നും മാറ്റി വയ്ക്കാൻ സാധിച്ചിട്ടില്ലാത്ത ഒരിടമാണ് തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനായ ഊട്ടി. എത്ര തവണ പോയി വന്നാലും മടുപ്പിക്കാത്ത ഇവിടം പക്ഷേ, കണ്ടുതീർക്കാൻ ബുദ്ധിമുട്ടുള്ള ഇടം തന്നെയാണ്. തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വര്‍ഷംതോറും ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ എണ്ണം മാത്രം മതി ഊട്ടിയുടെ പ്രത്യേകത മനസ്സിലാക്കുവാൻ. ഹില്‍സ്റ്റേഷനുകളുടെ റാണി എന്നാണ് ഊട്ടി അറിയപ്പെടു‌ന്നത്. ഉദഗമണ്ഡലം എന്നാണ് ഊട്ടിയുടെ യഥാര്‍ത്ഥപേര്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി മലനിരകളിലാണ് ഊട്ടി എന്ന സുന്ദരഭൂമി നിലകൊള്ളുന്നത്. ഊട്ടിയില്‍ ചെന്നാല്‍ സമീപത്തെ നിരവധി സ്ഥലങ്ങള്‍ കാണാനുണ്ട് അവയില്‍ ഒന്നാണ് കുന്നൂര്‍.

PC:Ananth BS

മറീന ബീച്ച്

മറീന ബീച്ച്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് എന്ന വിശേഷണമുള്ള ബീച്ചാണ് ആള്‍ക്കൂട്ടങ്ങളുടെ ബീച്ച് എന്നറിയപ്പെടുന്ന മറീന ബീച്ച്. ചെന്നൈ നഗരത്തിന്റെ അഭിമാനമായ മറീന ബീച്ച്പ്രശസ്തമായ സെന്റ് ജോര്‍ജ് കോട്ടയ്ക്ക് സമാന്തരമായി ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ചെന്നൈ നഗരത്തിന്റെ വടക്ക് വശത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ബീച്ചിന് സമീപത്തായി നിരവധി പ്രതിമകളും ഇന്‍സ്റ്റളേഷനുകളും കാണാം കഴിയും. ഇവകൂടാതെ തമിഴ്നാട്ടിലെ പ്രമുഖരുടെ ശവകുടീരങ്ങളും മറീന ബീച്ചിന് സമീപത്തയാണ് സ്ഥിതി ചെയ്യുന്നത്.

PC: J'ram DJ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more